Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

ഒരു വിത്തുകാളയുടെ വില 1.1 കോടി

ഇസ്രായേലില്‍നിന്ന് കേരളത്തിലേക്ക് വിത്തുകാളകള്‍ വരുന്നു

ന്യൂഡല്‍ഹി: ഇസ്രായേലില്‍നിന്ന് 20 പ്രത്യേക ഇനം വിത്തുകാളകളെ ഇറക്കുമതിചെയ്യാനുള്ള കേരള സര്‍ക്കാറിന്റെ അപേക്ഷ കേന്ദ്രം അംഗീകരിച്ചു. ഇസ്രായേലുമായി ബന്ധം പാടില്ലെന്ന ഇടതുനിലപാടിന് വിരുദ്ധമായാണ് സംസ്ഥാനസര്‍ക്കാറിന്റെ ഈ നീക്കം.

21.9 കോടിരൂപ ചെലവിട്ടാണ് കേരളം വിത്തുകാളകളെ വാങ്ങുന്നത്.

1998_നുശേഷം ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം വിത്തുകാളകളെ വിദേശത്തുനിന്ന് ഇറക്കുമതിചെയ്യുന്നത്. ആഗോള ടെന്‍ഡര്‍ വിളിച്ചാണ് ഇറക്കുമതി നടത്തുകയെങ്കിലും ഇസ്രായേലിനെയാണ് സംസ്ഥാനസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ലോകത്തിലെ ഏറ്റവും മികച്ച വിത്തുകാളകള്‍ ഇസ്രായേലിലാണ് എന്നതാണ് കാരണം. ഹോള്‍സ്റ്റീന്‍ ഫ്രീസിയര്‍, ജഴ്സി എന്നീ ഇനങ്ങളെയാണ് ഇറക്കുമതിചെയ്യുക. ഇതിനൊപ്പം 200 ഡസന്‍ ബീജങ്ങളും 200 ഭ്രൂണങ്ങളും കൊണ്ടുവരും. ആദ്യഘട്ടത്തില്‍ മൊത്തം ഒരു ലക്ഷം പശുക്കളില്‍ ബീജസംയോജനം നടത്തും. വിദേശവിത്തുകാളകളെ മാട്ടുപ്പെട്ടിയിലാണ് താമസിപ്പിക്കുക.

വിദേശകാള ഇറക്കുമതി സംസ്ഥാനത്തെ നാടന്‍ ഇനങ്ങളെ സംരക്ഷിച്ചും നിലനിര്‍ത്തിയും കൊണ്ടായിരിക്കുമെന്ന് സംസ്ഥാന ഭക്ഷ്യമന്ത്രി സി.ദിവാകരന്‍ അറിയിച്ചു. മൂന്നുവര്‍ഷംകൊണ്ട് പാല്‍ഉല്പാദനത്തില്‍ 20 ശതമാനം വര്‍ധനയാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. വിത്തുകാള ഇറക്കുമതിയില്‍ ഇസ്രായേല്‍വിരുദ്ധ നിലപാടിന്റെ പ്രശ്നമൊന്നും വരുന്നില്ലെന്ന് മന്ത്രി പറഞ്ഞു.

കടപ്പാട്- മാതൃഭൂമി 31-10-07

ഇത്തരത്തില്‍ കോടികള്‍ പാഴാക്കിയാല്‍ ക്ഷീരോദ്പാദനം കൂടുമോ?

ഇല്ല എന്നു തന്നെയാവും ഉത്തരം. കാരണം ഓരോ കന്നുകാലി സെന്‍സസ് കഴിയുമ്പോഴും കന്നുകാലികളുടെ എണ്ണം ക്രമാതീതമായി കുറയുന്നു. മാത്രവുമല്ല ഗുണനിലവാരമില്ലാത്ത കാലിത്തീറ്റ നല്‍കി കൂടുതല്‍ പാല്‍ ഉദ്പാദിപ്പിക്കുന്നതിലൂടെ നിത്യരോഗികളായ പശുക്കളും അതിന്റെ പാല്‍ കഴിക്കുന്നവര്‍ നിത്യരോഗികളും ആയിരിക്കും. പാലിന്റെ കണക്കുകള്‍ പല സത്യങ്ങളും വിളിച്ചു പറയുന്നു.

ക്ഷീരോദ്പാദനം വര്‍ദ്ധിക്കണമെങ്കില്‍ പശുവളര്‍ത്ത് ലാഭകരമാകണം. നഷ്ട കൃഷിയിലൂടെ നശിച്ചുപോയ നെല്‍കൃഷിയുടെ അവസ്ഥയായി മാറുകയാണ് പശുപരിപാലനം. കൃത്രിമപാലുകള്‍ക്ക് പാലുദ്പാദനമായി എത്രനാള്‍ നിലനിറുത്തുവാന്‍ കഴിയും? വര്‍ദ്ധിച്ചു വരുന്ന രോഗകാരണങ്ങള്‍ അന്വേഷിച്ചാല്‍ ചെന്നെത്തുക മണ്ണിന്റെ ജൈവാംശക്കുറവിലായിരിക്കും. ഭൂവുടമകള്‍ സമ്പന്നമായി ജീവിച്ചകാലം മാറി ബാങ്ക് വായ്പകളെടുത്ത് താങ്ങാനാവാത്ത കടം കാരണം കുടുംബത്തിന്റെ അത്താണിതന്നെ ആത്മഹത്യ ചെയ്യുന്ന സ്ഥിതിയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. വളരുന്നത് ബാങ്കുകളും അതിലെ ഉദ്യോഗസ്ഥരും.

അടിക്കറിപ്പ്- ആരോഗ്യ രംഗത്ത് കേരളം ഗുരുതരമായ വെല്ലുവിളികള്‍ നേരുടുന്നുണ്ടെന്ന് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ചൂണ്ടിക്കാട്ടി. ആരോഗ്യ മേഖലയില്‍ നിരവധി നേട്ടങ്ങള്‍ കൈവരിച്ചെങ്കിലും കേരളത്തില്‍ പലപ്പോഴും പകര്‍ച്ചവ്യാധികള്‍ പകര്‍ന്നു പിടിക്കുന്നത് ആശങ്കാജനകമാണെന്ന് രാഷ്ട്രപതി പറഞ്ഞു. തിരുവനന്തപുരത്ത് നല്‍കിയ പൌരസ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.

Comments are closed.