|
ഡോ. തോമസ് ഐസക്കില്‍ നിന്ന് തുടങ്ങാം.
റബ്ബര്‍ സ്ഥിതിവിവര കണക്കിലെ ക്രമക്കേടുകള്‍ വര്‍ഷങ്ങളായി ഞാന്‍ അദ്ദേഹത്തിന്റെ മെയിലിലേക്കയക്കുന്നു. നാളിതുവരെ അത് കണ്ടതായിപ്പോലും ഭാവിക്കുന്നില്ല. അദ്ദേഹം നായകനായുള്ള സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസും, അന്താരാഷ്ട്ര പഠന കോണ്‍ഗ്രസുകളും എന്തിനാണ് എന്നെ പരിഗണിച്ചതെന്നും എനിക്ക് മനസിലാകുന്നില്ല. ഒരു കാര്യം എനിക്കുറപ്പായി എക്കണോമിക്സില്‍ പി.എച്ച്.ഡി എടുക്കുവാനായി തയ്യാറാക്കുന്ന പ്രോജക്ടില്‍ എന്റെ കണ്ടെത്തലുകള്‍ക്ക് പ്രാധാന്യമുണ്ടെന്ന്. പല രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും റബ്ബര്‍ ബോര്‍ഡില്‍ മെമ്പര്മാരായവരും കേരളത്തിലെ റബ്ബര്‍ കര്‍ഷകരെ മാത്രം പ്രതിനിധീകരിക്കുന്ന പാര്‍ട്ടികളും […]
റബ്ബര്‍ സ്ഥിതിവിവര കണക്കിലെ ക്രമക്കേടുകളും വിളകലനങ്ങളും മാത്രമല്ല റബ്ബറിന്റെ ഭൂതം, വര്‍ത്തമാനം, ഭാവി എന്നിവയെക്കുറിച്ചും വായനക്കാരിലെത്തിക്കാന്‍ ഒരെളിയ ശ്രമം. പല ലിങ്കുകളും ആംഗലേയത്തിലാണെങ്കിലും മലയാളത്തിലുള്ള വിശകലനങ്ങളും പ്രസ്തുത ഡോക്കുമെന്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാലാകാലങ്ങളില്‍ പുതുക്കുന്നതിനാല്‍ ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കും, സാമ്പത്തിക വിദഗ്ധര്‍ക്കും, മാധ്യമങ്ങള്‍ക്കും, കക്ഷിരാഷ്ട്രീയക്കാര്‍ക്കും അറിവു പകരുന്ന പല വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
[…]
പതിറ്റാണ്ടുകളായി ആകാശവാണി പ്രക്ഷേപണം ചെയ്യുന്ന വയലും വീടും പരിപാടി വെബ് സൈറ്റിലും ആന്‍ഡ്രോയ്ഡ് ആപ്പിലും ലഭ്യമാണ്. കാലം പുരോഗമിക്കുന്നതിനനുസരിച്ച് ആകാശവാണിയും മാറുന്നതില്‍ നമുക്കും സന്തോഷിക്കാം.
Android App
[…]
ഇന്ത്യന്‍ റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന പ്രതിമാസ സ്ഥിതിവിവര കണക്ക് വാര്‍ത്തകള്‍ റബ്ബര്‍ ബോര്‍ഡിന്റെ സൈറ്റില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയത് 2001 ഡിസംബര്‍ മാസം മുതലാണ്. എന്തുകൊണ്ട് അത് സംഭവിച്ചു? കര്‍ഷകരുടെ കൂട്ടായ്മയായ ക്വാളിറ്റി റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി പ്രവര്‍ത്തനമാരംഭിക്കുന്നത് 1999 ല്‍ ആണ്. സൊസൈറ്റി റബ്ബര്‍ ബോര്‍ഡില്‍നിന്നും പ്രസ്തുത പ്രതിമാസ സ്ഥിതിവിവര കണക്ക് വാര്‍ത്തകള്‍ 25 രൂപ വാര്‍ഷിക വരിസംഖ്യ നല്കി വരുത്തുകയുണ്ടായി. അതിലൂടെ ലഭ്യമായ മുന്നിരിപ്പ്, ഉത്പാദനം, ഇറക്കുമതി, ഉപഭോഗം, കയറ്റുമതി, നീക്കിയിരിപ്പ് എന്നിവയെല്ലാം കൃത്യമായ […]
|
|
പുതിയ അഭിപ്രായങ്ങള്ള്