എനിക്ക് ആദ്യമായി ഒരു അവസരം സ്വതന്ത്ര മലയാളം സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട് ഒരുകൂട്ടം എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ മുന്നില്‍ അവതരിപ്പിക്കുവാന്‍ അവസരം ലഭിച്ചു. കൂട്ടത്തോടെയുള്ള കരഘോഷം പുളകം ചാര്ത്തുവാനുതകുന്നതായിരുന്നു. ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതു കാരണം വ്യക്തമല്ല.
ഈ ചിത്രത്തിന് കടപ്പാട് നിര്‍മല്‍ . ഞാനവതരിപ്പിച്ചത് – എങ്ങിനെയാണ് നെറ്റില്‍ എത്തിച്ചേര്‍ന്നത്? എന്റെ പരിമിതികള്‍ അല്ലെങ്കില്‍ യോഗ്യത എന്തൊക്കെയായിരുന്നു? ഞാനിപ്പോള്‍ ബ്ലോഗുകളിലൂടെ എന്താണ് ചെയ്യുന്നത്? വിന്‍ഡോസില്‍ നിന്ന് എന്തുകൊണ്ടാണ് ഞാന്‍ ഗ്നു-ലിനക്സില്‍ എത്തിച്ചേര്‍ന്നത്? വലിയൊരു സദസ് തന്നെയാണ് അവതരണത്തിനായി ലഭിച്ചത് . ഈ അവസരം ലഭ്യമാക്കുവാന്‍ മുന്‍കൈയ്യെടുത്ത രണ്‍ജിത്ത് സാറിന് നന്ദി. എന്റെ അവതരണം നന്നായിരുന്നു എന്ന് ആശിക് പറയുകയുണ്ടായി. കൂടുതല്‍ വിവരങ്ങള്‍ ആശിക്കില് നിന്ന് പ്രതീക്ഷിക്കാം.
ഇത്തരത്തില്‍ ഒരവതരണത്തിന് ക്ഷണം ലഭിച്ചത് ട്രിവാന്‍ഡ്രം ലിനക്സ് യൂസേഴ്സ് ഗ്രൂപ്പിനാണ്. ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് ആദ്യാവതരണം സ്പെയിസിലെ വിമലായിരുന്നു നിര്‍വഹിച്ചത്. വിഷയം സ്വതന്ത്രസോഫ്റ്റ്വെയര്. അടുത്തതായി ഗൂഗിളില്‍ നിന്നും ടെക്നോപാര്‍ക്കിലെ പിവട്ട് സിസ്റ്റംസില്‍ മാനേജര്‍ – എഞ്ചിനീയറിംഗായി ജോലിനോക്കുന്ന പ്രതാപ് നിര്‍മല്‍ ആയിരുന്നു. അടുത്ത അവതരണം അനൂപ് ജോണ്‍ (സിഇഒ സിക്സ്
വെയര്‍, കവടിയാര്‍). അടുത്ത അവസരം എനിക്കും അതിനുശേഷം രാജീവ് ( കമ്പ്യൂട്ടര്‍ സയന്‍സ് അവസാന വര്‍ഷം മാര്‍ ബസേലിയോസ് എന്‍ജിനീയറിങ്ങ് കോളേജ് ) എന്നിവര്‍ അവതരണങ്ങള്‍ നടത്തി. അവസാനം സംസാരിച്ചത് ആശിക് ആയിരുന്നു.
ഇതുമായിബന്ധപ്പെട്ട വിശദമായൊരു പോസ്റ്റ് ഇവിടെ
കൊള്ളാം ചന്ദ്രേട്ടാ,
സാധാരണക്കാര്‍ക്ക് ലിനക്സ് അപ്രാപ്യമാണെന്നുള്ള തെറ്റിദ്ധാരണകള്‍ മാറ്റാന്‍ ചന്ദ്രേട്ടന്റെ മാതൃക ഉപകരിയ്ക്കും.
സമ്മതിച്ചു തന്നിരിക്കുന്നു..!!
ചന്ദ്രേട്ടാ,
അഭിനന്ദനങ്ങള്‍. കാര്യങ്ങളൊരു കമന്റില്‍ ഒതുങ്ങില്ല, ഞാനൊരു പോസ്റ്റാക്കാം.
അഭിനന്ദനങ്ങള്‍. കുറെകൂടി വിശദമായി ഒരു പോസ്റ്റിടൂ.. നല്ല കുറച്ച് ചിത്രങ്ങളും.