1-1-08 -ല്‍ മാതൃഭൂമി ദിനപത്രത്തില്‍ വന്നത് സൈറ്റില്‍ ഇല്ലാത്തതിനാല്‍ ഈ-പേപ്പറില്‍ നിന്നെടുത്ത പൂര്‍ണ രൂപം ലിങ്കായി കാണാം. വാര്‍ത്തയുടെ പ്രധാനഭാഗം ചുവടെ ചേര്‍ത്തിട്ടുണ്ട്.
വിവാദങ്ങള്‍ വളരുന്നു : ഐ.ടി.യും (പിഡിഎഫ് ഫയല്‍) കടപ്പാട്- മാതൃഭൂമി ഇ-പേപ്പര്‍
രാജ്യത്ത് മറ്റെവിടത്തെക്കാളും സയന്‍സും സാങ്കേതിക വിദ്യയും എന്നുമിവിടെ ഉണ്ടായിരുന്നു. പൂന്തോട്ടങ്ങളുടെയും കലകളുടെയും നഗരം കൂടിയാണിത്. ഇപ്പോള്‍ എല്ലാപേരും ബേംഗ്ലൂരിനെ ഐ.ടി നഗരമെന്നു മാത്രമേ വിശേഷിപ്പിക്കുന്നുള്ളു. പക്ഷേ ആ മേഖലയില്‍ യുവാക്കള്‍ തങ്ങളുടെ ബൗദ്ധിക നിലവാരത്തിനും വളരെ താഴ്ന്ന നിലയിലുള്ള തൊഴില്‍ മാത്രമേ ചെയ്യുന്നുള്ളു.
ആദ്യകാലത്ത് ഐ.ടി കമ്പനികള്‍ നഗര പ്രാന്തങ്ങളിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ അവര്‍ നഗരത്തിനുള്ളിലേയ്ക്ക് കടന്നിരിക്കുന്നു. അവര്‍ക്ക് വേണ്ടതെല്ലാം നാം ഇവിടെ ഒരുക്കിക്കൊടുക്കണമെന്നാണ് വാദം. അവര്‍ തിരിച്ചൊന്നും നല്‍കുന്നുമില്ല. ഐ.ടിക്കാര് കാശുണ്ടാക്കുന്നതെങ്കില് എന്നെപ്പോലുള്ള സാധാരണക്കാര്‍ക്ക് അതിലെന്തു നേട്ടമാണുള്ളത്? നാരായണമൂര്‍ത്തിയുടെ കമ്പനിയില്‍ ഞാന്‍ ജോലി ചെയ്യുന്നില്ലെങ്കില്‍ അദ്ദേഹം എനിക്കാരാണ്? ഐ.ടിക്കാര് ഈ നഗരത്തിലുണ്ടാക്കുന്ന പ്രശ്നങ്ങള്‍ക്ക് അവര്‍തന്നെയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. ബാംഗ്ലൂരിനെ ഒരു ഷോപ്പിങ്ങ് കേന്ദ്രമാക്കി മാറ്റി സാധാരണക്കാരെ വലയ്ക്കുകയാണവര് – വിവിധ കേന്ദ്രങ്ങളില്‍ വെച്ച് പ്രൊഫസര്‍ സി.എന്‍.ആര് റാവു പറഞ്ഞതിന്റെ ചുരുക്കമിതാണ്.
നമ്മുടെ കൊച്ചിയും ഏതാണ്ട് ഉടന്‍ തന്നെ ഇതേപോലെ ആകില്ലേ. ബാഗ്ലൂരില്‍ കുറച്ച് നല്ല റോഡെങ്കിലും ഉണ്ട്. കൊച്ചിയിലോ?.
സി എന്‍ ആര് റാവു തൃശ്ശൂരില്‍ ഈ പേപ്പര്‍ അവതരിപ്പിച്ചിരുന്നു. ഈ കോണ്‍ഫറന്‍സില്‍. ഔട്ട്ലുക്ക് മാഗസിന്റെ കവര്സ്റ്റോറിയായും ഇത് വന്നിരുന്നു. ഗൂഗിള്‍ മാപ്പും ജിസ് (GIS) ഇമേജറിയും
ഒക്കെ ഉപയോഗിച്ച് നല്ലൊരു ടെക്നിക്കല്‍ പ്രസന്റേഷനായിരുന്നു അത്.
കൊച്ചിയെ കാത്തിരിക്കുന്നത് ഇതിലും ഭീകരമായ അവസ്ഥയാണ്. പൊതുസ്ഥലം എന്നൊരു സംഗതി തന്നെ കൊച്ചീലില്ല. Smart city SEZ ഉം (പേജ് കാണുക) വളന്തക്കാട് ദ്വീപില്‍ കണ്ടല്‍ കാടുകള്‍ മുഴുവന്‍ വെട്ടിമാറ്റി പാരിസ്ഥിതിക നിയമങ്ങളെല്ലാം ലംഘിച്ചുകൊണ്ട് വരുന്ന ശോഭ ഹൈടെക് സിറ്റിയും കുടിവെള്ളക്ഷാമത്തിന് പേരുകേട്ട വൈപ്പിനില്‍ വരാനിരിക്കുന്ന ഗോള്‍ഫ് കോഴ്സും എല്ലാം കാണിക്കുന്നത് കൊച്ചി മരിച്ചുതുടങ്ങിയെന്നുതന്നെയാണ്. മറൈന്‍ ഡ്രൈവിലെ കാറ്റിന്റെ നാറ്റം കൊച്ചിയുടെ ചീഞ്ഞളിച്ചിലിന്റെ ഗന്ധം തന്നെയാണ്.
സാമൂഹികാവബോധം ഉണ്ടാക്കാത്ത വിദ്യാഭ്യാസ രീതിയാണ് ഇതിനു കാരണം. ഐ.റ്റി. രംഗത്തുള്ളവര്‍ മാത്രമല്ല ഭൂരിഭാഗം യുവാക്കളും ഇത്തരമൊരു സാംസ്കാരികാപചയത്തിനു വിധേയരാണ്. ഐ.റ്റി.മേഖലയില്‍ ഉള്ളവര്‍ മിക്കവരും വന്‍ തുക ശമ്പളമായി വാങുന്നവര് ആയതിനാലും, വീട്ടുകാരില്‍ നിന്നും അകന്നു താമസിക്കുന്നവര്‍ ആയതിനാലും ഇതില്‍ മുന്‍നിരയില്‍ നില്ക്കുന്നു എന്നേയുള്ളൂ.അല്‍പ്പനര്‍ത്ഥം കിട്ടുമ്പോള്‍ അര്‍ദ്ധരാത്രി കുട പിടിക്കുന്നു എന്ന ചൊല്ല് ഇവിടെ അര്‍ത്ഥവത്താകുന്നു. എങിനെയെങ്കിലും 60% മാര്‍ക്കോടെ ഡിഗ്രി പാസ്സായാല്‍ സോഫ്റ്റ്വെയര് രംഗത്ത് ജോലി ഉറപ്പ്. ഇനി ജയിച്ചില്ലെങ്കില്‍ കാള്‍ സെന്ററുകള്‍ പൊക്കിക്കൊണ്ടു പോകും. അപ്പോള്‍ ഇതിലും ഇതിനപ്പുറവും നടന്നില്ലെങ്കില്‍ എന്താണതിശയം.?