ഡോ. തോമസ് ഐസക്കില്‍ നിന്ന് തുടങ്ങാം.
റബ്ബര്‍ സ്ഥിതിവിവര കണക്കിലെ ക്രമക്കേടുകള്‍ വര്‍ഷങ്ങളായി ഞാന്‍ അദ്ദേഹത്തിന്റെ മെയിലിലേക്കയക്കുന്നു. നാളിതുവരെ അത് കണ്ടതായിപ്പോലും ഭാവിക്കുന്നില്ല. അദ്ദേഹം നായകനായുള്ള സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസും, അന്താരാഷ്ട്ര പഠന കോണ്‍ഗ്രസുകളും എന്തിനാണ് എന്നെ പരിഗണിച്ചതെന്നും എനിക്ക് മനസിലാകുന്നില്ല. ഒരു കാര്യം എനിക്കുറപ്പായി എക്കണോമിക്സില്‍ പി.എച്ച്.ഡി എടുക്കുവാനായി തയ്യാറാക്കുന്ന പ്രോജക്ടില്‍ എന്റെ കണ്ടെത്തലുകള്‍ക്ക് പ്രാധാന്യമുണ്ടെന്ന്. പല രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും റബ്ബര്‍ ബോര്‍ഡില്‍ മെമ്പര്മാരായവരും കേരളത്തിലെ റബ്ബര്‍ കര്‍ഷകരെ മാത്രം പ്രതിനിധീകരിക്കുന്ന പാര്‍ട്ടികളും അവരുടെ പ്രതിനിധികളും റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന കള്ളക്കണക്കിനും, ടയര്‍ കമ്പനികള്‍ക്കും കൂട്ടു നില്ക്കുന്നു എന്നും ഏത് സാധാരണക്കാരനും മനസിലാവും.
ഒത്തിരി പണിപ്പെട്ട് യു.ഡി.എഫ് ആയാലും എല്‍.ഡി.എഫ് ആയാലും റവന്യൂ വരുമാനം കൂട്ടനായി കര്‍ഷകരെ ദരിദ്രവാസികളാക്കി ഭൂമിക്കച്ചവടം നടത്തിക്കുന്നു. വളരെ പണിപ്പെട്ട് രജിസ്ട്രേഷന് ഫീ വര്‍ദ്ധിപ്പിക്കാനെന്ന വ്യജേന ഫെയര്‍ വാല്യൂ തയ്യാറാക്കി. പ്രസ്തുത ഫെയര്‍ വാല്യൂവിന് മുകളിലുള്ള വിലവെച്ച് രജിസ്ട്രേഷന് നടക്കുമ്പോള്‍ കൈക്കൂലി കൃത്യമായി രജിസ്ട്രാറുടെ കയ്യിലോ വീട്ടിലോ എത്തിക്കും ആധാരമെഴുത്തുകാര്‍ മുഖാന്തിരം. വസ്തുവാങ്ങുന്ന കള്ളപ്പണമുള്ളവര്‍ക്ക് അത് വെള്ളപ്പണമാക്കാന്‍ താണവിലക്ക് വാങ്ങിയതായി കാണിച്ച് കൂടുതല്‍ പണം വില്കുന്ന ഭൂവുടമയെ ഏല്‍പ്പിക്കാം. കടത്തില്‍ മുങ്ങിക്കിടക്കുന്ന ഭൂവുടമ കടവും വീട്ടി പ്രമാണത്തില്‍ വെച്ചിട്ടുള്ള തുക പാന്‍ കാര്‍ഡ് നമ്പര്‍ രോഖപ്പെടുത്തി ദേശസാല്‍കൃത ബാങ്കുകളിലിടും. ബാക്കി നിക്ഷേപിക്കുന്നത് കോപ്പറേറ്റീവ് ബാങ്കുകളിലാണ്. കോപ്പറേറ്റീവ് ബാങ്കുകളിലെ പലിശയിലെ കൂടുതല്‍ കാരണം നിക്ഷേപകരെ ആകര്‍ഷിക്കുകയും ചെയ്യും. വ്യക്തികളുടെ പേരില്‍ പത്തുലക്ഷത്തിന് മുകളില്‍ കോപ്പറേറ്റീവ് ബാങ്കില്‍ നിക്ഷേപം വന്നാല്‍ നിയമാനുസൃതമായ ആദായ നികുതി അടക്കുവാന്‍ നിര്ബന്ധിതമാക്കിയിരുന്നുവെങ്കില് ഇന്നത്തെ പ്രതിസന്ധി ഒഴിവാക്കാമായിരുന്നു. വസ്തുക്കളുടെ യഥാര്‍ത്ഥ വില കൈമാറുന്നത് കൃത്യമായി പ്രമാണത്തില്‍ രേഖപ്പെടുത്തി രജിസ്ടേഷന്ഫീ ലാന്‍ഡ് വാല്യുപ്രകാരം മാത്രം ടാക്സ് ഈടാക്കുകയും ചെയ്യണം. വേണമെങ്കില്‍ നിലവിലെ ലാന്‍ഡ് വാല്യു ഇരട്ടിയാക്കിയാലും കുഴപ്പമില്ല. കള്ളപ്പണമല്ലാത്ത പണം കൈമാറ്റം ചെയ്തതിലൂടെ യഥാര്‍ത്ഥ വില സുതാര്യമാക്കാമായിരുന്നു. സമയാസമയങ്ങളില്‍ ലാന്‍ഡ് വാല്യ പുതുക്കി നിശ്ചയിക്കുവാനും യധര്‍ത്ഥ വില രേഖപ്പെടുത്തുന്നതിലൂടെ സാധ്യമാകും. കെ.എം. മാണിസാറായാലും ഇതുതന്നെയാവും ചെയ്യുക. ഇനിമുതല്‍ വെള്ളപ്പണം കൈപ്പറ്റിക്കൊണ്ട് വിറ്റുകിട്ടുന്ന വിലയില്‍ നിന്ന് നഷ്ടം സഹിച്ച് വിലല താഴ്ത്തിക്കാട്ടുന്നതിന് പകരം കയ്യില്‍ കറപുരളാത്തവര്‍ യതാര്‍ത്ഥ വിലവെയ്ക്കാനായി നിശ്ചിത ടാക്സിന്റെ പങ്ക് ഏറ്റെടുക്കും. കാരണം പ്രോവിന്ഫണ്ടില്നിന്ന് വായ്പയെടുത്തും ഇന്‍കം ടാക്സ് നല്കി മിച്ചം സ്വരൂപിച്ച പൈസയും ചേര്‍ത്ത് വസ്തു വാങ്ങുന്ന കറപുരളാത്ത വ്യക്തിയുടെ തലയില്‍ അമിത ടാക്സ് അടിച്ചേല്‍പ്പിക്കുന്നത് ധനമന്ത്രിയല്ലാതെ മറ്റാരാണ്?
ഭൂപരിഷ്കരണ നിയമത്തിലൂടെ സാധാരണക്കാരുടെ പക്കലുണ്ടായിരുന്ന മിച്ചഭൂമി പിടിച്ചെടുക്കുകയും, തോട്ടങ്ങളെ ഒഴിവാകക്കുകയും ചെയ്തു. ഉറ്റവര്‍ക്കും ഉടയവര്‍ക്കും വേണ്ടി നടപ്പാക്കിയ പ്രസ്തുത പരിഷ്കാരം അവര്‍ക്ക് വേണ്ടപ്പെട്ട ബൂവുടമകളെ തോട്ടങ്ങളെന്ന പേരില്‍ സംരക്ഷിച്ചുകൊണ്ടായിരുന്നു. പിന്നീട് വന്ന വികസനങ്ങളെല്ലാം തുണ്ടുവത്ക്കരിക്കപ്പെട്ട ബൂമിയില്‍ മാത്രമായൊതുങ്ങി. റീയര്‍ എസ്റ്റേറ്റുകാര്‍ ദരിദ്രവാസികളായ കര്‍ഷകരെയും കള്ളപ്പണക്കരെയും ചൂഷണം ചെയ്ത് കോടീസ്നരന്മാരായി. തോട്ടങ്ങളുടെ പരിധി നിശ്ചയിച്ചുകൊണ്ട് ബാക്കി മിച്ചബൂമിയായി നിയമ നിര്‍മ്മാണം നടത്താന്‍ കേരളക്കിലെ സര്‍ക്കാരിന് കഴിയുമോ? ഇടുക്കിയില്‍ 5000 ഏക്കര്‍ പാട്ടക്കാലാവധികഴിഞ്ഞ തോട്ടങ്ങള്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രിക്കറിയില്ലെ അവര്‍ കോടതിയെ സമീപിക്കുമെന്നും ആ സ്വപ്നം സ്വപ്നമായിത്തന്നെ നില്‍ക്കുമെന്നും.
കാഷ്ലസ് ട്രാന്സാക്ഷന് നിലവില്‍വന്നാല്‍ വസ്തുക്കച്ചവടം കുറയുമെന്നും സര്‍ക്കാര്‍ വരുമാനം കുറയുമെന്നും ധനമന്ത്രി ഓര്‍ക്കുന്നത് നല്ലത്. നിലവില്‍ ബാങ്കുകളില്‍ മുഴുവനും വിലയില്ലാത്ത പേപ്പര്‍ നോട്ടുകളുടെ നിക്ഷേപമാണ്. പുതിയ നോട്ടുകളും യഥാര്‍ത്ഥ മൂല്യമുള്ള പഴയനോട്ടുപോലും ബാങ്കിന് വെളിയിലാണെന്നും നമുക്കെല്ലാം അറിയാം. പഴയനോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ ജനങ്ങള്‍ക്ക് നല്കി പോക്കറ്റിലും, അലമാരയിലും, ലോക്കറിലും നിറക്കുകമാത്രമല്ല കള്ളപ്പണത്തെ ഇരുചെവിയറിയാതെ പല കൈകളിലൂടെയും വഴികളിലൂടെയും 2017 മാര്‍ച്ച് 31 വരെ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ ആദരണീയനായ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി അവസരമൊരുക്കിയിട്ടുണ്ട്. കാശില്ലാ വിപണനവും, മൊബൈല്‍ ബാങ്കിങ്ങും താഴെയറ്റത്തുള്ള പാവപ്പെട്ടവരില്‍ നിന്ന് തുടങ്ങാം എന്നു പറഞ്ഞാല്‍ അഭ്യസ്തവിദ്യരായ ഐ.ടി തൊഴിലാളികള്‍ സമ്മതിക്കില്ല. എന്നാല്‍ വിദ്യാസമ്പന്നരായ ഉദ്യോഗസ്ഥരോ, പെന്‍ഷണറോ, മറ്റ് വ്യക്തികളോ നെറ്റ് ബാങ്കിങിലേക്ക് വരാം എന്ന് വിചാരിച്ചാലും ബാങ്കില്‍ ഡപ്പോസിറ്റായുള്ള മുഴുവന്‍ ഉത്തരവാദിത്തവും ബാങ്കില്‍ നിക്ഷിപ്തമാണെന്നിരിക്കെ സുരക്ഷിതമല്ല എന്ന് ഭീഷണിപ്പെടുത്തി ഐ.ടി തൊഴിലാളികള്‍ സമ്മതിക്കില്ല.
കച്ചവട സ്ഥാപനങ്ങളില്‍ കച്ചവടക്കാരനോട് മൊബൈല്‍ ബാങ്കിംഗ് തുടങ്ങാന്‍ ആവശ്യപ്പെട്ടാല്‍ ആ കച്ചവടക്കാരന് ഡോ. തോമസ് ഐസക്കിനെ ഭയക്കുന്നു. ടാക്സ് ജിവനക്കാര്‍ക്ക് കൈക്കൂലി കൊടുത്ത് നികുതി വെട്ടിപ്പ് നടത്തുന്ന വ്യാപാരികള്‍ക്ക് സംഘടനയുണ്ട് ശക്തിയുണ്ട് പണമുണ്ട്. എന്നാല്‍ കാശില്ലാ കച്ചവടം സാധ്യമായാല്‍ നികുതി വെട്ടിപ്പ് പൂര്‍ണമായി അവസാനിക്കുകയും സെയില്‍ ടാക്സ് ഉദ്യോഗസ്ഥരുടെ കള്ളപ്പണ നിക്ഷേപം അവസാനിക്കുകയും ചെയ്യും. സംസ്ഥാന സര്‍ക്കാരിന് നികുതിയിലുണ്ടാകുന്ന വര്‍ദ്ധന ചില്ലറയൊന്നും അല്ല. കടകള്‍ തോറും ഉദ്യോഗസ്ഥരെ കയറ്റിയിറക്കി പരിശോധിപ്പിക്കാതെ വ്യാപാരികളുടെ സ്വര്‍ണമുള്‍പ്പെടെയുള്ള കച്ചവടം കാഷ്ലസ് ആയാല്‍ സെയില്‍ടാക്സും, ഇങ്കം ടാക്സും സുതാര്യമാവും. കേരളം അഴിമതി മുക്തമായ സംസ്ഥാനമായി മാറുകയും ചെയ്യും. കോപ്പറേറ്റീവ് ബാങ്കുുകള്ക്ക് ദേശസാല്‍കൃത ബാങ്കുകളില്‍ അക്കൗണ്ടും നിക്ഷേപവും ഉണ്ടായാല്‍ മാത്രം മതി മൊബൈല്‍ ബാങ്കിങ്, ഇന്റെര്‍നെറ്റ് ബാങ്കിംങ് എന്നിവയിലൂടെ സാധാരണക്കാര്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന തുക കാഷ്ലസ് ആയി നിലവിലും കൈമാറാമായിരുന്നു.
പുതുതായി പ്രിന്റ് ചെയ്തിറക്കുന്ന 500, 1000, 2000 നോട്ടുകള്‍ ബാങ്കില്‍ മാത്രം നിലനിറുത്തി പഴയ നോട്ടുകളെല്ലാം അവരവരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിച്ച് കാശില്ലാ കൈമാറ്റം നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കണമായിരുന്നു. പാവം ബാങ്ക് ഉദ്യോഗസ്ഥരെക്കൊണ്ട് അവധിദിവസങ്ങളിലും, രാപകലില്ലാതെ കഠിനാധ്വാനം ചെയ്യിച്ച് ബാങ്കുകളിലും പോസ്റ്റാഫീസുകളിലും വിദ്യാസമ്പന്നരെ കുത്തിനിറച്ച് കുറെ മടിയന്മാരെ സൃഷ്ടിച്ചു. ബാങ്കുകളില്‍ പുതിയ നോട്ടുകള്‍ നിക്ഷേപമായിക്കഴിഞ്ഞ പഴയ നോട്ടുകള്‍ക്ക് പകരം പുനസ്ഥാപിച്ചുകൊണ്ട് ബാങ്കിന് വെളിയില്‍ കാശില്ലാ വിനിമയം സാധ്യമാക്കണമായിരുന്നു. ഇപ്പോള്‍ ബാങ്ക് പഴയ നോട്ടുകള്‍ കൊണ്ട് കള്ളപ്പണ നിക്ഷേപകരായി മാറി. വെള്ളപ്പണം ബാങ്കിന് വെളിയിലുമായി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ അക്കൗണ്ട് ഹോള്‍ഡറായ എനിക്ക് പ്രസ്തുത ബാങ്കിനുവേണ്ടി കാഷ്ലസ് ട്രാന്സാക്ഷന് പ്രചരിപ്പിക്കുവാനായി ഒരു സൈനികന്റെ വേഷമണിയുന്നു. അതിനായി ബാങ്ക് തരുന്ന അറിവും, ഐ.ടി ഉദ്യോഗസ്ഥരുടെ സഹകരണവും, ജനറല്‍ മാനേജരുടെ പിന്തുണയും കൂടിയാകുമ്പോള്‍ എന്റെ ദൗത്യം നിറവേറ്റുകതന്നെ ചെയ്യും. മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് അഴിമതി തുടരാനാഗ്രഹിക്കുന്നവര്‍ അവരവരുടെ ചെവിയില്‍ നുള്ളട്ടെ.
കാഷ്ലസ് ട്രാന്‍സാക്ഷനാണ് ലക്ഷ്യമെന്ന് ട്വീറ്റ് ചെയ്ത കേന്ദ്ര മന്ത്രി അരുണ്‍ ജയ്റ്റ്ലി പുതിയ നോട്ടുകള്‍ ബാങ്കുകളില്‍ മാത്രമാക്കി പരിമിതപ്പെടുത്തിയിരുന്നുവെങ്കില്‍ ആശിച്ചുപോകുന്നു. റിസര്‍വ്വ് ബാങ്കിലെ പ്രിന്റ് ചെയ്തിറക്കുന്ന അസല്‍ നോട്ടിന് സമാനമായവ പ്രിന്റ് ചെയ്തിറക്കാന് കഴിവുള്ളവര്‍ ഉണ്ട് എന്നത് അദ്ദേഹം മറന്നു പോയോ? കള്ളനോട്ട് പ്രിന്റ് ചെയ്ത് വിപണനം സാധ്യമാകാതെയും ബാങ്കില്‍ നിക്ഷേപിക്കാന്‍ കഴിയാതെയും ആരാണ് കൊണ്ടുനടക്കുക? എയിഡഡ് സ്കൂളില്‍ ജോലിക്കായി കൊടുക്കുന്ന ലക്ഷങ്ങളും, മെഡിക്കല്‍, എഞ്ചിനീയറിംങ് അഡ്മിഷന് കൊടുക്കുന്ന കാശും കള്ളപ്പണമല്ലാത്ത സര്‍ക്കാരിന് നികുതി നല്‍കിയുള്ള വെള്ളപ്പണമാവട്ടെ. എല്ലാ ക്രയവിക്രയവും ബാങ്കുകളിലൂടെ കാഷ്ലസ് ആവുകയാണെങ്കില്‍ നൂറിന് താഴെയുള്ള നോട്ടുകളുടെ കൈമാറ്റം ചുരുക്കം ചിലരുടെ കൈകളില്‍ മാത്രമൊതുങ്ങും അവര്‍ മറ്റാരുമല്ല നമ്മുടെ നാട്ടിലെ പാവപ്പെട്ട അക്ഷരാഭ്യാസമില്ലാത്ത, അക്രവും അക്കവും അറിയാത്തവരുടെ കൈകളില്‍ മാത്രം.
പുതിയ അഭിപ്രായങ്ങള്ള്