Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

സെന്‍‌സര്‍ഷിപ്പ്‌ ആഭിപ്രായസ്വാതന്ത്ര്യം തടയാന്‍

2006 നവംബര്‍ 7 ന് 11 മണിമുതല്‍ 8 -ആം തീയതി 11 മണിവരെ (പാരീസ്‌ സമയം) നടക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള 24 മണിക്കൂര്‍ ഓണ്‍‌ലൈന്‍ ഡെമോയില്‍ പങ്കാളികളാകുക.

“അഭിപ്രായ സ്വാതന്ത്ര്യം ആര്‍ഭാടമല്ല മറിച്ച്‌ അത്‌ എല്ലാപേരുടെയും അവകാശമാണ്”

ആരെങ്കിലും ഇതിനെക്കുറിച്ച്‌ വിശദമായി മലയാളത്തില്‍ കമെന്റിടുമെന്ന്‌ വിസ്വസിക്കുന്നു.

റിപ്പോര്‍ട്ടേഴ്‌സ്‌ വിത്തൌട്ട്‌  ബോര്‍ഡേഴ്‌സ്‌ പ്രസിദ്ധീകരിച്ച ഇന്ത്യ-ആനുവല്‍ റിപ്പോര്‍ട്ട്‌ 2006 .

വിഷയം: അറിയിപ്പ്‌

No comments yet to സെന്‍‌സര്‍ഷിപ്പ്‌ ആഭിപ്രായസ്വാതന്ത്ര്യം തടയാന്‍

 • ഇന്ന്‌ പാരീസ്‌ സമയം 11 മണിമുതല്‍ ബ്ലോഗുകളുടെ സെന്‍‌സര്‍ഷിപ്പിനെതിരെ ലോകവ്യാപകമായി 24 മണിക്കൂര്‍ നേരത്തേയ്ക്ക്‌ പ്രതിഷേധിക്കുന്നു. ആ സമയത്ത്‌ സന്ദര്‍ശിക്കേണ്ട വെബ്‌ സൈറ്റ്‌ ഇതാണ്. നാളെ നിങ്ങളുടെ ബ്ലോഗുകളും തടയപ്പെട്ടുവെന്ന്‌ വരാം. ബൂലോഗരെ ഞാനീ ഉദ്യമത്തിലേയ്ക്ക്‌ സഹര്‍ഷം സ്വാഗതം ചെയ്യുന്നു..

  നിങ്ങളുടെ സ്ഥലത്തെ സമയം അറിയുവാന്‍ സന്ദര്‍ശിക്കുക http://www.timeanddate.com/worldclock/fixedtime.html?month=11&day=7&year=2006&hour=11&min=0&sec=0&p1=195&sort=0&continent=asia
  Everyone is invited to support this struggle by connecting to the Reporters Without Borders website (www.rsf.org) between 11 a.m. (Paris time) on Tuesday, 7 November, and 11 a.m. on Wednesday, 8 November. Each click will help to change the “Internet Black Holes” map and help to combat censorship. As many people as possible must participate so that this operation can be a success and have an impact on those governments that try to seal off what is meant to be a space where people can express themselves freely.

 • ലോകവ്യാപകമായി 24 മണിക്കൂര്‍ നേരത്തേയ്ക്ക്‌ പ്രതിഷേധിക്കുന്നു
  Reporters Without Borders

  24h against online censorship launched / List of the 13 enemies of the Internet published

  Reporters Without Borders publishes its annual list of countries that most suppress online free expression and launches its campaign : 24 hours against Internet censorship.
  Act now ! Vote against the Internet black holes and send a message to Yahoo!’s founder, Jerry Yang.

  Join the campaign and see the list of the 13 enemies of the Internet at : http://www.rsf.org

  If you live in a country where the http://www.rsf.org website is blocked, click here : http://boraxx.org/24h

 • മലയാള ദിനപത്രങ്ങള്‍ക്ക്‌ യൂണിക്കോട്‌ വേണ്ട – കാരണമെന്ത്‌? എന്ന എന്റെ ബ്ലൊഗ്‌ കാണാനില്ല/എഡിറ്റിംഗ്‌ പെജിലില്ല. അഭിപ്രായ സ്വാതന്ത്ര്യം നിഷെധിക്കലൊ.
  യൂണികോഡിന്റെ സവിശേഷതകള്‍ അറിയാമെന്നുള്ളതുകൊണ്ടാണ് ഓരോ പത്രവും അവരവരുടേതായ ഫോണ്ടുകള്‍ സൃഷ്ടിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും. ഇംഗ്ലീഷ്‌പത്രങ്ങള്‍ അവരുടെ വാര്‍ത്തകള്‍ സെര്‍ച്ച്‌ എന്‍‌ജിനുകളില്‍ വരത്തക്കരീതിയില്‍ തന്നെയാണ് പ്രിന്റ്‌ ചെയ്യുന്നതും പ്രസിദ്ധീകരിക്കുന്നതും. മലയാളം വാര്‍ത്തകള്‍ പത്രങ്ങളിലൂടെ വായിക്കുകയോ ആര്‍ക്കൈവ്‌സിലൂടെ കണ്ടെത്തുകയോ വേണം.
  നമുക്ക്‌ കാണുവാന്‍ കഴിയുന്ന പ്രധാന കാരണം ഇവിടെ ഓരോ പത്രവും ചിലരെ സംരക്ഷിക്കുവാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നാണ്. ഒരേ പത്രം തന്നെ ഒരാളെക്കുറിച്ച്‌ പലരീതിയില്‍ അഭിപ്രായം പറയുമ്പോള്‍ അല്ലെങ്കില്‍ ഒരേവിഷയം പലപത്രങ്ങളും പലരീതിയില്‍ എഴുതുമ്പോള്‍ അത്തരം വിഷയങ്ങള്‍ സെര്‍ച്ച്‌ എന്‍‌ജിനിലെത്തിയാല്‍ അതൊരു വലിയ തമാശയായി മാറും. മലയാള ദിനപത്രങ്ങള്‍ക്ക്‌ ഇപ്പോഴും കുളത്തില്‍ കിടക്കുന്ന തവലയുടെ അവസ്ഥയാണ്.
  സര്‍ക്കാര്‍ സംവിധാനത്തിലുള്ള വെബ്‌ സൈറ്റുകളുടെ കാര്യവും വിഭിന്നമല്ല. http://www.vuatkerala.org എന്ന കാര്‍ഷിക മേഖലയ്ക്കുവേണ്ടിയുള്ള സൈറ്റ്‌ തന്നെ യെടുക്കാം. അതിലെ ഡിസ്‌ക്കഷന്‍ ഫോറം മറ്റുള്ളവര്‍ ചെയ്യുന്ന രീതിയില്‍ നടപ്പിലാക്കിയാല്‍ എന്താവും സ്ഥിതിയെന്ന്‌ ഊഹിക്കാവുന്നതേയുള്ളു. എന്നെപ്പോലൊരു വ്യക്തി അവതരിപ്പിക്കുന്ന റബ്ബര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ വിശകലം ആ ഫോറത്തിലൂടെ എങ്ങിനെയാണ് വെളിച്ചം കാണിക്കുവാന്‍ കഴിയുക. എന്റെ വി.യു.എ.റ്റിയിലെ മൈ പ്രൊഫൈല്‍ നോക്കുക. അതില്‍ എന്റെ other links of a farmer എന്ന പെജ്‌ കാണാം അതില്‍ ക്ലിക്ക്‌ ചെയ്താല്‍ എന്റെ എല്ലാ പേജുകളിലും ചെന്നെത്തും. എന്നുവെച്ചാല്‍ സുതാര്യതാ ഇവര്‍ക്കാര്‍ക്കും നടപ്പിലാക്കുവാന്‍ കഴിയുകയില്ല എന്നര്‍ത്ഥം.

 • Saju

  യൂനികോഡിന്റെ സവിശേഷതകള്‍ അറിയാത്തതുകൊണ്ടും സെര്‍ച്ച്‌ എഞ്ചിനില്‍ ലിസ്റ്റ്‌ ചെയ്യുന്നതുകൊണ്ടും ആണ്‌ മലയാളപത്രങ്ങള്‍ യൂനികോഡിലേക്ക്‌ മാറാത്തത്‌ എന്ന് പറയാന്‍ സാധ്യമല്ല. അതില്‍ കൂറേ technical problems ഉണ്ട്‌.
  1. പത്രങ്ങള്‍ വെബ്ബിന്‌ മാത്രമായി വാര്‍ത്തകള്‍ compose ചെയ്യുന്നില്ല. കൂടുതലും അവരുടെ print media യില്‍ വരുന്ന വാര്‍ത്തകളാണ്‌ ഇതിനുവേണ്ടി ഉപയോഗിക്കുന്നത്‌. ഈ print media യില്‍ വരുന്ന വാര്‍ത്തകളെല്ലാം തന്നെ യൂനികോഡില്‍ compose ചെയ്യുന്നവയല്ല.
  2. ഓരോ പത്രവും ആയിരക്കണക്കിന്‌ വാര്‍ത്തയാണ്‌ ദിവസവും internet ല്‍ പബ്ലിഷ്‌ ചെയ്യുന്നത്‌. ഇതെല്ലാം തന്നെ 4-5 മണിക്കുറിനുള്ളില്‍ ചെയ്യുന്നതാണ്‌. അതുകെണ്ടുതന്നെ ഇവയെല്ലാം unicode ല്‍ re-compose ചെയ്യുക എന്നത്‌ അസാധ്യമാണ്‌.
  3. ഇപ്പോഴുള്ള Unicode editing programs എല്ലാം തന്നെ മംഗ്ഗീഷില്‍ ടൈപ്പ്‌ ചെയ്യുന്നവയാണ്‌. ഇതിന്റെ composing അത്ര എളുപ്പമല്ല പ്രതേകിച്ച്‌ മറ്റു editorറുകള്‍ (ISM) പോലുള്ളവ ഉപയോഗിച്ച്‌ ശീലമുള്ളവര്‍ക്ക്‌.
  ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ രണ്ടു നിര്‍ദ്ദേശങ്ങള്‍.
  1) ഒരു നല്ല unicode editor ISM കീപാഡ്‌ ഉള്ളത്‌.
  2) മുകളില്‍ പറഞ്ഞത്‌ സാധ്യമല്ലങ്കില്‍ ഒരു നല്ല converter ISM ഫോണ്ടുകളെ യൂനീകോഡ്‌ ആക്കാന്‍ വേണ്ടി. ഇപ്പോഴുള്ള വരമൊഴിയില്‍ ഇത്‌ സാധ്യാമാണ്‌ പക്ഷെ 1000 വാര്‍ത്തകള്‍ 4 മണിക്കൂര്‍ കൊണ്ട്‌ convert ചെയ്യാന്‍ ഇതില്‍ സാധ്യമല്ല. ഞാന്‍ ഉദ്ദേശിക്കുന്നത്‌ ഒരു Automatic converter ആണ്‌ നമ്മള്‍ ഒരു ഫോള്‍ഡറില്‍ ISM ല്‍ compose ചെയ്ത്‌ ഫയല്‍ ഇട്ടാല്‍ അത്‌ automatic ആയി unicodeല്‍ covert ചെയ്ത്‌ വരുന്ന പ്രോഗ്രാം.

 • സാജു: എനിക്കറിയാന്‍ കഴിഞ്ഞത്‌ ആയിരക്കണക്കിന് പേജുകളുള്ള ദാറ്റ്‌സ്‌മലയാളം സൈറ്റ്‌ യൂണിക്കോടിലേയ്ക്ക്‌ മാറ്റുവാനുള്ള ഒരു കണ്‍‌വെര്‍ട്ടര്‍/സോഫ്‌റ്റ്‌വെയര്‍ (ഏതെന്നറിയില്ല) പണിപ്പുരയിലാണ്. താമസിയാതെ അവര്‍ യൂണികോഡിലേയ്ക്ക്‌ മാറും എന്നാണ് അറിയുവാന്‍ കഴിഞ്ഞത്‌. മലയാള പത്രങ്ങള്‍ക്ക്‌ 5 മണിക്കോറിനുള്ളില്‍ തീര്‍ക്കാവുന്ന പണിയേയുള്ളു. കാരണം പ്രാദേശിക വാര്‍ത്തകള്‍/നാട്ടുവര്‍ത്തമാനം ചെയ്യുവാന്‍ എളുപ്പമല്ലെ. ഒരു പത്രത്തിന്റെ ഒരു പേജ്‌ വരമൊഴി എഡിറ്ററില്‍ കണ്‍‌വെര്‍ട്ട്‌ ചെയ്യുവാന്‍ ഒരു മണിക്കൂറില്‍ താഴേമതിയല്ലൊ. ചെറിയ രീതിയില്‍ ഞാന്‍ ചെയ്യുന്നും ഉണ്ട്‌. കോപ്പി റൈറ്റ്‌സ്‌ കാരണം പൂര്‍ത്തീകരിക്കാന്‍ നിവൃത്തിയില്ല.
  പ്രതികരിച്ചതിന് നന്ദി.

 • കൈരളി റ്റി.വി യുടെ വെബ്‌ സൈറ്റില്‍ ഒരു സൈജന്യ ക്ലസ്സിഫൈഡ്‌സ്‌ എന്ന ലിങ്കുണ്ട്‌ ഇപ്പോള്‍ അത്‌ പ്രവര്‍ത്തിക്കുന്നില്ല. എന്റെ പേജുകളിലേയ്ക്ക്‌ വരുവാനുള്ള ലിങ്ക് അതിലുണ്ടായിരുന്നു. ഇപ്പോള്‍ അതും ശൂന്യം. പ്രതിപക്ഷമായിരുന്നെങ്കില്‍ ഇപ്പോഴും എപ്പോഴും എന്റെ ലിങ്കുകള്‍ അതില്‍ ലഭിക്കുമായിരുന്നു.