Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

എന്റെ നെഞ്ചിലെ കനലെരിയുന്നു

അഗ്രിക്കള്‍ച്ചറല്‍ ഓഫീസേഴ്‌സ്‌ അസോസിയേഷന്‍ എന്ന ഒന്ന്‌ ഉണ്ടെന്നും അത്‌ പ്രവര്‍ത്തന സജ്ജമാണെന്നും ഇപ്പോഴാണ് ബോധ്യപ്പെട്ടത്‌. കാരണം 18-10-06 ലെ മാതൃഭൂമി ദിനപത്രത്തില്‍ പേജ്‌ 3 -ല്‍ ഇപ്രകാരം പറയുന്നു.

കൃഷിവകുപ്പിലെ സ്ഥലം‌മാറ്റ ഉത്തരവ്‌ റദ്ദുചെയ്യണം – അസോസിയേഷന്‍

തിരുവനന്തപുരം: കൃഷിവകുപ്പില്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ റദ്ദുചെയ്യണമെന്ന്‌ കേരള അഗ്രിക്കള്‍ച്ചറല്‍ ഓഫീസേഴ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ തോമസ്‌ സക്കറിയ, ജനറല്‍ സെക്രട്ടറി പി.വിനയചന്ദ്രന്‍, ഖജാന്‍‌ജി ബൈജു സൈമണ്‍ എന്നിവര്‍ ആവശ്യപ്പെട്ടു. കൃഷി ഉദ്യോഗസ്ഥന്മാരെ ‌കൂട്ടത്തോടെ സ്ഥലം മാറ്റിയ ഉത്തരവ്‌ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ കൃഷി ഡയറക്ടറേറ്റിന് മുന്നില്‍ നടന്ന ധര്‍ണ എന്‍.ജി.ഒ. അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയംഗം ആനാട്‌ ഷഹീദ്‌ ഉദ്‌‌ഘാടനം ചെയ്തു. കേരള ഗസറ്റഡ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷനും സ്ഥലം മാറ്റം റദ്ദു ചെയ്യണമെന്ന്‌ ആവശ്യപ്പെട്ടു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ കൃഷിവകുപ്പില്‍നിന്നും എന്‍ഡോസള്‍ഫാനെക്കാളും മാരകമായൊരു വിഷം സൌജന്യമായി വിതരണം ചെയ്യുകയുണ്ടായി. അന്നത്തെ മുഖ്യമന്ത്രിയ്ക്ക്‌ ഒരു തുറന്ന കത്ത്‌ പ്രസിദ്ധീകരിക്കുകയും ചെയ്തു. അതോടൊപ്പം മറ്റൊരു കത്ത്‌ (എന്റെ പക്കലുണ്ട്‌) അഗ്രിക്കള്‍ച്ചറല്‍ ഓഫീസേഴ്‌സ്‌ അസോസിയേഷന്‍ ഭാരവാഹികളായ പ്രസിഡ്ന്റ്‌ തോമസ്‌ സക്കറിയയെയും (04812581005) ജനറല്‍ സെക്രട്ടറി വിനയചന്ദ്രനേയും (04712351466) നേരി‍ട്ട്‌ ഫോണില്‍ ബന്ധപ്പെടുകയും ഈ എലിവിഷവിതരണം നിറുത്തിവെയ്ക്കണമെന്ന്‌ അസോസിയേഷന്‍ ആവശ്യപ്പെടണം എന്നൊരഭ്യര്‍ത്ഥന നടത്തുകയും ചെയ്തു. എന്നാല്‍ മണ്ണിന്റെ മരണമോ, ജനങ്ങളുടെ ആരോഗ്യമോ, പ്രപഞ്ചപരിപാലനമോ സംരക്ഷിക്കപ്പെടേണ്ടതെങ്ങിനെയെന്ന്‌ എന്നെക്കാള്‍ കൂടുതല്‍ അറിയാമെന്നുള്ള ഇവര്‍ മൌനം ദീക്ഷിക്കുകയും വിതരണം തുടരുവാന്‍ അനുവദിക്കുകയും ചെയ്തു. ഈ വിഷങ്ങളുടെ ദോഷവശങ്ങളെപ്പറ്റി നല്ലൊരു പഠനം നടത്തുകയും ഒരു പൊതുവായ പരാതി തയ്യാറാക്കുകയും ചെയ്ത എന്റെ സ്നേഹിതന്‍ വിശ്വപ്രഭയെ നന്ദിപൂര്‍വം ഞാന്‍ സ്മരിക്കുന്നു. അന്ന്‌ ഈ വിഷം വിതരണം ചെയ്യിച്ച കൃഷി ഓഫീസര്‍ അശ്വതിയും ട്രാന്‍‌സ്‌ഫര്‍ ആയവരുടെ കൂട്ടത്തില്‍ ഉണ്ട്‌. എങ്കിലും ആ വിഷം ദോഷമാണെന്ന്‌ മനസിലാക്കിയ അവര്‍ എന്നോട്‌ വ്യക്തിപരമായി പറഞ്ഞത്‌ ആ തെറ്റിന് അവരും കൂട്ടുനില്‍ക്കേണ്ടിവന്നു എന്നാണ്.

അസോസിയേഷന്‍ എന്നാല്‍ തങ്ങളുടെ പാര്‍ട്ടിക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുക, മറ്റുള്ളവരുമായി ചേര്‍ന്ന്‌ ശമ്പളവര്‍ദ്ധനവിനായി സമരം ചെയ്യുക, തെറ്റ്‌ചെയ്ത്‌ സസ്‌പെന്‍‌ഷനും ഡിസ്‌മിസും ആകുന്നവരെ രക്ഷിക്കുക, അസോസിയേഷന്റെ പേരും പറഞ്ഞ്‌ പണപ്പിരിവ്‌ നടത്തുക തുടങ്ങിയവ മാത്രമാണോ? ജനദ്രോഹികളായ ഇവര്‍ സമരം ചെയ്യുന്നത്‌ കര്‍ഷകര്‍ക്കെതിരായിട്ടാണ് എന്നതല്ലെ സത്യം.

No comments yet to എന്റെ നെഞ്ചിലെ കനലെരിയുന്നു

 • ഒരു കലം ചാണകവെള്ളം തപാലില്‍ അയച്ച് കൊടുക്ക് ചേട്ടാ.ഇവനൊക്കെയൊന്ന് ശുദ്ധീകരിക്കപ്പെടട്ടെ.

  ഓ:ടോ: പുതിയ കൃഷി വകുപ്പിന്റെ അവസ്ഥ ഒന്ന് വിശദീകരിക്കാമൊ? എനിക്ക് ഇ-തപാല്‍ ചെയ്താലും മതി.

 • ചന്ദ്രേട്ടാ, അസോസിയേഷനുകള്‍ ജനനന്മയ്ക്കുവേണ്ടിയാണെന്നു ധരിക്കുന്ന ചന്ദ്രേട്ടനു തെറ്റി. എല്ലാ അസോസിയേഷനുകളും, അതിലെ അംഗങ്ങളുടെ ക്ഷേമത്തിനു വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നു. അസോസിയേഷനുകള്‍ മാത്രമല്ല, സര്‍വത്ര പാര്‍ട്ടികളും, സംഘടനകളും എല്ലാം സ്വജനങ്ങള്‍ക്കു വേണ്ടി മാത്രം നിലകൊള്ളുന്നു. ചന്ദ്രേട്ടനെപ്പോലെ ജനനന്മയ്ക്കുവേണ്ടി ഒച്ചവെയ്ക്കാനും എഴുതാനും പ്രവര്‍ത്തിക്കാനും വേണ്ടി ഇറങ്ങിപുറപ്പെടുന്നവര്‍ ഇക്കാലത്ത് കൊള്ളരുതാത്തവാനായി കണക്കാക്കപ്പെടുന്നു. അങ്ങിനെ ചന്ദ്രേട്ടനും കൂടെയുള്ള ഞങ്ങളുമെല്ലാം കൊള്ളരുതാത്തവരുടെ പട്ടികയിലാണു്. ഈ കൊള്ളരുതാത്തവരുടെ കൂട്ടത്തെ വളര്‍ത്തിയെടുക്കലാണു് നമ്മുടെ ലക്ഷ്യം.

 • അനംഗാരി, കെവി: പ്രതികരിച്ചതിന് നന്ദി. എന്നെപ്പോലെ കൊള്ളരുതാത്തവര്‍ വേറെയും ഉണ്ട്‌ അല്ലെ രണ്ടുപേര്‍. പക്ഷെ നിങ്ങള്‍ക്ക്‌ നട്ടെല്ലുണ്ടെന്ന്‌ മനസിലാക്കാന്‍ ബുദ്ധിമുട്ടില്ല. “സ്വജനങ്ങള്‍ക്കു വേണ്ടി മാത്രം ” എന്ന കാര്യം മറ്റൊരരമനരഹസ്യം അങ്ങാടിപാട്ടായി മാറുന്നു. ജനറല്‍ സെക്രട്ടടി വിനയചന്ദ്രന്റെ ഭാര്യ മായ എന്ന പെസ്റ്റിസൈഡിന്റെ ശാസ്ത്രജ്ഞയെ സ്ഥലം മാറ്റിയതാണ് സമരകാരണം. അല്ലാതെ മാറ്റപ്പെട്ട മറ്റുള്ളവര്‍ക്ക്‌ വേണ്ടിയല്ല. സ്വന്തം ഭാര്യയുടെ സ്ഥലം മാറ്റം റദ്ദുചെയ്യണമെന്ന്‌ അസോസിയേഷന് പറയാന്‍ കഴിയില്ലല്ലോ. ജനറല്‍ സെക്രട്ടറി എന്ന്‌ ഒപ്പിട്ട്‌ കൊടുത്താല്‍ വാര്‍ത്തകള്‍ പത്രങ്ങള്‍ ഇടുകയും ചെയ്യും. എനിക്ക്‌ പറയാന്‍ ബ്ലോഗ്‌ തന്നെ ധാരാളം.
  ചില ഈമെയില്‍ വിലാസങ്ങള്‍:
  [email protected]
  [email protected]
  [email protected]

 • ചന്ദ്രേട്ട,
  സ്വന്തം നില പരുങലിലാകുമ്പോള്‍ മാത്രമാണ്‍ ഇക്കൂട്ടറ് ഉണരാറ്!. മറ്റുള്ളവന്റെ വേദന ആറ്ക്കു വേണം?. എന്ഡൊ സള്‍ഫാനായാലെന്ത്, എന്തു മാരക വിഷം ആയാലെന്ത്?. ഇപ്പോള്‍ തന്നെ കണ്ടില്ലേ ഡി. ഡി. റ്റി വീണ്ടും പുനറ്ജ്ജനിക്കുന്നു. (ഞാന്‍ അയച്ച s.m.s കന്ടിരുന്നോ?.) നാട്ടുകാര്‍ എങനെ വിഷമിച്ചാലും മരിച്കാലും വെണ്ടില്ല, കോഴ യായി നല്ലൊരു തുക കിട്ടുമെങ്കില്‍ ഏതു മാരക വിഷവും ഫ്രീ യായി നല്‍കും ഇക്കൂട്ടര്‍. കേരളത്തിലെ മികചച വിദ്യാഭ്യാസ പരീക്ഷ കചവടമാക്കി കാശു വാങി പള്ള വീര്‍പ്പിച്ച വീരന്മാരെ റ്റി.വി. യില്‍ കണ്ടില്ലേ?. ഇവരെയൊക്കെ വിചാരണ ചെയ്യും മുന്‍പു തന്നെ വെടി വച്ചു കൊല്ലണം.!!!.
  നിറ്ത്തുന്നു. സ്നേഹത്തൊടെ.
  നന്ദു. റിയാ‍ദ്.
  സൌദി.

 • ദേവാനന്ദ്

  ചന്ദ്രേട്ടാ,
  ഏതോ നാട്ടില്‍ ഇന്നാട്ടുകാര്‍ക്കു പോലും വേണ്ടാതെ കിടക്കുന്ന ഞാന്‍ അവിടെയുള്ള കാര്യങ്ങളറിഞ്ഞു ബ്ലോഗ്ഗിലൂടെ കമന്റിടുകയല്ലാതെ എന്തു ചെയ്യാന്‍. കീടനാശിനികള്‍ ഭൂഗര്‍ഭ ജലത്തില്‍ കലര്‍ന്നാല്‍ വരുന്ന നൂറുകണക്കിനു തലമുറയെ അതു ബാധിക്കുമെന്ന് പറഞ്ഞാല്‍ ആരും കേള്‍ക്കില്ല (വിശ്വം മാഷ്‌ ടോക്സിക്കോളജിയുടെ ഇവിടത്തെ അവസാന വാക്കാണ്‌, പുള്ളി അതേക്കുറിച്ച്‌ പറഞ്ഞുകഴിഞ്ഞ സ്ഥിതിക്ക്‌ എനിക്ക്‌ ഇനിയൊന്നും പറയാനും ബാക്കിയുണ്ടാവില്ല). കൊല്ലത്തുകാര്‍ കുടിക്കുന്ന ശാസ്താം കോട്ട കായലിലെ വിഷത്തോത്‌ അളക്കാന്‍ ചെന്നവര്‍ തലയില്‍ കൈ വച്ചു തിരിച്ചു പോയി, അതറിയാതെ ആളുകള്‍ കോളയിലെ വിഷവും നോക്കി ഇരിപ്പുണ്ട്‌.

  അതു പോട്ടെ, ആദായം കിട്ടുന്ന കാര്യം പറഞ്ഞാല്‍ ചിലപ്പോള്‍ ആളുകള്‍ ശ്രദ്ധിക്കുമായിരിക്കും. മിക്ക രാജ്യങ്ങളിലും കീടനാശിനി ചേര്‍ക്കാത്ത ഓര്‍ഗാനിക്ക്‌ പച്ചക്കറികള്‍ക്ക്‌ വലിയ ഡിമാന്റും തീ വിലയും ഉണ്ട്‌. ഒരു കിലോ കേരളാ ബീന്‍സിനു ഞാന്‍ ഇവിടെ 70 ഇന്ത്യന്‍ രൂപാ കൊടുക്കുമ്പോള്‍ ഒരു കിലോ ഓര്‍ഗാനിക്ക്‌ ഫാം ബീന്‍സിനു 500 രൂപയോളം വിലയുണ്ട്‌. പണ്ട്‌ ഹോളണ്ടില്‍ നിന്നും മറ്റും മാത്രമേ ഇതൊക്കെ വരുന്നുണ്ടായിരുന്നുള്ളു. ഇപ്പോള്‍ ഈജിപ്റ്റ്‌, ലെബനോണ്‍ തുടങ്ങിയ ചെറുകിറ്റ രാജ്യങ്ങളും വന്‍ തോതില്‍ ഓര്‍ഗാനിക്ക്‌ പച്ചക്കറികള്‍ കയറ്റി അയക്കുന്നു.

  ഐ എസ്‌ ഐ മുദ്ര പോലെ ഒരു ഓര്‍ഗാനിക്ക്‌ ഫാം സര്‍ട്ടിഫിക്ക്കേഷന്‍ നല്‍കാന്‍ കൃഷി
  വകുപ്പോ എക്സ്പോര്‍ട്ട്‌ ഇമ്പോര്‍ട്ട്‌ വകുപ്പോ ഒരു ഡിപ്പാര്‍ട്ട്‌മന്റ്‌ രൂപീകരിച്ചാല്‍ മാത്രം മതി, ബാക്കി കര്‍ഷകര്‍ ചെയ്തോളും (അതോ അതിലും കൈക്കൂലി കയറി കേരളത്തിന്റെ സര്‍ട്ടിഫിക്കറ്റ്‌ ആളുകള്‍ വിശ്വസിക്കാതാകുമോ).

 • ഗോപന്‍ എസ്‌.എം.എസ്‌ അയച്ചത്‌ 9249470704 ലേയ്ക്കാണെങ്കില്‍ കിട്ടിയില്ല. ആഫോനിപ്പോള്‍ മഹാരാഷ്ട്രയിലാണ്. മേലില്‍ അയക്കേണ്ടത്‌ 9447183033 എന്ന നമ്പരിലേക്ക്‌. ദേവന്‍ അവതരിപ്പിച്ച വിഷയങ്ങള്‍ വീണ്ടും അവതരിപ്പിച്ചു. എന്നാല്‍ നമ്മുടെ ഭരണാധികാരികള്‍ കണ്ണുതുറന്നാലെ പ്രയോജനം കര്‍ഷകര്‍ക്ക്‌ ലഭിക്കുകയുള്ളു. എന്റെ പഞ്ചായത്തിലെ കൃഷിഭവനിലൂടെപ്പോലും എനിക്കൊന്നും അവതരിപ്പിക്കുവാന്‍ കഴിയുന്നില്ല. കൃഷിയെപ്പറ്റി ജ്ഞാനമില്ലാത്ത പഞ്ചായത്ത്‌ മെമ്പര്‍മാര്‍ കൃഷി ഓഫീസറെ നിയന്ത്രിക്കുന്നു. കര്‍ഷകര്‍ക്കുവേണ്ടിയുള്ള വര്‍ക്കിംഗ്‌ ഗ്രൂപ്പ്‌ ഗ്രാമസഭയില്‍ നീന്ന്‌ തെരഞ്ഞെടുക്കുന്നതിന് പകരം ശിങ്കിടികളെ നോമിനേറ്റ്` ചെയ്യുന്നു. കൃഷി ഓഫീസറെക്കൊണ്ട്‌ കര്‍ഷകര്‍ക്കായുള്ള ആനുകൂല്യങ്ങളെ ഒരു തരം വെട്ടിപ്പായി ഇവര്‍ മാറ്റുകയാണ് ചെയ്യുന്നത്‌. വി.വി.രാഘവന്‍, കൃഷ്ണന്‍ കണിയാമ്പറമ്പില്‍, (രണ്ടും കൃഷിമന്ത്രിമാര്‍ ആയിരുന്നു)ഡോ.ശ്യാമസുന്ദരന്‍ നായര്‍ തുടങ്ങി ഉത്തരവാദിത്വമുള്ളവര്‍ തന്നെയാണ് ക്യാന്‍സര്‍വന്ന്‌ മരണമടഞ്ഞത്‌. ശ്യാമസുന്ദരന്‍ നായര്‍ വാഴയ്ക്കിടുന്ന കാര്‍ബോഫുറാന്‍ മൂലമാണ് മരണപ്പെട്ടത്‌ എന്നത്‌ എനിക്കറിയാന്‍ കഴിഞ്ഞ കാര്യം. എന്റെ പക്കല്‍ അതിന് തെളിവുകളൊന്നുമില്ല. ചിലപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ പറയുമായിരിക്കും സത്യമെന്തെന്ന്‌. കാശിനുവേണ്ടി പെസ്റ്റിസൈഡുകള്‍ നിര്‍മാതാക്കള്‍ കൊലപാതകങ്ങളല്ലെ നടത്തുന്നത്‌.

 • ഈ ബ്ലോഗ്‌ വായിച്ച ഒരു ആദരണീയനായ വ്യക്തിയില്‍നിന്ന്‌ കിട്ടിയ അഭിപ്രായം ചുവടെ ചേര്‍ക്കുന്നു.
  I am not aware of the Agriculture Department contributing much worth the amount spent to maintain this white elephant. I suggest you ask the State Public Information Officer of the Directorate of Agriculture following information falling under the definitions of Sn 2(i), 2(f) and (j) of the Right to Information Act 2005 under Section 6 read with Sections 4 and 11 of he ibid Act affixing Court fee stamp worth Rs.10/- and obtain its reeipt from him.

  1.Total budgeted expenditure of Agriculture Department of Kerala for the financial year 2004-2005 and 2005-2006.

  2.Expenditure spent on pay and allowances alone furing the above period.

  3. Category -wise man-power strenth of the Agriculture Dept of Kerala.

  4. Out the above number of persons (category-wise) details of personnel (total) who have served more than 3 years in the same station.

  You may ask anymore information you consider necessary.

  The SPIO is expected to give thisinformation wiothin 30 dyas. Let us get the information and see what can be done further.

 • ചന്ദ്രേട്ടനു,
  ഫോണ്‍ നമ്പര്‍ തിരുത്തി. മാറിയതറിഞില്ല.
  ഇതില്‍ നിര്‍ദ്ദേശിച്സിരിക്കുന്നാ മാതിരി വിവരാവകാശ നിയമം പ്രയോജനപ്പെടുത്തണം എന്നതാണ് എനിക്കും പറയാനുള്ളതു.കാര്യങള്‍ അവര്‍ വ്യക്തമാക്കട്ടേ. അപ്പോള്‍ അടുത്ത നടപടി നമുക്കും നോക്കാം. ചാനലുകളും ചിലപ്പോള്‍ രണ്ടു വള്ളത്തില്‍ കാലു വയ്ക്കൂന്നില്ലേന്നു ഒരു സംശയം ഇല്ലാതില്ല. (അനുഭവങള്‍ എന്നെ ക്കൊണ്ടു അതുപറയിക്കുന്നു.)

  നന്ദി.
  നന്ദു. റിയാദ്.

 • 19-10-06 ലെ മലയാള മനോരമയില്‍ വന്നത്‌ വായിച്ചാല്‍ തോന്നും ഈ അഗ്രിക്കള്‍ച്ചറല്‍ ഓഫീസേഴ്‌സ്‌ അസോസിയേഷന്‍ സ്ഥല മാറിയ 38 വനിതാ കൃഷി ഓഫീസര്‍‌മാര്‍‍ക്കുവേണ്ടിയാണ് വാദിക്കുന്നതെന്ന്‌. ഉദാഹരണത്തിന് പാലക്കാട്‌ നാലുവര്‍ഷം സര്‍വീസ്‌ ചെയ്തശേഷം സ്വന്തം (ഭര്‍ത്താവിന്റെ) നാടായ തിരുവനന്തപുരത്തുള്ള എന്റെ കൂടു കൃഷിഭവനായ വിളവൂര്‍ക്കല്‍ കൃഷിഭവനിലേയ്ക്ക്‌ വന്നത്‌ അത്രയ്ക്ക്‌‌ വലിയ തെറ്റാണോ? ഇതേ ഓഫീസറും ഇതേ സംഘടനയിലെതന്നെ അംഗമല്ലെ. അവര്‍ക്കെതിരെയാണോ സംഘടനയുടെ തീരുമാനം. പിരിവെടുത്ത പണമുണ്ടല്ലോ ജനറല്‍ സെക്രട്ടറിയ്ക്ക്‌ സ്വന്തം ഭാര്യയുടെ സ്ഥലമാറ്റം റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട്‌ വേണമെങ്കില്‍ കോടതിയെ സമീപിക്കാമല്ലോ. ജോലിസമയങ്ങളില്‍ ജോലിചെയ്യാതെ പത്ര്മാഫീസുകളില്‍ കയറി ഇറങ്ങാന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്ക്‌ ആരുടെയും അനുവാദം വേണ്ടല്ലോ.