യൂണികോഡിലെ വാര്‍ത്തകള്‍ക്ക് ഇവിടം സന്ദര്‍ശിക്കുക
ദേശാഭിമാനി ദിനപത്രത്തിന് യൂണികോഡിലേയ്ക്ക് സ്വാഗതം.
മലയാളം ബ്ലോഗുകളുടെ ആരംഭകാലത്ത് മലയാളം ബ്ലോഗുകളെപ്പറ്റി ഒരു വാര്‍ത്ത ഏതെങ്കിലും പത്രത്തില്‍ അച്ചടിച്ച് വന്നാല്‍ സന്തോഷിക്കുന്ന ഒരുകൂട്ടം ബ്ലോഗര്‍മാരും ബ്ലോഗിനികളും ഉണ്ടായിരുന്നു. സിബുജോണി ഇത്തരത്തില്‍ കിട്ടുന്ന വാര്‍ത്തകളുടെ ഇമേജുകളും വാര്‍ത്തകളും സൂക്ഷിക്കുവാന്‍ പ്രത്യേകം ബ്ലോഗ് തന്നെ ഉണ്ടാക്കി. ആദ്യമായി മാതൃഭൂമി ദിനപത്രം ഭാഗികമായി യൂണികോഡിലായി. അതിന്റെ വാര്‍ത്താ ഫീഡും ലഭ്യമാക്കി. പിന്നീട് മംഗളം ദിനപത്രം പൂര്‍ണമായി യൂണികോഡിലാക്കിക്കൊണ്ട് ഒരു കുതിച്ചുചാട്ടം തന്നെ നടത്തി. ഇപ്പോഴിതാ ദേശാഭിമാനിയും പൂര്‍ണമായും യൂണിക്കോഡില്‍ ലഭ്യമാവുന്നു. തെരഞ്ഞാല്‍ കിട്ടാവുന്ന ദൂരത്തേയ്ക്ക് വാര്‍ത്തകള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ഇനിയും യൂണിക്കോഡിലേയ്ക്ക് വരാത്ത മലയാള പത്രങ്ങളെ അവഗണിക്കേണ്ടിയിരിക്കുന്നു. പത്രവാര്‍ത്തകള്‍ എന്ന എന്റെ ബ്ലോഗ് ലക്ഷ്യം സാക്ഷാത്ക്കരിക്കപ്പെട്ടു കഴിഞ്ഞു. ആ ബ്ലോഗിന്റെ പ്രസക്തിയും മങ്ങിക്കഴിഞ്ഞു. കാത്തുസൂക്ഷിക്കുവാന്‍ മാത്രം ഒരിടം അത്രയേ ആ പേജിനുള്ള അംഗീകാരമായി ലഭിക്കാനുള്ളു. ദിനംപ്രതി ഞാന്‍ പ്രസിദ്ധീകരിച്ചിരുന്ന വാര്‍ത്തകള്‍ ഇനി ഉണ്ടാകില്ല എന്ന് സാരം.
ഒരുകാലത്ത് വരമൊഴി എഡിറ്റര്‍ (ഒരിക്കലും മറക്കാന്‍ കഴിയില്ല) ബൂലോഗം മൊത്തത്തില്‍ അംഗീകരിച്ച എഡിറ്റര്‍ ആയിരുന്നെങ്കില്‍ അതിനേക്കാള്‍ മെച്ചപ്പെട്ട ഓണ്‍ലൈന്‍ എഡിറ്റിംഗ് സംവിധാനം തുടക്കത്തില്‍ രാജ്നായരുടെ മൊഴികീമാനും (ഡൗണ്‍ലോഡ്) ഇപ്പോള്‍ അതിനേക്കാള്‍ മെച്ചപ്പെട്ടവയും നിലവില്‍ വന്നുകഴിഞ്ഞു. കെവിന് രൂപകല്‍പ്പന ചെയ്ത അഞ്ചലിഓള്‍ഡ് ലിപി (ഡൗണ്‍ലോഡ്) നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്ന ബ്ലോഗുകളുടെ എണ്ണം നിരവധി അഗ്രിഗേറ്ററുകളില്‍ ലഭ്യമാണെങ്കിലും അവയിലൂടെ ഒന്ന് കണ്ണോടിക്കുവാന്‍ പോലും കഴിയാത്ത അവസ്ഥയിലേയ്ക്ക് മാറിക്കൊണ്ടിരിക്കുകയാണ്. അഗ്രിഗേറ്റര്‍ ലഭ്യതയില്‍ തനിമലയാളം , ചിന്തമലയാളംബ്ലോഗ്റോള് എന്നിവ ബ്ലോഗുകളുടെ വളര്‍ച്ചയില്‍ സുപ്രധാന പങ്ക് വഹിച്ചു. ഒരുകാലത്ത് ബ്ലോഗേഴ്സിന്റെ കമെന്റുകള്‍ ക്രോഡീകരിച്ചിരുന്ന പിന്മൊഴികള് പ്രവര്‍ത്തന രഹിതമായി. സജീവമായിരുന്ന ദേവന്റെ ബൂലോഗക്ലബ് മാത്രം മങ്ങലോടെയാണെങ്കിലും പ്രവര്‍ത്തനക്ഷമമാണ്. “മലയാളഭാഷയെ ഇത്രത്തോളം എത്തിക്കുവാന്‍ കഠിനപ്രയത്നം ചെയ്ത നാനാതുറകളില്‍ പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം പ്രൊഫഷണലുകള്‍”. അവരെ ജനം മറന്നെന്ന് വരും. പക്ഷെ അത് എവിടെയെങ്കിലും രേഖപ്പെടുത്തിവെയ്കുന്നത് നല്ലതാണ്. അവര്‍ക്ക് തീര്‍ച്ചയായും അഭിമാനിക്കാം.
ബൂലോകക്ലബ് ഇപ്പൊ ഉണ്ടെന്ന് തോന്ന്ണില്ല്യാ ട്ടോ
കിരൺ ചന്ദ് പാലക്കാട്ടിരി,
ഉണ്ടല്ലോ ബൂലോഗക്ലബ് 17-03-08 ലെ പോസ്റ്റ് കാണൂ
Can you please help me….
I was trying to put my profile on my blog, I could not do that till now even if I changed many templetes to templetes. Can you please tell me which template is good to include profile and what are the settings to be done for this?