Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

ബജറ്റ് 2011-12

നികുതി ഇളവുപരിധി ഉയര്‍ത്തി
പൂക്കോട് വെറ്ററിനറി സര്‍വകലാശാലയ്ക്ക് 100 കോടി
മലപ്പുറം അലിഗഢ് ഓഫ് കാമ്പസിന് 50 കോടി

ആര്‍ക്കും കടുത്ത പ്രഹരമേല്പിക്കാതെ 2011-’12 വര്‍ഷത്തേക്ക് ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ പൊതുബജറ്റ് . ആദായനികുതി പരിധി ഉയര്‍ത്തിക്കൊണ്ട് വ്യക്തിഗതനികുതിദായകര്‍ക്ക് ആശ്വാസം പകരുന്ന ബജറ്റ് സാമൂഹിക ക്ഷേമ, അടിസ്ഥാനസൗകര്യ മേഖലകളെ ശക്തമായി പിന്താങ്ങുന്നു.

ബജറ്റില്‍ നടപ്പുസാമ്പത്തിക വര്‍ഷം 8.6 ശതമാനവും വരുംവര്‍ഷം ഒമ്പതു ശതമാനവും വളര്‍ച്ച പ്രതീക്ഷിക്കുന്നു. ധനക്കമ്മി ഇക്കൊല്ലം 5.1 ശതമാനം; വരുംകൊല്ലം 4.6 ശതമാനമായി കുറയും. ഇക്കൊല്ലത്തെ മൊത്തം ചെലവ് 12,57,729 കോടി രൂപ; മൊത്തം നികുതി വരുമാനം 9.3 ലക്ഷം കോടി.


പൊതുമേഖലയില്‍ 40,000 കോടിയുടെ ഓഹരിവില്‍പ്പന

സാമ്പത്തിക പരിഷ്‌കരണനടപടി തുടരും

കേന്ദ്രപൊതുമേഖലാസ്ഥാപനങ്ങളില്‍ സര്‍ക്കാറിന്റെ ഓഹരി അവകാശം 51 ശതമാനമായി നിലനിര്‍ത്തും

അടിസ്ഥാന സൗകര്യമേഖലയ്ക്ക് 2.14 ലക്ഷം കോടി.

നികുതിപരിഷ്‌കരണം വേഗത്തിലാക്കും.

പ്രത്യക്ഷനികുതിച്ചട്ടം 2012 ഏപ്രില്‍ മുതല്‍

മ്യൂച്വല്‍ഫണ്ടുകളില്‍ വിദേശ ധനകാര്യസ്ഥാപനങ്ങള്‍ക്ക് നിക്ഷേപിക്കാന്‍ അനുമതി

3,000 കോടിയുടെ നികുതിരഹിത ബോണ്ടിറക്കും

സ്വകാര്യമേഖലയിലെ ബാങ്കുകളെ പ്രോത്സാഹിപ്പിക്കാന്‍ നിയമഭേദഗതി


കര്‍ഷകര്‍ക്കായി

കര്‍ഷക വായ്പയ്ക്കായുള്ള നീക്കിയിരിപ്പ് 3.75 ലക്ഷം കോടിയില്‍ നിന്ന് 4.75 ലക്ഷം കോടിയായി ഉയര്‍ത്തി. വായ്പ കൃത്യസമയത്ത് തിരിച്ചടയ്ക്കുന്ന കൃഷിക്കാരുടെ പലിശ ഏഴില്‍ നിന്ന് നാലു ശതമാനമായി കുറച്ചു. കാര്‍ഷികോപകരണങ്ങളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ അഞ്ചില്‍നിന്ന് നാലര ശതമാനമാക്കി


സാര്‍വത്രിക വിദ്യാഭ്യാസം

വിദ്യാഭ്യാസമേഖലയ്ക്കുള്ള നീക്കിയിരിപ്പില്‍ 24 ശതമാനം വര്‍ധന. 52,057 കോടിയാണ് ഇത്തവണ വകയിരുത്തിയത്. സര്‍വശിക്ഷാ അഭിയാന്‍ പദ്ധതിക്കുള്ള നീക്കിയിരിപ്പില്‍ 40 ശതമാനം വര്‍ധന- 21,000 കോടി

വയോജനങ്ങള്‍ക്കായി

ബി.പി.എല്‍. ദേശീയവാര്‍ധക്യകാല പെന്‍ഷന് അര്‍ഹതയ്ക്കുള്ള പ്രായപരിധി 65-ല്‍ നിന്ന് 60 ആയി കുറച്ചു. 80 വയസ്സിനു മുകളിലുള്ളവരുടെ പെന്‍ഷന്‍തുക 200 രൂപയില്‍ നിന്ന് 500 രൂപയാക്കി

അങ്കണവാടിയില്‍

അങ്കണവാടി ജീവനക്കാരുടെ വേതനം ഇരട്ടിയാക്കി. വര്‍ക്കര്‍മാരുടെ പ്രതിമാസവേതനം 1,500 രൂപയില്‍ നിന്ന് 3,000 രൂപയായും ഹെല്‍പ്പര്‍മാരുടെ വേതനം 750 രൂപയില്‍ നിന്ന് 1,500 രൂപയായും ഉയരും. ഏപ്രില്‍ മുതല്‍ ഇത് പ്രാബല്യത്തില്‍ വരും

ഭവനവായ്പപ്പലിശ

15 ലക്ഷം രൂപ വരെയുള്ള ഭവനവായ്പകള്‍ക്ക് ഒരു ശതമാനം പലിശഇളവ്. നിലവില്‍ ഇത് 10 ലക്ഷം രൂപവരെയുള്ള വായ്പകള്‍ക്കുമാത്രമാണ്. 25 ലക്ഷം രൂപ വരെ വിലയുള്ള വീടുകള്‍ക്ക് ഇത് ബാധകമായിരിക്കും. കുറഞ്ഞ പലിശനിരക്കിലുള്ള ഭവനവായ്പ ലഭിക്കുന്നതിനുള്ള പരിധിയും 20 ലക്ഷത്തില്‍ നിന്ന് 25 ലക്ഷമായി ഉയര്‍ത്തി

സബ്‌സിഡി നേരിട്ട്

മണ്ണെണ്ണ, പാചകവാതകം, രാസവളം എന്നിവയ്ക്കുള്ള സബ്‌സിഡി പണമായി ബി.പി.എല്‍.ഗുണഭോക്താക്കള്‍ക്കു നേരിട്ടു നല്‍കുന്നതിനുള്ള സംവിധാനം അടുത്ത കൊല്ലം മാര്‍ച്ചുമുതല്‍. ഇതിനു തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കാന്‍ കര്‍മസമിതി


വില കുറയും

സിമന്റ്, സ്റ്റെയിന്‍ലെസ് സ്റ്റീല്‍, മൊബൈല്‍ ഫോണ്‍, ഡി.വി.ഡി., ഇലക്ട്രിക് കാര്‍, ഇങ്ക്‌ജെറ്റ്-ലേസര്‍ പ്രിന്ററുകള്‍, എല്‍.ഇ.ഡി ലൈറ്റുകള്‍, ചന്ദനത്തിരി, കൈത്തറി, ഹോമിയോമരുന്നുകള്‍, ഡയപ്പേഴ്‌സ്, സാനിറ്ററി നാപ്കിന്‍, സിറിഞ്ച്, സൂചി, സിനിമാനിര്‍മാണത്തിന് ആവശ്യമായ കളര്‍ഫിലിം, അലക്കുസോപ്പ്, ചണ ഉത്പന്നങ്ങള്‍.


വില കൂടും

വിമാനയാത്ര, ബ്രാന്‍ഡഡ് ആഭരണങ്ങള്‍, ബ്രാന്‍ഡഡ് തുണിത്തരങ്ങള്‍, രത്‌നങ്ങള്‍, കേക്ക് പോലുള്ള മധുരപലഹാരങ്ങള്‍, കടലാസ്, ചിലയിനം മരുന്നുകള്‍, ടെക്‌സ്റ്റൈല്‍ സാമഗ്രികള്‍, കമ്പ്യൂട്ടര്‍ മൈക്രോപ്രോസസ്സര്‍, മദ്യം വിളമ്പാന്‍ ലൈസന്‍സുള്ള റസ്റ്റോറന്റുകളില്‍ നിന്നുള്ള ഭക്ഷണം, 1000 രൂപയ്ക്കു മുകളില്‍ വാടകയുള്ള ഹോട്ടല്‍മുറികള്‍, 25 കിടക്കകളില്‍ കൂടുതലുള്ള എ.സി. ആസ്​പത്രിയിലെ ചികിത്സ

നികുതി ആശ്വാസം

വ്യക്തിഗത ആദായനികുതി ഇളവിനുള്ള ഉയര്‍ന്ന പരിധി 1,80,000 രൂപയാക്കി ഉയര്‍ത്തി. നേരത്തേ ഇത് 1,60,000 രൂപയായിരുന്നു. സാധാരണനികുതിദായകര്‍ക്ക് ഇതുവഴി പ്രതിവര്‍ഷം 2030രൂപ വരെ ലാഭിക്കാമെന്ന് ധനമന്ത്രി

സ്ത്രീകള്‍ക്കുള്ള പരിധി മുന്‍വര്‍ഷത്തെ 1,90,000 രൂപയായി തുടരും.

ഉദ്ഭവസ്ഥാനത്തുനിന്നു തന്നെ നികുതി പിരിച്ചു നല്‍കുന്നതിനാല്‍ ശമ്പള വരുമാനക്കാരെ റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ നിന്ന് നിബന്ധനകളോടെ ഒഴിവാക്കും

ചെറുകിട നികുതിദായകര്‍ക്കായി ‘സുഗം’ എന്ന

പേരില്‍ പരിഷ്‌കരിച്ച ആദായനികുതി റിട്ടേണ്‍ ഫോം


മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേകം

ഇളവിനുള്ള പരിധി 2,50,000 രൂപയാക്കി ഉയര്‍ത്തി. നേരത്തേ 2,40,000 രൂപയായിരുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇളവിനുള്ള പ്രായപരിധി 65-ല്‍ നിന്ന് 60 വയസ്സാക്കി കുറച്ചു

80 വയസ്സിനു മുകളിലുള്ളവര്‍ക്ക് അഞ്ചു ലക്ഷം രൂപ വരെ ആദായനികുതി ഇല്ല

സാമൂഹിക സേവനമേഖലയ്ക്ക് 1,60,000 കോടി

വനിതാ ശാക്തീകരണത്തിനും സ്വയംസഹായ ഗ്രൂപ്പുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പ്രത്യേകഫണ്ട്- 500 കോടി രൂപ

മൈക്രോഫിനാന്‍സ് മേഖലയെ ശാക്തീകരിക്കാന്‍ നൂറു കോടി രൂപയുടെ ഇന്ത്യ

മൈക്രോഫിനാന്‍സ് ഇക്വിറ്റി ഫണ്ട്

പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍ക്ക് 500 കോടി

രണ്ടര ലക്ഷം ഗ്രാമങ്ങളില്‍ ബ്രോഡ്ബാന്‍ഡ് ബന്ധത്തിന് പ്രത്യേകപദ്ധതി

സാമൂഹികക്ഷേമ പരിപാടികളടങ്ങിയ ഭാരത് നിര്‍മാണ്‍ പദ്ധതിക്ക് 10,000 കോടി രൂപ

സ്ഥിരമായ അംഗഭംഗത്തെത്തുടര്‍ന്ന് സര്‍വീസില്‍നിന്ന് നീക്കപ്പെട്ട സൈനികര്‍ക്കും അര്‍ധസൈനികര്‍ക്കും ഒമ്പതുലക്ഷം രൂപ നഷ്ടപരിഹാരം

130 ഇനങ്ങള്‍ പുതുതായി നികുതിവലയില്‍; ഇവയ്ക്ക് ഒരു ശതമാനം നികുതി മാത്രം

സേവനനികുതി പത്തു ശതമാനമായി നിലനിര്‍ത്തി; പല ഇനങ്ങള്‍ക്കുമുള്ള നികുതിയൊഴിവ് പിന്‍വലിച്ചു

എകൈ്‌സസ് തീരുവയുടെ ശരാശരി നിരക്കും കസ്റ്റംസ് തീരുവയുടെ പരമാവധി നിരക്കും പത്തു ശതമാനം

വടക്കുകിഴക്കന്‍മേഖലയുടെ വികസനത്തിനായി 8,000 കോടി

ജമ്മുകശ്മീരിന് 28,000 കോടി

രവീന്ദ്രനാഥ ടാഗോറിന്റെ 150-ാം ജന്മവാര്‍ഷികം പ്രമാണിച്ച് ഒരുകോടിയുടെ സാര്‍വദേശീയ സൗഹൃദ അവാര്‍ഡ്

കള്ളപ്പണം തടയാന്‍ അഞ്ചിന കര്‍മപരിപാടി

പ്രതിരോധമേഖലയ്ക്ക് 1,64,415 കോടി രൂപ ; 11 ശതമാനമാണ് വര്‍ധന. ആവശ്യമായാല്‍ കൂടുതല്‍ അനുവദിക്കും

കടപ്പാട് – മാതൃഭൂമി

Comments are closed.