Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

സൈബർ സ്‌പേസിൽ ഇന്ത്യൻ പാട്ടുകാരുടെ ‘ബ്ലോഗ്‌ സ്വര’

"ആശംസകൾ അഭിനന്ദനങ്ങൾ"

ക്ലിക്ക്‌ ചെയ്യൂ ബ്ലോഗ്‌സ്വരയിലെ പാട്ടുകൾ കേൾക്കൂ. മലയാള ബ്ലോഗർമാരും കൂടെ ഉൾപ്പെട്ട പ്രശംസനീയമായ സംരംഭം.
 കെ ടോണി ജോസ്‌

കോട്ടയം: സൈബർ സ്‌പേസിൽ അപൂർവമായൊരു ഇന്ത്യൻ സംഗീത കൂട്ടായ്‌മ യാഥാർഥ്യമാകുന്നു. നേരിട്ട്‌ ഒരിക്കലും കണ്ടുമുട്ടിയിട്ടില്ലാത്തവരും ഇന്റർനെറ്റ്‌ ഉപയോഗിക്കുന്നവരുമായ സംഗീതപ്രേമികളായ കുറെ ഇന്ത്യക്കാർ ചേർന്നാണ്‌ 'ബ്ലോഗ്‌ സ്വര ഡോട്‌ കോം' എന്നപേരിൽ പാട്ടിന്റെ വെബ്‌ സൈറ്റ്‌ തുറന്നത്‌. ഇന്റർനെറ്റിലെ ഡയറിക്കുറിപ്പുകൾ എന്നു വിശേഷിപ്പിക്കാവുന്ന ബ്ലോഗുകൾ സ്വന്തമായുള്ള പാട്ടുകാരുടെ കൂട്ടായ്മയാണ്‌ ഈ വെബ്‌സൈറ്റ്‌. കൂട്ടത്തിൽ ഏറെയും മലയാളികളാണ്‌.

ലോകത്തിന്റെ ഒരു ഭാഗത്തിരുന്ന്‌ ഒരാൾ എഴുതുന്ന പാട്ട്‌ മറ്റൊരിടത്ത്‌ വേറൊരാൾ സംഗീതം നൽകി വിദൂരമായ മറ്റേതോ രാജ്യത്തിരുന്ന്‌ മൂന്നാമതൊരാൾ പാടി ഇനിയും മറ്റൊരാൾ മിക്‌സ്‌ ചെയ്‌ത്‌ കേൾക്കുന്ന അപൂർവതയാണ്‌ ഈ സൈറ്റിലെ പാട്ടുകളുടെ പ്രത്യേകത. 'പ്രദീപ്‌ കി ആവാസ്‌ സുനോ' എന്ന ബ്ലോഗ്‌ സ്വന്തമായുള്ള മലയാളി പാട്ടുകാരൻ പ്രദീപ്‌ സോമസുന്ദരമാണ്‌ ബ്ലോഗ്‌സ്വരയിലെ പ്രശസ്‌തൻ. മറ്റുള്ളവരെല്ലാം തന്നെ അമേരിക്ക, ഇംഗ്ലണ്ട്‌ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലിനോക്കുന്ന ഇന്ത്യക്കാരാണ്‌.

ഇന്റർ നെറ്റിൽ ഇത്തരമൊരു സംഗീതക്കൂട്ടായ്‌മയും ആദ്യമാണ്‌. തമിഴ്‌നാട്ടുകാരനായ സെന്തിലാണ്‌ ബ്ലോഗ്‌സ്വര എന്ന ആശയം മുന്നോട്ടുവയ്‌ക്കുന്നത്‌. പിന്നീട്‌ ഇന്റർ നെറ്റിലെ പല അജ്ഞാത സുഹൃത്തുക്കളും ചേർന്നപ്പോൾ പാട്ടിന്റെ വെബ്‌സൈറ്റ്‌ യാഥാർഥ്യമായി.

ബ്ലോഗ്‌സ്വരയിലെ ആദ്യത്തെ പാട്ടുകൾ ഈ വ്യാഴാഴ്‌ച റിലീസ്‌ ചെയ്യും..blogswara.com എന്ന സൈറ്റിൽനിന്ന്‌ പാട്ടുകൾ കേൾക്കുകയും ഡൌൺലോഡ്‌ ചെയ്യുക്‌അയും ചെയ്യാം.

മലയാളം, തമിഴ്‌, ഹിന്ദി ഭാഷകളിലുള്ള 14 പാട്ടുകളാണ്‌ ആദ്യം റിലീസ്‌ ചെയ്യുക. മഴപെയ്തനാളിൽ (രചന- നരേന്ദ്രൻ, സംഗീതം- ഹരീഷ്‌, ആലാപനം- ജോ). ഒരു കുഞ്ഞു സ്വപ്‌നത്തിൽ (രചന- ജ്യോതിസ്‌, സംഗീതം- സദാനദൻ, ആലാപനം-വിദ്യു), മെല്ലേ മെല്ലേ (രചനയും സംഗീതവും- എൻ. വെങ്കിടു, ആലാപനം- ജോയും രാധികയും), ഊയലാടുന്നേ (രചന- ഇന്ദു, സംഗീതം- ജോ, ആലാപനം- മീര) എന്നിവയാവും ആദ്യഘട്ടത്തിലെ മലയാളം പാട്ടുകൾ. ഹിന്ദി, തമിഴ്‌ പാട്ടുകളാണു പ്രദീപ്‌സോമസുന്ദരം ആലപിച്ചിട്ടുള്ളത്‌. പല മലയാളം പാട്ടുകളും ഉന്നത നിലവാരമുള്ളവയാണെന്ന്‌ പ്രദീപ്‌ പറയുന്നു.

എണ്ണമറ്റ ബ്ലോഗുകളാണ്‌ ഇപ്പോൾ സൈബർ സ്‌പേസിലുള്ളത്‌. വ്യക്തികളോ കൂട്ടുകാരോ സംഘടനകളോ സ്വന്തം അഭിപ്രായങ്ങളും മറ്റും രേഖപ്പെടുത്തി ഇന്റർനെറ്റിൽ പ്രസിദ്ധീകരിക്കുന്ന ഡയറിക്കുറിപ്പുകളെന്നു ബ്ലോഗുകളെ വിശേഷിപ്പിക്കാം. വെബ്‌ലോഗ്‌ എന്നാണ്‌ ബ്ലോഗിന്റെ പൂർണ രൂപം. യുദ്ധകാലത്ത്‌ ഇറാഖിൽ നിന്നുള്ള ബ്ലോഗുകളും അമേരിക്കയിൽനിന്നുള്ള രാഷ്‌ട്രീയ ബ്ലോഗുകളും ഏറെ ശ്രദ്ധ നേടിയിരുന്നു.

വിവിധ വിഷയങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന മലയാളത്തിലുള്ള ഇരുന്നൂറോളം ബ്ലോഗുകളും ഇപ്പോൾ സൈബർ സ്‌പേസിലുണ്ട്‌. 'ബൂലോകം' എന്നാണു മലയാളം ബ്ലോഗുകളെ കളിയായി വിശേഷിപ്പിക്കുക.

കേരളത്തിൽനിന്നുള്ള കർഷകനായ ചന്ദ്രശേഖരൻ നായർ മുതൽ വീട്ടമ്മമാരും അമേരിക്കയിലും യൂറോപ്പിലും ഗൾഫിലുമുള്ള ഐ.ടി.പ്രഫഷണലുകളും വരെ മലയാളം ബ്ലോഗുകൾ ഇന്റർനെറ്റിൽ പോസ്റ്റ്‌ ച്ചെയ്യുന്നുണ്ട്‌. കഥ, നോവൽ, ചിത്രങ്ങൾ, കുറിപ്പുകൾ, കൃഷികാര്യം, രാഷ്‌ട്രീയം, ജ്യോതിഷം, ഗണിതം, ജ്യോതിശാസ്ത്രം, ഭാഷാ ശാസ്ത്രം, അക്ഷരശ്ലോകം, കാർട്ടൂണുകൾ, നർമം എന്നിങ്ങനെ അതീവ വൈവിധ്യമുള്ള വിഷയങ്ങളാണ്‌ ഈ ബ്ലോഗുകളിൽ കൈകാര്യം ചെയ്യപ്പെടുന്നത്‌. സൂര്യഗായത്രി എന്ന മലയാളം ബ്ലോഗ്‌ കണ്ണൂരിൽനിന്നുള്ള വീട്ടമ്മയുടേതാണെങ്കിൽ കുട്ട്യേടത്തി അമേരിക്കയിലെ മലയാളി ഐ.ടി ജോലിക്കാരിയുടേതാണ്‌.

ഇന്റർനെറ്റിലെ ആശയവിനിമയത്തിന്റെ ഏറ്റവും വലിയ മാധ്യമമായി മാറുന്ന ബ്ലോഗുകളുടെ ചരിത്രത്തിലെ പുതിയൊരു ചുവടുവയ്‌പാണ്‌ ബ്ലോഗ്‌സ്വര ഡോട്‌ കോം. 25 ന്‌ ഇവിടെ പാട്ടുകളുടെ റിലീസിങ്‌ കാത്തിരിക്കയാണ്‌ സൈബർ പ്രേമികൾ.

കടപ്പാട്‌: മലയാളമനോരമയും തത്തമംഗലം പാലക്കാടും

2 comments to സൈബർ സ്‌പേസിൽ ഇന്ത്യൻ പാട്ടുകാരുടെ ‘ബ്ലോഗ്‌ സ്വര’