മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

കര്‍ഷക കൂട്ടായ്മ കേരളം

എല്ലാ കൃഷി ഗ്രൂപ്പുകളിലും ഉള്ള ഇന്റെര്‍ നെറ്റ് ഉപയോഗിക്കുന്ന കര്‍ഷകരെ വാര്‍ഡ് തലങ്ങളില്‍ കണ്ടെത്തി പരസ്പരം പരിചയപ്പെടാനും സഹകരിക്കാനും അവസരമൊരുക്കാം. ഇന്റെര്‍ നെറ്റ് ഉപയോഗിക്കാത്ത കര്‍ഷകരെ കൂടെക്കൂട്ടി നാം പരസ്പരം കൈമാറുന്ന കൃഷി അറിവുകള്‍ ഇന്റെര്‍ നെറ്റ് ഉപയോഗിക്കാത്ത കര്‍ഷകരിലും എത്തിക്കണം. അതേപോലെ തിരികെയും. ഇത് സാധ്യമാകണമെങ്കില്‍ സര്‍ക്കാര്‍ സംവിധാനത്തിലൂടെ ലഭ്യമായ വില്ലേജ് ലിസ്റ്റിന്റെ സഹായത്താല്‍ വില്ലേജ് തലങ്ങളില്‍ എത്തുക എന്നതാവണം ആദ്യ ദൗത്യം. ജില്ല തിരിച്ച് വില്ലേജ് തലങ്ങളില്‍ വിഷമുക്ത പച്ചക്കറികളും, മറ്റ് ഭക്ഷ്യവിളകളും ഉത്പാദിപ്പിക്കുന്ന […]

ജൈവ മാലിന്യ സംസ്കരണം

ഇതാണ് തുമ്പൂര്‍മൂഴി മാതൃകയിലുള്ള ചെലവുകുറഞ്ഞ എയറോബിക് കമ്പോസ്റ്റ് പ്ലാന്റ്. ചിരട്ടയും, പച്ചിലയും ഒഴികെയുള്ള എല്ലാ ജൈവമാലിന്യങ്ങളും ദുര്‍ഗന്ധമില്ലാതെ വീട്ടുമുറ്റത്തോ ടെറസിലോ സംസ്കരിക്കാം. അറുപത് കോണ്‍ക്രീറ്റ് കട്ടകള്‍ കൊണ്ട് ഉള്‍ഭാഗം 4’x4’x4′ എന്ന അളവില്‍ നിര്‍മ്മിക്കാന്‍ ഏകദേശം 1800 രൂപ ചിലവ് വരും. മുകള്‍ഭാഗത്ത് മഴനനയാതെ മേല്‍ക്കൂരയും വേണം. ഫ്ലക്സ്‌ഷീറ്റോ, പോളിത്തിന്‍ ഷീറ്റോ, ടിന്‍ഷീറ്റോ ലഭ്യതയ്ക്കനുസരിച്ച് നിര്‍മ്മിക്കാം. ആറിഞ്ച് കനത്തില്‍ കട്ടികൂടിയ സ്ലറിയോ, ചാണകമോ താഴെയറ്റത്ത് നിരത്തിയശേഷം അതിന് മുകളില്‍ കുറച്ച് ഉണങ്ങിയ കരിയില നിരത്തുക. കരിയിലയുടെ […]

ബയോഗ്യാസ് സ്ലറി ഡ്രയര്‍

 

24-09-2011 ല്‍ മലയിന്‍കീഴ് കൃഷിഭവന്റെ നേതൃത്വത്തില്‍ ഒരു ടീം എന്റെ ബയോഗ്യാസ് പ്ലാന്റ് സന്ദശിക്കുകയുണ്ടായി. ബയോടെക് 2005 ല്‍ നിര്‍മ്മിച്ച പ്ലാന്റില്‍ 2010 ലാണ് കക്കൂസ് വിസര്‍ജ്യം ഉള്ളിലേയ്ക്ക് കടത്തിവിടുന്നത്. ഒരു ക്ലാസ്സെന്ന രീതിയില്‍ കൈകാര്യം ചെയ്യാത്തതിന്റെ പാളിച്ച എനിക്ക് നേരിട്ടനുഭവിക്കാന്‍ കഴിഞ്ഞു. പ്ലാന്റിനടുത്തെത്തിയപ്പോള്‍തന്നെ സ്വയം പരിചയപ്പെടുത്താതെ നീല ടോപ്പ് ധരിച്ചിരിക്കുന്ന ഉദ്യോഗസ്ഥ (അഗ്രിക്കള്‍ച്ചറല്‍ കോളേജില്‍ നിന്നും എഞ്ചിനീയറിംഗ് വിഭാഗത്തിലെ ക്വാളിഫൈഡ് ആണെന്ന് പിന്നീടാണ് എനിക്ക് ആളെ മനസിലായത്) ഞങ്ങള്‍ ദീനബന്ധു മോഡല്‍ മാത്രമേ […]

എന്‍ഡോസള്‍ഫാന്‍ നിരോധിക്കരുതെന്ന്‌ ഒരു സംസ്‌ഥാനവും ആവശ്യപ്പെട്ടില്ല

Question Hour about endosulfan with Sharad Pawar at Lok Sabha Session- Part II Question Hour about endosulfan with Sharad Pawar at Lok Sabha Session- Part I

ന്യൂഡല്‍ഹി: കാസര്‍ഗോഡ്‌ ജില്ലയില്‍ നൂറുകണക്കിനാളുകളുടെ മരണത്തിനും ആയിരങ്ങളുടെ തീരാദുരിതത്തിനും കാരണമായ എന്‍ഡോസള്‍ഫാന്‍ നിരോധിക്കരുതെന്ന്‌ ഒരു സംസ്‌ഥാനം പോലും ആവശ്യപ്പെട്ടില്ല. കേന്ദ്രകൃഷിവകുപ്പില്‍ ‘മംഗളം’ വിവരാവകാശ നിയമപ്രകാരം നടത്തിയ അന്വേഷണത്തിലാണു കേന്ദ്രമന്ത്രി ശരദ്‌പവാറിന്റെ കള്ളിവെളിച്ചത്തായത്‌. എന്‍ഡോസള്‍ഫാന്‍ നിരോധനവുമായി ബന്ധപ്പെട്ട്‌ കെ. […]