മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

പുതിയ പോസ്റ്റുകളും കമെന്റുകളും ഗൂഗിള്‍ റീഡറില്‍

ആദ്യമായീ പൂര്‍ത്തിയാക്കുവാന്‍ വൈകിയ ഈ പോസ്റ്റില്‍ കമെന്റിട്ട സിബുവിനോട്‌ നന്ദി പറഞ്ഞുകൊള്ളട്ടെ.

കമെന്റിന് മറുപടി: എനിക്ക്‌ സിബുവിലുള്ള വിശ്വാസം ഒന്നുകൊണ്ടു മാത്രം ഞാന്‍ സിബു പറഞ്ഞ വഴിയിലൂടെ നടക്കുവാന്‍ ശ്രമിച്ചു. ചിലപ്പോ‍ള്‍ കാലുകള്‍ ഇടറിയേക്കാം, പകച്ച്‌ നില്‍ക്കേണ്ടിവന്നേക്കാം എന്നാലും പിന്നിലേക്കില്ല എന്ന ഒരു വാശി. ബൂലോഗം തന്നെ പഴയവഴി മതിയെന്നും അതിന്റെ പേരില്‍ പോസ്റ്റുകളും കമെന്റുകളും മലയാളം ബ്ലോഗുകളിലെ ഹിറ്റ്‌സിന് വന്‍ കുതിച്ചുചാട്ടത്തിന് വഴിവെച്ചതല്ലാതെ അവിടെ എനിക്ക്‌ ക്വാളിറ്റി കാണാന്‍ കഴിഞ്ഞില്ല. സിബു പറയുന്നിടത്ത് ക്വാളിറ്റി കാണുവാന്‍ ഞാന്‍ ശ്രമിച്ചു അതുകൊണ്ട്‌ മാത്രം കണ്ടെത്തുവാനും കഴിഞ്ഞു. ഇനി പത്തുപേര്‍ക്ക് എനിക്കിത്‌ പങ്കുവെയ്ക്കണം.

Cibu’s Yahoo Pipe - All Posts Click to see full view. സിബുവിന്റെ പൈപ്പ്‌ പേജില്‍ നിന്നും ഗൂഗിള്‍ റീഡറില്‍ എങ്ങിനെയാണ് എല്ലാ പോസ്റ്റുകളും എത്തിക്കുവാന്‍ കഴിയുന്നത് എന്ന്‌ ചിത്രം 1 ല്‍ നോക്കിയാല്‍ മനസിലാക്കാന്‍ കഴിയും. ചുവപ്പ്‌ അടയാളത്തിനുള്ളില്‍ കാണുന്ന Add to Google എന്ന ഇമേജ്‌ ഞെക്കിയാല്‍ അടുത്തപേജില്‍ എത്തിച്ചേരും. അവിടെ തെരഞ്ഞെടുക്കുവാന്‍ രണ്ട്‌ ഓപ്‌ഷന്‍ ഉണ്ട്‌.

ചിത്രം 1

Subscribe to google reader

ഷയര്‍ ചെയ്യുവാന്‍ ഗൂഗില്‍ റീഡറിലാണ് എത്തേണ്ടത്‌. അതിനാല്‍ ചിത്രം 2 ല്‍ കാണുന്ന Add to Google Reader ഞെക്കുക.

ചിത്രം 2

Link to google reader

ഗൂഗില്‍ റീഡര്‍ പേജില്‍ എത്തിയാല്‍ പഴയത് മുന്നേ കാണണമോ പുതിയത്‌ വേണമോ എന്ന്‌ ഫീഡ്‌ സെറ്റിംഗ്‌സില്‍ നിന്ന്‌ തെരഞ്ഞെടുക്കാം. കാണുന്നവ വായിച്ചുകഴിഞ്ഞാല്‍ ന്യൂ ഐറ്റംസ്‌ എന്ന 0 (പൂജ്യം) ആയി മാറും. പിന്നീട്‌ ആരെങ്കിലും പുതിയ പോസ്റ്റുകളിട്ടാല്‍ നാം വയിക്കാത്തവ എത്രയുണ്ടെന്ന്‌ കാണാം. ഇത്‌ ചിതം 3 ല്‍ കാണാം. പച്ചവൃത്തത്തിനുള്ളില്‍ കാണുന്ന വെളുത്ത ആരോ ഞെക്കിയാല്‍ അത്‌ കമ്പ്യൂട്ടറില്‍ സേവ്‌ ആകുകയും ഓഫ്‌ ലൈനില്‍ വായിക്കുവാന്‍ കഴിയുകയും ചെയ്യും. നീല നിറം ഓഫ്‌ ലൈനിനെ സൂചിപ്പിക്കുന്നു. ഓണ്‍ ലൈന്‍ ആയാല്‍ ആ ആരോ നീലവൃത്തത്തില്‍ കാണാം. അതിനെ ഞെക്കി പച്ചയായി മാറ്റിയാലെ പുതിയവ കിട്ടുകയുള്ളു.

ചിത്രം 3

Arrived at google reader

അതേപോലെ എല്ലാ കമെന്റുകളും എന്നതും റീഡറില്‍ കൊണ്ടുവരാം. സിബുവിന്റെ പൈപ്പില്‍ കണ്ടെത്തിയ കമെന്റുകളാണ് ചുവട്ടില്‍ കാണുന്നത്‌. ഇതിനെയും പഴയതുമുതലോ പുതിയതുമുതലോ എങ്ങിനെയാണ് വായിക്കേണ്ടതെന്ന്‌ ത്യീരുമാനിക്കാം.

Subscribe all comments

എന്തൊരു രസമാണെന്തൊരു സുഖമാണന്തിവരേയ്ക്ക്‌ മയങ്ങീടാന്‍

No comments yet to പുതിയ പോസ്റ്റുകളും കമെന്റുകളും ഗൂഗിള്‍ റീഡറില്‍

  • വര്‍ഷങ്ങള്‍ കമ്പ്യൂട്ടര്‍ പഠിച്ച പലരും ഇതൊക്കെ കോമ്പ്ലിക്കേറ്റഡാണ് എന്ന്‌ പറഞ്ഞറച്ചുനില്‍ക്കുമ്പോള്‍ , ചന്ദ്രേട്ടന്‍ പുഷ്പം പോലെ ഇതൊക്കെ ചെയ്യുന്നത്‌ എന്നും എന്നെ അത്ഭുതപ്പെടുത്താറുണ്ട്..