കൊച്ചി :ബ്രിട്ടനിലെ ദേശീയ ഭാഗ്യക്കുറിയെന്ന പേരില്‍ ഇന്റര്‍നെറ്റിലൂടെ ലോട്ടറി തട്ടിപ്പ്. ‘ദികാംലോട്ട് ഗ്രൂപ്പ്’ എന്ന പേരില്‍ പരിചയപ്പെടുത്തുന്ന ഇ_മെയിലുകളാണ് വ്യാപകമായി പ്രചരിക്കുന്നത്. കൊച്ചി സ്വദേശിയായ സ്വകാര്യ കമ്പനി ഉദ്യോഗസ്ഥനാണ് 6.75 കോടി രൂപ ലോട്ടറിയടിച്ചെന്ന് ഇ_മെയില്‍ സന്േദശം ലഭിച്ചത്.
കഴിഞ്ഞ 12_നാണ് എളമക്കരയില്‍ താമസിക്കുന്ന എം.കെ. രാജഗോപാലിന് ‘ദികാംലോട്ട് ഗ്രൂപ്പ്’ എന്ന കമ്പനിയുടെ ഇ_മെയില്‍ സന്േദശം ലഭിച്ചത്. ഇ_മെയില്‍ അഡ്രസ്സുള്ള ഒരു ലക്ഷം ആളുകളില്‍ നിന്ന് നടത്തിയ തിരഞ്ഞെടുപ്പില്‍ രാജഗോപാലിനാണ് ലോട്ടറിയടിച്ചതെന്നായിരുന്നു മെയിലില്‍. കമ്പനിയുടെ പ്രതിനിധിയായി ബ്രെയിന്‍ ജോണ്സണ് എന്നയാളുടെ ഫോണ്‍ നമ്പറുകളും
ഇന്ത്യയിലുള്ള ഫ്രാന്‍സിസ് സ്വാമി ചിന്നപ്പഷെട്ടി എന്നയാളുടെ ബാങ്ക് അക്കൌണ്ട് നമ്പറില്‍ പണം നിക്ഷേപിക്കാനാണ് കൊറിയറുകാര്‍ നിര്‍ദേശിച്ചത്. ഇന്റര്‍നെറ്റിലൂടെയുള്ള തട്ടിപ്പുകള്‍ വാര്‍ത്തയായി വരാന്‍ തുടങ്ങിയതോടെ ഇവരുടെ മെയിലിനോട് രാജഗോപാല്‍ പ്രതികരിച്ചിട്ടില്ല. ലോട്ടറി തട്ടിപ്പിലൂടെ നിരവധി പേര്‍ക്ക് പണം നഷ്ടപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല.
കടപ്പാട്- മാതൃഭൂമി 19-01-08
ഇ മെയില്‍ ലോട്ടറി തട്ടിപ്പ്; നൈജീരിയന്‍ പൌരനടക്കം 3 പേര് അറസ്റ്റില്‍
മുംബൈ: ഇ മെയിലിലൂടെ ലോട്ടറി തട്ടിപ്പ് നടത്തിയ നൈജീരിയക്കാരന് ഉള്‍പ്പെടെ മൂന്നു പേര് അറസ്റ്റിലായി. നൈജീരിയന്‍ സ്വദേശി സെസ്തോസ് അല്‍ബായിബീ, ജയന്ത് സംഘ്വികാര്‍, ഹരിഷ്ചന്ദ്ര ആചാര്യ എന്നിവരാണ് അറസ്റ്റിലായത്.
കടപ്പാട്- മനോരമ 20-01-08
ഇതേകുറിച്ച് എത്രയോ തവണ ചര്‍ച്ചകളും ബോധവത്കരണങ്ങളും നടന്നു. പക്ഷേ വിസതട്ടിപ്പു പോലെ ഇപ്പോഴും ആളുകള്‍ ഇതിനിരയാകുന്നു എന്നതാ രസം..
എനിക്ക് രണ്ട് മാസം മുന്‍പ് ഒരു മെയില്‍ വന്നിരുന്നു ഭാഗ്യം കോടികള്‍ ഒന്നും അല്ല അടിച്ചതായി അവര്‍ പറഞ്ഞത് (എന്നാ ഞാന്‍ അപ്പോഴെ ആ കിലുക്കത്തില്‍ ഇന്നസെന്റ് വീഴുന്നത് പോലെ വീണു മരിച്ചേനേ ) കേവലം 50,000 യൂറോ മാത്രം..! പണം അക്കൗണ്ടില്‍ നിന്നും ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള ചിലവിനായി ആയിരം ഡോളറും പിന്നെ ബാങ്ക് ഡീറ്റയില്‍സും അയച്ച് കൊടുക്കാന്‍ ..
ഞാന്‍ മറുപടി അയച്ചു നന്ദി പറഞ്ഞു കൊണ്ട്. ഒപ്പം സര്‍വീസ് ചാര്‍ജ്ജ് ആയിരം ഡോളറിന്റെ കാര്യം അന്‍പതിനായിരം യൂറോ നിങ്ങളുടെ കൈയ്യില്‍ ഉള്ളതല്ലെ അതില്‍ ആയിരമോ രണ്ടായിരമോ എത്രയാ നിങ്ങള്‍ക്ക് സര്‍വീസിനായി വേണ്ടത് അതെടുത്തിട്ട് ബാക്കി അയച്ചാല്‍ മതി എന്നും. പിന്നെ ബാങ്കില്‍ അയക്കേണ്ട അത്ര നിര്‍ബന്ധമാണെങ്കില്‍ വെസ്റ്റേണ്‍ യൂണിയന് മണി ട്രാന്‍സ്ഫറില്‍ കൂടി അയച്ചോളൂ എന്ന് .. പിന്നെ പൊടി പോലും ഇല്ല കണ്ടു പിടിക്കാന്‍..
പിന്നെ ഇത്തരം ഇന്റെര്‍നെറ്റ് തട്ടിപ്പു മെയിലുകള്‍ക്ക് മറുപടി അയക്കാതിരിക്കുകയാണ് ഭേദം, കാരണം ആ മയില്‍ അഡ്രസ് ആക്ടീവ് ആണെന്നറിഞ്ഞാല്‍ അവര്‍ കൂടുതല്‍ ഇത്തരം മെയിലുകള്‍ അയച്ചോണ്ടിരിക്കും..