മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

വെളിച്ചെണ്ണ മുലപ്പാലുപോലെ ഗുണമുള്ളത്‌

“നാളികേരവും നാളികേര ഉദ്‌പന്നങ്ങ്ങളും കഴിക്കൂ ആരോഗ്യം സംരക്ഷിക്കൂ”

ഹിന്ദു ബിസിനസ്‌ ലൈനില്‍ വന്ന വാര്‍ത്ത ഡോ.സി.ആര്‍.സോമനെപ്പോലുള്ള ശാസ്ത്രജ്ഞര്‍ വെളിച്ചെണ്ണക്കെതിരെ നടത്തുന്ന പ്രചരണത്തിന് ഒരു തിരിച്ചടിയാണ്. അദ്ദേഹത്തിന് വെളിച്ചെണ്ണ അമ്മയുടെ പാലിന് ശേഷം അടുത്ത ഗുണമുള്ളത്‌ എന്നും അറിയുവാന്‍ കഴിയും. നാളികേരവും നാളികേര ഉല്പന്നങ്ങളും ദഹിക്കാന്‍ മാത്രമല്ല ഗുണമുള്ളതാണെന്നും ധാരാളം മലയാളികള്‍ക്കറിയാം. എന്നിരുന്നാലും ശാസ്ത്രജ്ഞര്‍ പറയുമ്പോള്‍ അത്‌ വിശ്വസിച്ച്‌ ധാരാളം പേര്‍ അവരെ അനുസരിക്കുന്നു. എന്റെ അറിവില്‍ പാം‌ഓയില്‍ കഴിച്ച്‌ പല അസുഖങ്ങളും വന്ന ചിലരെ എനിക്ക്‌ നേരിട്ടറിയാം. പട്ടാളത്തില്‍ നിന്ന്‌ പെന്‍ഷനായി വന്ന എനിക്ക്‌ നാട്ടില്‍ വന്ന്‌ പാം‌ഓയില്‍ കഴിക്കേണ്ടിവന്നപ്പോള്‍ ശര്‍ദ്ദിലും തലകറക്കവും വന്നു എന്നതാണ് വാസ്തവം. കഴിക്കാതിരുന്ന്‌ കഴിച്ചത് പാം‌ഓയിലായതുകാരണം പെട്ടെന്ന്‌ തിരിച്ചറിയാന്‍ കഴിഞ്ഞു. അന്നുമുതല്‍ എന്റെ കുടുംബം വീട്ടില്‍ കൊപ്ര ഉണക്കി ആട്ടിയെടുക്കുന്ന വെളിച്ചെണ്ണയാണ് ഉപയോഗിക്കുന്നത്‌. വാങ്ങുന്ന വെളിച്ചെണ്ണയില്‍ മായം കലരുവാന്‍ സാധ്യതയുള്ളതിനാല്‍ വാങ്ങാറില്ല. ഞങ്ങള്‍ക്കാര്‍ക്കും തന്നെ ഹൃദ്രോഗ സംബന്ധമായ അസുഖങ്ങളൊന്നും ഇല്ല.

കേരളത്തിലെ സമ്പന്ന വര്‍ഗം എന്ന്‌ വിശേഷിപ്പിക്കാവുന്ന ഒരു വിഭാഗം വെളിച്ചെണ്ണ ഉപയോഗിക്കാറില്ല എന്നതാണ് ശരി. അതേപോലെ ദരിദ്ര നാരായണന്മാര്‍ക്ക്‌ കുറഞ്ഞവിലയ്ക്ക്‌ കിട്ടുന്ന പാം‌ഓയില്‍ ലാഭം കാരണം ഇഷ്ടപ്പെടുന്നു. എന്നാല്‍ അവരില്‍ നല്ലൊരു വിഭാഗം ശരീരം അനങ്ങി ജോലി ചെയ്യുന്നതിനാല്‍ ദഹനക്കേട്‌ ഉണ്ടാകാന്‍ വഴിയില്ല.

മഞ്ഞള്‍പ്പൊടിയും മുളക്‌ പൊടിയും മല്ലിപ്പൊടിയും വണ്ണവെയ്ക്കുവാനുള്ള ഹോര്‍മോണ്‍ ചികിത്സ നടത്തി ലഭ്യമാക്കുന്ന കോഴിയിറച്ചിയും പലര്‍ക്കും പ്രീയം ആണ്. അവരെല്ലാം തന്നെ പല രോഗങ്ങളും പേറി നടക്കുന്നു.

എന്റെ പശുവിന് കഴിഞ്ഞ പ്രസവശേഷം അന്നജം ലഭ്യമാക്കുവാന്‍ സ്ഥിരമായി ചക്ക ചുളയും ചവിണിയും ഞാന്‍ നല്‍കി. ആര്‍ക്കും വേണ്ടാത്ത ചക്ക അപ്രകാരം പ്രയോജനപ്പെടുത്തുവാന്‍ കഴിഞ്ഞു. അതിനാല്‍ കടയില്‍ നിന്ന്‌ വാങ്ങുന്ന മറ്റ്‌ വൈറ്റമിനുകളൊന്നും നല്‍കിയില്ല. ഇപ്രാവശ്യത്തെ പ്രസവ ശേഷം ശരീരികമായി ക്ഷീണം പ്രദര്‍ശിപ്പിച്ച സമയത്ത്‌ കൊപ്ര ഉണക്കുവാനും ഉടച്ച്‌ തൂക്കി വില്‍ക്കുവാനും വേണ്ടി തേങ്ങ ഉടച്ച വെള്ളം 10 ലിറ്റര്‍ ദിവസേന എന്ന തോതില്‍ നാലഞ്ച്‌ ദിവസം നല്‍കി. പശുവിന്റെ ക്ഷീണം മാറിക്കിട്ടി. തേങ്ങ വെള്ളാത്തിലെ കാ‍ത്സ്യം, മഗ്നീഷ്യം, ഗ്ലൂക്കോസ്‌ (എന്റെ പക്കല്‍ ലബോറട്ടറി ഇല്ലാത്തതുകാരണം ലബോറട്ടറി ടെസ്റ്റ്‌ നടത്തിയിട്ടില്ല) മുതലായവ ലഭിച്ചു എന്നെനിക്ക്‌ മനസിലാക്കാന്‍ കഴിഞ്ഞു. ആ പശുവിന്‍ പാലിലും അത്തരം ഗുണങ്ങള്‍ ലഭിക്കുകതന്നെ ചെയ്യും.

ഇവിടെ വരുന്നവര്‍ സിങ്കപ്പൂരിലുള്ള ഈ പടവും കൂടി ഒന്ന്‌ കാണണെ

The following letter forwarded to me by a Journalist.

Dear Indian Journalist,

 

Whatever this gentleman is talking is crap. I am shocked that a man, who like me is a medical biochemist  talks that coconut oil is all medium chain fatty acid  and that it does not circulate in blood. Coconut oil comprises of 8 percent short chain fatty acids, 13.5 percent medium chain fatty acids and 47.5 percent long chain fatty acids. Lauric, myristic and palmitic acids constitute the bulk of saturated  long chain fatty acids. Dr Vasudevans assertion that these fatty acids do not circulate in blood  is wrong. Myristic, lauric and palmitic acids are atherogenic and  reported as atherogenic in world literature. 

 

He has even been comparing coconut oil with breast lilk since both contain lauric acid! (Breast milk fat contains 4 percent lauric acid while coconut oil contains 42 percent lauric acid.

 

I am sad at his of simple biochemistry. There is no evidence that coconut consumption in Kerala has come down in Kerala during the last 50 years.

Mr. Hegde is yet another person who says anything for the right kind of money. I know his reputation

 

 

C R SOMAN

5 comments to വെളിച്ചെണ്ണ മുലപ്പാലുപോലെ ഗുണമുള്ളത്‌

 • I really surprised seeing this. I have started a blog, to “rescue” our coconut oil from those who blame it..please see,http://coconutoilforhealth.blogspot.com

 • Yathramozhi

  ചന്ദ്രേട്ടാ,

  ഹിന്ദുപോലൊരു മുഖ്യധാരാപത്രം ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത് ആശാവഹം തന്നെ.
  തൊണ്ണൂറുകളുടെ ആദ്യഘട്ടത്തില്‍ ഇതേ ആശയം മുന്നോട്ട് വെച്ച് ഒടുവില്‍ പലരുടെയും സമ്മര്‍ദ്ദങ്ങള്‍ കൊണ്ട് ഗവേഷണത്തിനു വേണ്ടത്ര പണം കിട്ടാതെ പോയ ഒരു പ്രൊഫസറുണ്ട് കേരള യൂണിവേഴ്സിറ്റിയില്‍ (ടി.രാജമോഹന്‍, ബയോകെമിസ്ട്രി). കേരളത്തില്‍ മനുഷ്യരില്‍ തന്നെ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട് അദ്ദേഹവും അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികളും. ഫലങ്ങളെല്ലാം വെളിച്ചെണ്ണയ്ക്ക് അനുകൂലമായിരുന്നു. പലപ്പോഴായി കോണ്‍ഫറന്‍സുകളിലും മറ്റും ഇതെല്ലാം വെളിപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍ അതിനൊന്നും വേണ്ടത്ര പ്രചാരണം നമ്മുടെ കുത്തകപത്രങ്ങള്‍ കൊടുത്തിട്ടില്ല.

  പരമ്പരാഗതമായി വെളിച്ചെണ്ണയും തേങ്ങയും ഉപയോഗിച്ചിരുന്ന മലയാളികളെ അപകടകാരികളായ മറ്റ് എണ്ണകളിലേക്ക് തെളിച്ചതിനു പിന്നില്‍ വളരെ ശക്തമായ ലോബിയിംഗും, മാര്‍ക്കറ്റിംഗ് തന്ത്രങ്ങളുമാണെന്നതിനു സംശയമില്ല.

  ഇനിയിപ്പോള്‍ എത്ര പ്രചാരണം കൊടുത്താലും ഒരു തിരിച്ചുപോക്ക് സാധിക്കുമെന്ന് തോന്നുന്നില്ല.

 • Thanks Seena: Come and join with us in Malayalam Blogs.
  Yathramozhi: കേരളം മാറ്റത്തിന്റെ പാതയിലേയ്ക്ക് നീങ്ങുകയാണ്. സെപ്റ്റംബര്‍ 7, 8 തീയതികളില്‍ നടന്ന ചര്‍ച്ചകള്‍ ഒര്‍ഗാനിക് ഫാമിംഗിന് പ്രാധാന്യം കൊടുത്തുക്കൊണ്ട്‌ ചില എന്‍.ജി.ഒ കളുടെ സഹായത്താല്‍ കൃഷിരീതിയില്‍ മാറ്റം വരുത്തുവാനുള്ള പ്രാരംഭ നടപടികള്‍ പൂര്‍ത്തീകരിച്ച്‌ കഴിഞ്ഞു. മുഖ്യമന്ത്രിയുടെ പെസ്റ്റിസൈഡും, രാസവളങ്ങ്ങളും, ജി.എം വിളകളും നമുക്ക്‌ വേണ്ട എന്ന പ്രഖ്യാപനം പ്രാശ്ശംസ അര്‍ഹിക്കുന്നു.

 • ശാലിനി

  ചന്ദ്രേട്ടന്റെ പോസ്റ്റുകളൊക്കെ വായിക്കാറുണ്ട്. അഭിപ്രായം പറയാനുള്ള വിവരം ഇല്ലാത്തതിനാലാണ് കമന്റ് എഴുതാത്തത്.

  എനിക്ക് വെളിച്ചെണ്ണ കഴിഞ്ഞേയുള്ളൂ മറ്റെല്ലാ എണ്ണകളും. ഇവിടുത്തെ വില താങ്ങാന്‍ വയ്യാത്തതുകാരണമാണ് തേങ്ങയുടേയും വെളിച്ചെണ്ണയുടേയും ഉപയോഗം കുറച്ചിരിക്കുന്നത്.

  ലേഖനം നന്നായി. സന്തോഷിന്റെ പോസ്റ്റില്‍നിന്നാണ് ഇവിടെയെത്തിയത്.

 • ശാലിനി നമ്മള്‍ കഴിക്കുന്ന ആഹാരത്തിലെ പാളിച്ചകളാണ് നമ്മെ രോഗിയാക്കുന്നത്‌. മണ്ണിലെ മൂലകങ്ങളുടെ താളം തെറ്റിച്ച ഹരിത വിപ്ലവത്തെക്കുറിച്ച്‌ ഇപ്പോള്‍ പലരും ബോധവാന്മാരായിക്കഴിഞ്ഞിരിക്കുന്നു. ഇപ്പോഴെങ്കിലും ജൈവകൃഷിയിലേയ്ക്ക്‌ മടങ്ങിയില്ലെങ്കില്‍ ദുഃഖിക്കേണ്ടിവരും നമ്മള്‍ എല്ലാം.