Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

കേരള സംസ്ഥാന ജൈവ കൃഷി നയം

പ്രീയമുള്ള കര്‍ഷക സുഹൃത്തുക്കളെ,

ഒന്നാം ഹരിത വിപ്ലവത്തിന്റെ പാളിച്ചകള്‍ ഉള്‍ക്കൊണ്ടുകൊണ്ട്‌ പുതിയ ഒരു നയം സര്‍ക്കാര്‍ സഹായത്തോടെ നടപ്പിലാകുവാന്‍ പോകുകയാണ്.

ജൈവകൃഷിയുടെ സാധ്യതകള്‍ ഭക്ഷ്യ കാര്‍ഷിക സംഘടന (FAO) ഇങ്ങനെ വിലയിരുത്തുന്നു:

“വര്‍ധിച്ച ഉല്‍‌പാദനം, പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം, ഋണമുക്തമായ വര്‍ധിച്ച വരുമാനം എന്നിവ വഴി ജൈവകൃഷി കൂടുതല്‍ ഭക്ഷ്യവസ്തു ലഭ്യതയ്ക്ക്‌ കര്‍ഷകരെ പ്രാപ്തരാക്കുന്നു. ഇത്‌ ദാരിദ്ര്യ ലഘൂകരണത്തിനും ഗ്രാമങ്ങളില്‍ നിന്ന്‌ നഗരങ്ങളിലേയ്ക്കുള്ള കുടിയേറ്റം തടയുന്നതിനും സഹായകമാകുന്നു. വിത്തുകളിന്മേല്‍ കര്‍ഷകനുള്ള അവകാശം വര്‍ദ്ധിപ്പിക്കുക, പ്രാദേശീക വിളകള്‍ പ്രോത്സാഹിപ്പിക്കുകയും ജൈവ വൈവിധ്യ സംരക്ഷണം, ചൂഷണ മുക്തമായ വിപണന സംവിധാനം (ഫെയര്‍ ട്രേഡ്‌ സമ്പ്രദായം) അടിയന്തിരമായി വേണ്ടിവരുന്ന സഹായങ്ങള്‍, പരമ്പരാഗത കൃഷിക്കാരുടെ അവകാശ സംരക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ നയപരമായ നിലപാടുകള്‍ സ്വീകരിക്കുക വഴി ഭക്ഷ്യ വസ്തുക്കാളുടെ ലഭ്യത ഗണ്യമായി ഉയര്‍ത്താന്‍ കഴിയും.”

ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളുടെ പൂര്‍ണ രൂപം കൃത്യമായ പരിഭാഷയ്ക്കുശേഷം ഇതേ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും. തല്‍ക്കാലം ഈ പേജില്‍ ഇംഗ്ലീഷിലുള്ളത്‌ കാണുക.

ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളില്‍ ഉള്‍പ്പെടുത്താത്ത വിഷയമാണ് “ഉദ്‌പാദകനും ഉപഭോക്താവിനും ദോഷം വരാത്ത ഒരു വില നിര്‍ണയം“ ഇക്കാര്യത്തില്‍ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. നിങ്ങളുടെ വിലയേറിയ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും കമെന്റുകളായി രേഖപ്പെടുത്തുമെന്ന്‌ വിശ്വസിക്കുന്നു.

ഋണമുക്തമായ വര്‍ധിച്ച വരുമാനംതന്ത്രം : 17 (മുന്നോട്ട്‌ നീക്കുക)

ഉദ്‌പാദകനെയും ഉപഭോക്താവിനെയും സംരക്ഷിച്ചുകൊണ്ടുള്ള ഒരു വിലനിര്‍ണയ രീതി നടപ്പിലാക്കുക

പ്രവര്‍ത്തനം

17.1 ഓരോ പഞായത്തിലെയും ജൈവ ഉത്‌പന്നങ്ങളുടെ പ്രതി കിലോ ഉദ്‌പാദനചെലവ്‌ കണക്കാക്കി സംസ്ഥാന തലത്തില്‍ അതിന്റെ ശരാശരി വില നിര്‍ണയിക്കുക.

17.2 ഉദ്‌പാദനചെലവിനൊപ്പം കര്‍ഷകര്‍ക്ക്‌ കിട്ടേണ്ട ലാഭവും കൂട്ടിച്ചേര്‍ത്ത്‌ വാങ്ങല്‍ വിലയായി നിശ്ചയിക്കുക.

17.3 ഉദ്‌പാദന ചെലവ്‌ നിര്‍ണയിക്കുമ്പോള്‍ കേരളത്തിലെ ഏറ്റവും താണ ശമ്പളം തൊഴിലാളികളുടെ വേതനമായി കണക്കാക്കുക.

17.4 ഉദ്‌പാദന ചെലവ് കണക്കാക്കിയത്‌ പ്രസിദ്ധീകരിക്കുക, അപ്പീലുകളുണ്ടെങ്കില്‍ ചര്‍ച്ചകള്‍ നടത്തി പരിഹാരം കാണുക.

17.5 വാങ്ങല്‍ വിലയോടൊപ്പം സംഘങ്ങളായാലും, ചെറുകിട കച്ചവടക്കാരായാലും അവര്‍‌ക്ക്‌ ലഭിക്കേണ്ട ലാഭവും ചേര്‍ത്ത്‌ വില്പന വില നിശ്ചയിക്കുകയും അത്‌ പ്രസിദ്ധീകരിക്കുകയും ചയ്യുക.

17.6 ഇക്കാര്യങ്ങളില്‍ തീരുമാനങ്ങളെടുക്കുമ്പോള്‍ എല്ലാ വിഭാഗക്കാരെയും ഉള്‍പ്പെടുത്തിക്കൊണ്ട്‌ ബ്യൂറോ ഓഫ്‌ എക്കണോമിക്‌സ്‌ ആന്‍ഡ്‌ സ്റ്റാറ്റിസ്റ്റിക്‌സിന്റെ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ അന്തിമ തീരുമാനങ്ങള്‍ എടുക്കുക.

കൂടാതെ ജൈവ കര്‍ഷകര്‍ ഉദ്‌പാദിപ്പിക്കുന്ന ജൈവ പാലിന് പാലാഴീ മില്‍ക്ക്‌ മാതൃകയില്‍ വിപണിയും വിലയും ലഭ്യമാക്കുക.

അറിയിപ്പ്‌ : നല്ല നിദ്ദേശങ്ങള്‍ സമര്‍പ്പിക്കാവുന്നതും ഇത്‌ ബയോഡൈവേഴ്‌സിറ്റി ബോര്‍ഡിന് ആര്‍‌മെയിലിലൂടെ സബ്‌സ്കൈബ്‌ ചെയ്യുന്നതുമാണ്.

2 comments to കേരള സംസ്ഥാന ജൈവ കൃഷി നയം

  • Devan

    ചന്ദ്രേട്ടാ,
    ജൈവകൃഷിയുടെ വിപണന സാദ്ധ്യതകള്‍, അന്താരാഷ്ട്രവിലനിലവാരം, ജൈവകൃഷിയില്‍ മുന്നിട്ടു നില്‍ക്കുന്നവര്‍ സ്വീകരിച്ച തന്ത്രം എന്നിവയെക്കുറിച്ച് ഒരു ലേഖനം എഴുതാന്‍ എനിക്കും ആഗ്രഹമുണ്ട്. അത്യാവശ്യം വിവരശേഖരണം നടത്തിക്കൊണ്ടിരിക്കുകയാണ്‌.

  • ദേവന്‍: വളരെ നല്ല കാര്യം. ലേഖനത്തിനായി കാത്തിരിക്കുന്നു. ഒന്നുകില്‍ അതിന്റെ ലിങ്ക്‌ ഇവിടിടുക അല്ലങ്കില്‍ ഒരു മെയില്‍ അയക്കുക.