Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

ബൂലോഗ കവിത

ശ്രദ്ധിക്കുക ഈ കവിതയിലെ കഥാപാത്രങ്ങളൊക്കെയും സാങ്കല്പികമാണ്. ജീവിച്ചിരിക്കുന്നവരുമായോ മരിച്ചുപോയവരുമായോ അടുത്ത് ജനിക്കാന്‍ പോകുന്നവരുമായോ ഈ കവിതയ്ക്ക് യാതൊരു ബന്ധവും ഇല്ല.

ബൂലോഗ കവിതകള്‍ വിളിച്ചങ്ങ് കൂവാന്‍ വെമ്പുന്ന ഞാനിതാ
അടിച്ചങ്ങ് മാറ്റാത്ത കോപ്പി റൈറ്റെന്ന മാരണം തീണ്ടാതെ
ഉള്ളില്‍ നിറഞ്ഞത് കുത്തിക്കുറിക്കുന്നു വലിയോരു ലോഗത്തില്‍
വായന ഇല്ലാത്ത കാരണം കൊണ്ടു ഞാന്‍ മാരണം തോളിലേറ്റുന്നില്ല

ആദര്‍ശുമങ്കിളും ഫാര്‍മറും ചേര്‍ന്നുള്ള വ്യക്തിത്വമുദ്രകള്‍ ഉയര്‍ത്തിക്കാട്ടി
ജില്ലകള്‍ തോറും അക്കാദമിയുടെ താക്കോലുവച്ചവര്‍ തലപ്പത്തിരുന്നൊരു
നിയന്ത്രണം തന്നതോ ആരാധ്യനായുള്ള ബിആര്‍പിയുള്‍‌പ്പെടെ
ആദ്യാക്ഷരമന്ത്രം തുടക്കം കുറിച്ചയാള്‍ സമന്മാരെന്നൊരു മുദ്രകുത്തി

വലിയൊരു പാലം കടന്നപ്പോളിന്നിതാ പൂതനയെന്നൊരു പേരും തന്നു
പൂതനയാണെങ്കില്‍ കിട്ടിയകുട്ടിയെ വെളിച്ചത്തിലങ്ങോട്ട് പാലും നല്‍കി
ചത്തതിനൊപ്പമേ ജീവിച്ചിരിക്കുന്ന ചിത്രത്തിലിന്നിതാ കവിതയായുള്ളൊരു
പൂമാല ചാര്‍ത്താം വൈരാഗ്യമേതും ഇല്ലാതെ നല്ലൊരു സമ്മാനമായി

അഞ്ചരക്കണ്ടിതന്‍ കുതന്ത്രങ്ങളൊക്കെയും പൊട്ടിപ്പൊളിഞ്ഞു പോയ്
ബൂലോഗ ബ്ലോഗിന്‍ നാണവും മാനവും കൊണ്ടുനടക്കുവാന്‍
കരുവാക്കിവിട്ടൊരു ചിത്രനും കൂട്ടരും നാണം മറയ്ക്കുവാന്‍
നിശ്ശബ്ദമായിതാ ബൂലോഗരൊപ്പം മുന്നിലും പിന്നിലും കൂടേം നടക്കുന്നു

സ്വപ്നങ്ങളേറെ വാരിവിതറി അക്കാദമി എന്ന പേരങ്ങ് നല്‍കി
ആദ്യാക്ഷരമന്ത്രം ഉരുവിട്ടതെല്ലാം പാഴായി മാറി നാട്ടാരെ മുന്നില്‍
ഗതികേട് വന്നപ്പോള്‍ പേരങ്ങ് മാറ്റി സര്‍ക്കാരിന്‍ പേരിന്റെ
കൂടങ്ങു ചേര്‍ത്തു അക്കാദമിയങ്ങ് സൊസൈറ്റിയായി

ചട്ടങ്ങള്‍ പലതുണ്ട് അംഗങ്ങളാവാന്‍ സൊസൈറ്റിയില്‍ വന്നങ്ങ്
ഊരും പേരും വേണ്ടെന്ന് പറഞ്ഞോരു പഴയോരു കഥയെ
തിരുത്തിക്കുറിച്ചു ഐഡിയും നമ്പരും വീട്ടിന്റെ പേരും
പറഞ്ഞാലൊടുങ്ങാത്ത കാര്യങ്ങളെല്ലാം പിന്നാമ്പുറത്താക്കി മാറ്റും

ഗുരുദേവ നാമം പാടിപ്പുകഴ്ത്തി നല്ലോരു നാമം കളങ്കിതമാക്കിയും
കൂടെ നടന്നോരു ചിത്രന്റെ ബ്ലോഗില്‍ പടച്ചവയെല്ലാമെ
അംഗീകരിച്ചങ്ങ് കൂടെ നിറുത്തി പാടിപ്പുകഴ്ത്തി കൂടാതെ മറ്റൊരു
സ്ഥാനവും നല്‍കി അവനെന്റെ നല്ലോരു ചങ്ങാതിയാണേ

പാവമാം ചിത്രനെ കരുവാക്കിക്കളിച്ചൊരു നല്ലൊരു മാന്ത്രികന്‍
പലരുടെ മുമ്പിലും ഞെളിഞ്ഞങ്ങ് നിന്നൊരു കമെന്റങ്ങ് തട്ടിടും
അരൂപയാമൊരു കുട്ടനുണ്ടിവിടെ ഈ ബൂലോഗവേലകള്‍
തുറന്നങ്ങ് കാട്ടുവാന്‍ ലിങ്കിന്റെ വഴികളാല്‍ കാട്ടിക്കൊടുക്കുന്നു

തുടക്കം കുറിച്ചൊരു ബെര്‍ലീടെ പോസ്റ്റുകള്‍ താനെവളര്‍ന്നങ്ങ്
ഹിറ്റിന്റെ വേഗം ശരവേഗമാക്കി പോസ്റ്റുകള്‍ പലതായിമാറി
കവിതയറിയാത്ത ഞാനുമെഴുതി ഈ പൊട്ടക്കവിതകള്‍
ബൂലോഗമുന്നില്‍ മുടീം മീശേം നരച്ചോരു കര്‍ഷകക്കിളവനും

കോവാനെന്നൊരു ചെറുമോന്റെ പ്രായത്തില്‍ ബ്ലോഗുന്ന
പോസ്റ്റുകളൊക്കെയും മുത്തച്ഛന്മാരുടെ തൊലിയങ്ങിളക്കാന്‍
മുരുക്കിന്റെ മുള്ളാല്‍ കരുത്തങ്ങു കാട്ടി കമെന്റുന്നുവേറെയും
പകരം കളിയ്ക്കാന്‍ തേടുന്നു ഞാന്‍ വഴികള്‍ കവിയെന്ന ഭാവത്തിലും

ചേറില്‍ കുളിക്കുവാന്‍ കരിയായിലൊഴിക്കുവാന്‍ ഖദറിന്റെ വേഷം
നമുക്കില്ല മക്കളെ തന്തേടെ പ്രായം അഭിമാനമാണോ എന്നുള്ളചോദ്യം
കേട്ടുമടുത്തു അനോണി ആണേല്‍ എന്തും വിളമ്പാം വാരിയെറിയാം
പ്രായവും രൂപവും ആരുമറിയാതെ നെളിഞ്ഞങ്ങ് നില്‍ക്കാം

സമ്പൂര്‍ണനായൊരു ബൂലോഗനില്ലിവിടെ നല്ല മനസ്സുള്ള ബൂലോഗരുണ്ടേ
മറക്കാം നമുക്ക് പൊറുക്കാം നമുക്ക് തെറ്റുകളെല്ലാമെ തിരുത്തിക്കുറിക്കാം
മാപ്പങ്ങ് നല്‍കാം പൊതുമാപ്പ് നല്‍കാം കൈകോര്‍ത്ത് നീങ്ങാം
ബ്ലോഗെന്ന മാധ്യമസൃഷ്ടിയെ നല്ലോരു വഴിയായ് മാറ്റിയെടുക്കാം

കുതന്ത്രങ്ങള്‍ വേണ്ട പണ്ടാരമടങ്ങാന്‍ തമ്മില്‍ തല്ലാന്‍ നോക്കേണ്ടയാരും
നല്ലോരു ലോഗം സമ്മാനമായി നമുക്കങ്ങ് നല്‍കാം ബൂലോഗമായി
പുതുതായ് വരുന്ന നല്ലോരു ബ്ലോഗര്‍ വഴികാട്ടിയായി നമ്മളെ കാണണം
ഒറ്റയ്ക്ക് നില്‍ക്കുവാന്‍ കെല്‍പ്പുള്ള ബ്ലോഗര്‍ അതാണ് നമ്മുടെ മുദ്രാവാക്യം

No comments yet to ബൂലോഗ കവിത

 • ammmooooo I am impressed. Why do we need to learn semi sanskirt poems in schoolwhen we have lots of pure malayalam poems here itself

 • vipin

  Really wonderful
  oru kavi aa naracha thalakkullil olichirikkukayayirunno?

 • ബ്ലോഗിന്‍ തളികയില്‍ റബ്ബറുമായ് വരും
  കേരള ഫാര്‍മറേട്ടാ……
  നിന്റെ റബ്രഞ്ഞാണ ചരടിലെ ഏലസ്സിനുള്ളില്‍….
  ആരെയും തൂക്കിക്കൊല്ലും ഒട്ടുപാലുണ്ടോ???

  ഒട്ടു പാലുണ്ടോ ഒട്ടുപാലുണ്ടോ ഒട്ടു പാലുണ്ടോ???

 • കാവലാനെന്തേ കവിത കുറിക്കുവാന്‍
  റബ്ബര്‍ മരത്തിന്റെ പട്ടവേണോ
  വെട്ടാത്ത പട്ട ദൃഢമുള്ള പട്ട
  കരിഓയില്‍ കൊണ്ടൊരു ചിത്രം വരയ്ക്കാം

 • സിയ

  മാപ്പങ്ങ് നല്‍കാം പൊതുമാപ്പ് നല്‍കാം കൈകോര്‍ത്ത് നീങ്ങാം
  ബ്ലോഗെന്ന മാധ്യമസൃഷ്ടിയെ നല്ലോരു വഴിയായ് മാറ്റിയെടുക്കാം

  …………..ആമേന്‍

  കവി അരങ്ങ് തകര്‍ക്കുകയാണല്ലോ…എല്ലാ ഭാവുകങ്ങളും

 • nandu

  ദൈവമേ ചന്ദ്രേട്ടൻ വരെ കവിതയെഴുതി!!.

 • ഹഹഹ! ഹെനിക്ക് വയ്യ 😉

 • കണ്ണൂസ്

  😀

 • t.k.

  “സാധനം” കേകയിലെങ്കിലും ആക്കാമായിരുന്നു 🙂

 • vartthamaanam

  സംഗതി കൊള്ളാ‍മല്ലോ നായർ സാറെ, ഞാൻ ഇവിടെ പുതിയതാണ് എന്നു പറഞ്ഞല്ലോ ബ്ലോഗിലെ വഴക്കും വക്കാണവും അറ്റവും മുറിയുമൊക്കെ കണ്ടു. എല്ലാവരേയും ഉൾക്കൊണ്ടൊരു കവിത…. കൊള്ളാം ഇനി ചിത്രകാരന്റെ കമന്റൂടെ കാണാം…..പിന്നെ ആമുഖം അൽ‌പ്പം കടന്നോ എന്നൊരു തോന്നൽ ജനിക്കാൻ പോകുന്നവരെ വെറുതെ വിടരുതോ…..! കൊച്ചു കള്ളൻ….കുഞ്ഞാന്ന വിചാരം….. നന്നായിട്ടുണ്ട്., എല്ലാ ഭാ‍വുകങ്ങളും നേരുന്നു അക്ഷരങ്ങളെ സ്നേഹിക്കുക, അക്ഷരങ്ങളുമായി ജീവിക്കുക….മലയാളം പാഠ്യവിഷയമായി ഞാൻ പഠിച്ചിട്ടില്ല അത് വലിയ തെറ്റായി എന്ന് എനിക്കിപ്പോൾ തോന്നുന്നുണ്ട്…….എങ്കിലും സംസാര ഭാഷയിലൂടെ എന്റെ മാതൃഭാഷയെ ഞാൻ നെഞ്ചിലേറ്റുന്നു…..എന്റെ ജീവാത്മാവിനൊപ്പം…..

 • ആദര്‍ശുമങ്കിളും ‘ഫാര്‍മറും!!!‘ ചേര്‍ന്നുള്ള വ്യക്തിത്വമുദ്രകള്‍ ഉയര്‍ത്തിക്കാട്ടി
  ജില്ലകള്‍ തോറും അക്കാദമിയുടെ താക്കോലുവച്ചവര്‍ തലപ്പത്തിരുന്നൊരു
  നിയന്ത്രണം തന്നതോ ആരാധ്യനായുള്ള ബിആര്‍പിയുള്‍‌പ്പെടെ
  ആദ്യാക്ഷരമന്ത്രം തുടക്കം കുറിച്ചയാള്‍ സമന്മാരെന്നൊരു മുദ്രകുത്തി

  ആളു പട്ടാളത്തിലായിരുന്നല്ലേ…

 • കിനാവെ,
  ഇതിലെവിടെയാ പട്ടാളം?

 • വെടിയൊച്ച കേട്ടാലറിഞ്ഞൂടേ…

 • vellayanivijayan

  “അടിപൊളി” അല്ലാതെന്ത് പറയാന്‍!…….