Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

കര്‍ഷിക മൃഗസംരക്ഷണ മേഖല തകര്‍ന്നാല്‍

കടപ്പാട്‌: 7-12-06 ലെ മാതൃഭൂമി ദിനപത്രത്തിലെ ശ്രദ്ധേയമായ വാര്‍ത്ത. 

 ക്ലോണ്‍ മാംസം വരാന്‍ പോകുന്ന വിപത്ത്‌

ക്ലോണ്‍മാംസം ഈ വര്‍ഷം തീന്‍മേശയിലെത്തും
വാഷിങ്ങ്‌ടണ്‍: ഈ വര്‍ഷത്തെ അമ്പരപ്പുകളിലൊന്ന്‌ തീര്‍ച്ചയായും തീന്‍മേയിലെത്തുന്ന ക്ലോണ്‍ മാംസമായിരിക്കും; കുറഞ്ഞപക്ഷം അമേരിക്കയിലെങ്കിലും. ക്ലോണ്‍ ചെയ്തുണ്ടാക്കിയ മൃഗങ്ങളുടെ മാംസവും പാലും അപകടം വരുത്തില്ലെന്ന്‌ അമേരിക്കന്‍ ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ്‌ അഡ്‌മിനിസ്ട്രേഷന്‍ (എഫ്‌.ഡി.എ.) വ്യക്തമാക്കിക്കഴിഞ്ഞു. ഇത്തരം ഉത്‌പന്നങ്ങള്‍ക്ക്‌ വിപണനാനുമതി നല്‍കുന്ന ആദ്യരാജ്യമാകും അമേരിക്ക. വര്‍ഷാവസാനത്തോടെ അമേരിക്കയില്‍ ക്ലോണ്‍ ഉത്‌പന്നങ്ങള്‍ വിപണിയിലെത്തും എന്നാണ്‌ പ്രതീക്ഷ.
പക്ഷേ, ഇക്കാര്യത്തില്‍ കൂടുതല്‍ നിയന്ത്രണം എഫ്‌.ഡി.എ. ഏര്‍പ്പെടുത്തണമെന്ന്‌ വാദിക്കുന്നവരുണ്ട്‌. “ക്ലോണ്‍ ചെയ്ത മൃഗങ്ങളില്‍ നിന്നുള്ള ഉത്‌പന്നങ്ങള്‍ അപകടകരമല്ല എന്ന്‌ പറയുമ്പോള്‍, അവ സുരക്ഷിതമാണെന്ന്‌ തെളിയിക്കാനുള്ള ബാധ്യതയും എഫ്‌.ഡി.എ.യ്ക്കുണ്ട്‌”-സെന്റര്‍ ഫോര്‍ ഫുഡ്‌ സേഫ്റ്റിയിലെ ജോസഫ്‌ മെന്‍ഡെല്‍സന്‍ പറയുന്നു. നിലവില്‍ മൃഗങ്ങളെ ക്ലോണ്‍ ചെയ്യുക വളരെ ചെലവേറിയ പ്രക്രിയയാണ്‌. അതിനാല്‍, ഉടനെയൊന്നും ക്ലോണ്‍ മൃഗങ്ങളുടെ ഉത്‌പന്നങ്ങളില്‍ നിന്ന്‌ വന്‍ലാഭം കൊയ്യാനാകില്ല എന്ന്‌ വിദഗ്ദ്ധര്‍ പറയുന്നു.

ഇതേ ദിവസത്തെ മറ്റൊരു വാര്‍ത്ത

പിരിയന്‍ മുളകിന്‌ മൂന്നുമാസം മുന്‍പ്‌ മൊത്തവ്യാപാരവില കിലോയ്ക്ക്‌ 48 രൂപയായിരുന്നത്‌ 90 രൂപയായി ഉയര്‍ന്നു. സാധാരണമുളകിന്‌ 44 രൂപയായിരുന്നത്‌ 76 രൂപയായി. മല്ലി 28ല്‍ നിന്ന്‌ 35 രൂപയായി. ഉഴുന്ന്‌ 38ല്‍ നിന്ന്‌ 50 രൂപയും പയര്‍ 35ല്‍ നിന്ന്‌ 43 രൂപയും ഉഴുന്നുപരിപ്പ്‌ 40രൂപയില്‍ നിന്ന്‌ 54 രൂപയുമായി റെക്കോഡ്‌വില വര്‍ധനവാണ്‌ ഉണ്ടായിരിക്കുന്നത്‌.മൂന്നുമാസം മുന്‍പ്‌ ഉരുളക്കിഴങ്ങിന്റെ മൊത്തവില കിലോയ്ക്ക്‌ 8 രൂപ ആയിരുന്നത്‌ 14 രൂപയായും ഉള്ളി (ചെറുത്‌) 10 രൂപയായിരുന്നത്‌ 15 രൂപയായും ഉള്ളി (വലുത്‌) ഏഴ്‌ രൂപയായിരുന്നത്‌ 14 രൂപയുമായിട്ടുണ്ട്‌.അരിവില ശരാശരി കിലോയ്ക്ക്‌ 10 രൂപയില്‍ തുടങ്ങി ഇപ്പോള്‍ 16ഉം 17ഉം രൂപ വരെയായി ഉയര്‍ന്നു. മൈദമാവ്‌ ഒരു ചാക്കിന്‌ മുന്നൂറ്‌ രൂപകൂടി. ഇപ്പോള്‍ 1600 രൂപ വരെ മൊത്തവില ഉയര്‍ന്നു. എണ്ണ (പാമോയില്‍) കിലോയ്ക്ക്‌ 45ല്‍ നിന്നും ഒരുമാസത്തിനകം 53 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ ഒരു മാസത്തിനിടെഎല്ലാ നിത്യോപയോഗ സാധനങ്ങള്‍ക്കും റെക്കോഡ്‌ വിലവര്‍ധനയാണ്‌ ഉണ്ടായിരിക്കുന്നത്‌.

ഇത്തരം കാര്‍ഷികോത്‌പന്നങ്ങളുടെ വില വര്‍ദ്ധനകൊണ്ട്‌ കര്‍ഷകര്‍ക്ക്‌ പ്രയോജനം ലഭിക്കുകയില്ല എന്നു മാത്രമല്ല ദിവസചെലവുകള്‍ വര്‍ധിക്കുകയും കാര്‍ഷികചെലവുപോലും നേരിടുവാന്‍ കഴിയാതെ കടക്കെണിയിലാകുകയും ചെയ്യുമ്പോള്‍ മറുവശത്ത്‌  നിത്യോപയോഗ സാധന വിലവര്‍ദ്ധനയുടെ മറവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക്‌ ശമ്പളം വര്‍ധിക്കുകയും അതോടൊപ്പ കാര്‍ഷികമേഖലയിലെ തൊഴിലാളികളുടെ വേതനവും വര്‍ദ്ധിക്കും. കാര്‍ഷികമേഖലയുടെ തകര്‍ച്ച മൃഗസംരക്ഷണത്തെയും ബാധിക്കും. കാര്‍ഷിക മേഖലയില്‍ പ്രതിഹെക്റ്റര്‍ ഉത്`പാദനചെലവ്‌ എത്രയെന്ന്‌ കണക്കാക്കുകയോ പ്രതിലിറ്റര്‍ പാലുത്‌പാദിപ്പിക്കാന്‍  ചെലവെത്രയെന്നോ ആരും അന്വേഷിക്കാറില്ല. കര്‍ഷക ആത്മഹത്യകള്‍ക്ക്‌ അവസരമൊരുക്കിക്കൊടുത്തിട്ട്‌ വിലപിക്കുന്നവര്‍ വരാന്‍ പോകുന്ന വിപത്ത്` മനസിലാക്കുന്നത്‌ നല്ലതാണ്.

മൊണ്‍സാന്റോയും വാള്‍മാര്‍ട്ടുമായും കരാര്‍ ഒപ്പിടുകയും അവരുടെ ജനിതകമാറ്റം വരുത്തിയ വിത്തുകളും ആഹാരവും ലഭ്യമാക്കുവാന്‍ അവസരമൊരുക്കുകയുമാണ് ചെയ്തിരിക്കുന്നത്‌. അതിന്റെ പരിണിത ഫലവും കാണുവാന്‍ കഴിയും താമസിയാതെതന്നെ. ക്ലോണിങ്ങിലൂടെ ലഭ്യമാക്കുവാന്‍ കഴിയുന്ന മാസം ഒരുദാഹരണം. കൃഷിയെ തകര്‍ക്കുവാന്‍ മൊണ്‍സാന്റോ ഭാരതമൊട്ടുക്കും വിത്തുപരീക്ഷണം നടത്തുന്നു. ഇത് പരീക്ഷണമല്ല മറിച്ച്‌ ഉള്ള വിത്തുകളെ പരാഗണത്തിലൂടെ നശിപ്പിക്കലാണ് ലക്ഷ്യം. റബ്ബര്‍ പോലും ജി.എം വിത്ത്‌ പ്അരീക്ഷണം കേരളത്തില്‍ നടക്കുകയാണ്. ഈ റബ്ബര്‍ മരത്തില്‍ നിന്ന് നടക്കുവാന്‍ പോകുന്ന പരാഗണം ലോകത്തു തന്നെ കൂടിയ ഉത്പാദനക്ഷമതയുള്ള  ആര്‍‌ആര്‍‌ഐ 105 ഇനത്തില്‍പെട്ട മരത്തിലെ വിത്തുകള്‍പോലും പൊടിക്കാതാക്കും. കൃഷിയും മൃഗസംരക്ഷണവും തകര്‍ന്നാല്‍ വളരുന്നത്‌ മൊണ്‍സാന്റോയും വാള്‍മാര്‍ട്ടും ആയിരിക്കും.To: Dr. Man Mohan Singh, Prime Minister of India

Dear Dr. Singh,

Indian rice, vegetables and feed crops are now seriously under threat of almost certain contamination from genetically engineered seeds. This is because the Genetic Engineering Approval Committee [GEAC], an inter-ministerial body charged with the responsibility of approving field trials of food and feed crops is facilitating open field trials of genetically engineered seeds of trans-national corporations. The profound truth is that:

* GM crops remain untested and present unique risks to the bio-safety of our planet. Their potential harmful impacts of many magnitudes are still not understood and will affect our lives in ways unimaginable.
* Transgenic contamination of the natural environment is a biological certainty and is not disputed. Along with Climate Change, GMOs threaten us with unprecedented global ecological crises, whose impacts will be in perpetuity.
* The stated goal of these biotech GE companies is to have monopoly control of the world’s seed supply and eventually genetically modify global seed stock. To achieve this diabolical objective, India’s precious biodiversity and genetic wealth is a particular target.
* Small and poor farmers are manipulated into field-testing experimental GM crops through the inducement of paltry sums of money and the trust reposed in the ‘approvals’ granted by the official Regulator. Our farmer’s have no real comprehension of what they are being asked to grow, nor the enormity of the adverse implications for farm economics, their livelihoods, contamination, food safety and health.

Despite the evidence of serious hazards, the GEAC, the official Regulator appointed by the Government of India, has not discharged its responsibilities with due diligence. At a single meeting of its committee, it approved wholesale, and with recklessness unmatched in any other country, an astonishing array of over 150 open field trials of every conceivable variety of GM Crops. The approvals cover bulk commodities like rice, wheat and oilseeds among others as well as the full range of vegetable crops, e.g. aubergine, tomato, potato and okra, etc.

Indian rice [both Basmati and non-basmati] is exported to 92 countries. People buy Indian rice in good faith that the rice is a natural, not a genetically engineered, crop. In 2006, the GEAC has approved open field trials of six varieties of Bt rice in 10 out of 25 States in India. Farmers’ associations have filed law suits against officials in charge of supervising field trials. Some, fearing contamination, have burnt fields in which GM crops were being tested. If not immediately stopped, open trials of genetically engineered rice seeds can cause havoc through cross-pollination and contamination of natural rice crops. Many rice importing countries have zero tolerance for contamination, which will seriously affect India’s farmers and rice traders.

In India every intelligent farmer saves seeds and the onslaught is on farmers’ rights around seeds: the right not to be contaminated and grow Non-GM crops. If contamination is not halted and the diverse traditional varieties are not protected, our seed stock will be contaminated irreversibly; farmers will be unable to keep their lands and our earth GM-free. Therefore, opposition to the merciless onslaught of the big biotech seeds companies is growing and rightly so.

Sovereign issues of biodiversity, safe food, food security and trade, are being compromised to promote the commercial interests of big biotech seeds companies.

Therefore, time is of the essence for remedial action. We request you to

1. Bring forth an Act or an Ordinance banning all open field trials of genetically engineered seeds. If you do not decisively intervene terminating all field trials, India and its neighbouring farming nations will be irreversibly contaminated and lose security of food and nutrition forever.
2. Establish an independent and autonomous Ombudsman with a mandate for the protection of India’s bio-safety starting with the impacts of GMOs. If the GEAC’s reckless rush into GM foods is not checked, this process will be the fastest and riskiest experiment ever conducted, anywhere in the world, with irreversible impacts on our farmers, their crop choices, our food and health, our forests, our wilderness and our countryside. GM crops, unless stopped right now, will change the molecular structure of the world’s food in perpetuity.

Genetically engineered crops and foods truly present the gravest global threat to biodiversity and to survival. We are not against science. We are against spurious technology that is being promoted as sound science.

We, the undersigned, appeal to you, Honourable Prime Minister, to urgently take all appropriate measures to effectively stop all open field trials of all genetically engineered seeds in India. Because of the seriousness of the matter, we ask that you consider this issue with highest priority.

സന്മനസുള്ളവര്‍ സഹകരിക്കുക. ഓണ്‍‌ലൈന്‍ പെറ്റിഷനില്‍  ( ഒപ്പിടേണ്ടത്‌ ഈ ലിങ്ക് തുറന്നിട്ടാണ് )പങ്കാളികളാകുക.

21 comments to കര്‍ഷിക മൃഗസംരക്ഷണ മേഖല തകര്‍ന്നാല്‍

 • സന്മനസുള്ളവര്‍ ഈ അനീതിക്കെതിരെ സഹകരിക്കുക. ഓണ്‍‌ലൈന്‍ പെറ്റിഷനില്‍ പങ്കാളികളാകുക.

 • ജീ എം വിത്തുകളുടെ കാര്യത്തില്‍ ലോകവ്യാപകമായിത്തന്നെ ചില നിയന്ത്രണങ്ങള്‍ നടപ്പ്ല് വരുത്തേണ്ടിയിരിയ്ക്കുന്നു.അണുശക്തിയുടെ ഉപയോഗം പോലെ തന്നെ ഐ എ ഈ എ മാതിരിയൊന്ന് ഉടലെടുക്കണം.എന്നാലേ ഇതുണ്ടാക്കുന്ന വ്യാപകമായ പ്രശ്നങ്ങളെ ഫലപ്രദമായി നേരിടാന്‍ പറ്റുകയുള്ളൂ.

  വിലക്കയറ്റത്തിന്റെ കാര്യത്തിലും ചന്ദ്രേട്ടന്‍ പറയുന്നത് തന്നെ ശരി.ഉദ്യോഗസ്ഥനും തൊഴിലാളിയും ആനുപാതികമായ ശമ്പളം വാങ്ങുമ്പോള്‍ അന്താരാഷ്ട്ര വിപണി ലക്ഷ്യമാക്കിയുള്ള നാണ്യവിളകളുണ്ടാക്കാത്ത വന്‍ കിടയല്ലാത്ത കര്‍ഷകന്‍ പിന്തള്ളപ്പെടുന്നു.അതായത് കൃഷി വ്യവസായമായി ചെയ്തില്ലെങ്കില്‍ അതു നഷ്ടം വരുത്തും.
  കുറേക്കാലം മുന്‍പ് (ഏതാണ്ട് പത്ത് കൊല്ലം മുന്‍പ്)ശമ്പളക്കമ്മീഷന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കരന് ശമ്പളം നാലിരട്ടിയാക്കി നല്‍കിയിരുന്നു. കേരള സര്‍ക്കാരും ആനുപാതികമായി ശമ്പളം വര്‍ദ്ധിപ്പിച്ചു.തേങ്ങായ്ക്ക് അന്ന് കിട്ടിയിരുന്നത് മൂന്നോ നാലോ രൂപയായിരുന്നെങ്കില്‍ ഇന്നുമതുതന്നെ.റബറിന് അന്ന് 60 രൂപായായിരുന്നത് ഇന്ന് നാല്‍പ്പത് ശതമാനം കൂടി നൂറു രൂപാ കിട്ടും. അതായത് കുറച്ച് തേങ്ങായും നാലഞ്ച് ഷീറ്റുമുണ്ടാക്കുന്ന ഒരു സാദാ കര്‍ഷകന്റെ ശ്മ്പളം അല്ലെങ്കില്‍ വരവ് ഇന്നും ആ നാന്നുറ് ശതമാനം പോയിട്ട് നാല്‍പ്പത് ശതമാനം പോലും കൂടിയിട്ടില്ല.ശമ്പളക്കാരന്റെ വാങ്ങല്‍ ശേഷിയും ചെലവും കൂടി..വിലയും കൂടി..കര്‍ഷകന്റെ ഉല്‍പ്പാദന ചിലവുകളും ആനുപാതികമായി കൂടി..കര്‍ഷക തൊഴിലാളി മാറിയ സാഹചര്യത്തില്‍ ലാഭവിഹിതമെടുക്കുന പങ്കു കച്ചവടക്കാരനെന്ന സാമാന്യം മെച്ചപ്പെട്ട സ്ഥിതിയിലെത്തിച്ചേര്‍ന്നിട്ടും(ചെറുകിട റബ്ബര്‍ കര്‍ഷകരുടെയൊക്കെ ഷീറ്റ് മൊത്തമായി അടങ്ങലെടുക്കുന്നയാളായി റബ്ബര്‍ വെട്ടുന്നയാള്‍ മാറിയിരിയ്ക്കുന്നു.അതായത് അയാളും മാറിയ പരിതസ്ഥിതിയില്‍ ലാഭമുണ്ടാക്കാന്‍ പഠിച്ചിരിയ്ക്കുന്നു.(അതൊരു നല്ല മാറ്റം തന്നെയാണ്) പക്ഷേ അപ്പോഴും ചെറുകിട കര്‍ഷകന്‍- അവന്റെ സമ്പത്ത് മാത്രം -ഉത്തരോത്തരം താഴോട്ട് എന്ന രീതിയിലാണ്..ഇതൊക്കെയാണൊ കര്‍ഷക ആത്മഹത്യകളുടെ ഈ കൂടിയ നിരക്കുകളുടെ കാരണം?

  ദേവേട്ടാ ആ എക്കോണമിയെപ്പറ്റി ഒരു പോസ്റ്റ് പ്രതീക്ഷിയ്ക്കുന്നു.

  ഞാന്‍ റജിസ്ട്രേഷന് നാട്ടില്‍ നിന്ന് ഇവിടുത്തെ കൌണ്‍സിലിന് ഫീസടയ്ക്കുമ്പോള്‍ 74 രൂപയായിരുന്ന പൌണ്ട് ഇന്ന് ഏതാണ്ട് ഒരു കൊല്ലം കഴിഞ്ഞപ്പോ 86 രൂപയായി.ഒരു ഭാരതീയന്‍ എന്ന നിലയില്‍ ഒട്ടും സുഖം തോന്നാത്ത ഉയര്‍ച്ചയാണത്.വീട്ടിലേയ്ക്ക് കാശയയ്ക്കുമ്പോല്‍ കൂടുതല്‍ കിട്ടും എന്ന് വിചാരിയ്ക്കുന്നത് മണ്ടത്തരമെന്ന് എന്റെ മനസ്സ് പറയുന്നു.
  ചന്ദ്രേട്ടാ പെറ്റീഷനില്‍ ഒപ്പിട്ടു.

 • kaaliyambi നന്ദിയുണ്ട്‌ സത്യം തുറന്നെഴുതിയതിനും ജീ‌എം ന് എതിരെയുള്ള ഓണ്‍ലൈന്‍ പെറ്റിഷനില്‍ ഒപ്പിട്ടതിനും. എന്റെ ഈ പോസ്റ്റിലൂടെ ഒരാളെങ്കിലും ഈ നീതിയ്ക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ പങ്കാളിയായല്ലോ. മനുഷ്യന്റെ ഉള്ളിലെ സ്വാര്‍ത്ഥതയുടെ ശതമാനം കുറഞ്ഞാലല്ലാതെ പാവപ്പെട്ടവര്‍ക്ക്‌ നീതി ലഭിക്കുകയില്ല. പാവപ്പെട്ടവര്‍ക്കുവേണ്ടി കരയുകയും അവന്റെ കാലികീശയില്‍ കൈയിട്ടുവാരുന്നവര്‍ എല്ലാം നേടിയവര്‍, മാന്യന്മാര്‍, സമ്പന്നര്‍ ….. കൂടെ കുറെ ചാരിറ്റബിള്‍ സേവനവും നടത്തി നികുതി വെട്ടിക്കുന്നവര്‍.

 • ദേവരാഗം

  അംബിയേ,
  നാണ്യവിളകളുടെ കര്‍ഷകന്‍ (റബ്ബറിന്റെ കാര്യത്തില്‍ വലിയ പിടിപാടില്ല, വലിയ തോതില്‍ രാഷ്ട്രീയവും മാടമ്പിത്തവും ഒക്കെ നിറഞ്ഞ ഒന്നാണത്‌- എല്ലാക്കാലത്തും അങ്ങനെ തന്നെ ആയിരുന്നു അത്‌- ഈ എം കോവൂരിന്റെ കാട്‌ എന്ന നോവല്‍ പത്തു നാല്‍പ്പതു കൊല്ലം മുന്നേ എഴുതിയതാണ്‌ അതിലും റബ്ബറിന്റെ രാഷ്ട്രീയം എതാണ്ട്‌ ഇതുപോലൊക്കെ തന്നെ പശ്ചാത്തലത്തിലുണ്ട്‌) മിക്കപ്പോഴും വിലയില്‍ ഒരു സ്വാധീനവും ഇല്ലാത്ത ആളാണ്‌. കുരുമുളക്‌, കശുവണ്ടി തുടങ്ങിയവക്ക്‌ മൊത്തവ്യാപാരക്കാരാണ്‌ എന്നും വില നിശ്ചയിച്ചിട്ടുള്ളത്‌. ചെമ്മീന്‍ പോലെ പെരിഷബില്‍ സാധനങ്ങളുടെ അന്താരാഷ്ട്ര വിപണിയിലെ വില പോലും നാട്ടിലെ എക്സ്പോര്‍ട്ട്‌ ഏജന്റുമാര്‍ തീരുമാനിക്കുന്നതാണ്‌. നാട്ടിലെ സ്ഥിതിഗതികള്‍ ഇത്തവണ പോകുമ്പോള്‍ അന്വേഷിച്ച്‌ മനസ്സിലാക്കിയ ശേഷം എന്തെങ്കിലും എഴുതാനാവുമെങ്കില്‍ എഴുതാം. ഇപ്പോ ഒരു പിടീമില്ല (ഞാന്‍ ഒരു മൂട്‌ വാഴ വച്ചിട്ട്‌ കൊല്ലം ഇരുപതായി!)

  (ചന്ദ്രേട്ടാ പെറ്റീഷന്‍ ഞാനും ഒപ്പിട്ടതാണേ)

 • ചന്ദ്രേട്ടാ,
  പ്രതികരണമെന്ന പേരില്‍ പ്രഹസനങ്ങള്‍ കാട്ടിക്കൂട്ടി ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് വോട്ട് തട്ടാനും അധികാരം കൈയിലെത്തിയാല്‍ പറഞ്ഞതെല്ലാം മറന്ന് അതു നില നിര്‍ത്താനും വ്യഗ്രത കാണിക്കുന്ന രാ‍ഷ്ട്രീയക്കാരേക്കാള്‍ സ്വയം കാര്യങ്ങള്‍ മനസ്സിലാക്കി ഇവിടെയൊത്തുചേരുന്ന നമ്മള്‍ക്കും പലതും ചെയ്യാന്‍ കഴിയും, കഴിയണം.
  മുമ്പു താങ്കള്‍ രാജ്യത്തിന്റെ അതിര്‍ത്തിയാണ് കാത്തിരുന്നതെങ്കില്‍ ,രാ‍ജ്യത്തിലെ മുഴുവന്‍ ജനങ്ങളുടെയും രക്ഷയ്ക്കായുള്ള ഒരു സംരംഭത്തില്‍ ഭാഗഭാക്കാകാനാണ് ഇപ്പോള്‍ ഞാങ്ങളുടെ മുന്നിരപ്പോരാളിയായി നില്‍ക്കുന്നത് അഭിനന്ദനങ്ങള്‍.

  എന്നും നിങ്ങളോടൊപ്പം പിറന്ന മണ്ണിനെയും അവിടത്തെ മനുഷ്യരെയും സ്‌നേഹിക്കുന്ന ഞങ്ങളുമുണ്ടാകും.
  (പെറ്റീഷനില്‍ ഒപ്പു വെച്ചിട്ടുണ്ട്)

 • മണ്ണിനോടും മനുഷ്യനോടും സ്നേഹമുള്ള ഇത്രയും ബൂലോഗരേ ഉള്ളോ? ഷെയിം കഷ്ടം അല്ലാതെന്താ പറയുക.

 • ദില്‍ബാസുരന്‍

  ചന്ദ്രേട്ടാ,
  ഈ പോസ്റ്റ് കണ്ടിരുന്നില്ല.
  (ഒപ്പ് വെച്ചിട്ടുണ്ട്. മന്മോഹന്‍ സിങ്ങിന്നോട് രണ്ട് വരി റെക്കമന്റേഷനും ഇട്ടിട്ടുണ്ട്.എന്നെ ഭയങ്കര പേടിയാ):-)

 • ചന്ദ്രേട്ടന്റെ ഒരു ശാന്തനായ വായനക്കാരനാണ്‌ ഞാന്‍. പലതും അറിയാനുള്ള വഴിയായി ഞാന്‍ ഈ പേജില്‍ വന്നുപോവാറുണ്ട്‌. ചടങ്ങിന്‌ ഒരു കമന്റ്‌, ഇതുവരെ ചെയ്തില്ല. പ്രശ്നങ്ങളെ പടിക്കാനുള്ള ശ്രമമായിരുന്നു. ഇപ്പോള്‍ ലജ്ജയും തോന്നുന്നു. അതുകൊണ്ടാണ്‌ ഈ കമന്റിടുന്നത്‌.

  ഞാന്‍ എന്റെ മുഴുവന്‍ ധാര്‍മ്മിക പിന്തുണയും ഇതാ തരുന്നു. ധീരമായ എല്ലാ ശ്രമങ്ങള്‍ക്കും ഞങ്ങള്‍ കുറെപ്പേര്‍കൂടി ഒപ്പമുണ്ടെന്ന്‌ വിശ്വസിക്കുക.

 • Radheyan

  ഇതാ എന്റെ ഒരു ഒന്ന്-ഒന്നര ഒപ്പ്.അന്തക വിത്തുകളെ മാത്രമേ എതിര്‍ക്കുന്നുള്ളോ? അതോ എല്ലാ തരത്തിലുള്ള ജനിതകമാറ്റങ്ങളെയും എതിര്‍ക്കുന്നുണ്ടോ?ഭാര്യ ബയൊടെക്നോളജിസ്റ്റാണ്.കൂടുതല്‍ വിമര്‍ശിച്ച് നമ്മുടെ ചട്ടി വാഴചുവട്ടിലാക്കുന്നില്ല. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയില്ല.എങ്കിലും മണ്ണിനെയും മണ്ണിന്റെ മക്കളെയും സംരക്ഷിക്കനുള്ള ഏത് സമരത്തിലും ഞാനുണ്ടാവും.(നമ്മള്‍ക്കുറപ്പായുള്ള ഏക ആസ്തി ആറടി മണ്ണാണല്ലോ)

 • പ്രവാസിയെങ്കിലും തിരികെ നാട്ടിലെത്തിയാല്‍ ചന്ദ്രേട്ടനെപ്പോലെ (അത്രായും വരില്ലെങ്കിലും) തൂമ്പയെടുക്കേണ്ട കാര്യം എപ്പോഴും മനസ്സിലുള്ളതുകൊണ്ട് തീര്‍ച്ചയായും ഈ സംരംഭത്തില്‍ ഭാഗഭാക്കാകുന്നു.
  നന്ദു.(അയല്‍ വാസി)
  റിയാദ്

 • നമ്മുടെ രാജ്യം, നമ്മുടെ മണ്ണ്, നമ്മുടെ കൃഷിനിലം, നമ്മുടെ വിത്ത്, നമ്മുടെ വിള, നമ്മുടെ നാണ്യ വിളകള്‍, നമ്മുടെ കൊത്ത്ത്, നമ്മുടെ ആഘോഷം.

  എന്റെ പിന്തുണ ഞാന്‍ പ്രഖ്യാപിച്ചിരിക്കുന്നു ചന്രേട്ടാ. ജയ് ഹിന്ദ്. ഭാരത് മാതാ കീ ജയ്

 • ചന്ദ്രേട്ടാ ഒപ്പ് വച്ചിട്ടുണ്ട്. ഒരു നല്ല കാര്യത്തില്‍ പങ്കാളിയായതില്‍ ഒരു പൊടിക്ക് അഭിമാനം തോന്നുന്നു.

 • ചന്ദ്രേട്ട,
  എന്റെ ഒപ്പിവിടെ വച്ചില്ലെങ്കില്‍ ആ ഒപ്പുകൊണ്ട്‌ പിന്നെന്തുകാര്യം.
  അങ്ങയുടെ മണ്ണിനോടുള്ള സ്നേഹത്തെ ഞാന്‍ ആരാധിക്കുന്നു.ഒപ്പം ഈ മഹാസംരഭത്തില്‍ പങ്കുചേരുകയും ചെയ്യുന്നു.

 • ക്ലോണിംഗിനെ കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ടതു തന്നെ പേടിച്ചായിരുന്നു. ഇനിയതിന്റെ ഉല്പന്നങ്ങള്‍ തീന്മേശയിലെത്തുമെന്നു കേട്ടപ്പോള്‍ ഞെട്ടുന്നു.

 • സിജു

  ഞാനും ഒപ്പു വെച്ചു
  പക്ഷേ.. ഫലം ചെയ്യുമോയെന്ന സംശയം ബാക്കി

 • മൊണ്‍സാന്റോയുടെയും വാള്‍മാര്‍ട്ടിന്റെയും ശമ്പളം കൈപ്പറ്റുന്ന മലയാളികള്‍ കമെന്റിട്ട്‌ കണ്ടില്ല. ഉണ്ണുന്ന ചോറിന് നന്ദി കാണിക്കേണ്ടവര്‍ നിശബ്ദരായാലോ. കമെന്റിട്ടെങ്കില്‍ ആളുകളെ തിരിച്ചറിയാമായിരുന്നു. സു, കെവിന്‍, അനില്‍, കുമാര്‍, ശ്രീജിത്ത്‌ തുടങ്ങിയവരുടെ കമെന്റുകളും കണ്ടില്ല.

 • ചന്ദ്രേട്ടാ… ഒപ്പ് വെച്ചിട്ടുണ്ട്. മുഴുവന്‍ പിന്തുണയും

 • മണ്ണിനേയും മനുഷ്യനേയും സ്നേഹിക്കുന്ന ഞാനും ഒപ്പു വയ്ക്കുന്നു .

 • അനില്‍

  ചന്ദ്രേട്ടാ, പിന്മൊഴിയൊക്കെ അങ്ങ് വല്ലാതെ വലുതായശേഷം ഒരുപാട് (മിക്കവാറുമെല്ലാ) കമന്റുകള്‍ കാണാന്‍ കഴിയാറില്ല. പോസ്റ്റുകളുടെ കാര്യവും തഥൈവ. പിന്മൊഴിയിലെ ഫില്‍റ്ററുകള്‍ വഴി ചന്ദ്രേട്ടന്റെ കമന്റു കണ്ടിട്ട് ഇവിടെ എത്തി. ഒപ്പ് എപ്പ ഇട്ടെന്നു പ്രത്യേകിച്ച് പറയണ്ടല്ലോ.

 • ഡാലി

  ചന്ദ്രേട്ടാ, വിത്തുകളിലെ ഇത്തരം പരീക്ഷണങ്ങള്‍ക്കെതിരെ എങ്ങനെ പ്രതികരിക്കണം എന്നറിയാതെ ഇരുന്നു പോവുകുയാണ്. പണ്ട് വിത്തു സൂക്ഷിക്കൂ എന്ന് പറഞ്ഞ് കര്‍ഷകനെ ഉദ്ബോദിപ്പിക്കാമായിരുന്നു. ഇത്തരം വിത്ത് പരീക്ഷണങ്ങള്‍ വന്നാല്‍ പരാഗണത്തിലൂടെ ഉള്ള വിത്തും നശിച്ച് പോകും എന്ന് കേള്‍ക്കുമ്പോള്‍ എന്താ ചെയ്യെണ്ടെ എന്നറിയില്ല.

  ഏറ്റവും കൂടുതല്‍ ബയോടെക്നോളജി ഉപയോഗിക്കുന്ന ഒരു രാജ്യമാവും ഇസ്രായേല്‍. ഇവിടെ മണമുള്ള തക്കാളി മുതല്‍ എല്ലാം മാര്‍ക്കറ്റില്‍ കിട്ടും. പഴങ്ങള്‍ ഒട്ടനവധിയാണ്.ഒന്നിന്റേയും പേരറിയില്ല. ഒന്നിനും ഒരു സ്ഥിര രുചിയില്ല. എല്ലാ വിത്തും കുഴിച്ചിട്ടു നോക്കും ഒന്നും മുളയ്ക്കുകയും ഇല്ല. പിന്നീടാണ് മനസ്സിലായത് മിക്ക പഴങ്ങളും ബയോറ്റെക്നോലജി സാങ്കേതിക വിദ്യ ഉപയോഗിച്ച് ജീന്‍ മാറ്റം വരുത്തിയതണെന്ന്. അതായത് പീച്ച് എന്ന പഴത്തിന്റെ കൂടെ പ്ലം എന്ന പഴത്തിന്റെ ജീനും കൂടെ കാണും. കിട്ടുന്ന പഴത്തിന് രണ്ടിന്റേയും ഗുണം കാണും. ജീന്‍ മാറ്റം നടത്തിയത് കൊണ്ട് ഒന്നിന്റേയും വിത്ത് മുളച്ച് വരുന്നുമില്ല. നാളേ നമ്മുടെ നാട്ടില്‍ ചക്കമാങ്ങ മാത്രമേ കിട്ടൂ ചക്കയും, മാങ്ങയും വേറെ വേറെ കിട്ടില്ലെന്ന് ഓര്‍ക്കുമ്പോളും പ്ലാവോ മാവോ ഉണ്ടാവില്ല പകരം കുറേ ജീനുകളാവും എന്നാലോചിക്കുമ്പോ‍ാഴും എന്താണ് ചെയ്യേണ്ടത് എന്നറിയാത്ത നിസ്സഹായവസ്ഥ.

  ചന്ദ്രേട്ടന്‍ എന്ന കര്‍ഷകന്റെ ശ്രമത്തിന് എന്റെ എല്ലാ പിന്തുണയും. ജയ് കിസാന്‍.
  എന്ന്
  സസ്നേഹം
  (ഒപ്പ്)
  ഡാലി

  (ഈ ഒപ്പ് പ്രധാനമത്രിയുടെ പെറ്റീഷനുള്ളതാണേ)

  ഓഫ്: തനിമലയാളത്തിനാണ് ഈ കുറിപ്പ്. ഒരിക്കല്‍ ശനിയന്‍ ഭായോട് സൂചിപ്പിച്ചിരുന്നു. വേഡ് പ്രെസ്സിലെ കമന്റ് വേഡ് പ്രെസ്സ് ദൂതന്‍ എന്ന പേരിലാണ് പിന്മൊഴിയില്‍ വരിക. ആരുടേതെന്നറിയാന്‍ ഒരു വകുപ്പുമില്ല. അതുപോലെ തന്നെ പുതിയ ബ്ലോഗ്ഗറീലെ കമന്റും. ചന്ദ്രേട്ടന്റെ ഈ ബ്ലോഗ് കാണാതെ പോയതിന്‍ ഒരു കാരണം അതാണ്. അതിന്റെ പ്രശ്നം എന്താന്ന് നോക്കാന്‍ ശ്രമിക്കമൊ എന്നൊരു അപേക്ഷ കൂടി.

 • Dr P Das

  ഒപ്പ് വച്ചിട്ടുണ്ട്. നല്ല ഫലമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം