Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

വെള്ളപ്പൊക്കരഹിത കിഴക്കേക്കോട്ട – എ.സുബൈറിന് ആശംസകള്‍

വെള്ളപ്പൊക്കമില്ലാത്ത കിഴക്കേക്കോട്ട, തിരുവനന്തപുരം

വെള്ളപ്പൊക്കമില്ലാത്ത കിഴക്കേക്കോട്ട, തിരുവനന്തപുരം

ചിത്രത്തിന് കടപ്പാട്

പ്രതി വര്‍ഷം ലക്ഷങ്ങളും അനേകവര്‍ഷങ്ങളായി കോടികളും ചെലവാക്കിയിട്ട് പരിഹാരം കാണാന്‍ കഴിയാത്ത കിഴക്കേക്കോട്ടയിലെ വെള്ളപ്പൊക്കം ഒരു സാധാരണക്കാരനായ സുബൈറിന്റെ ആശയം നടപ്പിലാക്കിയതിലൂടെ ശാശ്വത പരിഹാരമായിരിക്കുന്നു. മന്ത്രി എം.വിജയകുമാറിന് അദ്ദേഹം സമര്‍പ്പിച്ച മൂന്ന് നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയതിലൂടെയാണ് ഇത് സാധ്യമായത്.

പഴവങ്ങാടി ഇപ്പോള്‍ പുതിയങ്ങാടി

പഴവങ്ങാടിയിലെത്തിയ നഗരവാസികള്‍ അത്ഭുതപ്പെട്ടു. മഴ മാനത്തുകണ്ടാല്‍ കുളമാകുന്ന പഴവങ്ങാടിയെ ഇനി നഗരവാസികള്‍ക്ക് കാണാന്‍ കഴിയില്ല. ശക്തമായ മഴയില്‍പ്പോലും പഴവങ്ങാടിയിലോ കിഴക്കേക്കോട്ടയിലോ ഇത്തവണ വെള്ളം പൊങ്ങിയില്ല. പഴവങ്ങാടിയിലെയും കിഴക്കോക്കോട്ടയിലെയും വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ഇറിഗേഷനിലെയും പൊതുമരാമത്ത് വകുപ്പിലെയും എഞ്ചിനീയര്‍മാര്‍ വര്‍ഷങ്ങളായി പഠനങ്ങളുടെയും റിപ്പോര്‍ട്ടുകളുടെയും പിറകേ ആയിരുന്നു. ചാല കെ.കെ. റോഡ്, ടി.സി. 19/1376 -ല്‍ എ.സുബൈറിന്റെ ആശയമാണ് ഒടുവില്‍ വെള്ളക്കെട്ടിന് പരിഹാരമായത്.

സുബൈര്‍ മന്ത്രി എം. വിജയകുമാറിന്റെ അടുത്തെത്തി വെള്ളക്കെട്ട് ഒന്നരലക്ഷം രൂപയ്ക്ക് പരിഹരിക്കാമെന്ന് ഉറപ്പു നല്‍കി. സുബൈറിന്റെ ആശയം പരിശോധിച്ച് നോക്കാന്‍ മന്ത്രി വിജയകുമാര്‍ നിര്‍ദ്ദേശിച്ചു. മൂന്ന് നിര്‍ദ്ദേശങ്ങളാണ് ലുബൈര്‍ മുന്നോട്ട് വെച്ചത്.

ഒന്ന് – പഴവങ്ങാടിയില്‍ നിന്ന് ആമയിഴഞ്ചാന്‍ തോടിലേയ്ക്കുള്ള ഓപ്പണിങ്സ് അടയ്ക്കുക. ശക്തമായ മഴയില്‍ ആമയിഴഞ്ചാന്‍ തോടില്‍ നിന്നുള്ള മലിനജലം ഒഴുകി ഇറങ്ങിയാണ് പഴവങ്ങാടി മാലിന്യക്കുളമാകുന്നത്. (ഇങ്ങനെ ചെയ്താല്‍ പഴവങ്ങാടിയിലെ വെള്ളക്കെട്ട് കൂടുമെന്നായിരുന്നു പൊതുമരാമത്ത് അധികൃതരുടെ വാദം). സുബൈറിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ആമയിഴഞ്ചാന്‍ തോടിലേയ്ക്കുള്ള മൂന്ന് ഓപ്പണിങ്ങുകളും അടച്ചു.

രണ്ട് – പഴവങ്ങാടി ക്ഷേത്രത്തിന് മുന്നിലുള്ള ഷട്ടര്‍ അടയ്ക്കുക. മഴക്കാലത്ത് ഈ ഷട്ടറിലൂടെ വെള്ളം പഴവങ്ങാടിയിലേയ്ക്ക ഇറങ്ങാറുണ്ടായിരുന്നു.

മൂന്ന് – കോട്ടയ്ക്ക് സമീപമുള്ള ബസ്സ്റ്റാന്റിന് മുന്നില്‍ എട്ടുവര്‍ഷം മമ്പ് സ്ഥാപിച്ച ഓട അടയ്ക്കുക. ഇതിന് പകരം ഈ ഭാഗത്തെ മഴവെള്ളം ബസ്സ്റ്റാന്റിന് പിന്നില്‍ 73 വര്‍ഷം മുമ്പ് നിര്‍മിച്ച ഓടയില്‍ ബന്ധിപ്പിക്കുക. ഗണപതി ക്ഷേത്രത്തിലെ ഭജനമഠത്തിന്റെ അടിയിലൂടെ കടന്നുപോകുന്ന ഓടയില്‍ പഴവങ്ങാടി തെരുവിലെ വെള്ളം കൂടി ഒഴുകിയെത്തും. ഈ ഓട ഇതിന് മമ്പ് അടഞ്ഞു കിടക്കുകയായിരുന്നു. സുബൈറിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഈ ഓടകള്‍ തുറന്ന് നല്‍കി.

വഴയ ഓടയില്‍ക്കൂടി ഒഴുകിയെത്തുന്ന വെള്ളം കിഴക്കേക്കോട്ടയിലെ കംഫര്‍ട്ട് സ്റ്റേഷന്റെ മുന്നിലുള്ള മാന്‍‌ഹോളിലെത്തും. അവിടെനിന്നും ഗാന്ധിപ്പാര്‍ക്കിന്റെ അടിയിലുള്ള കരിങ്കല്‍കൊണ്ട് നിര്‍മിച്ച ഓടവഴി സെന്‍ട്രല്‍ സ്കൂള്‍ വളപ്പിലൂടെ കരിമഠം കുളത്തിലെത്തും. അവിടെനിന്നും ആരംഭിക്കുന്ന തെക്കിനം കനാല്‍ വഴി ഒഴുകി വീണ്ടും ആമയിഴഞ്ചാന്‍ തോടിലെത്തി അറബിക്കടലിലെത്തിച്ചേരും. വര്‍ഷങ്ങളായുള്ള പൊതുമരാമത്തിന്റെ പഠനങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് രാജഭരണകാലത്ത് നിര്‍മിച്ച ഓടയെ ആശ്രയിക്കേണ്ടിവന്നു അധികൃതര്‍ക്ക്.

കടപ്പാട് – മാതൃഭൂമി നഗരം സപ്ലിമെന്റ് 02-09-09

8 comments to വെള്ളപ്പൊക്കരഹിത കിഴക്കേക്കോട്ട – എ.സുബൈറിന് ആശംസകള്‍

 • തീര്‍ച്ചയായും സുബൈര്‍ പ്രശംസ അര്‍ഹിക്കുന്നു.

 • വെള്ളപ്പൊക്കവില്ലാതെന്തൊരു കെഴക്കേക്കോട്ടേം തമ്പാനൂരും അപ്പീ?

 • ഇതൊക്കെ അപ്പച്ചന്റെ ഒരു തമാശയല്ലെ…..കോടികള്‍ തുലഞ്ഞാല്‍ രാഷ്ടീയക്കാര്‍ക്ക് ഒന്നുമില്ല. പൊതുജനം കഴുതകള്‍.ജനങ്ങളെ രക്ഷിക്കാന്‍ ഒരു സുബൈറെങ്കിലും ഉണ്ടായല്ലോ. അത് തന്നെ ആശ്വാസം.

  വെള്ളായണി

 • jishnu

  ഒരു സാധാരണക്കാരന്റെ നിർദേശങ്ങൾക്ക് ഈ നാട്ടിൽ വിലകിട്ടിതുടങ്ങിയൊ?കൊള്ളമ്ല്ലല്ലോ നല്ല കാര്യം

 • A simple example of how EFFICIENT our govt is

 • It is a fantastic. good work.

 • തിരുവനന്തപുരത്തിന്റെ ഇതരഭാഗങ്ങളിലുള്ള വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കുവാനും, ഗവണ്മെന്റ് സുബൈറിന്റെ സഹായം തേടുമെന്നു കരുതാമോ? ഉള്ളൂരും ഇതേ രീതിയാണ്. മഴ പെയ്തു തുടങ്ങിയാൽ പിന്നെ നടക്കുവാൻ കഴിയില്ല.

  തിരുവനന്തപുരം വാസിയെന്ന നിലയിൽ സുബൈറിന് പ്രത്യേകം നന്ദി. സുബൈറിന്റെ നിർദ്ദേശം വിലയ്ക്കെടുത്ത് നടപ്പാക്കുവാൻ തയ്യാറായ സർക്കാരിന് അഭിവാദ്യങ്ങൾ…

 • Dear Subair Sir,

  You have shown a good example for the whole malayalees.If we are focusing on small issues rather than top down approach,we can solve it fruitfully.You have done it.Congrats.

  Regards
  Syed Shiyas
  9946230470