Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

കര്‍ഷകര്‍ക്ക്‌ രക്ഷയില്ല

50 വര്‍ഷം പിന്നിട്ട കേരളപ്പിറവി കര്‍ഷകന്റെ വേദനകള്‍ അറിയുന്നില്ല. കേരളത്തിലെ കാര്‍ഷിക പ്രതിസന്ധിക്ക്‌ കാരണം ആഗോളീകരണവും ഇറക്കുമതിയും കൊണ്ടല്ല മറിച്ച്‌ ഉത്‌പാദനക്ഷമത കുറഞ്ഞതാണ് കാരണമെന്ന്‌ ഇന്ത്യന്‍ പ്രധാനമന്ത്രി പറയുന്നു. കയറ്റുമതി ഇറക്കുമതി തട്ടിപ്പുകളും വെട്ടിപ്പുകളും പ്രധാനമന്ത്രി അറിയാതെ പോയത്‌ നിര്‍ഭാഗ്യമെന്നല്ലാതെന്താണ് പറയുക. കുറഞ്ഞ ഇറക്കുമതി തീരുവയില്‍ ജനിതകമാറ്റം വരുത്തിയ സോയാബീന്‍ എണ്ണയും ഹൃദ്രോഗത്തിന് കാരണമാകാവുന്ന പാമോയിലും ഇറക്കുമതി ചെയ്താല്‍ വെളിച്ചെണ്ണയുടെ വിലയിടിയുമെന്ന്‌ ആര്‍ക്കാറിഞ്ഞുകൂടാത്തത്‌.  2002-03 -ല്‍ 193 ടണ്‍ സ്വാഭവില റബ്ബര്‍ ബെല്‍ജിയത്തിലേയ്ക്ക്‌ 3448,000 രൂപയ്ക്‌ കയറ്റുമതി ചെയ്തത്‌  17.86 രൂപ/കിലോ എന്ന നിരക്കില്‍ ആയിരുന്നു. (ഇന്ത്യന്‍ റബ്ബര്‍ സ്റ്റാറ്റിസ്റ്റിക്‌സ്‌ വാല്യം 29 -ല്‍ 14 -ആം പേജ്‌ കാണുക) തദവസരത്തില്‍ കോട്ടയം വിപണിയില്‍ ആര്‍.എസ്‌.എസ്‌ 4 -ന് വില 39.19 രൂപ/കിലോ ആയിരുന്നു. 2005 -ല്‍ 60,000 ടണ്‍ കയറ്റുമതിയും 62,000 ടണ്‍ ഇറക്കുമതിയും ചെയ്ത്‌ ചിലര്‍ വന്‍ ലാഭമുണ്ടാക്കുകയല്ലെ ചെയ്തത്‌.  ഉത്‌പാദന ക്ഷമത വര്‍ദ്ധിപ്പിക്കുവാന്‍ പ്രധാനമന്ത്രി പറയുന്ന മാര്‍ഗം ശാസ്ത്ര – സാങ്കേതികവിദ്യ ഈ രംഗത്ത്‌ നടപ്പിലാക്കിയാല്‍ സാധിക്കും എന്നാണ്. ആ ശാസ്ത്ര – സാങ്കേതികവിദ്യയെക്കുറിച്ച്‌ അറിയുവാന്‍ പ്രൊഫ.കെ.പി.പ്രഭാകരന്‍ നായരുടെ മാതൃഭൂമി പ്രസിദ്ധീകരിച്ച ലേഖനം വായിക്കുക. (കോപ്പി റൈറ്റ്‌സ്‌ റിസര്‍വ്‌ഡ്‌ ആയതുകാരണം മാതൃഭൂമിയുടെ ഇന്റെര്‍നെറ്റ്‌ പേജുകള്‍ കോപ്പിചെയ്ത് യൂണികോഡില്‍ പ്രസിദ്ധീകരിക്കുവാനോ ശരിയായി തുറക്കുവാന്‍ കഴിയുന്ന ലിങ്കുകള്‍ നല്‍കുവാനോ കഴിയാത്തതിനാലാണ് ജെ.പി.ജി ഇമേജ്‌ ആയി ലഭ്യമാക്കുന്നത്‌).

20 വര്‍ഷം കൊണ്ട്‌ ഭൂമിയുടെ വില 10 ഇരട്ടി വര്‍ദ്ധിച്ചു. അങ്ങിനെ കര്‍ഷകന്‍ നിധികാക്കുന്ന ചെകുത്താനായി മാറി. അതുകൊണ്ടുതന്നെയാണ് കര്‍ഷകര്‍ക്ക്‌ ബാങ്ക്‌ വായ്പകള്‍ നല്‍കി കാര്‍ഷികോത്‌പന്നങ്ങളുടെ വിലയിടിക്കുന്നത്‌. പ്രതിഹെക്ടര്‍ ഉത്‌പാദനചെലവും കര്‍ഷകന് ലഭിക്കേണ്ട ന്യായ വിലയും പ്രസിദ്ധീകരിക്കാത്തിടത്തോളം കര്‍ഷകര്‍ക്ക്‌ നീതി ലഭിക്കുകയില്ല. വായ്പകള്‍ തന്ന്‌ കര്‍ഷകരെ കടക്കെണിയിലാക്കി ആത്മഹത്യചെയ്യുന്ന കുറച്ചുപേര്‍ക്ക്‌ വായ്പകള്‍ എഴുതിതള്ളിയും മറ്റും വീണ്ടും പൊതുഖജനാവ്‌ കാലിയാക്കുകയല്ലെ ചെയ്യുന്നത്‌?  സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കക്ഷിരാഷ്ട്രീയക്കാരും ചേര്‍ന്ന കൂട്ടുകെട്ട്‌ ശക്തവും കര്‍ഷകര്‍ക്കെതിരും ആയതുകൊണ്ടാണ് കര്‍ഷകര്‍ക്ക്‌ ലാഭം കണ്ടെത്തുവാന്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കുവാന്‍ പറയുന്നത്‌. ഹരിതവിപ്ലവം മണ്ണിനെ കുട്ടിച്ചോറാക്കിയതിനെപ്പറ്റി അറിയുവാന്‍ തുടങ്ങിയതെയുള്ളു. മൊണ്‍‌സാന്റോയും വാള്‍മാര്‍ട്ടുമായി ഒപ്പിട്ട കരാര്‍ കര്‍ഷകരെ രക്ഷിക്കുവാനല്ല മറിച്ച്‌ അവരുടെ ജനിതക മാറ്റം വരുത്തിയ വിത്തുകളും ജി.എം ഫുഡും ലഭ്യമാക്കി മണ്ണിനെയും കൃഷിയേയും ഇന്ത്യന്‍ ജനതയേയും ഒന്നടങ്കം നശിപ്പിക്കുവാന്‍ വേണ്ടിയാണെന്ന്‌ മനസിലാകുവാന്‍ കൂടുതല്‍ സമയമെടുക്കും.  മാഹികോ ഹരിയാനയില്‍ രണ്ടേക്കര്‍ നെല്‍പ്പാടം 15,000 രൂപയ്ക്ക്‌ പാട്ടത്തിനെടുത്ത് പരീക്ഷിച്ചതും ജനങ്ങള്‍ വെട്ടിനിരത്തിയതുമായ ജനിതക മാറ്റം വരുത്തിയ നെല്‍ കൃഷി ചന്ദ്രനില്‍ പോയി ചെയ്യുന്നതല്ലെ നല്ലത്‌. പെസ്റ്റിസൈഡുകളും ജനിതകമാറ്റം വരുത്തിയ വിത്തുകളും കൊണ്ട്‌ മനുഷ്യനെ രോഗിയാക്കി ചികിത്സയിലൂടെ പാറ്റന്റിന്റെ പിന്‍ബലത്തില്‍ ഉത്‌പാദിപ്പിക്കുന്ന വാക്സിനുകളും മരുന്നുകളും വിറ്റ്‌ ദരിദ്ര രാജ്യങ്ങളെ കൊള്ളയടിക്കുകയല്ലെ ചെയ്യുന്നത്‌.

കേരളത്തിന്റെ അമൂല്യങ്ങളായ ഔഷധ സസ്യങ്ങളും ആയുര്‍വേദവും നശിപ്പിക്കുവാന്‍ മാത്രമേ ഇത്തരം ശാസ്ത്ര – സാങ്കേതിക വിദ്യക്ക്‌ കഴിയുകയുള്ളു.

“ഇത്തരം വെല്ലുവിളികളെ നേരിടുവാന്‍ ജൈവകൃഷിയിലൂടെ ലഭിക്കുന്ന ഭക്ഷണവും പെസ്റ്റിസൈഡ്‌ ഇല്ലാത്ത പശുവിന്‍ പാലും കര്‍ഷകര്‍ ഉത്‌പാദിപ്പിക്കുകയും ഭക്ഷിക്കുകയും ചെയ്യുക.“

Comments are closed.