ദിവസങ്ങളെണ്ണി കാത്തങ്ങിരിക്കാം ബ്ലോഗ്ക്യാമ്പെന്നൊരു സുദിനമാകാം
സ്വകാര്യമാണേ ആലപ്പുഴയിലെ പുന്നമടയുള്ള ബോട്ടിന്റെജെട്ടിയില്‍ വന്നങ്ങുചേരാം
പങ്കാളിയാകാം ഒന്നുണ്ടുകാര്യം ബ്ലോഗറാണെന്നകാര്യം തെളിവായിവേണം
അനോണിയല്ല ആഭാസരല്ല നല്ലമനസ്സുള്ള ബ്ലോഗറാണേല്‍ കൂടങ്ങ്കൂടാം
സംഘാടകരുണ്ട് സ്പൊന്‍സറുണ്ട് ചെലവേതുമില്ല കൂടങ്ങ് ചേരാം കാഴ്ചകള്‍ കാണാം
തമ്മിലറിയാത്ത പലരുമുണ്ടേ സൊറകള്‍ പറഞ്ഞൊരു നേരമ്പോക്കും പിന്നെന്തുവേണം
വായന ആയാലും ഉപഭോക്താവാണേലും സാങ്കേതികത്തിന്റെ തനിമകാണാം
ആദ്യാക്ഷരി വന്ന് നിങ്ങളെ കൂട്ടുമ്പോള്‍ നിങ്ങളൊരുനല്ല ബൂലോഗബ്ലോഗറാകും
കുചേലനായ്വന്ന് കുബേരനാവാം പാമരനായ്വന്ന് പണ്ഡിതനാവാമങ്ങിനെ ബൂലോഗനാവാം
ബാല്യമായ്വന്ന് കൌമാരമാകാം കൌമാരമായ്വന്ന് വാര്‍ദ്ധക്യമില്ലാത്ത യൌവ്വനമാകാം
ദിവസവുമങ്ങോട്ട് നാഴിയിലളക്കാം ആഴ്ചയിലാണേല്‍ ഇടങ്ങാഴിയങ്ങിനെ പത്തായംനിറയ്ക്കാം
വിഴിഞ്ഞത്തിലൂടങ്ങ് കയറ്റി അയക്കാം യൂണികോഡെന്ന മലയാളത്തെയങ്ങ് പങ്കിട്ട്തിന്നാം
വരമൊഴി വന്നു നേരിട്ട് കാണാം മലയാളത്തനിമ ചിന്തിച്ചിരിക്കാന്‍ ബൂലോഗമുണ്ടേ
കൊട്ടുവടികൊണ്ട് തല്ലിച്ചതച്ച് മലയാളമക്ഷരം പറഞ്ഞുതരുന്ന സന്തോഷമുണ്ടേ
ഗുരൂജി വന്നാല്‍ കണ്ടുപിടിക്കാം ഇവിടെയുമങ്ങ് കൈയ്യോടെ പിടിക്കാം ധാരാളമുണ്ടേ
പാട്ടിന്റെ വേലകള്‍ കൂട്ടിക്കുഴച്ചവര് ദൂരത്തിരുന്നങ്ങ് പൂര്‍ത്തിയാക്കും പങ്കങ്ങ്വെയ്ക്കേണ്ടേ
മാലിന്യം കൊണ്ടങ്ങ് നിറയാതിരിക്കുവാന്‍ ആരാധ്യരായുള്ളോര് മുന്നേ നടക്കണം
സമന്മാരല്ലാത്ത കൂട്ടത്തില്‍ അറിവിന്റെഭണ്ടാരം പേറിനടക്കുന്നോര് വഴികാട്ടിയാവണം
ചികിത്സവേണ്ടി അലോപ്പതി വേണോ ആയുര്‍വേദം വേണോ ഹോമിയോയും കൂടെയാവാം
ആരോഗ്യം വേണേല്‍ നല്ലൊരു വിത്തിന്റെ മുളയാവണം വിശ്വത്തിലങ്ങ് വിളകൊണ്ട്മൂടാം
അടുത്തുവരുന്നൊരു ബ്ലോഗ്ക്യാമ്പ് പുതുമയോടനന്തപുരിയുടെ ശോഭയാണേ
പൊന്മുടിയാവാം കോവളമാകാം ആക്കുളമാകാം വര്ക്കലയാണേലും നല്ലതാണേ
ദൂരേന്ന് വരുന്നോരു നന്ദുവും കൊറിയന്‍ പ്രശാന്തുമെല്ലാം അനന്തപുരിയുടെ മെമ്പറാണേ
സര്ക്കരുകാര്യം മുറപോലെ പോകും പുതിയൊരു സ്പോന്സര് ജന്മമെടുക്കണേ
Cant be better !!!!!!
ചന്ദ്രേട്ടനും കവിത തലയിൽ പിടിച്ചോ?.
ബ്ലോഗ് ക്യാമ്പിനു എല്ലാവിധ ആശംസകളും!
നന്ദൂ ഇപ്പോഴല്ലെ കവിതയുടെ രഹസ്യം പിടികിട്ടിയത്. ബൂലോഗകവികള് സംഘമായ് ച്ചേര്ന്നും വനിതകള്‍ സംഘടിച്ചും വയസ്സന്മാരെ ഒറ്റപ്പെടുത്തയല്ലെ? ഹ ഹ ഹ
Enjoyed it. Nice.
കുഞ്ഞുകഥാമത്സരത്തിലേക്ക് നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക
http://www.akberbooks.blogspot.com
or
kunjukathakal-akberbooks.blogspot.com
കാത്തങ്ങിരിക്കാം
വന്നങ്ങുചേരാം
കൂടങ്ങ്കൂടാം
കൂടങ്ങ് ചേരാം
മലയാളത്തെയങ്ങ് പങ്കിട്ട്തിന്നാം
ഇവിടെയുമങ്ങ് കൈയ്യോടെ പിടിക്കാം
പങ്കങ്ങ്വെയ്ക്കേണ്ടേ
കൊണ്ടങ്ങ് നിറയാതിരിക്കുവാന്‍
വിശ്വത്തിലങ്ങ് വിളകൊണ്ട്മൂടാം
പിടികിട്ടീ…പിടികിട്ടീ…
ഇത് ‘അങ്ങ്’ ഇല് കൈവിഷം കൊടുത്ത കേസാ……ഉം..!
ശരിയാക്കാം..ഇപ്പം ശരിയാക്കാം.
താമസിച്ചാല്‍ പള്ളിവാസലിലോ ഉടുമ്പന്‍ ചോലയിലോ കൊണ്ടു പോയി കറന്റടിപ്പിക്കേണ്ടി വരും..ഇപ്പോള്‍ ഒരു ഏലസ്സില്‍ നില്ക്കും.
ശംഭോ മഹാമായേ.
“ചന്ദ്രേട്ടാ ധൈര്യമായി പോസ്റ്റിക്കോ. ഞങ്ങളുണ്ട് പിന്നാലെ.ബലേ ഭേഷ്……”
ചന്ദ്രേട്ടാ,
കൊള്ളാം.
ആശംസകള്‍..
കടിനം തന്നെ…..താങ്കള്‍ ഒരു കവി കൂടി ആണെന്ന് ഇപ്പോഴാണു പിടി കിട്ടിയതു……
താങ്കളുടെ ക്ലാസ് ഞങളെ വളരെ അധികം അത്ഭുതപ്പെടുത്തി…
താങ്കളുടെ ക്ലാസില്‍ നിന്നും കിട്ടിയ വിവരം വെച്ച് ഞന്‍ ആദ്യമായി ബൂലോകത്തേക്കു പ്രവേശിക്കുന്നു..”ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്കു പുറത്ത് “
എന്റെ ബ്ലൊഗു കൂടി ഒന്നു നൊക്കണെ..
http://www.vosree.wordpress.com