മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

കര്‍ഷക കൂട്ടായ്മ കേരളം

എല്ലാ കൃഷി ഗ്രൂപ്പുകളിലും ഉള്ള ഇന്റെര്‍ നെറ്റ് ഉപയോഗിക്കുന്ന കര്‍ഷകരെ വാര്‍ഡ് തലങ്ങളില്‍ കണ്ടെത്തി പരസ്പരം പരിചയപ്പെടാനും സഹകരിക്കാനും അവസരമൊരുക്കാം. ഇന്റെര്‍ നെറ്റ് ഉപയോഗിക്കാത്ത കര്‍ഷകരെ കൂടെക്കൂട്ടി നാം പരസ്പരം കൈമാറുന്ന കൃഷി അറിവുകള്‍ ഇന്റെര്‍ നെറ്റ് ഉപയോഗിക്കാത്ത കര്‍ഷകരിലും എത്തിക്കണം. അതേപോലെ തിരികെയും. ഇത് സാധ്യമാകണമെങ്കില്‍ സര്‍ക്കാര്‍ സംവിധാനത്തിലൂടെ ലഭ്യമായ വില്ലേജ് ലിസ്റ്റിന്റെ സഹായത്താല്‍ വില്ലേജ് തലങ്ങളില്‍ എത്തുക എന്നതാവണം ആദ്യ ദൗത്യം. ജില്ല തിരിച്ച് വില്ലേജ് തലങ്ങളില്‍ വിഷമുക്ത പച്ചക്കറികളും, മറ്റ് ഭക്ഷ്യവിളകളും ഉത്പാദിപ്പിക്കുന്ന […]

കര്‍ഷകര്‍ക്ക് രക്ഷപ്പെടാന്‍ കഴിയില്ല

കര്‍ഷകര്‍ക്ക് കൃഷി ലാഭകരമായിരുന്ന കാലത്തെക്കുറിച്ച് ഓര്‍ത്താല്‍ ഇന്നത്തെ ദുരവസ്ഥയോര്‍ത്ത് ദഃഖിക്കുകയല്ലാതെ മറ്റ് മാര്‍ഗമൊന്നുമില്ല. പഞ്ചായത്ത് മുതല്‍ കേന്ദ്രം വരെ കാര്‍ഷിക മേഖലയ്ക്കായി ചെലവാക്കുന്നതോ കോടാനുകോടികള്‍. അതിന്റെ പ്രയോജനം കര്‍ഷകര്‍ക്ക് കിട്ടുന്നില്ല എന്നതാണ് സത്യം. ഒരു കാലത്ത് സാമ്പത്തിക വിദഗ്ധരില്‍ നിന്ന് കേട്ടിരുന്നത് ഭക്ഷ്യോത്പന്നങ്ങളുടെ വില കൂടിയാല്‍ രൂപയുടെ മൂല്യം ഇടിയുന്നു ഡോളര്‍ മൂല്യം ഉയരുന്നു എന്നാണ്. എന്നാല്‍ പതിറ്റാണ്ടുകളായി ഡോളറിന്റെ മൂല്യം ഉയര്‍ന്നുകൊണ്ടേ ഇരിക്കുകയാണ്. നാണയപ്പെരുപ്പത്തില്‍ ഭക്ഷ്യോത്പന്നങ്ങള്‍ക്ക് വെറും 14.3% പങ്കാളിത്തം മാത്രമെ ഉള്ളു എന്നതാണ് സത്യം. […]

കൊടുവള്ളി മോഡല്‍ മാലിന്യ സംസ്കരണം

Koduvally

കോഴിക്കോട് ജില്ലയിലെ കൊടുവള്ളി പഞ്ചായത്തില്‍ അഗ്രിക്കള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെന്റ് എജന്‍സി യുടെ (ATMA) ഗ്രൂപ്പ് മൊബിലൈസേഷന്‍ ഫണ്ടായ 60,000 രൂപ ഉപയോഗിച്ചും മൃഗസംരക്ഷണവകുപ്പിന്റെ മേല്‍നോട്ടത്തിലും കുടുംബശ്രീയുടെ സഹകരണത്തോടെ നടപ്പിലാക്കിയ മാലിന്യ സംസ്കരണം മറ്റ് പഞ്ചായത്തുകള്‍ക്കൊരു മാതൃകയാണ്. ഒരു ഗ്രൂപ്പില്‍ അഞ്ച് മുതല്‍ ഇരുപതുവരെ അംഗങ്ങളെവെച്ച് അയ്യായിരം രൂപയുടെ ഫണ്ട് ഉപയോഗിക്കാം. അറുപതുപേര്‍ക്ക് പങ്കാളികളാകുവാന്‍ കഴിയുന്ന പദ്ധതിയാണിത്. പന്ത്രണ്ടുപേരടങ്ങുന്ന അഞ്ച് ഗ്രൂപ്പുകളാണ് ഉദ്ദേശിക്കുന്നത്. കൊടുവള്ളി ടൌണിലെ കടകളില്‍നിന്നും മാലിന്യമെടുത്ത് സംസ്കരിക്കാനാണ് ആദ്യം തീരുമാനിച്ചത്. മലിന്യസംസ്കരണത്തിനുള്ള […]

കേരള വെറ്ററനറി കാര്‍ഷിക സര്‍വ്വകലാശാലകള്‍ക്ക് ഒരു തുറന്ന കത്ത്

കൃഷിയിടങ്ങള്‍ തരിശാവുകയും, കര്‍ഷകര്‍ മറ്റ് മേഖലകളിലേയ്ക്ക് ചേക്കേറുകയും ചെയ്യുന്നതില്‍ കാര്‍ഷിക സര്‍വ്വകലാശാലകള്‍ക്ക് നിര്‍ണ്ണായക പങ്കുണ്ട്. നഗരമാലിന്യങ്ങള്‍ക്ക് ശാശ്വത പരിഹാരം എന്ന നിലയിലാണല്ലോ വിളപ്പില്‍ശ്ശാലയില്‍ ജൈവ വള സംസ്കരണപ്ലാന്റ് സ്ഥാപിച്ചത്. എന്നാല്‍ അവിടെ സംഭവിച്ചതെന്താണ്? അവിടെ ഉത്പ്പാദിപ്പിക്കപ്പെട്ട ജൈവ വളത്തിന്റെ ഗുണനിലവാരമില്ലായ്മ ജൈവ വളമാക്കി വിപണിയിലെത്തിക്കുന്നതില്‍ പരാജയപ്പെട്ടു. ജൈവേതരമലിന്യങ്ങള്‍ കുന്നുകൂടിക്കിടന്ന് അതില്‍നിന്ന് മഴയിലൂടെ ഒഴുകിയെത്തുന്ന ജലം കരമനയാറ്റിനെ മലിനീമസമാക്കി. മത്സ്യങ്ങള്‍ ചത്തൊടുങ്ങിയതുകൂടാതെ അനേകം പമ്പുകള്‍ കരമനയാറ്റില്‍ നിന്ന് പമ്പ് ചെയ്ത് ശേഖരിച്ച് ശരിയായരീതിയില്‍ ശുദ്ധീകരണംപോലും നടത്താതെ വീടുവീടാന്തരം കുടിവെള്ളമായി […]