Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

എന്റെ കഷ്ട നഷ്ടങ്ങള്‍ നികത്തിക്കൊണ്ടൊരു ചിങ്ങമാസം

കര്‍ക്കിടകം 31 ന് നഷ്ടപ്പെട്ട ഡ്രൈവിംഗ് ലൈസന്‍സ് ഉള്‍‌പ്പെടെ നഷ്ടപ്പെട്ട പഴ്‌സ് പണമുള്‍‌പ്പെടെ തിരികെ ലഭ്യമാക്കിക്കൊണ്ടാണ് ചിങ്ങം ഒന്ന് ആരംഭിക്കുന്നത്. ആഗസ്റ്റ് 16 ന് നടന്ന ബ്ലോഗ് ക്യാമ്പ് കേരള മറ്റൊരു വഴികാട്ടിയായത് മണികാര്‍ത്തിക്കിന്റെ ബ്ലോഗുകളില്‍ നിന്ന് മണി ഉണ്ടാക്കാനുള്ള മാര്‍ഗമാണ്. അതിനായി സിക്സ്‌വെയര്‍ ടെക്നോളജിയില്‍ നിന്ന് പൈസപോലും അഡ്വാന്‍സായി കൊടുക്കാതെ ഒരു ഡൊമെയിന്‍ രജിസ്ട്രേഷനായിരുന്നു. മൂന്നു വര്‍ഷത്തേയ്ക്ക് ഡൊമൈന്‍ (ഇതിന് ജീവന്‍ വന്നു പൂര്‍ത്തിയാകുന്നതുവരെ ക്ഷമിക്കുക)1092 രൂപ പിന്നീട് നല്‍കി ഡൊമൈന്‍ സ്വന്തമാക്കിയപ്പോഴാണറിയുന്നത് ഡൊമൈന്‍ പോര പ്രസിദ്ധീകരിക്കുവാന്‍ സ്പെയിസ് വേണം. അങ്ങിനെ സ്പെയിസിനായി സമീപിച്ചു വിമല്‍ ജോസഫിനെ. അവിടെനിന്നും തരപ്പെടുത്തിക്കിട്ടി 50 MB സ്പെയിസ് വേര്‍ഡ് പ്രസ് ഹോം പേജ് ആക്കി മാറ്റി എനിക്ക് കിട്ടി. എല്ലാപേര്‍ക്കും വെബ് പേജ് ലഭ്യമാക്കുന്ന പ്രസ്തുതപേജില്‍ ആഡ്സ് ലഭ്യമാക്കാന്‍ കഴിയില്ല.

26 ന് രാവിലെ റബ്ബര്‍ ടാപ്പുചെയ്തുകൊണ്ടിരുന്ന എനിക്കൊരു കാള്‍ വന്നു. അത് ടെക് ഡോട് ഇന്‍ സൈറ്റ് പ്രസിദ്ധീകരിക്കുന്ന ശ്രീകണ്ഠകുമരപിള്ളയുടെ. മാതൃഭൂമി നഗരം എഡിഷനില്‍ (ഇത് തിരുവനന്തപുരത്തുകാര്‍ക്ക് മാത്രം സ്വന്തം) എന്നെക്കുറിച്ച് കെന്നി ജേക്കബ് എഴുതിയ ലേഖനം കണ്ടോ നന്നായിട്ടുണ്ട് എന്ന അഭിനന്ദനവും തന്നു. അടുത്ത വാഗ്ദാനം ചേട്ടന് സ്പെയിസ് ടെക്ക്.ഇന്‍ -ല്‍ നിന്ന് തരാം ഒപ്പം സാങ്കേതിക സഹായവും. ചേട്ടന്റെ എല്ലാ പേജുകളും ഒരേ സ്ഥലത്തു നിന്ന് ലഭിക്കുവാനും ഇന്റെര്‍ നെറ്റ് ചെലവുകള്‍ വഹിക്കുവാന്‍ കഴിയുന്ന ആഡ്സിലൂടെ വരുമാനത്തിനുള്ള സഹായവും ചെയ്തുതരാമെന്ന് ഉറപ്പും തന്നും. നേരിട്ട് വന്ന് കാണുവാനും സൈറ്റ് ക്രീയേറ്റ് ചെയ്യുവാനും ഉറപ്പും തന്നു.

നാളിതുവരെ എന്നെ സഹായിച്ച (പേര് പറയാന്‍ ഈ പേജ് തെകയില്ല) എല്ലാപേര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തിക്കൊണ്ട് പുതി സൈറ്റ് മെനഞ്ഞെടുക്കുവാനുള്ള തയ്യാറെടുപ്പിലാണ് എന്ന് സസന്തോഷം അറിയിച്ചുകൊള്ളുന്നു.

മാതൃഭൂമി നഗരം എഡിഷനില്‍ 26-08-08 -ല്‍ വന്നത്

ബ്ലോഗ് വേള്‍ഡ്

വ്യത്യസ്തനാമൊരു ബ്ലോഗര്‍

1968 -ല്‍ പ്രീ യൂണിവേഴ്‌സിറ്റി കഴിഞ്ഞപ്പോള്‍ ചന്ദ്രശേഖരന്‍നായര്‍ പട്ടാളത്തില്‍ ചേര്‍ന്നു. തിരുവനന്തപുരം ജില്ലയിലെ തിരുമലയില്‍ നിന്നെത്തിയ നായര്‍ക്ക് പട്ടാളജീവിതം അത്ഭുതലോകമൊരുക്കി. നീണ്ട 17 വര്‍ഷം മാതൃരാജ്യത്തെ കണ്ണിലെണ്ണയൊഴിച്ച് കാത്തു.

1985 – ല്‍ പട്ടാളജീവിതം മതിയാക്കി നാട്ടില്‍ മടങ്ങിയെത്തി. വീടിനോട് ചേര്‍ന്ന് വെട്ടും കിളയുമേല്കാതെ കിടന്ന ആറേക്കര്‍ സ്ഥലം അദ്ദേഹത്തിലെ പട്ടാളക്കാരന് ശത്രുരാജ്യം പോലെ തോന്നി.

കര്‍ഷക കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ചന്ദ്രശേഖരന്‍ നായര്‍ക്ക് കൃഷി എന്നുമൊരു ദൌര്‍ബല്യമായിരുന്നു. അദ്ദേഹത്തിലെ കര്‍ഷകനുണര്‍ന്നു. പിന്നീട് കൃഷിയായി; പട്ടാളച്ചിട്ടയില്‍. രണ്ടര ഏക്കറില്‍ റബ്ബര്‍… റബ്ബര്‍ ചതിച്ചാലോ? അതുകൊണ്ട് ബാക്കി സ്ഥലത്ത് സമ്മിശ്ര കൃഷിയാക്കി. ഒപ്പം പാലിനും വളത്തിനുമായി രണ്ട് പശുക്കളും.

പുതിയതെന്തും പഠിക്കുവാന്‍ വല്ലാത്തൊരു ത്വരയുള്ള പ്രകൃതം. പി.ജി.ഡി.സി.എ പഠിച്ച മകളുടെ ആവശ്യത്തിനാണ് കമ്പ്യൂട്ടര്‍ വാങ്ങിയതം ഇന്റെര്‍നെറ്റ് കണക്ഷന്‍ എടുത്തതും. മകളെ വിവാഹം ചെയ്തയച്ചതോടെ കമ്പ്യൂട്ടറിന് ഉപയോഗമില്ലാതെയായി. 100 മണിക്കൂര്‍ ഇന്റെര്‍നെറ്റ് സമയവും മിച്ചം. ഒന്നും പാഴാക്കിക്കളയാത്ത കര്‍ഷകമനസ്സാണ് കമ്പ്യൂട്ടര്‍ പഠനത്തിന് പ്രേരണയായത്. ഒരു സ്ഥാപനത്തിലും പോയി പഠിച്ചില്ല കണ്ടും ചോദിച്ചും ചെയ്തും തെറ്റുകളില്‍ നിന്ന് പാഠം പഠിച്ചും മുന്നേറുകയായിരുന്നു.

കൃഷി ക്രമേണ ചന്ദ്രശേഖരന്‍ നായര്‍ക്ക് ഒരു ഹരമായി. പ്രത്യേകിച്ച് റബ്ബര്‍ പരീക്ഷണ നിരീക്ഷണങ്ങള്‍. പുതിയ അറിവുകള്‍ നേടാന്‍ പല വഴികളും തുറന്നത് ഇന്റെര്‍നെറ്റാണ്. സങ്കുചിത മനസ്ഥിതിക്കാരനല്ലായിരുന്നു നായര്‍. തനിക്കു ലഭിച്ച അറിവുകള്‍ ലോകമെമ്പാടുമെത്തിക്കാന്‍ 2000- ല്‍ ഇംഗ്ളീഷ് ബ്ലോഗ് ആരംഭിച്ചു. പിന്നീട് പിന്നീട് ഹിന്ദിയും. മലയാളം ബ്ലോഗിങ്ങില്‍ കൈവെച്ചത് 2005 – ല്‍ കേരളഫാര്‍മര്‍ എന്നപേരിലെഴുതുന്ന ഈ കര്‍ഷകന്റെ ചങ്ങാതി വലയത്തിലിന്ന് ആയിരത്തോളം ഐ.ടി പ്രൊഫഷണലുകള്‍ ഉണ്ട്.

വ്യത്യസ്തനായ ബ്ലോഗറാണദ്ദേഹം. അദ്ദേഹത്തിന്റെ ദിവസം നാലരമണിക്ക് പശുക്കറവയോടെയാണ് തുടങ്ങുന്നത്. പിന്നീട് സ്വന്തമായി റബ്ബര്‍ ടാപ്പിങ്ങും പാലെടുക്കലും. തെങ്ങില്‍ക്കയറി തേങ്ങയിടാനും നായര്‍ക്ക് മടിയില്ല. കൃഷിപ്പണികളുടെ ഇടവേളകളിലാണ് ബ്ലോഗിങ്. ഇന്റെര്‍നെറ്റില്‍ ചാറ്റിങ്ങും ബ്ലോഗെഴുത്തും വായനയ്ക്കുമായി ദിവസേന അഞ്ചു മണിക്കൂറെങ്കിലും അദ്ദേഹം കമ്പ്യൂട്ടറിന് മുന്നില്‍ ചെലവഴിക്കും. വിശാലമായ ഒരു സുഹൃദ് വലയമുണ്ട് അദ്ദേഹത്തിന്. 60-ാമത്തെ വയസ്സിലും ചെറുപ്പം സൂക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നത് ചെറുപ്പക്കാരുമായുള്ള ഈ ചങ്ങാത്തം തന്നെ.

-കെന്നി ജേക്കബ്

www.kenneyjacob.com

7 comments to എന്റെ കഷ്ട നഷ്ടങ്ങള്‍ നികത്തിക്കൊണ്ടൊരു ചിങ്ങമാസം

 • whiteknight

  keralafarmeronline എന്നല്ലേ? ഇതെന്താ keralafarmeronlone എന്ന്?
  തെറ്റ് പറ്റിയിട്ടില്ലല്ലോ അല്ലേ…ആശംസകള്‍.

 • whiteknight കേരളഫാര്‍മര്‍ എന്ന ഡൊമൈന്‍ കേരളഫാര്‍മേഴ്സ് കൊണ്ടുപോയി. എനിക്കിതേ കിട്ടിയുള്ളു.

 • whiteknight

  എന്നാല്‍
  kfonline
  keralafarmeronline.net
  kerala-farmer.com
  keralafarmer.net
  keralafarmer.info

  ഇങ്ങനെയൊക്കെ എന്തെങ്കിലും സ്വീകരിക്കൂ. onlone എന്നാല്‍ എന്താണര്‍ത്ഥം? അര്‍ഥമില്ലാത്ത പേരിട്ടാല്‍ അത് അബദ്ധമാകും എന്ന് തോന്നുന്നു.

 • please change domain name to kerala-farmer or likeminded domains
  . onlone is bad.

 • …… ഞാ‍ൻ ഈ ബ്ലൊഗിങ് രങ്കത്ത് ഒരു ‘പൊടിക്കൊച്ചാണു‘ അധികം കാര്യങ്ങൾ എനിക്കു അറിയില്ല. എന്നേക്കാൾ സീനിയർ ബ്ലോഗന്മാരായ നിങൾ എന്റെ ബ്ലോഗ് വ്വായിച്ച്, മാറ്റങൽ നിർദെശിക്കണം………. പ്ലീ….സ്….. എറ്ന്റെ ബ്ലോഗ് അഡ്രസ് ഇതാനു… http://punarnavaayurveda.blogspot.com

 • അങ്ങനെ ചന്ദ്രേട്ടന് സ്വന്തം ഡൊമെയ്‌ന്‍ ആയി!!! സൈറ്റ് നന്നായിരിക്കുന്നു, അഭിനന്ദനങ്ങള്‍!