വെളിച്ചെണ്ണയ്ക്ക് പുതിയ തെളിച്ചം
കേരളീയരുടെ ഏറ്റവും പ്രീയപ്പെട്ട ഭക്ഷ്യ എണ്ണയായ വെളിച്ചെണ്ണയ്കെതിരെ ഭീതിജനകമായ പ്രചാരണങ്ങള്‍ ചില കോണുകളില്‍ നിന്ന് ഉയരാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. വെളിച്ചെണ്ണ ഹൃദ്രോഗത്തിനിടയാക്കുമെന്നായിരുന്നു പ്രചാരണങ്ങളിലൊന്ന്. എന്നാല്‍ ഹൃദ്രോഗത്തിന് കാരണമാകുന്ന കൊഴുപ്പിന്റെ ഘടനയില്‍ വെളിച്ചെണ്ണയുടെ ഉപയോഗം ഒരു ഫലവും ഉണ്ടാക്കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചിരിക്കുന്നു. തിരുവനന്തപുരം ശ്രീ ചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ ഇക്കാര്യം ശാസ്ത്രീയമായി കണ്ടെത്തിയിട്ടുണ്ട്. വെളിച്ചെണ്ണ പാചകത്തിന് ഉപയോഗിക്കുന്നത് കൊഴുപ്പിന്റെ ഘടനയെ സ്വാധീനിച്ച് ഹൃദ്രോഗത്തിനിടയാക്കുന്നില്ലെന്നാണ് പഠനത്തില്‍ തെളിഞ്ഞത്. വെളിച്ചെണ്ണയുടെ ഉപയോഗം കുറയാനും പാമായിലിന്റേത് വര്ദ്ധിക്കാനുമാവണം ചിലര്‍ ബോധപൂര്‍വ്വം വെളിച്ചെണ്ണയ്ക്കെതിരെ പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നത്. അതിനെക്കുറിച്ച് ഞങ്ങള്‍ ഈ പംക്തിയില്‍ പല തവണ എഴുതിയിരുന്നു. വെളിച്ചെണ്ണയ്ക്കെതിരായ ഗൂഢനീക്കം കേര കര്‍ഷകരുടെ താത്പര്യങ്ങലെ മാത്രമല്ല, ജനങ്ങളുടെ ഭക്ഷണശൈലിയെയും ബാധിക്കും.
ആരോഗ്യ കാര്യങ്ങളില്‍ ഏറെ ശ്രദ്ധപുലര്‍ത്തുന്നവരാണ് കാരളത്തിലെ ജനങ്ങള്‍. വെളിച്ചെണ്ണയ്ക്കെതിരെ ഇങ്ങനെയൊരു പ്രചാരണം നടത്തുന്നതാണ്, അതിന്റെ ഉപയോഗം കുറയ്ക്കുവാന്‍ ഏറ്റവും സഹായകമാവുകയെന്ന് പ്രചാരകര്‍ കരുതിക്കാണണം. എന്തായാലും അവരുടെ നീക്കങ്ങള്‍ ജനങ്ങളില്‍ പലരിലും ആശങ്ക ഉണ്ടാക്കിയിരുന്നു. അത് പരിപൂര്‍ണമായും അകറ്റുന്നതാണ് പുതിയ പഠനം. കേരളത്തിലെ ഡോക്ടര്‍ മാരും ആരോഗ്യമേകലയില് പ്രവര്‍ത്തിക്കുന്ന മറ്റുള്ളവരും പഠനത്തിന്റെ അടിസ്ഥാനത്തില്‍, ജനങ്ങളെ ബോധവത്ക്കരിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യണം. തെറ്റദ്ധാരണകള്‍ ഒഴിവാക്കുവാന്‍ മാത്രമല്ല, കേരളത്തിലെ 35 ലക്ഷത്തിലധികം വരുന്ന കേര കര്‍ഷകരുടെ നില മെച്ചപ്പെടുത്താനും അതുവഴി കഴിയും. നമ്മുടെ കൃഷിയെയും ഉത്പന്നങ്ങളുടെ പ്രചാരത്തെയും തളര്‍ത്താന്‍ സ്ഥാപിത താല്പര്യക്കാര് ഏതുമാര്‍ഗവും സ്വീകരിക്കുമെന്നും വെളിച്ചെണ്ണയ്ക്കെതിരെ ഉണ്ടായ നീക്കങ്ങള്‍ ഓര്‍മിപ്പിക്കുന്നു.
കടപ്പാട്- മാതൃഭൂമി 28-11-07
തൈയ്ക്കാട് ഗസ്റ്റ് ഹൗസില്‍ താങ്ങു വിലയുമായി ബന്ധപ്പെട്ട തെളിവെടുപ്പില്‍ ഞാനവതരിപ്പിച്ചത് – വെളിച്ചണ്ണയുടെ ഔഷധഗുണം പ്രചരിപ്പിച്ചാല്‍ ഒരു താങ്ങുവിലയുടെയും ആവശ്യമില്ല എന്നാണ് – ഡോ. സി.ആ.ര്‍ സോമന് എന്ന ശാസ്ത്രജ്ഞനെ മുന്‍പുള്ള ഒരു പോസ്റ്റില്‍ ഞാന്‍ വെല്ലു വിളിച്ചിട്ടുണ്ട് വെളിച്ചെണ്ണയുടെ പരീക്ഷണം എന്റെ ശരീരത്തില്‍ നടത്താന്‍. കാരണം ഒരാള്‍ക്ക് കഴിക്കാമെന്നതിന്റെ ഇരട്ടി വെളിച്ചെണ്ണ എന്റെ തെങ്ങിലെ നാളികേരത്തില്‍ നിന്ന് മാത്രം എടുത്ത് പരീക്ഷണം എന്നൊരു നിബന്ധന മാത്രം ബാധകം. കരിക്ക് നല്ലതാണെന്ന് പറയുകയും മൂത്ത് തേങ്ങയായാല് അത് വിഷമാണെന്ന് പാമോയില്‍ കമ്പനിയില്‍ നിന്ന് കൈക്കൂലി വാങ്ങിയിട്ടെന്നോണം പ്രചരിപ്പിക്കുന്ന ഇത്തരം ശാസ്ത്രജ്ഞരെയല്ലെ കര്‍ഷകര്‍ കല്ലെറിയേണ്ടത്?
അടുത്തത് സോയില്‍ ടെസ്റ്റിംഗ് ലബോറട്ടറി. ഇവര്‍ മണ്ണിനെ കുട്ടിച്ചോറാക്കി. മനുഷ്യനെ രോഗിയാക്കുന്നതില്‍ പ്രസ്തുത ലബോറട്ടറിയുടെ പങ്ക് ചില്ലറയെന്നുമല്ല. വേറെയും ഉണ്ട് കര്‍ഷക ദ്രോഹികളായ ശാസ്ത്രജ്ഞര്‍.
വെളിച്ചെണ്ണയെപ്പറ്റി ദാറ്റ്സ് മലയാളം
ताजे टिप्पणियाँ