Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

ഉല്‍പാദനം കുറഞ്ഞു: റബര്‍ വില കുതിക്കുന്നു

കാഞ്ഞിരപ്പള്ളി: കാലവര്‍ഷമെത്തിയതോടെ ടാപ്പിംഗ്‌ മുടങ്ങിയതും വിലകൂടുമെന്ന പ്രതീക്ഷയില്‍ കര്‍ഷകര്‍ റബര്‍ വിപണിയിലെത്തിക്കാത്തതും മൂലം റബര്‍ വില കുതിക്കുന്നു.

നാലാം ഗ്രേഡ്‌ റബറിനു കിലോയ്‌ക്ക് 179.25 രൂപയും തരംതിരിക്കാത്തതിനു 177 രൂപയുമാണ്‌ റബര്‍ബോര്‍ഡിന്റെ ഇന്നലത്തെ വില. തിങ്കളാഴ്‌ച 180 രൂപയായിരുന്നു വില. ക്രൂഡ്‌ ഓയില്‍ വിലയില്‍ വന്ന വര്‍ധനയും റബര്‍വില ഉയരാന്‍ കാരണമായി. അവധിവില ഉയര്‍ന്നുനില്‍ക്കുന്നതു കാരണം റബര്‍വില ഇരുന്നൂറിലെത്തുമെന്നാണു പ്രതീക്ഷ. രാജ്യത്ത്‌ 2,46,000 ടണ്‍ റബര്‍ സ്‌റ്റോക്കുണ്ടെന്നു റബര്‍ ബോര്‍ഡ്‌ പറയുന്നു. എങ്കിലും ഇറക്കുമതി വര്‍ധിക്കുകയാണ്‌. ഉല്‍പാദനക്കുറവു മൂലം ആഭ്യന്തര വിപണിയില്‍നിന്ന്‌ ആവശ്യത്തിനു റബര്‍ ലഭിക്കാത്തതിനാലാണ്‌ റബര്‍ ഇറക്കുമതി ചെയ്യുന്നതെന്നു റബര്‍ ബോര്‍ഡ്‌വൃത്തങ്ങള്‍ പറഞ്ഞു.

കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂണ്‍ 24 വരെയുള്ള കണക്കനുസരിച്ച്‌ 32074 ടണ്‍ റബറാണ്‌ ഇറക്കുമതി ചെയ്‌തത്‌. ഈ കാലയളവില്‍ കയറ്റുമതി 3920 ടണ്‍ മാത്രമാണ്‌. ഇന്തോനീഷ്യയില്‍നിന്ന്‌ 14669 ടണ്ണും തായ്‌ലന്‍ഡില്‍നിന്ന്‌ 5198 ടണ്ണും മലേഷ്യയില്‍നിന്ന്‌ 1532 ടണ്‍ റബറും ഇറക്കുമതി ചെയ്‌തു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ 1,70,679 ടണ്‍ റബര്‍ ഇറക്കുമതിയും 25096 ടണ്‍ കയറ്റുമതിയും ചെയ്‌തിരുന്നു.

കാലാവസ്‌ഥ അനുകൂലമായതിനാല്‍ തായ്‌ലന്‍ഡ്‌, ഇന്തോനീഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ റബര്‍ ഉല്‍പാദനം വര്‍ധിച്ചതുകാരണം രാജ്യാന്തരവില കുറയുകയാണ്‌. ബാങ്കോക്കില്‍ ആര്‍.എസ്‌.എസ്‌. 3-ന്റെ ഇന്നലത്തെ വില കിലോയ്‌ക്ക് 168.76 രൂപയാണ്‌. രാജ്യാന്തര വിലയേക്കാള്‍ ആഭ്യന്തരവില ഉയര്‍ന്നുനില്‍ക്കുന്നതുകാരണം റബറിന്റെ കയറ്റുമതി സാധ്യമല്ലെന്നാണു റബര്‍ ബോര്‍ഡിന്റെ അഭിപ്രായം.

സെപ്‌റ്റംബര്‍, ഒക്‌ടോബര്‍ മാസങ്ങളിലെ അവധിവില പിന്നോട്ടു പോകുന്നതിനാല്‍ വരും ദിവസങ്ങളില്‍ വിപണിയില്‍ കൂടുതല്‍ റബര്‍ എത്തുമെന്ന പ്രതീക്ഷയിലാണു വ്യാപാരികള്‍.
കടപ്പാട് – മംഗളം

റബ്ബര്‍ കണക്കുകളിലെ തിരിമറികള്‍

1 comment to ഉല്‍പാദനം കുറഞ്ഞു: റബര്‍ വില കുതിക്കുന്നു

  • Dear Chetta,
    Really I got some data which I desired to have from ur site.Thanks. I too a rubber small scale farmer. Tapping & curing to make sheets are two difficulties or problems facing by small farmers. Here we sell latex to society, who in turn exploit the poor farmers. I think it is better to keep the rubber in sheet form and sell at hi-price time. Any suggestions to make rubber sheets with out much difficulty. We own a rubber roller to.

    Another portfolio beneficial to small farmers is spices especially Nutmeg. Pls help us in this field also.

    Thanks
    Mk