Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

എന്റെ ആംലേയബ്ലോഗിനെന്തു പറ്റി?

സ്വതന്ത്ര മലയാളം സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നതിനാല്‍ ഇന്റെര്‍നെറ്റ് എക്സ്പ്ലോററില്‍ എന്തു സംഭവിക്കുന്നു എന്ന് അത് ഉപയോഗിക്കുന്നവരില്‍ നിന്ന് വേണം അറിയുവാന്‍. എന്താണ് സംഭവിക്കുന്നതെന്ന് എനിക്കിപ്പോഴും മനസിലായിട്ടില്ല. ഫയര്‍ഫോക്സും ഐസ്വീസലും മറ്റും ഉപയോഗിക്കുന്നവര്‍ക്ക് പ്രശ്നങ്ങളൊന്നും ഇല്ലതാനും.

എന്റെ ആംഗലേയബ്ലോഗ് ഇന്ത്യന്‍ നാച്വറല്‍ റബ്ബര്‍ എന്ന ബ്ലോഗും പോസ്റ്റുകളും ഇന്റെര്‍നെറ്റ് എക്സ്പ്ലോററില്‍ തുറന്നാല്‍ സൈഡ്ബാറിലുള്ള ഫീഡുകളിലൂടെ ലഭിക്കുന്ന ലിങ്കുകള്‍ മാത്രമേ കാണുവാന്‍ കഴിയുന്നുള്ളു എന്നാണ് ചില ബ്ലോഗര്‍മാരില്‍നിന്ന് അറിയുവാന്‍ കഴിഞ്ഞത്. ഇത്തരത്തിലൊരു സംഭവം ഉണ്ടാകുന്നത് റൈറ്റ് ടു ഇന്‍ഫര്‍മേഷന്‍ ആക്ട് പ്രകാരം 2006-07 വര്‍ഷത്തെ റബ്ബര്‍ കയറ്റുമതിയെക്കുറിച്ചുള്ള വിരങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ ഭാഗികമായി മാത്രം തരികയും അതൃപ്തനായ ഞാന്‍ അപ്പിലേറ്റ് അതോറിറ്റിയ്ക്ക് അപ്പില്‍ അയക്കുകയും ചെയ്തശേഷം ലഭിച്ച ഓര്‍ഡര്‍ പ്രസിദ്ധീകരച്ചശേഷമാണ് (ലൈവ്ജര്‍ണലില്‍ കാണുക)എന്നുള്ളത് എന്നെ കൂടുതല്‍ വ്യാകുലനാക്കുന്നു. ഇതുമായി ബന്ധപ്പെട്ട മലയാളത്തിലെ വിവരാവകാശനിയമം എന്ന ബ്ലോഗും പോസ്റ്റുകളും ഒരു അഗ്രിഗേറ്ററിലും വരുന്നില്ല എന്നത് മറ്റൊരു പ്രത്യേകത കൂടിയാണ്. ഗൂഗിളിന്റെ അഗ്രിഗേറ്ററില്‍ വരാതായാല്‍ അവരെ അറിയിക്കുവാനുള്ള ഒരു സംവിധാനവും ഒരു കമെന്റില്‍ കണ്ടിരുന്നു. അതിന്‍ പ്രകാരം ഗൂഗിളിനെ അറിയിച്ചിട്ടും തഥൈവതന്നെ.

അല്പം ആസ്വാസം തോന്നുന്നത് സെര്‍ച്ച് ചെയ്യുന്നവര്‍ക്ക് ഇതിലെ വിഷയങ്ങളും കണ്ടെത്തുവാന്‍ കഴിയുന്നു എന്നതാണ്. ഈ പോക്കിനാണെങ്കില്‍ ചിലപ്പോള്‍ ചില സെര്‍ച്ച് എഞ്ചിനുകളിലും ഇത്തരം പേജുകള്‍ കിട്ടിയില്ല എന്നും വരും.

No comments yet to എന്റെ ആംലേയബ്ലോഗിനെന്തു പറ്റി?

  • ചന്ദ്രേട്ടാ, ഇത് ടെമ്പ്ലേറ്റിന്റെ പ്രശ്നമാണ്. റീസെറ്റ് ടെമ്പ്ലേറ്റെന്നോ അല്ലെങ്കില്‍ ചൂസ് പുതിയ ടെമ്പ്ലേറ്റെന്നോ വല്ലതുമുണ്ടെങ്കില്‍ അത് ചെയ്യൂ..അപ്പോള്‍ ശരിയാവും.

  • ഏയ് ഇതതൊന്നുമല്ല.
    ആഗോളറബര്‍കുത്തകകള്‍ പേടിച്ച് ഗൂഗ്ഗിളിന് കമ്മിശന്‍ കൊടുത്ത് ബ്ലോക്ക് ചെയ്തൈക്കുവാ. അതിന്റെടേല്‍ വിവരാവകാശകോശവന്മാരും കയ്യിട്ടു കാണു. വ്യാകുലപ്പെടുക തന്നെ വേണം.
    പിന്നെ എങിനെയാ സെര്‍ച്ചില്‍ കിട്ടണതെന്ന് ചോദിക്കണ്ടാട്ടാ!