Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

രാസവള നൈട്രജനും ജൈവോത്‌പന്നങ്ങളും ഹാനികരം

രാസവള നൈട്രജന്‍ മണ്ണിന്റെ അമ്ലസ്വഭാവം വര്‍ദ്ധിപ്പിക്കുകയും അതുകാരണം മണ്ണിന്റെയും ജലത്തിന്റെയും pH താഴേയ്ക്ക്‌ വരുകയും ചെയ്യുമ്പോള്‍ ബാധിക്കുന്നത്‌ നമ്മുടെ ആരോഗ്യത്തെയാണ് . അതേപോലെതന്നെ ലോകമെമ്പാടും രാസ വളങ്ങളുടെ ദോഷവശങ്ങള്‍ മനസിലാക്കിക്കൊണ്ട്‌ ജൈവകൃഷിയില്‍ ആകൃഷ്ടരാകുമ്പോള്‍ അതും ആരോഗ്യത്തിന് ഹാനികരമാകും എന്ന കാര്യത്തില്‍ സംശയം വേണ്ട. രാസ വളങ്ങള്‍ നല്‍കി മണ്ണില്‍ ജൈവസമ്പത്ത്‌ ഉണ്ടായിരുന്നപ്പോള്‍ ഉത്‌പാദനം വര്‍ദ്ധിപ്പിക്കുവാന്‍ കഴിഞ്ഞിരുന്നു. പെസ്റ്റിസൈഡുകളുടെ സഹായത്താല്‍ ഉത്‌പാദനം ന‍ഷ്ടപ്പെടാതെയും നിലനിറുത്തി. എന്നാല്‍ ഇന്ന്‌ ആ അവസ്ഥ മാറി മണ്ണിലെ ജീവാണുക്കളും മണ്ണിരകളും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഈ അവസ്ഥയില്‍ നിന്ന്‌ ഒരു തിരിച്ചുവരവ്‌ (രണ്ടാം ഹരിത വിപ്ലവം) അല്‍പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. മണ്ണിലെ pH താഴുവാന്‍ അവസരമൊരുക്കിയതിലൂടെ മരുവല്‍ക്കരണം തന്നെയാണ് നടപ്പിലാക്കിയത്‌.

ഇതില്‍ നിന്ന്‌ മോചനം ലഭിക്കുവാനും രോഗങ്ങളില്‍ നിന്ന്‌ രക്ഷനേടുവാനും വല്ല മാര്‍ഗവും ഉണ്ടോ?

ഉണ്ട്‌. മണ്ണിന്റെ അമ്ലസ്വഭാവം മാറ്റി ക്ഷാരസ്വഭാവമാക്കി മാറ്റുക, കാലാകാലങ്ങളിലെ ആവശ്യത്തിനനുസരിച്ച്‌ മഗ്നീഷ്യം സല്‍‌ഫേറ്റിന്റെ അളവ്‌ മണ്ണില്‍ ഉറപ്പാക്കുക തുടങ്ങി ചില കാര്യങ്ങല്‍ മാത്രം മതി ആരോഗ്യപരിപാലനത്തിന്. എന്റെ റബ്ബര്‍ തോട്ടത്തില്‍ ഞാനിട്ട മഗ്നീഷ്യം സല്‍‌ഫേറ്റ്‌ കളകളിലൂടെയും കളപ്പയറിലൂടെയും എന്റെ പശുക്കള്‍ക്ക്‌ ലഭിച്ചപ്പോള്‍ എനിക്ക്‌ കാണുവാന്‍ കഴിഞ്ഞത്‌ ക്യാല്‍‌സ്യം ഡെഫിഷ്യന്‍സി, കീറ്റോണ്‍ ബോഡീസ്‌, പ്രസവസംബന്ധംമായ അസുഖങ്ങള്‍ എന്നിവ മാറിക്കിട്ടി എന്നതാണ്. അതേപോലെ ഒരിക്കല്‍ യൂറോപ്പിലെ പശുക്കളില്‍ ടെറ്റനി എന്ന രോഗവും മഗ്നീഷ്യം നല്‍കിയ പുല്ല്‌ ഭക്ഷണമായി ലഭ്യമാക്കുന്നതില്ലോടെ മാറ്റിയെടുക്കുവാന്‍ സാധിച്ചു എന്നതും പ്രത്യേകം ശ്രദ്ധേയമാണ്. മഗ്നീഷ്യത്തിന്റെ കുറവാണ് കാര്‍ഡിയോവാസ്‌ക്കുലര്‍ ഡിസീസസിന് കാരണമെന്ന്‌ ഡോ.വലിയത്താന്‍ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ വെളിപ്പെടുത്തുകയുണ്ടായി. അതുപോലെ ഇപ്പോള്‍ ഐ.എം.എ (IMA) യുടെ പഠനങ്ങളില്‍ നിന്ന്‌ ഇന്ന്‌ ധാരാളമായി കണ്ടുവരുന്ന ഡയബറ്റീസ്‌ (പ്രത്യേകിച്ചും അമ്ലസ്വഭാവമുള്ള മണ്ണുള്ള കേരളത്തില്‍)രോഗത്തിന് പരിഹാരവും മഗ്നീഷ്യം താന്നെയാണ് എന്ന്‌ കണ്ടെത്തിയിരിക്കുന്നു. Serum Magnesium, Diabetes mellitus, Complicationപ്രസിദ്ധീകരിച്ച ലേഖനം ഇതാണ്. ഇതേ പേജുതന്നെ പി.ഡി.എഫ്‌ ഫയലായി കാണുക.

എന്നാ‍ല്‍ നാം കഴിക്കുന്ന ആഹാരത്തിലെ മഗ്നീഷ്യം ഡെഫിഷ്യന്‍സി കൃഷിയിലൂടെ എങ്ങിനെ പരിഹരിക്കാം എന്നത് പരീക്ഷിച്ചു നോക്കാവുന്നതാണ്. ഇപ്രകാരം മണ്ണില്‍ മഗ്നീഷ്യത്തിന്റെ ലഭ്യത നടപ്പിലാക്കപ്പെടുന്നതിലൂടെ ആഗോളതാപനത്തില്‍ നിന്ന് മോചനം, മണ്ണിലെ ജൈവസമ്പത്ത്‌ സംരക്ഷിക്കല്‍, മുന്‍ കാലങ്ങളിലെപ്പോലുള്ള  ശീതോഷ്ണ കാലാവസ്ഥ, ഭക്ഷ്യോത്പന്ന ലഭ്യത, പശുപരിപാലനം മുതലായവ മെച്ചപ്പെടും. പരിഹാരം മഗ്നീഷ്യം സല്‍‌ഫേറ്റ്‌ തന്നെ! മണ്ണിലെ അമ്ലസ്വഭാവം, വരള്‍ച്ച, ജൈവവാംശ കൂടുതല്‍, വിളവെടുപ്പ്‌ എന്നിവയിലൂടെ മഗ്നീഷ്യം ഡെഫിഷ്യന്‍‌സി ഉണ്ടാകാതെ നോക്കുകയാണെങ്കില്‍ ചെടികളുടെ മാത്രമല്ല പക്ഷി മൃഗാദികളുടെയും മനുഷ്യന്റെയും രോഗങ്ങള്‍, അണുബാധ  എന്നിവയില്‍ നിന്നും മോചനവും സാധ്യമാകും.

ചെടിച്ചട്ടിയില്‍ മുരിങ്ങയ്ക്ക്‌ മഗ്നീഷ്യം നല്‍കി വളര്‍ത്തി അതിന്റെ ഇല കറിവെച്ച്‌ തിന്നുന്ന ഇഞ്ചിപ്പെണ്ണ്‌ ഭൂലോകര്‍ക്ക് ഒരു മാതൃക. ഇതെല്ലാം ശാസ്ത്രീയമായി കാലം തെളിയിക്കട്ടെ.

No comments yet to രാസവള നൈട്രജനും ജൈവോത്‌പന്നങ്ങളും ഹാനികരം

 • ബ്ലോഗുകളുടെ എണ്ണം കൂടുകയും ദിവസേന വരുന്ന പുതിയ പോസ്റ്റുകള്‍ ശ്രദ്ധയില്‍ പെടാതിരിക്കുകയും ചെയ്താല്‍ കമെന്റുകളുടെ എണ്ണവും കുറക്കാം വിമര്‍ശനങ്ങളും മറുപടിപറയലും ഒഴിവാക്കാം.

 • ജോജൂ

  “ജൈവകൃഷിയില്‍ ആകൃഷ്ടരാകുമ്പോള്‍ അതും ആരോഗ്യത്തിന് ഹാനികരമാകും എന്ന കാര്യത്തില്‍ സംശയം വേണ്ട.” ജൈവകൃഷി ആരോഗ്യത്തിനു എങ്ങെനെ ഹാനികരമാകുമെന്നുമാത്രം പറഞ്ഞില്ല!.

 • ജോജൂ: മഗ്നീഷ്യം കുറയുമ്പോള്‍ എന്തു സംഭവിക്കാമെന്ന്‌ ഇതേ പോസ്റ്റിലും എന്റെ മറ്റു പല പോസ്റ്റുകളിലും വിവരിച്ചിട്ടുള്ളതാണ്. മഗ്നീഷ്യത്തിന് മണ്ണില്‍നിന്ന്‌ ലഭിക്കുന്ന മൂലകങ്ങളെ ചെടിയിലെ നെക്രോസിസ്‌ എന്ന നിര്‍ജീവ കോശങ്ങള്‍ ഉണ്ടാകത്ത രീതിയില്‍ എല്ലാ ഭാഗത്തും എത്തിക്കുവാനുള്ള കഴിവുണ്ട്‌. ജൈവാംശക്കൂടുതല്‍ (Organik peat soil) മഗ്നീഷ്യം കുറയുവാന്‍ കാരണമാകുന്നു. അതേപോലെ തന്നെയാണ് സിങ്ക്‌, കോപ്പര്‍, അയണ്‍ തുടങ്ങിയ മൂലകങ്ങളുടെയും കാര്യം. മനുഷ്യന്‍ തന്നെയാണ് ഇവയുടെ അസന്തുലിതാവസ്ഥയ്ക്ക്‌ (ഇംബാലന്‍സെസ് ഓഫ്‌ മിനറല്‍ ന്യൂട്രിയന്റ്‌സ്‌) കാരണം. ജ്ജൈവ രൂപത്തില്‍ സന്തുലിതമായ മൂലകങ്ങളുടെ ലഭ്യത മണ്ണില്‍ ലഭ്യമാക്കുവാന്‍ കഴിഞ്ഞാല്‍ മാത്രമേ ജൈവകൃഷിയെ പ്രയോജനപ്രദമെന്ന്‌ പറയുവാന്‍ കഴിയുകയുള്ളു. ഇന്നത്തെ ചുറ്റുപാടില്‍ അത്‌ അസാധ്യമാണ്. അതിന് പല കാരണങ്ങളും ഉണ്ട്‌. അന്തരീക്ഷമലിനീകരണം വരെ ഇതിനുള്ള കാരണങ്ങളില്‍ ഒന്നാണ്. പച്ചില വളങ്ങളും, മണ്ണിര കമ്പോസ്റ്റും, ചാണകവും മറ്റും നാള്‍‍ക്കുനാള്‍ ഗുണനിലവാരമില്ലാത്തതായി മാറിക്കൊണ്ടിരിക്കുന്നു. അതുതന്നെയാണ് ഇന്നത്തെ രീതിയിലുള്ള ജൈവകൃഷി ഹാനികരമാണെന്ന്‌ പറയുവാന്‍ കാറണം. ഭക്ഷണങ്ങളിലെ അപാകതകളാണ് മനുഷ്യനെ രോഗിയാക്കുന്നതില്‍ പ്രധാന പങ്ക്‌ വഹിക്കുന്നത്‌.. ഞാനൊരക്കാഡമിക്‌ പണ്ഡിതനല്ല.. അറിവുള്ളവര്‍ പ്രതികരിക്കട്ടെ. അതാണല്ലോ ബ്ലോഗുകളുടെ പ്രത്യേകതയും.

 • ജോജൂ

  ഞാനും പണ്ഢിതനൊന്നുമല്ല. എങ്കിലും ജൈവകൃഷിയില്‍ പ്രശ്നമുണ്ട് എന്നു വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഒരു പക്ഷേ താങ്കള്‍ പറയുന്ന ഈ അസന്തുലിതാവസ്ഥ കാലാകാലങ്ങളായുള്ള രാസവപ്രയോഗങ്ങള്‍ കൊണ്ട് സംഭവിച്ചു പോയതാവും. “പച്ചില വളങ്ങളും, മണ്ണിര കമ്പോസ്റ്റും, ചാണകവും മറ്റും നാള്‍‍ക്കുനാള്‍ ഗുണനിലവാരമില്ലാത്തതായി മാറിക്കൊണ്ടിരിക്കുന്നു“ എന്നു വിശ്വസിക്കാനും പ്രയാസമുണ്ട്. ജൈവവളങ്ങളുടെ ഫലസിദ്ധി രാസവളങ്ങളുടേതുമായി താരതമ്യപ്പെടുത്തുന്നതു കൊണ്ടുള്ള പ്രശ്നമാകാമിത്. പ്രത്യക്ഷത്തില്‍ രാസവളങ്ങള്‍ ജൈവവളങ്ങളേക്കാള്‍ പ്രയോജനപ്രദമായിത്തോന്നും. എന്നാല്‍ ദീര്‍ഘനാളത്തെ പ്രയോഗം നിമിത്തം മണ്ണിനു ദോഷമാവുന്നും. ജൈവവളങ്ങളുടെ പ്രയോജനം ഒരു long run ലെ അനുഭവവേദ്യമാവുകയുള്ളൂ.

 • ചന്ദ്രേട്ടന്‍,
  എന്റെ പോസ്റ്റില്‍ വന്ന് അഭിപ്രായം പറഞ്ഞതിനും.അത്‌ ഇവിടെ ഇട്ടതിനും കൃഷിയേയും പ്രകൃതിയേയും സ്നേഹിക്കുന്ന ആളെന്ന നിലയില്‍ നന്ദി. ഞാന്‍ 7 വര്‍ഷമായി ജൈവവളങ്ങളാണ്‌ കൃഷിക്കായി ഉപ്യോഗിക്കുന്നത്‌. അത്രയധികം വലുതായി വളര്‍ന്നുപോകാത്ത പച്ചക്കറികള്‍ ആയതുകൊണ്ടായിരിക്കണം ഇവിടെ പ്രശ്നമൊന്നും ഉണ്ടാകാറില്ല, കാത്സ്യത്തിന്റെ കുറവുകൊണ്ട്‌ തക്കാളിയിലും മറ്റും അടിഭാഗം ചീയുന്ന ഒരു പ്രവണത കണ്ടിട്ടുണ്ട്‌. ഇതിനു മുട്ടത്തൊണ്ട്‌ കുഴിച്ചിടുകയാ കാത്സ്യം ഗുളിക കുഴിച്ചിടുകയോ ചെയ്യുക എന്ന പ്രതിവിധി ഒരു സുഹൃത്ത്‌ നിര്‍ദ്ദേശിച്ചിരുന്നപ്രകാരം അത്‌ കുറച്ചു കുറവുണ്ട്‌,കൃഷിയില്‍ അതിയായ താത്പര്യമുള്ളതിനാല്‍ ഇവിടെ നടക്കുന്ന കൃഷിസംബന്ധമായ ചര്‍ച്ചകളിലും പഠനങ്ങളിലുമൊക്കെ പങ്കെടുക്കാറുണ്ട്‌. ഒന്നരമാസത്തിലൊരിക്കല്‍ ഇവിടെയുള്ള കര്‍ഷകരുമായിച്ചേര്‍ന്ന് സ്വന്തമായി ഉത്‌ പാദിച്ചവയോ അല്ലെങ്കില്‍ മറ്റുള്ളവര്‍ ഉത്പാദിപ്പിച്ച ഓര്‍ഗാനിക്ക്‌ പച്ചക്കറികളുപയോഗിച്ചുള്ള ഭക്ഷണം ഉണ്ടാക്കി മറ്റുള്ള ഇതില്‍ താത്പര്യമുള്ള ഒരു സംഘവുമായി പങ്കുവെക്കാറുണ്ട്‌. നിര്‍ഭാഗ്യവശാല്‍ ഞങ്ങളുടെ സംഘത്തില്‍ ഇന്ത്യക്കാര്‍ ആരും തന്നെയില്ല. നമ്മുടെ ആളുകള്‍ക്ക്‌ കൃഷിയോടുള്ള താത്പര്യം വളരെ കുറവായിട്ടാണ്‌ കണ്ടിട്ടുള്ളത്‌.
  ഇവിടെ 6 മാസം തണുപ്പായതിനാല്‍ ഉത്പാദനകാലയളവ്‌ 6 മാസത്തില്‍ മാത്രമേ ഒതുങ്ങുന്നുള്ളു എന്നത്‌ ഒരു പോരായ്മയാണ്‌.ഇപ്രാവശ്യം കുറച്ചുകൂടി വിപുലമായി പച്ചക്കറിനടണമെന്നുണ്ട്‌. വിത്തുകള്‍ അധികവും നാട്ടില്‍ നിന്നാണ്‌ ശേഖരിച്ചുകൊണ്ടുവരാറ്‌. ഭാവിയില്‍ ഇതൊരു വരുമാനമാര്‍ഗ്ഗം കൂടിയാക്കി ഇതില്‍തന്നെ ഉറച്ചു നില്‍ക്കണം എന്നുണ്ട്‌.സ്ഥല പരിമിതിയാണ്‌ എന്റെ ഏറ്റവും വലിയപ്രശ്നം. ഭര്‍ത്താവ്‌ എല്ലാവിധ പ്രോതസാഹനവും ഇതിനായി നല്‍കുന്നുണ്ട്‌. നാട്ടില്‍ എന്റെ അച്ഛനും,അമ്മാവനുമൊക്കെ കൃഷിയില്‍ താത്പര്യം ഉള്ളവരാണ്‌ .ഇപ്രാവശ്യം എനിക്ക്‌ എന്റെങ്കിലും സംശയങ്ങള്‍ വന്നാല്‍ ഈ ബ്ലോഗില്‍ വന്ന് ചോദിക്കാമല്ലൊ? എന്നത്തേയും പോലെ പ്രകൃതിയെ സ്നേഹിക്കുന്ന ഈ ബ്ലോഗിന്‌ ഒരു കൂപ്പുകൈ.

  സിജി.