ഇന്ത്യ-തായ്ലന്ഡ് വ്യാപാരകരാര്‍ സപ്തംബറില്‍
റബ്ബറിന് തീരുവ കുറയ്ക്കില്ല
ന്യൂഡല്‍ഹി: റബ്ബറിനെ ഇറക്കുമതിത്തീരുവ കുറയ്ക്കാന്‍ ബാധ്യതയില്ലാത്ത ഉത്പന്നങ്ങളുടെ പട്ടികയില്‍പ്പെടുത്തി ഇന്ത്യയും തായ്ലന്‍ഡുമായുള്ള സ്വതന്ത്രവ്യാപാരകരാര്‍ സപ്തംബറില്‍ ഒപ്പുവെക്കും. റബ്ബറിനെ നെഗേറ്റെവ ലിസ്റ്റില്‍പ്പെടുത്തുന്ന കാര്യം തായ്ലന്ഡ് അംഗീകരിച്ചതായി കേന്ദ്ര വാണിജ്യമന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. റബ്ബറിന് തീരുവ കുറക്കില്ലെന്നത് കേരളത്തിന് ആശ്വാസം പകരുന്ന കാര്യമാണ്.
നേരത്തേ നടന്ന ചര്‍ച്ചകളില്‍ റബ്ബറിന്റെ തീരുവ ഒഴിവാക്കണമെന്ന നിലപാടാണ് തായ്ലന്ഡ് കൈക്കൊണ്ടത്. തീരുവ കുറച്ചേക്കുമെന്നുള്ള വാര്‍ത്തകള്‍ തന്നെ രാജ്യത്ത് റബ്ബര്വിലയിടിവിന് കാരണമായി. ഇക്കാര്യത്തില്‍ തുടക്കത്തില്‍ ചാഞ്ചാട്ടം പ്രകടമാക്കിയ വാണിജ്യമന്ത്രാലയം തീരുവ കുറവ് അനുവദിക്കാന്‍ കഴിയില്ലെന്ന് ഒടുവില്‍ നിഷ്കര്‍ഷിച്ചതോടെയാണ് ഇക്കാര്യം സമ്മതിച്ചതെന്ന് വാണിജ്യ സെക്രട്ടറി ജി.കെ. പിള്ള ‘മാതൃഭൂമി’യോട് പറഞ്ഞു.കരാറിന് വേഗം കൂട്ടുന്നതിന്റെ ഭാഗമായി തായ്ലന്ഡ് ഇന്ത്യയില്‍ റോഡ്ഷോ സംഘടിപ്പിക്കുമെന്ന് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന തായ്ലന്ഡ് പ്രധാനമന്ത്രി സുരാ യുദ്ചുലാനോങ്ങ് പ്രഖ്യാപിച്ചു. തായ്ലന്ഡിലെ പ്രമുഖ നിക്ഷേപകര്‍ റോഡ്ഷോയുടെ ഭാഗമായി പ്രധാന നഗരങ്ങളിലെ വാണിജ്യസാധ്യത വിലയിരുത്തും. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ നിക്ഷേപം നടത്താന്‍ തായ് പ്രധാനമന്ത്രി ഇന്ത്യന്‍ നിക്ഷേപകരെ ക്ഷണിച്ചിട്ടുമുണ്ട്.
കേരളത്തെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ് ഇന്ത്യ-തായ്ലന്ഡ് കരാര്‍.ഇന്ത്യയില്‍ ആവശ്യമുള്ള റബ്ബറിന്റെ അഞ്ച് ശതമാനം തായ്ലന്ഡില് നിന്ന് 25ശതമാനം തീരുവയോടെയാണ് ഇപ്പോള്‍ ഇറക്കുമതി ചെയ്യുന്നത്. തായ്ലന്‍ഡിന്റെ റബ്ബര്‍ ഉത്പാദനം പ്രതിവര്‍ഷം 28,33,000ടണ്‍ ആണ്. ആഭ്യന്തര ഉപഭോഗം 3,30,000ടണ്‍ മാത്രവും.
സമാനമായ വ്യവസ്ഥകളോടെ ഇന്ത്യ-ആസിയാന്‍ സ്വതന്ത്ര വ്യാപാരക്കരാറും ജൂലായില്‍ നിലവില്‍ വരുമെന്നാണ് സൂചന. ഇറക്കുമതിത്തീരുവയില്‍ ഇളവ് നല്കാനാവാത്ത ഇനങ്ങളുടെ അന്തിമപ്പട്ടികയായിരുന്നു കരാറിലെ അവസാന തടസ്സം. കഴിഞ്ഞ ജനവരി 11ന് ആസിയാന്‍ ധനമന്ത്രിമാരുടെയും ഇന്ത്യയുടെയും യോഗത്തില്‍ 490 ഇനങ്ങളുടെ നെഗേറ്റെവ് ലിസ്റ്റിന് അന്തിമരൂപം നല്‍കിയിരുന്നു. അസംസ്കൃതവും ശുദ്ധീകരിച്ചതുമായ പാംഓയില്‍, കുരുമുളക്,തേയില എന്നിവ ഈ പട്ടികയിലുണ്ട്. റബ്ബര്‍ കൂടി ഇന്ത്യ-ആസിയാന്‍ കരാറിലും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വാണിജ്യമന്ത്രാലയം പറയുന്നത്. എന്നാല്‍ ഇന്ത്യാ-തായ്ലന്ഡ് ഇന്ത്യ-ആസിയാന്‍ സ്വതന്ത്ര വ്യാപാരക്കരാറുകളുടെ അന്തിമഘട്ടത്തില്‍ കേരളത്തിന് കടുത്ത മത്സരം നേരിടേണ്ടിവരുമെന്നാണ് സൂചന. തായ്ലന്ഡ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങള്‍ക്ക് കേരളവുമായുള്ള കാലാവസ്ഥാ സാദൃശ്യമാണ് ഇതിന് കാരണം. ഇന്ത്യ-ആസിയാന്കരാറിന്റെ അന്തിമഘട്ടത്തില്‍ (അടുത്തു ഏഴ് വര്‍ഷത്തിനുശേഷം) 2022 വരെയുള്ള കാലത്ത് ഘട്ടംഘട്ടമായി ഇറക്കുമതിത്തീരുവ ഇളവ് പരിഗണിക്കാമെന്ന് ഇന്ത്യ ഇതിനകം സമ്മതിച്ചിട്ടുണ്ട്.
കടപ്പാട്: മാതൃഭൂമി 27-6-07
ആസിയാന്‍ കരാറും തീരുവയില്ലാത്ത ഇറക്കുമതികളും ആസിയാന്‍ രാജ്യങ്ങള്‍ക്ക് ദോഷം ചെയ്യും. ഇതിന്റെ ഗുണം WTO യ്ക്ക് തന്നെയാണ്. ഇപ്പോഴെ നാശം നേരിട്ടുകൊണ്ടിരിക്കുന്ന നാളികേരകൃഷി തീരുവ രഹിതമായി മലേഷ്യയില്‍ നിന്ന് ‘പാം ഓയില്‍‘ ഇന്ത്യയിലേയ്ക്ക് പ്രവഹിക്കുന്നതിലൂടെ ഭക്ഷ്യ എണ്ണകളെല്ലാം തന്നെ വിലയിടിയുമ്പോള്‍ നാളികേര കൃഷി പൂര്‍ണമായും ഒഴിവാക്കുവാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകും.
പുതിയ അഭിപ്രായങ്ങള്ള്