Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

ഞാന്‍ കണ്ട ചിത്രകാരന്‍

ചിത്രത്തിന് കടപ്പാട് കേരളഹഹഹ

ചിത്രകാരനെ ആദ്യമായി നേരില്‍ക്കാണുന്നത് തിരുവനന്തപുരം ബ്ലോഗ് ശില്പശാലയുടെ തലേദിവസം ആയിരുന്നു. ചിത്രകാരനും, ഡി.പ്രദീപ്കുമാറും താമസിക്കുന്ന ഹോട്ടലിലേയ്ക്ക് എന്നെയും അങ്കിളിനെയും യാരിദ് ക്ഷണിച്ചുവരുത്തുകയായിരുന്നു. അത് അടുത്ത ദിവസത്തെ പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കുന്നതിന് വേണ്ടി ആയിരുന്നു. അവിടെ ഞാന്‍ കണ്ട ചിത്രകാരന്‍ വളരെ മാന്യനും, ശാന്തസ്വഭാവക്കാരനും, ക്ഷമാശീലനും, വിവേകിയുമൊക്കെയായ നല്ലൊരുവ്യക്തിയെയായിരുന്നു. കുറെ നേരം ചിത്രകാരനുമൊത്ത് സമയം ചെലവഴിക്കുവാനും ചര്‍ച്ച ചെയ്യുവാനും അവസരവും ലഭിച്ചു. ഒരുവാക്കുപോലും തെറ്റായി ചിത്രകാരനെപ്പറ്റി ചിന്തിക്കുവാനോ പറയുവാനോ തോന്നില്ല ആ കൂടിക്കാഴ്ചയില്‍.
ഞാനും അങ്കിളും തിരുവനന്തപുരം ബ്ലോഗ് ശില്പശാലയില്‍ പങ്കെടുക്കുവാനുണ്ടായ സാഹചര്യങ്ങള്‍ക്ക് പിന്നില്‍ വിശ്വപ്രഭയുടെ അഭിലാഷങ്ങളിലൊന്നായ ശില്പശാലകള്‍ പുതിയ ബ്ലോഗര്‍മാരെ സൃഷ്ടിക്കലും സഹായിക്കലും ആയിരുന്നു. ചിത്രകാരന്റെ ബ്ലോഗുകള്‍ വായിച്ചിച്ചുള്ള എനിക്ക് അല്പം അറപ്പുള്ളതുതന്നെ ആയിരുന്നു എങ്കിലും വിശ്വപ്രഭയുടെ നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നു. കാരണം ഒരു നല്ല കാര്യം എന്നതുതന്നെ. ഞാന്‍ നെറ്റിലൂടെ പരിചയപ്പെട്ട സജ്ജീവ്, ആദര്‍ശ്, ഏറനാടന്‍, കെവി, മൈന തുടങ്ങിയവരുടെ സജീവ സാന്നിധ്യം ചിത്രകാരനോടുള്ള വിയോജിപ്പ് ഒരു പ്രശ്നമായി തോന്നിയതേ ഇല്ല. 17 വര്‍ഷത്തെ പട്ടാളസേവനത്തിനിടെ അനേകം ജാതി, മതസ്ഥരോട് സഹകരിച്ച് ജീവിച്ചതും പ്രവര്‍ത്തിച്ചതും കാരണം ചിത്രകാരന്‍ സവര്‍ണരെക്കുറിച്ചും, നായന്മാരെക്കുറിച്ചും അവരുടെ പെണ്ണുങ്ങളെക്കുറിച്ചും പ്രസിദ്ധീകരിക്കുന്ന ബ്ലോഗുകള്‍ നല്ലതാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല. ചിത്രകാരന്റെ ബ്ലോഗുകള്‍ വായിച്ചിട്ടില്ലാത്തവര്‍ ഇവിടെ വായിക്കുക.
ഒരു ശില്പശാലയില്‍ ഒരു വ്യക്തി പ്രധാനമായും അവതരിപ്പിക്കുക താന്‍ ബ്ലോഗില്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങളാവും. എന്നാല്‍ ചിത്രകാരന്‍ എന്ന വ്യക്തിക്ക് തന്റെ ബ്ലോഗിന്റെ ഉള്ളടക്കം ഏതെങ്കിലും ഒരു ശില്പശാലയില്‍ അവതരിപ്പിക്കുവാന്‍ കഴിയുമോ? തന്റെ ബ്ലോഗുകളുടെ ഉള്ളടക്കം അറിയാത്ത ഭൂരിപക്ഷം തുടക്കക്കാരെയും കബളിപ്പിക്കാന്‍ കഴിഞ്ഞു എന്നതിന് തെളിവാണ് പല ജില്ലകളിലും ശില്പശാലകള്‍ വിജയകരമായി നടത്തുവാന്‍ കഴിഞ്ഞത്. ഒരു ബ്ലോഗറെപ്പറ്റി വായനക്കാര്‍ മനസിലാക്കുന്നത് അയാളുടെ എഴുത്തിലൂടെയാണ്.

എന്നാല്‍ തുടക്കം മുതല്‍ തിരുവനന്തപുരം ബ്ലോഗ് ശില്പശാല നടത്തിപ്പിലെ ചില അപാകതകള്‍ ദൃശ്യവുമായിരുന്നു. അവ ഇവയാണ്.
1. കേരളബ്ലോഗ് അക്കാദമിയുടെ കീഴില്‍ ഒരാള്‍തന്നെ തുടങ്ങിവെച്ച അനേകം ബ്ലോഗുകള്‍. ഇക്കാര്യത്തില്‍ ബെര്‍ലി തോമസിനോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു. അതിലൂടെ ഒരു റിമോട് കണ്ട്രോള്‍ ദൃശ്യമാണ്.
2. പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട വിഷയം ഒരു ലേഖനമായി ലഭിച്ചത് രാവിലെ സമ്മേളനത്തോടടുത്തായിരുന്നു.
3. ശില്പശാലയുടെ അന്ന് വിതരണം ചെയ്ത ലഘുലേഖയും അന്നാണ് ഞങ്ങള്‍ കാണുന്നത്.
4. ജില്ലകള്‍ തോറും വ്യത്യസ്ഥങ്ങളായ സ്വഭാവവും രീതിയും ആ പ്രദേശത്തുള്ളവര്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടും നടത്തിപ്പ് അവരെ ഏല്പിച്ചും അല്ല നടത്തിവരുന്നത്.
5. തുടക്കക്കാര്‍ക്ക് ബ്ലോഗുകള്‍ ചെയ്യുവാന്‍ അനുയോജ്യമായ “ആദ്യാക്ഷരിയുടെ അവതരണം” ഇടയ്ക്ക് വെച്ച് കണ്ണൂരാന്റെതും കൂട്ടിക്കലര്‍ത്തി ശോഭയില്ലാതാക്കി.
6. എന്റെ അവതരണശേഷം ഞാനെന്തോ അപരാധം ചെയ്തു എന്ന രീതിയില്‍ യാരിദ് സംസാരിക്കുകയുണ്ടായി. തദവസരത്തില്‍ത്തന്നെ ഞാനത് ആദര്‍ശിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു.
7. ഞങ്ങള്‍ക്കെല്ലാം ആരാധ്യനായ ശ്രീ. ബി.ആര്‍.പി ഭാസ്കറെ മാന്യമായി അവതരിപ്പിക്കുന്നതില്‍ തുടക്കം മുതല്‍ തന്നെ ഇടംകോലിടുകയുണ്ടായി. വേദിയില്‍ സംസാരിച്ച അദ്ദേഹത്തോട് മതിയാക്കുവാനുള്ള നിര്‍‌ദ്ദേശം കൊടുക്കണം എന്നുവരെ ഉണ്ടായി. ഞാനതിനില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി.
8. പ്രാദേശീയതയ്ക്ക് പ്രാധാന്യം കൊടുത്തും അവിടെയുള്ള മെച്ചപ്പെട്ട ബ്ലോഗര്‍ മാരെ പങ്കെടുപ്പിച്ചുകൊണ്ടും തന്നെയാവണം ശില്പശാലകള്‍.
9. സ്വന്തം പേരും വിവരങ്ങളും ഭാഗീകമായി വെളിപ്പെടുത്തുകയും എന്നാല്‍ നൂറുകണക്കിന് ആളുകളുടെ മുന്നില്‍ തന്റെ രൂപം പ്രദര്‍ശിപ്പിച്ച് ചിത്രങ്ങളെടുക്കരുതെന്നും മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്നും ഉള്ള തെറ്റായ നിര്‍ദ്ദേശങ്ങള്‍ സംശയം ജനിപ്പിക്കുന്നു.
10. ഇതിനൊരു സംഘടനാ സ്വഭാവമില്ല മറിച്ച് പുതിയ ബ്ലോഗര്‍മാരെ സഹായിക്കലാണെന്ന് പറയുകയും അഡ്രസും, ഈമെയില്‍ ഐ.ഡിയും, ഫോണ്‍ നമ്പരും റിക്കോര്‍ഡ് ചെയ്ത് സംഘടിപ്പിക്കുവാനുള്ള ശ്രമം അപലപനീയം തന്നെ.

ശ്രീ ബി.ആര്‍.പിയെ ക്ഷണിച്ചതുമായി ബന്ധപ്പെട്ട് ബ്ലോഗ് പോസ്റ്റില്‍ നിന്ന് ഡിലീറ്റ് ചെയ്യിച്ച കമെന്റുകളില്‍ ചിലത് ചുവടെ ചേര്‍ക്കുന്നു.
വി.കെ ആദര്‍ശ് has left a new comment on the post “തിരുവനന്തപുരം ശില്പശാല ജൂണ്‍ ഒന്നിന്‍”:
ഒരു മുതിര്‍ന്ന ബ്ലോഗറും അതിലുപരിയായി ഭാരതത്തിലെ തന്നെ ഏറ്റവും മികവുറ്റ പത്രപ്രവര്‍ത്തകരിലൊരാളുമായ ശ്രീ. ബി.ആര്‍.പി ഭാസ്കറിനെ പങ്കെടുപ്പിക്കണം. ബ്ലോഗാരംഭത്തിനു അദ്ദേഹം തുടക്കം കുറിക്കട്ടെ. ഈ വിവരം ഇപ്പോള്‍ എന്നെ ഫോണില്‍ വിളിച്ചു ഓര്‍മ്മപ്പെടുത്തിയ കേരള ഫാര്‍മര്‍ ക്ക് നന്ദി.
അതിന് മറുപടി
Blog Academy has left a new comment on the post “തിരുവനന്തപുരം ശില്പശാല ജൂണ്‍ ഒന്നിന്‍”:
പ്രിയ ആദര്‍ശ് ഭായ്,
ആദരണീയരായ വ്യക്തികള്‍ ബ്ലോഗ് ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത് സന്തോഷകരമാണ്.നമുക്ക് പ്രിയംങ്കരനായ ഒരു ബ്ലോഗര്‍ ചടങ്ങില്‍ ഒരു മന്ത്രിയെ പങ്കെടുപ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.എനാല്‍ അത്തരം കാര്യങ്ങളിലെ ബ്ലോഗ് അക്കാദമിയുടെ നിലപാട് വേദിയില്‍ വച്ച് ആരേയും ആദരിക്കരുതെന്നു തന്നെയാണ്.
ആദരിക്കാന്‍ ഒരുംബെട്ടാല്‍ പിന്നെ ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നവര്‍ക്കിടയില്‍ സ്ഥാന ഭേദങ്ങളും,വലിപ്പച്ചെറുപ്പങ്ങളും,പ്രോട്ടോക്കോളുമെല്ലാം കടന്നുവരും. ഒരു സ്വതന്ത്ര മാധ്യമത്തിന്റെ സമത്വബോധം ഉയര്‍ത്തിപ്പിടിക്കുന്ന ബ്ലോഗിനും,ബൂലോകത്തിനും സമൂഹത്തിലെ അചാരങ്ങള്‍ പിന്‍പറ്റേണ്ടി വരുന്നത് ആത്മഹത്യാപരമണ്.(നമ്മുടെ ശീലങ്ങളില്‍ നിന്നുള്ള ഒരു മുക്തി ബ്ലോഗ് അക്കാദമി വേദിയില്‍ നമുക്കു പരീക്ഷിക്കാം)
നമുക്ക് എല്ലാവരേയും ഒരുപോലേ ആദരിക്കാം.ബ്ലോഗില്‍ പ്രസിദ്ധരാകുന്നതും,ജനകീയരാകുന്നതും,കഴിവുറ്റവരാകുന്നതും,നികൃഷ്ടരാകുന്നതും അവരവരുടെ പ്രവര്‍ത്തനത്തെ ആശ്രയിച്ചിരിക്കും.
എന്നാല്‍,
ബ്ലോഗ് അക്കാദമി വേദി മനുഷ്യര്‍ക്കിടയിലെ നേരിയ ഭേദ ഭാവം പോലും ഇല്ലാത്ത സമത്വത്തിന്റെ,സാഹോദര്യത്തിന്റെ,സ്നേഹത്തിന്റെ,പരസ്പര ബഹുമാനത്തിന്റെ ബൂലോഗ മാതൃകയായി നാം ഉയര്‍ത്തിപ്പിടിക്കേണ്ടിയിരിക്കുന്നു.
അതില്‍ ഒരു വ്യക്തിക്ക് കുറച്ച് ബഹുമാനം കൂടുതലായോ,മറ്റൊരു വ്യക്ത്തിക്ക് കുറച്ചു ബഹുമാനം കുറ്വായോ വിത്രരണം ചെയ്യപ്പെടുന്നത് അനീതിയായിരിക്കും.
എല്ലാ പ്രമുഖരേയും നമുക്കു സ്വീകരിക്കാം,എല്ലാ പ്രമുഖരല്ലാത്തവരേയും.
സ്നേഹപൂര്‍വ്വം
എന്റെ മറുപടി
keralafarmer has left a new comment on the post “തിരുവനന്തപുരം ശില്പശാല ജൂണ്‍ ഒന്നിന്‍”:
ആദര്‍ശ്,
ബിആര്‍പി ഭാസ്കര്‍ എന്ന അങ്കിളിനെക്കാള്‍ ഏറ്റവും പ്രായമുള്ള ആക്ടീവായ ബ്ലോഗറെക്കൊണ്ട് ബ്ലോഗാരംഭത്തിന് തുടക്കം കുറിക്കാം എന്ന ആശയമാണ് ഞാന്‍ പറഞ്ഞത്. അദ്ദേഹം തിരുവനന്തപുരം ബ്ലോഗേഴ്സ് ഗ്രൂപ്പിലെ ഒരു സാധാരണ മെമ്പര്‍ കൂടിയാണ്. എന്നെ ക്ഷണിച്ചതുപോലൊരു ക്ഷണം തന്നെയാണ് ബിആര്‍പിയ്ക്കും അയച്ചത്. അദ്ദേഹത്തെ ആദരിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിട്ടും ഇല്ല. ബ്ലോഗറല്ലാത്ത മന്ത്രിയെ വിളിച്ച് ഉദ്ഘാടനം ചെയ്യിക്കുന്നതുപോലെയല്ല ഒരു പ്രായം ചെന്ന ബ്ലോഗറെക്കൊണ്ട് തുടക്കം കുറിക്കുന്നത്.
ഇക്കാര്യങ്ങള്‍ മനസിലാക്കാതെ ബ്ലോഗ് അക്കാഡമി എന്ന പേരിലിട്ട കമെന്റ് നീക്കം ചെയ്യുന്നതാണ് ഉചിതമെന്ന് എനിക്ക് തോന്നുന്നു.

ചിത്രകാരന്റെ മറുപടികളും അതിനുള്ള വിശദീകരണങ്ങളും

18 comments to ഞാന്‍ കണ്ട ചിത്രകാരന്‍

 • It was good that, all are realising the truths. I forsee all these things and thats the same reason, I didnt come for that meet even when I was in trivandrum on that day.(to Farmerji I lied that I am in chennai that day. But now I feel I should say a sorry for that).

  “Dushtane kandaal doore vilaku”

 • സത്യത്തിൽ ഒന്നും മനസിലായില്ല! ചിത്രകാരനേയും, കേരള അക്കാദമിയേയും കുറിച്ച് ബെർളി ഉന്നയിച്ച ആരോപണങ്ങൾ ശരിയാണ് എന്നാണോ, തെറ്റാണ് എന്നാണോ പറഞ്ഞുവരുന്നത്?

  പിന്നെ, നേരിട്ടുള്ള പെരുമാറ്റം എങ്ങിനെയാണെങ്കിലും, ചിത്രകാരന്റെ ആശയങ്ങൾ അദ്ദേഹം ബ്ലോഗിൽ എഴുതുന്നതു തന്നെയാണല്ലോ, അല്ലേ? അപ്പോൾ ‘സവർണരെ’ന്ന് അദ്ദേഹം കരുതുന്നവരോട് അദ്ദേഹത്തിനുള്ള മനോഭാവം എങ്ങിനെയായിരിക്കും (നേരിട്ടുകാണുമ്പോൾ)? അദ്ദേഹത്തിന്റെ ബ്ലോഗിന്റെ ഉള്ളടക്കം ശില്പശാലയിൽ പുറത്തെടുക്കുന്നത്; പാർട്ടി പുറത്തിറക്കിയ ഏഴാം ക്ലാസ് പാഠപുസ്തകം പോലെയാവും (ജീവന്റെ പാഠത്തേക്കാളുപരി, ‘പാട്ടബാക്കി’ മുതലായ പുസ്തകങ്ങൾ റിസോഴ്സ് പുസ്തകങ്ങളാക്കിയതാണ് വിഷയം.).

  ബെർളി ഉന്നയിച്ച വിഷയങ്ങളിൽ ഏറ്റവും പ്രധാനമായി തോന്നിയത്. ശില്പശാല വേദിയിൽ ഒരു അനിഷ്ട സംഭവമുണ്ടായാൽ ആര് ഉത്തരവാദിത്തം ഏൽക്കും എന്നതാണ്. ഇതുപോലെ ഉത്തരവാദിത്തം ഏൽക്കേണ്ടുന്ന അവസരങ്ങൾ വേറേയും ഉണ്ടാവാം. അക്കാദമി ഒരു സംഘടനയായി പ്രവർത്തിക്കുവാൻ ഉദ്ദേശിക്കുന്നെങ്കിൽ (അതിന്റെ ഉദ്ദേശം എന്തുമാവട്ടെ; നിസ്വാർത്ഥ സേവനമോ, മറ്റുള്ളവരെ സഹായിക്കലോ, ബ്ലോഗ് ജനകീയമാക്കലോ എന്തും..) അത് നിയമപ്രകാരമായിരിക്കണമെന്നു പറയുന്നതിൽ ന്യായമുണ്ട്. പിന്നെ ഒരു സംഘടനയിലുള്ള അധികാരപദവികൾ ഒരു മോശം കാര്യമല്ല. അധികാരം മറ്റുള്ളവരെ അധീശപ്പെടുത്താൻ ഉപയോഗിക്കുന്നിടത്താണ് പ്രശ്നം; അധികാരം എന്തെങ്കിലും കൂടുതലായി ചെയ്യുവാനുള്ള അവസരം മാത്രമാണ്… അങ്ങിനെ ഭരണാധികാരികൾ കണ്ടാൽ, അക്കാദമിക്ക് ഭാരവാഹികളുണ്ടാവുന്നത് ഒരു മോശം കാര്യമാവില്ല.

 • ശ്യാം മോഹന്‍

  ചിത്രകാരന്‍ എന്ന് ബ്ലോഗര്‍ ആദ്യം ശ്രദ്ധയില്‍ വരുന്നത് ബ്ലോഗര്‍ കുറുമനെ അസഭ്യം പറഞ്ഞ ആള്‍ എന്ന നിലയിലായിരുന്നു. അത് മുരളിയാണെന്ന് കണ്ടു പിടിക്കാനും നടപടികള്‍ സ്വീകരിക്കാനും കുറുമാന്‍ ബൂലോഗത്തിലെ വിദഗ്ദരുടെയും പോലീസിന്റെയും സഹായം തേടിയിരുന്നു. പിന്നീട് മുരളി എന്ന വ്യക്തിയാണിതെന്ന് തിരിച്ചറിഞ്ഞ ശേഷം ബ്ലോഗിനെ പ്രയോജനപ്രദമായി ഉപയോഗിക്കുന്നതിനെ കുറിച്ച് വിശ്വപ്രഭ ചിത്രകാരനോട് സംസാരിച്ചിരുന്നു. പിന്നീടാണു പതിവായി ശില്‍പ ശാലകള്‍ സംഘടിപ്പിച്ചിരുന്ന വിശ്വപ്രഭയുടെ ആശയത്തോടു ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ചിത്രകാരന്‍ എന്ന മുരളി സന്നഗ്ദത പ്രകടിപ്പിച്ചത്.

  മുരളിയുടെ ബ്ലോഗുകള്‍ വായിച്ചിട്ടുള്ള ആളെന്ന നിലയില്‍ അദ്ദേഹത്തിനെ അപക്വമായ സമീപനങ്ങളില്‍ ആശങ്ക കൊണ്ട് അദ്ദേഹത്തിനു പൊതു പ്രവര്‍ത്തന പരിചയം എത്രത്തോളമുണ്ട് എന്ന് ആലോചിച്ചിരുന്നു. ഉണ്ടെങ്കില്‍ തന്നെ അവ വിജയകരമായിരുന്നോ എന്നും. കേരളത്തിലെ പൊതുപ്രവര്‍ത്തനങ്ങളില്‍ ഇതുവരെ പങ്കു കൊണ്ടിരുന്നെങ്കില്‍ പോലും ഈ ശില്പശാലകളില്‍ നിന്ന് വിട്ടു നില്ക്കാന്‍ എന്നെ പ്രേരിപ്പിച്ചത് ഈ ഘടകങ്ങളായിരുന്നു.

  ആ നിലപാട് ശരിയായിരുന്നെന്ന് ഇപ്പോള്‍ ബോധ്യമായി. നന്ദി.

 • ഇട്ടിമാളു

  ക്ഷമിക്കുക… എനിക്ക് ചിത്രകാരനെ അറിയില്ല.. അതോണ്ട്, ഈ കേസില്‍ ഞാന്‍ പ്രതിയല്ല,വാദിയുമല്ല.. എന്നാലും പറഞ്ഞു വന്നൊരിടത്ത് ഞനൊരു സാക്ഷിയാണെ..

  താഴെ കൊടുത്ത പോയിന്റ് മുകളില്‍ കണ്ടു..

  “6. എന്റെ അവതരണശേഷം ഞാനെന്തോ അപരാധം ചെയ്തു എന്ന രീതിയില്‍ യാരിദ് സംസാരിക്കുകയുണ്ടായി. തദവസരത്തില്‍ത്തന്നെ ഞാനത് ആദര്‍ശിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു.”

  യാരിദെ.. അപ്പൊ എന്തിനാരുന്നു എന്നോട് ദേഷ്യപ്പെട്ടെ.. ഞാനിട്ടൊരു കമന്റിന്റെ പേരില്‍..

 • സത്യം ദുഖകരമാണെങ്കിലും സത്യം തന്നെയായിരിക്കും

 • Pramod

  ഞാന്‍ ആകെ രണ്ടേരണ്ട് blog entry മാത്രമേ ഈ ചിത്രകാരന്റേതായി വായിച്ചിട്ടൂള്ളൂ..സമൂഹത്തോടുള്ള ഇങ്ങേരുടെ പ്രതിബദ്ധത എന്ത് മാത്രം ഉണ്ടെന്ന് എനിക്ക് അപ്പൊത്തന്നെ മനസ്സിലായത് കൊണ്ട് കൂടുതല്‍ വായിക്കാന്‍ നിന്നില്ല്ല..വായിച്ചതിന് മനസ്സില്‍ വന്ന ആദ്യ വിചാരം comment ആയി ഇടുകയും ചെയ്തു. ശ്യാം മോഹന്റെ അതേ ചിന്ത ആണ് എനിക്കും – വികലമായ ഒരു മനസ്ഥിതി ഉള്ള ഒരു വ്യക്തി ആ വികലത്തം വരൂംതലമുറയ്ക്കും പകര്‍ന്ന് നല്‍കിയാല്‍ എങ്ങനെ ഇരിക്കും?

 • യാരിദ്‌|~|Yarid

  ചന്ദ്രേട്ടനും ഇട്ടിമാളുവിനും കൂടി ഒരൊറ്റ മറുപടി..
  വിഴുപ്പലക്കി ശീലമില്ല, അതു കൊണ്ട് ഒന്നും പറയാനില്ല..:)

 • രിയാസ് അഹമദ്

  (this comment was submitted for Mr Murali’s blog post ഫാര്‍മര്‍ വിശ്വപ്രഭയെ ‘എട്ടുകാലിയാക്കുന്നു’ !!! . i think he would not publish this comment.)

  പ്രിയ മുരളീ,

  കലിപൂണ്ട് ഇന്റര്‍ നെറ്റില്‍ തെറിയഭിഷേകം നടത്തി പിടികിട്ടാപ്പുള്ളിയായ പഴയ ചിത്രകാരനെ ചിലരെങ്കിലും മറന്നു കാണില്ല. അന്ന് ഒരു പോലീസ് കേസ് ഇയാള്‍ക്കെതിരെ ഉണ്ടായിരുന്നു. കുറുമാന്റെ എക്കൌണ്ടില്‍. ബ്ലോഗിംഗിനെ എങ്ങനെ മാന്യമായി ഉപയോഗിക്കാം എന്ന് ആദ്യമായി ഇയളോട് സംസാരിച്ചത് ഇപ്പോള്‍ താങ്കള്‍ വീണ്ടും തെറി വിളിക്കുന്ന വിശ്വപ്രഭയല്ലേ.

  “കുറച്ചുനാളായി നമ്മുടെ കൂടെയുള്ള ഒരു ബ്ലോഗര്‍ അദ്ദേഹത്തിന്റെ തന്നെ അനുഭവങ്ങളിലൂടെയുണ്ടായ ചില തെറ്റിദ്ധാരണകള്‍ മൂലം വേറിട്ട സ്വന്തമായ ഒരു വഴിയിലൂടെ നടക്കുകയായിരുന്നു. മറ്റെല്ലാ ബ്ലോഗര്‍മാരെയും അനിഷ്ടപ്പെടുത്തുന്ന ദൂരം വരെ അദ്ദേഹം ഒറ്റയ്ക്കു നടന്നുപോയ്ക്കൊണ്ടിരുന്നു…”

  -2007 മാര്‍ച്ച് 19 നു വിശ്വപ്രഭ എഴുതിയതാണിത്.

  കേരളത്തിലെ ഐടി. ശില്‍പശാലകളില്‍ ധാരാളം പങ്കെടുത്തയാളാണു വിശ്വപ്രഭ. പ്രിയ മുരളിയുടെ ഇപ്പോഴത്തെ പെരുമാറ്റങ്ങള്‍ കാണുമ്പോഴും വിശ്വപ്രഭക്കെതിരെയുള്ള നിന്ദയും പോര്‍വിളികളും കാണുമ്പോഴും ഇത്തരം ശില്‍പശാലകളില്‍ പങ്കെടുക്കാന്‍ താങ്കള്‍ക്ക് അര്‍ഹതയുണ്ടോ എന്ന് ന്യായമായും സംശയിച്ച് പോകുന്നു!

 • രിയാസ് അഹമദ്

  visit http://vblog.viswaprabha.com/2007_03_19_archive.html for above said viswaprabha’s post.

 • എത്ര കണ്ടാലും പഠിക്കൂല്ലാന്ന് വെച്ചാല്‍.

 • പടച്ചോനേ, ഇത്ര അപകടം പിടിച്ച ഒരു ശില്പശാലയിൽ പങ്കെടുക്കാനാണല്ലോ രണ്ട് ദിവസം ലീവും നീട്ടിയെടുത്ത് ഓടിയതെന്നോർക്കുമ്പോൾ..! (ഒന്നൂല്ല, വല്ലാത്ത രോമാഞ്ചം..!!)
  ആരുടെയും പക്ഷം പിടിക്കാനില്ല, വിഴുപ്പലക്കാനും എങ്കിലും ഇത്രയുമായ സ്ഥിതിക്ക് പറയാതെ വയ്യ.

  1. ആദ്യമായ് ബ്ലോഗ് എന്ന മാദ്ധ്യമത്തെ കുറിച്ചറിയാൻ വന്നവരോട് ‘റബ്ബർ’ പുരാ‍ണവും,സ്വയം പുകഴ്ത്തലുകളും അലക്കിവെളുപ്പിക്കാൻ നോക്കിയത് എന്തോ അരോചകമായി തന്നെ തോന്നി. എന്താണ് ബ്ലോഗ് എന്നോ അതിന്റെ സാധ്യതകൾ എന്തെന്നോ ആർക്കെങ്കിലും ഈ പ്രഭാഷണത്തിലൂടെ മനസ്സിലായിട്ടുണ്ടോ എന്ന് സംശയമുണ്ട് ( ഒരു കാര്യം മനസ്സിലായിട്ടുണ്ടാവും, അത്യാവശ്യം ഒരു ബ്ലോഗ് തുടങ്ങിയാൽ സ്വയം പുകഴ്ത്തലിന്റെ വക്താവ് ആയി മാറാമെന്ന് – ചന്ദ്രശേഖരൻ മാഷിന്റെ എനിക്ക് ഇഷ്ടപെടാത്ത് ഒരു മാനറിസം തന്നയാണീ സ്വയം മേനി നടിക്കൽ-ഒരു പക്ഷേ നിഷ്കളങ്കമാണെങ്കിൽ പോലും)

  2. സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ പ്രചാരണത്തിനു ബ്ലോഗ് ശില്പശാല ഉപയോഗിക്കണമെന്ന് ആർക്കൊക്കെയോ നിർബന്ധവും വാശിയുമുള്ളത് പോലെ തോന്നി.അതിനു ഒരു പ്രത്യേകശില്പശാല തന്നെ നടത്താമല്ലോ. വിഷയം അവതരിപ്പിച്ച ആൾ ഒന്ന് കത്തികയറി വന്നപ്പോഴേക്കും തുണ്ട് കൊടുത്ത് ഇറക്കിവിട്ടു; എന്റെ അഭിപ്രായത്തിൽ നന്നായി..!! അല്ലേൽ പുതുതായി ബ്ലോഗ് തുടങ്ങാൻ വന്നവർ സെൻ‌ട്രൽ സ്റ്റേഡിയത്തിന്റെ മതിലും പറിച്ചോടിയേനെ..!

  ആ ശില്പശാലയിൽ പങ്കെടുത്ത പുതു ‘ബ്ലോഗാർത്ഥി’കളിൽ പലർക്കും ആകെ ഒരു ലൈവ് ഡമോ ആയി തോന്നിയത് സഞ്ജീവ് മാഷിന്റെ അവതരണം മാത്രമാണ്. അതു ഇടയ്ക്ക് എഫ്.എം. റേഡിയോവാലകൾ ഹൈജാക്ക് ചെയ്യുകയും ചെയ്തു.
  (അത് മൊബൈൽ ക്യാമറയിൽ പകർത്തി വീഡിയോ ഇട്ടതിനെക്കുറിച്ച് ഞാൻ പറഞ്ഞാൽ അസൂയ ആണന്നേ കരുതുള്ളൂ, കാരണം എന്റെ റേഡിയോ അവതരണത്തിന്റെ വീഡിയോ ആരും പകർത്തീല്ല ..!! 🙂

  (കു)പ്രസിദ്ധിയാർജ്ജിച്ച ചിത്രകാരനെ നേരിൽ കാണാൻ കഴിഞ്ഞത് നന്നായി;അങ്ങോരുടെ വാക്കുകളും പ്രവൃത്തിയും യാതൊരു ചേർച്ചയുമില്ലന്നേ..! ബ്ലോഗിലൂടെ നടത്തുന്ന ഗീർവ്വാണങ്ങളൊക്കെ ആ മീഡിയത്തിൽ മാത്രം സൂക്ഷിക്കുന്ന , എന്നാൽ പെരുമാറ്റത്തിൽ വളരെ മാന്യതയുള്ള ഒരു നല്ല മനുഷ്യൻ -അതാ പറഞ്ഞത് എഴുത്തും പെരുമാറ്റവും തമ്മിൽ ഒരു ചേർച്ചയുമില്ലന്ന് -നല്ല സംഘാടകൻ എന്നും തോന്നി. (ഇനി ഇതും പറഞ്ഞ് എന്നോട് മെക്കിട്ട് കേറല്ലേ, ഞാൻ ചിത്രകാരന്റെയോ അക്കാദമിയുടേയോ വക്താവല്ല..!!)

  ആ ശില്പശാലയിൽ വെച്ച് പരിചയപ്പെട്ട എല്ലാരും -അങ്കിൾ,ഫാർമർ, ആദർശ്, യാരിദ്, ദസ്തക്കീർ, സഞ്ജീവ്, സുനിൽ, ശിവ, വെള്ളഴുത്ത്, ചാണക്യൻ പിന്നെ ചിത്രകാരനും- എനിക്ക് തുല്യർ- കാരണം എല്ലാരെയും ഞാൻ അന്ന് ആദ്യമായി പരിചയപ്പെടുകയായിരുന്നു..!!

  അന്ന് ശില്പശാലയിൽ അനുഭവപ്പെട്ട ചില കല്ലുകടികൾ അക്കാദമിയുടെ ശൈശവദശയിലെ പരിചയക്കുറവിലും സംഘാടന ശേഷിക്കുറവിലും നിന്ന് ഉരുത്തിരിഞ്ഞതാണന്നേ കരുതിയുള്ളൂ. ഇത്രമാത്രം അടിയൊഴുക്കുകളും പതഞ്ഞൊഴുക്കും ഉത്പാദിപ്പിച്ച ആശയക്കുഴപ്പം ആണന്ന് അറിയിച്ച ഈ പോസ്റ്റിനു നന്ദി.

 • ഇട്ടിമാളു

  അലിഫ്…:)

 • അലിഫ്,
  “ഒരു കാര്യം മനസ്സിലായിട്ടുണ്ടാവും, അത്യാവശ്യം ഒരു ബ്ലോഗ് തുടങ്ങിയാല്‍ സ്വയം പുകഴ്ത്തലിന്റെ വക്താവ് ആയി മാറാമെന്ന് – ചന്ദ്രശേഖരന്‍ മാഷിന്റെ എനിക്ക് ഇഷ്ടപെടാത്ത് ഒരു മാനറിസം തന്നയാണീ സ്വയം മേനി നടിക്കല്‍-ഒരു പക്ഷേ നിഷ്കളങ്കമാണെങ്കില്‍ പോലും”
  താങ്കള്‍ക്കും ഇട്ടിമാളുവിനും ഇന്നത്തെ കേരളഫാര്‍മറെ മാത്രമേ അറിയൂ. നാലുകൊല്ലം മുമ്പുണ്ടായിരുന്ന കേരളഫാര്‍മറെ അറിയാവുന്ന ചിലര്‍ ഇപ്പോഴും സജീവമായി ബ്ലോഗുകളില്‍ ഉണ്ട്. ഉദാ. അനില്‍, ദേവന്‍, സിബു, കലേഷ്, പോള്‍, ആര്‍.പി.ശിവകുമാര്‍ (ചിന്തയില്‍ എന്റെ ഒരു നല്ല ലേഖനം പ്രസിദ്ധീകരിക്കാന്‍ തിരുത്തല്‍ നടത്താന്‍ പോള്‍ ഏര്‍പ്പാടാക്കിയത് ഈ അധ്യാപകനെ ആയിരുന്നു. ചോദ്യം തന്ന് ഉത്തരമെഴുതി തിരുത്തിയാണ് അത് പ്രസിദ്ധീകരിച്ചത്.) തുടങ്ങിയ ആദ്യകാല ബ്ലോഗര്‍മാര്‍ക്കറിയാം ഞാന്‍ ഏതുതരം ബ്ലോഗര്‍ ആയിരുന്നു എന്ന്. അവിടെനിന്ന് ഇന്നത്തെ നിലയില്‍ ഞാന്‍ എത്തിയത് എന്റെ സ്വന്തം കഴിവുകള്‍ മാത്രം കൊണ്ടായിരുന്നില്ല. ഇവരില്‍ പലരും എന്നെ പ്രസിദ്ധീകരണത്തിന് സഹായിച്ചിട്ടുണ്ട്. മണിക്കൂറുകള്‍ ചിലവാക്കിയ വിശ്വത്തെ എനിക്ക് മറക്കാന്‍ കഴിയുമോ? മറന്നാല്‍ എന്നെ നന്ദിയില്ലാത്തവന്‍ എന്ന് വിളിക്കേണ്ടിവരും. വിശ്വം എന്നെ സഹായിച്ചത് പലതും സിബുവിനും അറിയാം. സിബുവാണ് പല പ്രശ്നങ്ങള്‍ക്കും ആരെ സമീപിക്കണം എന്ന് എനിക്ക് പലപ്പോഴും പറഞ്ഞുതന്നിട്ടുള്ളത്. അതിന് കാരണം എപ്പോഴും യാഹൂ അല്ലെങ്കില്‍ ജിമെയില്‍ ചാറ്റില്‍ സിബു ലഭ്യമായിരുന്നതുകൊണ്ടായിരുന്നു. അന്ന് നൂറില്‍ താഴെ ബ്ലോഗര്‍മാര്‍ മാത്രമായിരുന്നതും മലയാളം എഡിറ്ററുകളും ഓപ്പറേറ്റിംഗ് സിസ്റ്റവും ഇത്രത്തോളം വളര്‍ന്നിട്ടില്ലാത്തതും എന്നെ കൂടുതല്‍ ബുദ്ധിമുട്ടിച്ചിരുന്ന.

 • അലിഫ്,
  “ഒരു കാര്യം മനസ്സിലായിട്ടുണ്ടാവും, അത്യാവശ്യം ഒരു ബ്ലോഗ് തുടങ്ങിയാല്‍ സ്വയം പുകഴ്ത്തലിന്റെ വക്താവ് ആയി മാറാമെന്ന് – ചന്ദ്രശേഖരന്‍ മാഷിന്റെ എനിക്ക് ഇഷ്ടപെടാത്ത് ഒരു മാനറിസം തന്നയാണീ സ്വയം മേനി നടിക്കല്‍-ഒരു പക്ഷേ നിഷ്കളങ്കമാണെങ്കില്‍ പോലും”
  താങ്കള്‍ക്കും ഇട്ടിമാളുവിനും ഇന്നത്തെ കേരളഫാര്‍മറെ മാത്രമേ അറിയൂ. നാലുകൊല്ലം മുമ്പുണ്ടായിരുന്ന കേരളഫാര്‍മറെ അറിയാവുന്ന ചിലര്‍ ഇപ്പോഴും സജീവമായി ബ്ലോഗുകളില്‍ ഉണ്ട്”

  ബാക്കി ചരിത്രം..!

  എന്റെ മാഷേ, അത്രയധികം ബുദ്ധിമുട്ടി ഒരാൾ ബ്ലോഗിൽ വന്ന് എന്ന് കരുതി മൈക്കും പ്രൊജക്റ്ററും കിട്ടിയാൽ ആദ്യമായി ഈ മാദ്ധ്യമത്തെ അറിയാൻ വരുന്നവർക്ക് ഒരു ‘അവതാരപുരാണം’ സ്ലൈഡ് ഷോ നടത്തുകയാണോ വേണ്ടത്..? ഇത്രയും പരിചയ സമ്പന്നനായ ഒരാൾ, ബ്ലോഗിന്റെ വിശാലമായ സാധ്യതകൾ അവതരിപ്പിക്കുകയായിരുന്നു വേണ്ടത്. റ്റെക്നിക്കൽ ക്ലാസ്സുകളാണ് ഹിസ്റ്ററി ക്ലാസ്സുകളേക്കാൾ ശില്പശാലകൾക്ക് യോജിക്കുക എന്നേ ഞാൻ പറഞ്ഞുള്ളൂ. പ്രായവും പരിചയ സമ്പന്നതയും -ബ്ലോഗിലും അല്ലാതെയും- വേണ്ടുവോളമുള്ള താങ്കളെ പോലുള്ളവർ വഴിക്കാട്ടികളാവുകയാണ് വേണ്ടത്. അല്ലാതെ ചരിത്രം പറഞ്ഞ് സ്വയം ചെറുതാവുകയല്ല വേണ്ടത്.
  എന്റെ കമന്റിനു മറുപടിപോലെ എഴുതിയേക്കുന്നത് കൊണ്ടാണേ വീണ്ടും ഇങ്ങോട്ട് വന്നത്. പക്ഷേ അങ്ങയുടെ കമന്റിപ്പോഴും പഴയ അരിയും പയറും അളവു കണക്കുപോലെ ചിന്താകുഴപ്പം ഉണ്ടാക്കുന്നത് പോലെ..!!

  ഒരു കാര്യം കൂടി
  ഈ പോസ്റ്റിന്റെ ലേബൽ എനിക്ക് ഇഷ്ടമായി..
  ‘വാർത്ത’ – ഞാൻ കണ്ട ചിത്രകാരൻ.. – എന്ത് വാർത്തയാണോ ഇതിലുള്ളത്..?

 • കേരള ഫാര്‍മര്‍ എന്ന ചന്ദ്ര ശേഖരന്‍ നായര്‍ക്ക്;)
  ഞാന്‍ ഇടിവാള്‍ എന്ന ബ്ലോഗ് എഴുതുന്ന ആളാണ്‍ഊ. ഒരു കാര്യം നേരിട്ടങ്ങു പറയാമെന്നോര്‍ത്തു. കാര്യം ഞാന്‍ താങ്കളുടെ ബ്ലോഗു വായിക്കാറില്ല, കാര്യം ഞാന്‍ തൃശൂര്‍ക്കാരനാ..റബ്ബറിനെക്കുറിച്ച് ഒരു കോപ്പും അറീല്യ, ടയറു മാറുമ്പോ മിചെലിന്‍ തന്നെ വേണമെന്നു നിര്‍ബന്ധിക്കും, അതു മാത്രമാണു റബ്ബറും ഞാനും തമ്മില്‍ ഉള്ള ബന്ധം!

  താങ്കളെ നേരിട്ടറിയില്ല, ശില്പശാലകളിലൊന്നിലും പങ്കെടുത്തിട്ടുമില്ല…
  അതുകൊണ്ടു തന്നെ ഞാന്‍ പറയുന്നത്, കേട്ടറിഞ്ഞ ഒന്നാന്.

  അലിഫ് പറഞ്ഞ ഒരു കാര്യം ശരിയാണെന്നു തോന്നി. താങ്കളുടെ ആ മാനറിസം അതിലെന്തോ പെശകുണ്ടു മാഷേ. പ്രായത്തിന്റെ ബഹുമാനം കൊണ്ട് പലരും മുഖത്തു നോക്കി പറയാത്തതാകാം… ഒരാള്‍ക്കു തോന്നിയതെങ്കില്‍ ഓക്കേ.. പക്ഷേ, താങ്കളെക്കുറിച്ച് സംസാരിച്ചവരെല്ലാം തന്നെ ഒരേ ഭാഷ്യം!

  ഒരു ബ്ലോഗറുടെ ബന്ധു മരിച്ച വീട്ടില്‍ പോലും താങ്കള്‍ പട്ടമരപ്പിനെപറ്റി പ്രഭാഷണം നടത്തി എന്ന് വരെ കേട്ടിട്ടുണ്ട് (കേട്ടു കേള്‍വിയാണേ..ഞാനവിടെ ഉണ്ടായിരുന്നില്ല) .. എന്തായാലും അങ്കിളിന്റെ മാനറിസം ശരിയാക്കാനോ പേഴ്സണാലിറ്റി ഡവലപ്മെന്റിനെപറ്റി ഒന്നുമല്ല ഞാന്‍ പറയുന്നത്.. അതൊക്കെ താങ്കളുടെ കാര്യം ഇഷ്ടം.. എനിക്ക് വേറേ പണിയുണ്ട് 😉 എന്നാലും ഇതൊക്കെ കണ്ടപ്പോ ഒന്നു കമന്റിയെന്നു മാത്രം

  കുറുമാനെ ചിത്രകാരന്‍ പണ്ട് മഹാവിഷ്ണു എന്ന പേരില്‍ തെറി വിളിച്ചു എന്നാനു ബൂലോഗത്തെ ഒരു സംസാരം. അതേ കുറുമാനിത്തവണ നാട്ടില്‍ നിന്നും തിരിച്ചു വന്നപ്പോള്‍ സംസാരത്തിനിടയില്‍ മുരളിയെ (ചിത്രകാരന്‍) കണ്ടതും , എത്ര നല്ല മനുഷ്യന്‍ എന്നു കുറുമാന്‍ വരെ പറഞ്ഞതും ചിരിപ്പിച്ചു! എനിക്കു മനസ്സിലാവാത്തത്, ഇത്ര നല്ല മനുഷ്യനാണെങ്കില്‍ ചിത്രകാരന്റെ വാക്കുകളിലും പ്രവര്‍ത്തികളിലും അത് ഒരുമിച്ച് കാണണം.. അല്ലാതെ, വാക്കൊന്ന് പ്രവര്‍ത്തി ഒന്നു എന്നല്ല… എന്തിനാണാവോ ഈ കപട നാടകം?

  ചിത്രകാരനു എന്റെ സ്വഭാവ സര്‍ട്ടിഫിക്കറ്റൊന്നും വേണ്ടെന്നറിയാം 😉 (ഞാന്‍ കൊടുക്കില്ലെന്നത് വേറേ കാര്യം) പക്ഷേ, സ്വയം ഒരു “സംഭവം” ആവാന്‍ തെരെഞ്ഞെടുക്കുന്ന വഴികള്‍ അപലപനീയം തന്നെ !

 • ഇട്ടിമാളുവും, അലിഫും, (( ഇടിവാളും (താങ്കളുടെ പല നല്ല അഭിപ്രായങ്ങളും ഞാന്‍ വായിച്ചിട്ടുണ്ട്),))
  പ്രായവും ലോകപരിചയവും കൊണ്ട് ഒരു മനുഷ്യന്‍ സര്‍വ്വജ്ഞാനി ആകണമെന്നില്ല. തെറ്റുകുറ്റങ്ങളും അപാകതകളും ഏതു പ്രായത്തിലും ഉണ്ടാകാം. അത് തിരുത്തുവാന്‍ ഇട്ടിമാളുവിനെപ്പോലെയും അലിഫിനെപ്പോലെയും ഇടിവാളിനെപ്പോലെയും സന്മനസുള്ളവരെ കമെന്റുകളില്‍ നിന്ന് തന്നെ തിരിച്ചറിയാനും ബുദ്ധിമുട്ടില്ല. ചിത്രകാരന്റെ കുതന്ത്രങ്ങളില്‍ സംശയം തോന്നിയതിനാല്‍ അവതരണാനുമതി പിടിച്ചുവാങ്ങിയതാണ്. അവതരിപ്പിച്ചത് അല്‍പ്പം പൊങ്ങത്തരം ആയിപ്പോയി എന്ന് ബോധ്യമായി. ആയിരത്തോളം സന്ദര്‍ശകര്‍ എന്റെ രണ്ട് പോസ്റ്റുകളിലായി സന്ദര്‍ശിച്ചിട്ടും വളരെ കുറച്ച് പോര്‍ മാത്രം കമെന്റിട്ടു. അതില്‍ പ്രധാനം എന്റെ പൊങ്ങത്തരം ആണ്. ഞാനത് അവസാനിപ്പിച്ചിരിക്കുന്നു. എന്റെ പല പോസ്റ്റുകളിലും ഫോണ്‍ നമ്പര്‍ വ്യക്തമാക്കിയിട്ടുള്ളതിനാല്‍ പലരും സഹായത്തിന് എന്നോട് ഫോണില്‍ ബന്ധപ്പെടാറുണ്ട്. എന്നെക്കൊണ്ട് കഴിയുന്ന സഹായങ്ങള്‍ ഞാന്‍ ചെയ്തുകൊടുക്കാറും ഉണ്ട്. അതൊക്കെത്തന്നെയല്ലെ പലരും എന്നെ ഇഷ്ടപ്പെടുന്നതും. ഒരിക്കല്‍ എന്റെ ഒരു തെറ്റ് കലേഷ് ചൂണ്ടിക്കാട്ടിയിരുന്നു. ആ നിമിഷം ഞാനത് തിരുത്തി. എന്റെ പ്രായത്തെ പലരും ബഹുമാനിക്കുന്നുണ്ട് എന്നെനിക്കറിയാം. ഞാനായിട്ട് അത് ഇല്ലാതാക്കുന്നത് ശരിയല്ല.
  എനിക്ക് നിങ്ങള്‍ തന്ന നല്ല നിര്‍ദ്ദേശങ്ങള്‍ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു.

  പിന്നെ ഇടിവാള്‍ പറഞ്ഞതുപോലെ മരണവീടുകളിലും വിവാഹമണ്ഡപങ്ങളിലും അതേപോലെ പത്താള്‍ കൂടുന്നിടത്തും ഞാന്‍ റബ്ബര്‍ക്കാര്യം സംസാരിച്ചിട്ടുണ്ട്. ദൂരെ ഇരുന്നാണെങ്കിലും താങ്കള്‍ അത് കൃത്യമായി പറഞ്ഞു. അത് ഒരു മഹാപരാധമായി എനിക്ക് പിന്നീട് തോന്നിയിട്ടുള്ളത് കാരണം ഘട്ടം ഘട്ടമായി അതിലും കുറവ് വരുത്തിയിട്ടുണ്ട്. റബ്ബറിനെപ്പറ്റിയുള്ള കണ്ടെത്തലുകള്‍ ഇപ്പോള്‍ പലരും അംഗീകിച്ച് തുടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇപ്പോള്‍ ആവശ്യക്കാര്‍ നേരിട്ട് ബന്ധപ്പെടാറുണ്ട്. എനിക്ക് നൂറ് ശതമാനം ശരിയാണെന്ന് തോന്നുന്നത് ആരും അംഗീകരിക്കാതെ വരുമ്പോഴാണ് കിട്ടുന്ന സമയങ്ങളിലെല്ലാം ആളും തരവും നോക്കാതെ വാചാലനായിപ്പോകുന്നത്. ഇന്നലെ 01-08-08 ന് ഒരു റിട്ടയേര്‍ഡ് ചീഫ് എഞ്ചിനീയര്‍ തന്റെ തോട്ടത്തിലെ സോയില്‍ ടെസ്റ്റിംഗ് റിസല്‍ട്ടുമായി എന്നെവന്ന് കണ്ടിരുന്നു. അദ്ദേഹത്തോട് ഞാന്‍ മണ്ണ് പരിശോധനയ്ക്ക് മുന്‍പ് തന്നെ പാളിച്ചകള്‍ ഇതൊക്കെയാവാം എന്ന് ‍ സൂചിപ്പിച്ചിരുന്നു. ചെയ്യേണ്ട കാര്യങ്ങള്‍ എനിക്കറിയാമായിരുന്നിട്ടും ഞാനൊരു പരിഹാരം നിര്‍‌ദ്ദേശിക്കുന്നതിന് പകരം ഒരു മുതിര്‍ന്ന സോയില്‍ സയന്‍സ് വിദഗ്ധനെത്തന്നെ പരിചയപ്പെടുത്തിക്കൊടുത്തു. എന്റെ വീട്ടില്‍ നിന്ന് ആ ചീഫ് എഞ്ചിനീയര്‍ പടി ഇറങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് കണ്ട സന്തോഷം എന്നെ കൂടുതല്‍ സന്തുഷ്ടനാക്കി. ഇതൊക്കെയല്ലെ മനുഷ്യന് ലഭിക്കാവുന്ന സന്തോഷം. റബ്ബര്‍ വിഷയങ്ങളില്‍ കമെന്റുകള്‍ കുറയുന്നതും സന്ദര്‍ശകരുടെ എണ്ണം കൂടുന്നതും എനിക്ക് പോസ്റ്റുകള്‍ കൂടുതല്‍ ശ്രദ്ധയോടെ പ്രസിദ്ധീകരിക്കുവാന്‍ സഹായകമാണ് (പ്രത്യേകിച്ചും ആംഗലേയ ബ്ലോഗില്‍). എനിക്ക് ആംഗലേയ ഭാഷയിലെ പാണ്ഡിത്യക്കുറവ് കാരണം ചില ബ്ലോഗര്‍മാരെ ഫോണ്‍ചെയ്ത് അര്‍ത്ഥത്തിലും വ്യാകരണത്തിലും ഉള്ള തെറ്റുകള്‍ തിരുത്തിക്കാറും ഉണ്ട്. ഇക്കാരണങ്ങള്‍ കൊണ്ടും ബ്ലോഗര്‍മാരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നതുകൊണ്ടും എനിക്കിനി റബ്ബറിനെക്കുറിച്ച് ആരോടും അനവസരത്തില്‍ സംസാരിക്കേണ്ടി വരില്ല എന്ന് തോന്നുന്നു. ആവശ്യമുള്ളവര്‍ ഇങ്ങോട്ട് തേടിയെത്തും. അതേദിവസം തന്നെ എന്റെ ബ്ലോഗിലൂടെ ഫോണ്‍ നമ്പര്‍ കണ്ടെത്തി മാനന്തവാടിയില്‍ നിന്ന് ഒരു ബ്ലോഗര്‍ വിളിച്ചിരുന്നു. ഫെഡോറ ഓ.എസ് ഉപയോഗിക്കുന്ന അദ്ദേഹത്തിന് മലയാളം ഇന്‍സ്ക്രിപ്റ്റ് ടൈപ്പ് ചെയ്യുവാനുള്ള വഴി തേടിക്കൊണ്ട്. എനിക്കറിയാവുന്ന വഴികള്‍ പറഞ്ഞുകൊടുത്തു. ഇന്നലെത്തന്നെ മറ്റൊരു ബ്ലോഗര്‍ ചാറ്റിലൂടെ ബന്ധപ്പെട്ടപ്പോള്‍ പറഞ്ഞത് പത്തുദിവസത്തെ അവധിക്ക് നാട്ടില്‍ വന്നിരുന്നു തെരക്ക് കാരണം ബന്ധപ്പെടാന്‍ കഴിഞ്ഞില്ല എന്ന്. കുറച്ച് നാള്‍ മുന്നെ ഡഫോര്‍ഡില്‍ ഇന്‍ ഡിസര്‍ട്ട് ഗ്രൂപ്പിലെ സുഷ എന്നെത്തേടി വന്നിരുന്നു. ഇതൊക്കെത്തന്നെയല്ലെ ഇടിവാളെ സന്തോഷം.
  കമെന്റ് അല്പം നീണ്ടുപോയി. മാത്രവുമല്ല റബ്ബറുമായി താങ്കള്‍ക്ക് ബന്ധമില്ല എന്ന് അറിഞ്ഞിട്ടും വീണ്ടും ബോറടിപ്പിച്ചു. ക്ഷമിക്കുക.
  പ്രായം നോക്കാതെ എനിക്ക് തരുന്ന നല്ല നിര്‍ദ്ദേശങ്ങള്‍ക്ക് ഒരായിരം നന്ദി.

 • കണ്ണൂസ്

  അഭിപ്രായ വ്യത്യാസമുള്ള വര്‍ ബ്ലോഗ് അക്കാദമിയില്‍ നിന്ന് വിട്ടു നില്‍ക്കുക എന്നതാവും, ഒരു വിഴുപ്പലക്കലിനേക്കാള്‍ നല്ലത് എന്ന് തോന്നുന്നു. അവിഹിതമായ ഇടപെടലുകളോ പ്രചരണമോ അക്കാദമി ബ്ലോഗര്‍മാര്‍ക്കിടയില്‍ നടത്താന്‍ ശ്രമിച്ചാല്‍ സ്വാഭാവികമായി തന്നെ പ്രതികരണങ്ങള്‍ ഉണ്ടാവും. വിഷ്ണുമാഷും സനാതനനും ഉദാഹരണം.

  ആരെത്ര വിചാരിച്ചാലും ഒരു സ്ഥിരം കോക്കസ് കൊണ്ടു നടക്കാന്‍ പറ്റില്ല ഇങ്ങനൊരു മാധ്യമത്തില്‍ എന്നാണ് എന്റെ ഒരു തോന്നല്‍.

 • വായാടി മലയാളി

  എല്ലാവരുംകൂടി ചിത്രകാരനെ ഒരു സംഭവമാക്കുന്നതാണ് കാണുന്നത്. അവഗണിക്കുക അതാണ് ഇത്തരക്കാരെ നേരയാക്കാന്‍ നല്ലത്. ഇതിപ്പോള്‍ ചിത്രകാരനെ കുറിച്ച് എഴുതി എഴുതി കൂടുതല്‍ ഹിറ്റുകള്‍ ആ ബ്ലോഗില്‍ കൊടുക്കാനേ ഉപകരിക്കൂ.
  വായാടി.