മാരകമായ വിഷം മുകളില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം കൃഷി ഓഫീസറുടെ സഹകരണത്തോടെ ആരോഗ്യ വകുപ്പിന്റെ സഹായത്താല്‍ ആശാവര്‍ക്കര്‍ മുഖാന്തിരം വീടുവീടാന്തരം സൗജന്യമായി വിതരണം ചെയ്യുന്നു. ചുവപ്പ് നിറത്തില്‍ കുറുകെ എല്ലും തലയോട്ടിയും ഉള്ള മാരകവിഷമെന്ന് പ്രദര്‍ശിപ്പിച്ച് വിതരണം ചെയ്യുന്നു. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ വിഷം കൃഷി ഭവനുകളിലൂടെ വിതരണം ചെയ്തപ്പോള്‍ അതിനെതിരെ പ്രതികരിക്കുവാന്‍ ബ്ലോഗര്‍മാരുടെ സഹായത്താല്‍ ഒരു പെറ്റിഷന്‍ തയ്യാറാക്കി അന്നത്തെ മുഖ്യമന്ത്രി ശ്ര ഉമ്മന്‍ചാണ്ടിക്ക് സമര്‍പ്പിക്കാന്‍ ഒരു ശ്രമം നടത്തിയിരുന്നു. അന്ന് വിതരണം ചെയ്തത് ഗൗരിയമ്മ എന്ന കൃഷിന്ത്രിയാണെങ്കില് ഇന്ന് ആരോഗ്യവകുപ്പിന്റെ സഹായത്താലാണ്. എക്സ്ട്രീമ്ലി ഹസാര്ഡസായ ബ്രോമോഡിയോലോണ്‍ എലികളില്‍ ആന്തരിക രക്തശ്രാവം ഉണ്ടാക്കി ദിവസങ്ങള്‍ക്ക് ശേഷം മരണപ്പെടുന്നു. മാളം വിട്ടോടുന്ന ഇവയെ ഭക്ഷിക്കുന്ന കോഴിമുതല് ചേര സിംഹം എന്നിവ വരെ മരണപ്പെടാം ആന്തരിക രക്തസ്രാവം ഉണ്ടാക്കിത്തന്നെ. ഇവ ഏതെങ്കിലും സ്ഥലത്തോ അന്യന്റെ പറമ്പിലോ ചത്ത് കിടന്ന് രോഗങ്ങള്‍ പടരാനും വഴിയൊരുക്കും. റൊഡോഫോ കഴിച്ച കോഴിയെ ഭക്ഷിച്ചുതിന്നുന്ന മനുഷ്യനും ആന്തരിക രക്തസ്രാവം കൊണ്ടുതന്നെ മരണപ്പെടാം. കാരണം ഇത് 218 ഡിഗ്രി സെല്‍ഷ്യസില്‍ മാത്രമെ അലിയുകയുള്ളു. മണ്ണിന്റെ ഉപരിതലത്തിലും, ജലാശയങ്ങളിലും കാലികള്‍ പുല്ലിനൊപ്പം ഭക്ഷിച്ചും, ജലാശയങ്ങളിലെ ഇതടങ്ങിയ മത്സ്യങ്ങള്‍ ഭക്ഷിച്ചും മനുഷ്യ കൊലനടത്തുന്ന വിഷം അലിഞ്ഞ് ചേരാതെ കിടക്കും. സ്ത്രീകളുടെ ഉള്ളില്‍ ചെന്നാല്‍ ക്രമാതീതമായ രക്തസ്രാവത്തിനും കാരണമാകും.
എന്ഡോസല്ഫാന് മോഡറേറ്റ്ലി ഹസാര്ഡസായിരുന്നിട്ടുപോലും വന്ന വിപത്തുകള്‍ക്ക് നാം സാക്ഷിയാണ്. മുന്‍പ് 2006 ല്‍ വിതരണം ചെയ്തപ്പോള്‍ ബ്ലോഗുകളിലൂടെ പ്രചരിപ്പിച്ച് ദീപിക ഉള്‍പ്പെടെ പല മാധ്യമങ്ങളും ഏറ്റെടുത്തതിന്റെ ഫലമായി നിരോധിച്ചതാണ് ഇപ്പോള്‍ വകുപ്പ് മാറിയുള്ള സഹായത്തോടെ പുനര്‍ജ്ജനിച്ചിരിക്കുന്നത്. പല രാജ്യങ്ങളും ബ്രോമോഡിയോലോണ്‍ നിരോധിച്ചിട്ടുള്ളതാണ്. എലിയെപ്പേടിച്ച് ഇല്ലമല്ല സംസ്ഥാനം തന്നെ ചുട്ടെരിക്കുന്ന ഈ മാരകമായ വിപത്തിനെതിരെ പൊതുജനം ബോധവാന്മാരല്ലാത്തതാണ് പ്രധാന പോരായ്മ. ബ്രൊമാഡിയോലോണ്‍ മനുഷ്യശരീരത്തിലുണ്ടാക്കാവുന്ന ദോഷങ്ങളെപ്പറ്റി നെറ്റില്‍ തെരഞ്ഞാല്‍ കൂടുതല്‍ പഠനങ്ങളും തെളിവുകളും ലഭിക്കും.
2006 ല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലക്ക് കൃഷിമന്ത്രിയായിരുന്ന കെ.ആര് ഗൗരിയമ്മ കൃഷി ഭവനുകളിലൂടെ 3500 പായ്ക്കറ്റ് ബ്രൊമോഡിയോലോണ്‍ എന്ന രാസവസ്തു അടങ്ങിയ റൊഡോഫെ എന്ന എലിവിഷം കേരളസ്റ്റേറ്റ് വെയര്‍ഹൗസ് മുഖാന്തിരം വിതരണം ചെയ്യുകയുമുണ്ടായി. അന്ന് ഈ വിഷയം ബൂലോഗത്തെ ചില നല്ലബുദ്ധിയുള്ളവര്‍ ഏറ്റെടുക്കുകയും മുഖ്യമന്ത്രിയ്ക്ക് കൂട്ട പരാതി അയക്കുവാന്‍ ഒരു ശ്രമം നടത്തുകയുണ്ടായി. അതേ എലിവിഷം വീണ്ടും കണ്ണൂര്‍ മുനിസിപ്പാലിറ്റിയിലും വിതരണം ചെയ്തു. അക്കാര്യം അപ്പോള്‍ത്തന്നെ ദീപിക ദിനപത്രം പ്രസിദ്ധീകരിക്കുകയും ചെയ്തു. മലയാളി വിഷന്‍ ഡോട് കോം ഇതേ വിഷയത്തെക്കുറിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചു
എന്നാല്‍ ഇപ്പോള്‍ അതേവിഷം പ്രത്യേകിച്ചും സ്ത്രീകളില്‍ അമിതമായ രക്തസ്രാവത്തിന് കാരണമാകുന്നുവെന്ന് നോര്‍വേജിയന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് പബ്ളിക് ഹെല്‍ത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നു. എല്ലാ പെസ്റ്റിസൈഡുകളും ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിയാമെന്നുള്ള കൃഷി ശാസ്ത്രജ്ഞന്മാര്‍തന്നെ പ്രചാരകരായി മാറുന്നതിന്റെ തെളിവാണ് ബ്രോമോഡിയോലോണ്‍ കാര്യക്ഷമതയുള്ള എലിവിഷമാണെന്ന് ഹിന്ദു ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത്.
ഏത് വിഷവും സൗജന്യമായി ലഭിച്ചാല്‍ രണ്ട് കയ്യും നീട്ടി വാങ്ങുന്ന ജനം. ഇത് സാധാരണക്കാരന്റെ നികുതി പണമാണ് എന്ന് അവരറിയുന്നില്ല. പഞ്ചഭൂതങ്ങളെ മലിനപ്പെടുത്തുവാന്‍ നമുക്കവകാശമില്ല. അത് വരും തലമുറക്ക് കൈമാറാനുള്ളതാണ്. പരിസ്ഥിതിപരിപാലനം ഓരോ പൗരന്റെയും കടമയാണ്.
പുതിയ അഭിപ്രായങ്ങള്ള്