Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

ബഹു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശി തരൂരിന് ഒരു തുറന്ന കത്ത്

A chat with the famous Freelance Journalist K.Govidankutty a sweetener.
Govindan: i would like to visit your farm one of these days…you know there is a great poem of walt whitman..saying

i would rather go and live in the midst of animals/because they do not fret and fume, they do not discuss their duty to god, they are not demented by the mania of owning things.
being with animals and plants is a creative exercise..perhaps more than with humans…
Keralafarmer: We have to understand Animals & Plants needs in time
Govindan: quite true…long before American botanists began hesitantly talking about it, aurobindo propounded a theory of animal consciousness..
ok. take care of your cows–holy among them in particular..

കേരള രാഷ്ട്രീയത്തിലേക്ക് കാലെടുത്തു കുത്തിയ നാള്‍ മുതല്‍ എത്രയോ പ്രതിബന്ധങ്ങളാണ് താങ്കള്‍ക്ക് മറികടക്കേണ്ടിവന്നത്. ഇന്‍ഡ്യന്‍ പൌരനല്ല, പാന്റിട്ടു നടന്നയാള്‍ മുണ്ടും ജൂബയും ധരിക്കുന്നു, മലയാളം അറിയില്ല ഇവയെല്ലാം താങ്കള്‍ മാത്രം നേരിട്ടവ. ഞങ്ങള്‍ തിരുവനന്തപുരത്തുകാര്‍ക്ക് ഇത്തരം ആരോപണങ്ങള്‍ ഏശില്ല എന്ന് ഒരുലക്ഷത്തിനടുപ്പിച്ച് ഭൂരിപക്ഷം നേടിത്തന്നതിലൂടെ തെളിയിക്കപ്പെട്ടു. താങ്കളെപ്പോലൊരു സമര്‍ത്ഥനായ സ്ഥാനാര്‍ത്തിയെ തിരുവനന്തപുത്തിന് തന്ന് പ്രധാനമന്ത്രി മന്‍മോഹനും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രാഷ്ട്രീയ കാപട്യങ്ങളില്‍ പൊറുതിമുട്ടിക്കഴിഞ്ഞ ഞങ്ങളെ അനുഗ്രഹിക്കുകയായിരുന്നു.
ട്വിറ്ററില്‍ താങ്കളെ പിന്തുടരുന്നവരുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ച (മാധ്യമങ്ങള്‍ക്കതില്‍ വലിയൊരു പങ്കുണ്ടായിരുന്നു) പലരുടെയും ഉറക്കം കൊടുത്തി. ബിജെപിക്കാരനായ പത്രപ്രവര്‍ത്തകന്‍ കാറ്റില്‍ ക്ലാസ് പരാമര്‍ശത്തിലൂടെ ട്വിറ്ററില്‍  താങ്കളെ ഒരു പടികൂടി മുന്നിലെത്തിച്ചു. നന്ദി പറയേണ്ടത് കാഞ്ചന്‍ ഗുപ്തയോടുതന്നെ. ഇപ്പോള്‍ ട്വിറ്റര്‍ കമ്യൂണിറ്റി ഇതാ താങ്കളെ പ്രസ്തുത കമ്യൂണിറ്റിയുടെ ഇന്‍ഡ്യന്‍ അംബാസിഡര്‍ ആക്കിയിരിക്കുന്നു. ഇപ്പോള്‍ പലരും ഭയപ്പെടുന്നത് ട്വിറ്റര്‍ താങ്കളുടെ വോട്ട് ബാങ്കായി മാറുന്നു എന്നതാണ്. ജാതി മത കക്ഷി രാഷ്ട്രീയത്തിനതീതമായി അപ്രകാരം ഒരു വോട്ട് ബാങ്ക് താങ്കള്‍ക്കുണ്ടാകുന്നു എങ്കില്‍ അത് താങ്കളുടെ കഴിവ് പരിഗണിച്ച് മാത്രമാണ്.

താങ്കള്‍ പറയുന്ന ജയിച്ച സ്ഥാനാര്‍ത്ഥി മൊത്തം ജനതയുടെയും പ്രതിനിധിയാണ് എന്നത് ഞങ്ങളും കാത്തിരുന്ന സന്ദേശം ആണ്. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ  അസൂയാലുക്കളായ രണ്ടാം നിര നേതാക്കളുടെ കാറ്റില്‍ ക്ലാസ്, ഹോളി കൌ വിവാദത്തില്‍ താങ്കള്‍ക്കെതിരായ പരാമര്‍ശങ്ങള്‍ ഞങ്ങള്‍ കാണുകയും കേള്‍ക്കുകയും വായിക്കുകയും ചെയ്തതാണ്.  അതിലൂടെ ആവശ്യമില്ലാത്ത ഒരു മാപ്പ് താങ്കളെക്കൊണ്ട് പറയിക്കുകയും ചെയ്തു. ഒരു കര്‍ഷകനായ എനിക്കുപോലും മനസിലാക്കുവാന്‍ കഴിഞ്ഞു കാറ്റില്‍ ക്ലാസെന്നതോ ഹോളി കൌ എന്നതോ വാക്കുകള്‍ പിരിച്ചെഴുതിക്കിട്ടുന്ന അര്‍ത്ഥമല്ല മറിച്ച് ഇവയക്ക് അതിന്റേതായ മാന്യതയും അര്‍ത്ഥവും ഉണ്ട് എന്ന്.

അടുത്ത തെരഞ്ഞടുപ്പില്‍ താങ്കള്‍ക്ക് ബാനറിന്റെയും കട്ടൌട്ടിന്റെയും ചുവരെഴുത്തിന്റെയും ആവശ്യമില്ല. മറിച്ച് താങ്കളുടെ ഇലക്ഷന്‍ കാമ്പൈന്‍ ട്വീറ്ററും ബ്ലാക്ക് ബറിയും കമ്പ്യൂട്ടറും നിര്‍വ്വഹിക്കും. വളരുന്ന ടെക്നോളജി അതിലേക്കായി എല്ലാ സാഹചര്യവും ഒരുക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. അടുത്തതായി താങ്കള്‍ തിരുവനന്തപുരം സന്ദര്‍ശിക്കുമ്പോള്‍ അല്പസമയം ട്വിറ്റര്‍ കമ്യൂണിറ്റിയെ മുഖാമുഖം കാണുവാനവസരമൊരുക്കുകയും ഡല്‍ഹി ബ്ലോഗ് മീറ്റ് മാതൃകയില്‍ സജീവമായ ട്വീറ്റര്‍ ട്വീറ്റ്സും പ്രയോജനപ്പെടുത്തുകയും ആവാം.

micro blogging at any page you are

micro blogging at any page you are

Comments are closed.