Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

റബ്ബര്‍ കര്‍ഷകരുടെ ശ്രദ്ധയ്ക്ക്

സ്വാഭാവിക റബ്ബറിന്റെ വിലയിടിക്കുവാനുള്ള ശ്രമങ്ങള്‍  തുടങ്ങിയിട്ട് ചില മാസങ്ങള്‍ കഴിയുകയാണ്. അതിന്റെ പരിണിത ഫലമായിട്ടാണ് സെപ്റ്റംബര്‍ ആദ്യവാരം 140 രൂപ പ്രതി കിലോഗ്രാം ആര്‍.എസ്.എസ് 4 ലഭിച്ചതും മാസാവസാനം നാലും അഞ്ചും രൂപ ദിനംപ്രതി താണുകൊണ്ട് 113 രൂപയില്‍ എത്തിച്ചേര്‍ന്നതും. അതേസമയം അന്താരാഷ്ട്ര വിലയില്‍ ഇത്രയും വലിയ ഒരു ഏറ്റക്കുറച്ചില്‍ ദൃശ്യമല്ലതാനും.  2008 ഏപ്രില്‍ ഒന്നിന് ഉല്പന്ന നിര്‍മാതാക്കളുടെ പക്കല്‍ 78635 ടണ്‍ സ്റ്റോക്കുണ്ടായിരുന്നത്  ജൂണ്‍ 30 ആയപ്പോഴേയ്ക്കും 54445 ടണ്‍ ആയി കുറഞ്ഞു. വരും മാസങ്ങളില്‍ 12000 ടണിന് അടുത്തെത്താനാണ് സാധ്യത. കാരണം വിപണിയില്‍ സ്റ്റോക്ക് ഉണ്ടായാല്‍ എപ്പോള്‍ വേണമെങ്കിലും റബ്ബര്‍ ലഭിക്കും എന്നതു തന്നെ. ഏപ്രില്‍ ഒന്നിന് സിന്തറ്റിക് റബ്ബര്‍ 26225 ടണ്‍ ഉണ്ടായിരുന്നത്  ജൂണ്‍  30 ന് 36335 ടണ്‍ ആയി വര്‍ദ്ധിച്ചു. ഒരു പരിധിവരെ സ്വാഭാവിക റബ്ബറിന് പകരം ഉപയോഗിക്കുവാന്‍ സിന്തറ്റിക് റബ്ബര്‍ മതി. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ കര്‍ഷകര്‍ വിറ്റത് 183935 ടണ്‍ ആണെങ്കില്‍ ഉല്പന്ന നിര്‍മാതാക്കള്‍ വാങ്ങിയത് 169821 ടണ്‍ മാത്രമാണ്. അതേ കാലയളവില്‍ ആഭ്യന്തര വില അന്താരാഷ്ട്ര വിലയേക്കാള്‍ താണിരുന്നിട്ടും ഇറക്കുമതി ചെയ്തത്  21289 ടണ്‍ ആണ്. കയറ്റുമതി ചെയ്ത 15208 ടണില്‍ നിന്ന്  എത്രമാത്രം തിരികെ ഇറക്കുമതിയായി മാറുന്നു എന്ന്  ആര്‍ക്കറിയാം? ആഗസ്റ്റ് 13 ന് അന്താരാഷ്ട്ര വില ആര്‍എസ്എസ് 3 ന് 124.54 രൂപ പ്രതി കിലോഗ്രാം ആയിരുന്നപ്പോള്‍ ആഭ്യന്തര വില 15.46 രൂപ വ്യത്യാസത്തില്‍ ആര്‍എസ്എസ് 4 ന് 140 രൂപയായി ഉയര്‍ന്നത്  സ്ഥിരമായി ആ മാസം മുഴുവനും വ്യത്യാസം നിലനിറുത്തി. എന്തെന്നാല്‍ കൂടിയ മാസാവസാന സ്റ്റോക്ക് ലക്ഷ്യമിട്ടുകൊണ്ട് കൂടിയ വില നല്‍കി കര്‍ഷകരുടെ പക്കല്‍ നിന്നും കഴിയുമെന്നുള്ളിടത്തോളം സംഭരിക്കുകയായിരുന്നു. ആഗസ്റ്റ് മാസാവസാനം കര്‍ഷകരുടെ പക്കല്‍ സ്റ്റോക്ക് കുറവാണെങ്കില്‍‌പ്പോലും റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന പ്രതിമാസ സ്ഥിതിവിവരക്കണക്കുകളില്‍ ഉയര്‍ത്തിക്കാട്ടും. അതോടൊപ്പം ഇനി വരാന്‍ പോകുന്ന പീക്ക് സീസണില്‍ ഉണ്ടാകാവുന്ന ഉല്പാദന വര്‍ദ്ധനകൂടിയാകുമ്പോള്‍ റബ്ബര്‍ ബോര്‍ഡിന്റെ ശ്രമം കയറ്റുമതിയ്ക്കുവേണ്ടിയുള്ളതായിരിക്കും. ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിയെ ആട്ടോ ടയര്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ പോലും എതിര്‍ക്കുന്നില്ല. അതിന് കാരണം അന്താരാഷ്ട്ര വില ഇടിക്കുവാന്‍ കഴിയും എന്നതുതന്നെ.
ജൂലൈ രണ്ടിന് ഇന്‍ഡ്യയിലെ എക്കണോമിക് ടൈസ്, അതിന് ശേഷം ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് എന്നീ സൈറ്റുകളില്‍ റബ്ബര്‍ ബോര്‍ഡിന്റെ തന്നെ പേര് വെളിപ്പെടുത്താത്ത സീനിയര്‍ ഒഫിഷ്യല്‍ ജൂണ്‍ 30 വരെയുള്ള ഉല്പാദനം (പല റബ്ബര്‍ ഷീറ്റുകളും ഉണങ്ങിയിട്ടുപോലുമില്ല) 62000 ടണ്‍  ആണ് എന്നും ഉപഭോഗം 72000 ടണ്‍ ആണ് എന്നും പ്രവചിച്ചു. ഡീലര്‍മാരും പ്രൊസസ്സര്‍ മാരും, ഉല്പന്ന നിര്‍മാതാക്കളും റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞമാസത്തെക്കുറിച്ചുള്ളത് ഇരുപതാം തീയതിക്കുശേഷമേ റബ്ബര്‍ ബോര്‍ഡിന് ലഭ്യമാക്കുകയുള്ളു. ആ ചുറ്റുപാടിലാണ് പ്രമുഖനായ റബ്ബര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥന്റെ പ്രവചനം. വലിയ വ്യത്യാസങ്ങള്‍ ഇല്ലാതെതന്നെയാണ് ജൂണ്‍ 30 വരെയുള്ള കണക്കുകള്‍ ഒക്ടോബര്‍ ആദ്യം റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ചത്. അതായത് ഉല്പാദനം 62200 ടണും ഉപഭോഗം 74060 ടണും ആണ് എന്ന് 90 ദിവസങ്ങള്‍ക്ക് ശേഷം പ്രസിദ്ധീകരിക്കുന്നു. ഇത്തരത്തിലുള്ള പ്രീ പ്ലാന്‍ഡ് ആയിട്ടുള്ള സ്ഥിതിവിവരക്കണക്കുകള്‍ റബ്ബര്‍ കര്‍ഷകര്‍‌ക്കെതിരാണ്.
ഈ അവസരത്തിലാണ് കര്‍ഷകരുടെ ബുദ്ധി ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടത്. കര്‍ഷകരായിട്ട് ഒരു കാരണവശാലും കയറ്റുമതിക്കവസരം ഉണ്ടാക്കരുത്. കയറ്റുമതി ആഗ്രഹിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളാണ്. കാരണം അവരുടെ സഹകരണ സംഘങ്ങളാണ് കയറ്റുമതി ചെയ്യുന്നത്. പകരം ചെയ്യേണ്ടത് ഇവയാണ്.
1. ഉല്പാദനക്ഷമത കുറഞ്ഞതും,  ഇലപ്പടര്‍പ്പ് കുറഞ്ഞതും,  തടി വണ്ണം കുറഞ്ഞതുമായ മരങ്ങള്‍ക്ക് പീക്ക് സീസണില്‍ ടാപ്പിംഗ് വിശ്രമം നല്‍കുക.
2. മുന്‍ മാസങ്ങളില്‍ വിറ്റ തൂക്കത്തിന് ആനുപാതികമായി മാത്രം റബ്ബര്‍ വിപണനം നടത്തുക.
3. മിച്ചമുള്ള റബ്ബര്‍ ഷീറ്റുകള്‍ നല്ല ഉണക്കുള്ളവയായി സംഭരിക്കുക.
4. അന്താരാഷ്ട്ര വിലയ്ക്ക് തുല്യമായ വില ലഭ്യമാക്കുവാനുള്ള ഇടപെടല്‍ വിപണിയില്‍ നടത്തുക.
5. വന്‍കിട കച്ചവടക്കാരും ഉല്പന്ന നിര്‍മാതാക്കളും ഒത്തുകളിക്കുന്ന കളികള്‍ തിരിച്ചറിയുക.
6. റബ്ബര്‍ വിലയിടിയുമ്പോള്‍ വന്‍കിട ടയര്‍ നിര്‍മ്മാതാവിന്റെ മലയാളദിനപത്രത്തിലെ മുതലക്കണ്ണുനീരില്‍ മയങ്ങാതിരിക്കുക.
മതലായവ

1 comment to റബ്ബര്‍ കര്‍ഷകരുടെ ശ്രദ്ധയ്ക്ക്

  • Livemint.com says that the production increased up to September as 3.93 Lakh Tonnes and consumption rose up to 4.44 Lakh Tonnes which had been published by a senior Rubber Board official told PTI. Is it possible to publish all these statistical details with in seven days? Actually the growth in production increased by the rate from 23 rd August to 12 September above International to collect maximum from farmers. From the figures available on production and consumption shows that there no excess stock in the market. But the price went down fro 140 rupees to 101 rupees a kg with in few days. How it happened? It happened due to the joint venture of bulk dealers and manufacturers in India. The Dealers price (vyaparivila) publishing in Malayalamanorama is one more ingredient to reduce price which is not available in any official records.
    The

    heavy fall in natural rubber prices says Businesstandard. But htese media don’t know about the higher prices from 23rd August to September 12. Rubber prices reach Rs 100 levelIt is the heavy drop in crude oil price and the US and European economic slowdown that created panic in the rubber mart the world over. There are reports from the US that the sale of automobiles would drop by 30 per cent.
    Economictimes says that “Consumption rose due to an increase in the production and export of vehicle tyres,” a senior Rubber Board official told media.