Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

ബ്ലോഗറന്മാരും ബ്ലോഗിനികളും സൂക്ഷിക്കുക

നിങ്ങള്‍ ഓഫീസിലിരുന്ന് നെറ്റിലൂടെ പല ബ്ലോഗുകളിലും സൈറ്റുകളിലും മറ്റും ഞെക്കുന്നത് പല സ്ഥലങ്ങളിലും റിക്കാര്‍ഡ് ചെയ്യപ്പെടുന്നു. മാത്രവുമല്ല അത് മറ്റുള്ളവര്‍ക്ക് കാണുവാന്‍ മറ്റുള്ളവരെ അല്ലെങ്കില്‍ കാണിക്കാന്‍ കഴിയുന്നു. നിങ്ങള്‍ ലൈസന്‍സില്ലാത്ത ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നവെന്നിരിക്കട്ടെ അതിനെതിരെ നടപടി എടുക്കുവാന്‍ കഴിയുന്ന ആര്‍ക്കും നിങ്ങളുടെ ഐ.പി നമ്പര്‍ കണ്ടെത്താം. ഈ പോസ്റ്റ് അറിയാതെ തെറ്റുചെയ്യുന്നവര്‍ക്ക് ഒരു മുന്‍കരുതലിന് വേണ്ടിയാണ്. എന്റെ ഈ പേജ് നോക്കുകയാണെങ്കില്‍ എന്റെ ചില പേജുകള്‍ ഞാനിതില്‍ ചേര്‍ത്തിട്ടുള്ളത് നിങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കില്‍ വിസിറ്റേഴ്സിന്റെ ലിസ്റ്റില്‍ നിങ്ങളും കാണും. പ്രസ്തുത പിമെട്രിക്സ് ഡോട് പെര്‍ഫോമെന്‍സിംഗ് ഡോട് കോം എന്ന സൈറ്റില്‍ നിങ്ങള്‍ക്കും ചേരാം. അതിലെ ഒരുദാഹരണം ഈ ലിങ്ക് കണ്ടാല്‍ മനസിലാകും. ഇനി നിങ്ങളുടെ ഐ.പി നമ്പര്‍ നിങ്ങള്‍ക്കറിയില്ലെങ്കില്‍ ഇവിടെ ഞെക്കിയാല്‍ മതി കാണുവാന്‍ കഴിയും. വേര്‍ഡ് പ്രസില്‍ കമെന്റിടുന്ന വ്യക്തിയുടെ ഐ.പിനമ്പര്‍ പിമെട്രിക്സില്‍ വിസിറ്റേഴ്സില്‍ കാണുവാന്‍ കഴിഞ്ഞാല്‍ ആള് ആരാണെന്ന് മനസിലാക്കുവാനും ബുദ്ധിമുട്ടില്ലതന്നെ. അനോണിമസ് ആണെങ്കില്‍ പോലും. ബ്ലോഗറായാലും വേര്‍ഡ് പ്രസ്സായാലും റിപ്പോര്‍ട്ട് അതാത് ഗ്രൂപ്പ് പേജില്‍ കൊണ്ടുവരാന്‍ കഴിയും. അതും കാലതാമസമില്ലാതെ തന്നെ. “തല്കാലം ഹൈപ്പര്‍ ലിങ്കുകള്‍ ഒഴിവാക്കിയിരിക്കുന്നു.

An ISP Location ഇത് ഒരു ഐ.എസ്.പി ലൊക്കേഷന്റെ ദൃശ്യം

12 comments to ബ്ലോഗറന്മാരും ബ്ലോഗിനികളും സൂക്ഷിക്കുക

 • ഇതാണോ ഇത്രവലിയ കാര്യം? അനോണിമസ് ആയിരിക്കണമെങ്കില്‍ സകല പുറം ബന്ധങ്ങളും വിച്ഛേദിച്ച് വൈദ്യുതി അടക്കം ഉപേക്ഷിച്ച്, എല്ലാ സാങ്കേതിക വികാസങ്ങളോടും പുറംതിരിഞ്ഞ് ഗുഹാമനുഷ്യന് തുല്യമായി ജീവിക്കുക.

  ശുഭം.

 • അങ്കിള്‍

  1500 ല്‍ പരം ഹിറ്റ്‌ കാണുന്നു. പക്ഷേ ഒരു കമന്റുപോലും ഇല്ല. എനിക്കു തോന്നുന്നു, ഇവിടെ വരുന്നവര്‍ പോസ്റ്റില്‍ പറഞ്ഞ ലിങ്കിലോട്ട്‌ പോയിട്ട്‌ തിരിച്ചു വരാത്തതാണ് കാരണം.

 • സെബിന്‍ – താങ്കളെപ്പോലുള്ളനര്‍ക്ക് ഇത്തരം കാര്യങ്ങള്‍ നിസ്സാരമായിരിക്കാം. കാരണം ഐടി പ്രൊഫഷണലുകള്‍ക്ക് ഇതിലും തിരിമറി കാണിക്കുവാന്‍ കഴിയും. പക്ഷെ ഞങ്ങളെപ്പോലുള്ള അല്പജ്ഞാനികള്‍ക്ക് ഈ അറിവ് ഒരു വലിയ കാര്യം തന്നെയാണ്.

 • സെബിന്‍ ഇപ്പോള്‍ ബോംബെയിലല്ലെ?

 • പട്ടി കുരക്കുമ്പോള്‍ സൂര്യന്‍ പേടിക്കേണ്ട കാര്യമില്ല ഫാര്‍മര്‍ ചേട്ടാ….

 • Who

  Quite interesting.
  Please tell me who am I. Not just the country & configurations.

 • Who

  നിങ്ങള്‍ ലൈസന്‍സില്ലാത്ത ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നവെന്നിരിക്കട്ടെ അതിനെതിരെ നടപടി എടുക്കുവാന്‍ കഴിയുന്ന ആര്‍ക്കും നിങ്ങളുടെ ഐ.പി നമ്പര്‍ കണ്ടെത്താം…
  This is just another kinda beating around the bush.

 • Who

  നിങ്ങള്‍ ലൈസന്‍സില്ലാത്ത ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നവെന്നിരിക്കട്ടെ അതിനെതിരെ നടപടി എടുക്കുവാന്‍ കഴിയുന്ന ആര്‍ക്കും നിങ്ങളുടെ ഐ.പി നമ്പര്‍ കണ്ടെത്താം…
  This is just another kinda ‘beating around the bush.’

 • I don’t think i have been so bad, some one needs to search me through a n ip address…….ഇതൊക്കെ ഇപ്പോള്‍ എല്ലാവര്‍ക്കും അരിയാം ,കക്കുന്നവന്‍ നില്‍ക്കാനും പഠിക്കും

 • kunjadu

  With all due respect sir, I must say you are over reacting. Nonetheless you just did a crime yourself, though you didn’t realized that. You just published all the IP Addresses of your visitors to this blog, including legitimate commentors and innocent visitors. That is a breach of confidentiality. That is even dangerous than what you think is anonymous commenting. To make things worse you introduced another tool to the vast arsenal of tools already available to crooks.

  Intorducing tools to identify the mean guys are not a solution to prevent cyber crime. What is required is a well defined law, that will get the accused a term well deserving. This is true especially in India. Accused criminals get away with the loop holes in the system, because the law is not defined yet.

  I appreciate your motive, but you are heading in a wrong direction. Let the energy and effort be directed to defining the law first.

  thanks
  ranjith (kunjadu)

 • അനോണികളേ നിങ്ങള്‍ക്കായി ടോര്‍ ഉണ്ട് . ഒരാള്‍ക്കും കണ്ടുപിടിക്കാനാവില്ല. ഒനിയന്‍ നെറ്റ്‌വര്‍ക്കാണ്. അനോണിമിറ്റി ഇന്റര്‍നെറ്റിലെ ഒരു അടിസ്ഥാന അവകാശമാണ്. ഞാന്‍ വൈകാതെ ടോര്‍ ഉപയോഗിക്കുന്നതിനെപ്പറ്റി ഒരു How To എഴുതുന്നുണ്ട്.

 • അങ്കിള്‍

  കൂറച്ചുനാള്‍ മുമ്പ്‌ ഇവിടെ ‘വര്‍മ്മപ്പട’ ഇറങ്ങിയപ്പോഴും, ‘ഞരമ്പ്‌ രോഗികള്‍‘ അവരുടെ അസുഖം പ്രകടിപ്പിച്ചപ്പോഴും, അവസാനം ‘പിന്‍‌മൊഴികള്‍’ വേണ്ടെന്ന്‌ വയ്ക്കേണ്ട സാഹചര്യം ഒരുക്കിയപ്പോഴെല്ലാം നമ്മളില്‍ കുറച്ചുപേരെങ്കിലും ആഗ്രഹിച്ചു, ഈ കളികള്‍ക്ക്‌ പുറകില്‍ ആരെല്ലാമായിരിക്കുമെന്ന്‌ അറിയാന്‍. നമ്മുടെ I.T. മന്നമ്മാര്‍ ആരും അവരെ കണ്ടുപിടിച്ചരുമില്ല, എങ്ങനെ കണ്ടുപിടിക്കാമെന്ന്‌ പറഞ്ഞുതന്നതുമില്ല. പകരം പോസ്റ്റുകളില്‍ കൂടി ദീനരോദനം നടത്തി.

  ഇന്ന്‌ IT കാരനല്ലാത്ത കേരളാഫാര്‍മര്‍ തന്റെ ബ്ലോഗ്‌ സന്ദര്‍ശിക്കുന്നവര്‍ ആരെല്ലാമെന്ന്‌ കണ്ടുപിടിക്കാനുള്ള വഴി തപ്പിപ്പിടിച്ച്‌, അതിനെപറ്റി പഠിച്ച്‌, മറ്റുള്ളവര്‍ക്ക്‌ പറഞ്ഞും തന്നു. നല്ല കാ‍ര്യം. പലര്‍ക്കും അറിഞ്ഞുകൂടായിരുന്ന കര്യമായിരുന്നു ഇത്‌. ഈ പോസ്റ്റിന് കിട്ടിയ കമന്റുകള്‍ നോക്കിയപ്പോള്‍, കേരളാഫാര്‍മര്‍ പറഞ്ഞുതന്ന ഈക്കര്യത്തില്‍ കഴമ്പുണ്ടന്നും തോന്നുന്നു. വേണമെന്നുള്ളവര്‍ക്ക അവരവരുടെ ബ്ലോഗുകളില്‍ ഇത്‌ നറ്റപ്പാക്കാം ഇല്ലെങ്കില്‍ വേണ്ട്.

  പക്ഷെ, കേരളാഫാര്‍മര്‍ അവിടംകൊണ്ട്‌ നിര്‍ത്തിയില്ല. തന്റെ ബ്ലോഗ്‌ സന്ദര്‍ശിച്ചവരാരെല്ലാമെന്ന്‌ വിളിച്ചുകൂവുകയും, ആര്‍ക്ക്‌ വേണമെങ്കിലും ഇവിടെവന്നാല്‍ മറ്റുള്ളവരുടെ IP നമ്പരടക്കമുള്ള വ്യക്തിവിവരങ്ങള്‍ കണ്ടുപിടിക്കാനുള്ള വഴിയുമൊരുക്കിക്കൊടുത്തിരിക്കുന്നു. ഇതു വേണ്ടായിരുന്നു. ഒഴിവാക്കാമായിരുന്നു. ഒരു വിശ്വാസ വഞ്ചനയായി വ്യാഖ്യാനിക്കപ്പെടും. ചുരുക്കത്തില്‍ ഈ ബ്ലോഗില്‍ കമന്റിടാന്‍ മാത്രമല്ല, സന്ദര്‍ശിക്കാന്‍ പോലും ആളുകള്‍ മടിക്കും. കാരണം, സന്ദര്‍ശിച്ചുപോയാല്‍ നിങ്ങളുടെ എല്ലാവിവരവും മറ്റുള്ളവര്‍ക്കും അറിയാന്‍ ഇട നല്‍കുന്നു. വീട്ടിലിരുന്ന്‌ സ്വന്തം കം‌പൂട്ടറില്‍ പ്രവര്‍ത്തിക്കുന്ന എനിക്ക്‌ അതൊന്നും പ്രശ്നമല്ല. പ്ക്ഷേ എല്ലാപേര്‍ക്കും അങ്ങ്നെയല്ലെന്ന്‌ ഞാര്‍ ‘ബൂലോഗര്‍ക്ക്‌ കുറച്ചുകൂടെ ആത്മാര്‍ത്ഥരയായിക്കൂടെ” എന്ന എന്റെ തന്നെ ഒരു പോസ്റ്റിന് കിട്ടിയ കമന്റുകളില്‍ നിന്നും മനസ്സിലാക്കി.

  എന്നെ പറ്റിയുള്ള എല്ലാ വിവരങ്ങളും ബ്ലോഗ്‌ തുടങ്ങിയപ്പോള്‍ എന്റെ പ്രൊഫൈലില്‍ കൊടുത്തിരുന്നു. മുന്‍പരഞ്ഞ ഒരു പോസ്റ്റിന് ശേഷം അതെല്ലാം എടുത്തു കളഞ്ഞിരുന്നു. പക്ഷേ അധികനാള്‍ അങ്ങനെ നിലനിര്‍ത്താന്‍ എന്റെ മനസ്സനുവദിച്ചില്ല. ഇപ്പോള്‍ പ്രോഫൈല്‍ പഴയപോലെ ആക്കി.

  അനോണിയോട്‌ എനിക്ക്‌ എതിര്‍പ്പില്ല, സഭ്യമായ രീതിയിലാണ് അനോണി പ്രതികരിക്കുന്നതെങ്കില്‍. ഈയടുത്തകാലത്ത്‌, ബ്ലോഗുകളില്‍ സ്പാമിന്റ്റെ ആക്രമണമുണ്ടായതറിയാമല്ലോ. ഏന്റെ ബ്ലോഗിലും സ്പാം കൊണ്ട്‌ നിറഞ്ഞു. ബൂലോഗത്തില്‍ നിന്നും എനിക്ക്‌ കിട്ടിയ ഉപദേശം ര്‍ണ്ടായിരുന്നു:

  1. അനോണി കമന്റുകള്‍ ഡിസേബിള്‍ ചെയ്യുക
  2. word veri enable ചെയ്യുക.

  ഞാന്‍ രണ്ടാമത്തേതാണ് നടപ്പിലാക്കിയത്‌, വായനക്കാര്‍ക്ക്‌ പ്രയാസമാണെങ്കിലും.

  അതുകൊണ്ട്‌ പറഞ്ഞുവരുന്നത്‌, കേരളാഫാര്‍മര്‍ ഇവിടെവന്നാല്‍ ആര്‍ക്കും മറ്റുള്ളവരുടെ വിവരങ്ങള്‍ അറിഞ്ഞ്‌ പോകുവാനുള്ള സംവിധാനം മാറ്റുന്നതിനെപറ്റി അലോചിക്കണം.