Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

നമുക്കും ആഘോഷിക്കാം ഭൌമദിനം

Thanks to GOOGLE

എന്റെ ഈ പോസ്റ്റ് വായനക്കാരിലെത്തുവാന്‍ സഹായിക്കുന്ന ഗൂഗിളിന് നന്ദി


റബ്ബര്‍ ബോര്‍ഡില്‍നിന്ന് സതീശ് എന്ന Phd ചെയ്യുന്നവ്യക്തിയും ഡോ. ഭുവനചന്ദ്രനും 22-04-08 ന് റബ്ബര്‍ ബോര്‍ഡിന്റെ പരീക്ഷണശാലയില്‍ സോയില്‍ സാമ്പിളുകള്‍, കിണറ്റുവെള്ള സാമ്പിള്‍ എന്നിവ പരിശോധനയ്ക്ക് വിധേയമാക്കുന്നു.

നമ്മുടെ ഉടമസ്ഥതയിലുള്ള കിണറ്റിലെ വെള്ളം കുടിക്കുവാനും ഭൂമിയിലെ pH 6.5 മുകളിലും ആണെങ്കില്‍ നമുക്കും ആഘോഷിക്കാം ഭൌമദിനം. ഒന്നാം ഹരിതവിപ്ലവത്തിലൂടെ നമ്മുടെ ജൈവസമ്പുഷ്ടമായിരുന്ന മണ്ണില്‍ നമ്മെക്കൊണ്ട് രാസ കള, കുമിള്‍, കീടനാശിനികള്‍ പ്രയോഗിപ്പിച്ച് അമിതോത്പാദനം ലഭ്യമാക്കി വെയര്‍ ഹൌസുകളിലും ഫുഡ്കോര്‍പ്പറേഷന്‍ ഓഫ് ഇന്‍ഡ്യയിലും അഞ്ച് വര്‍ഷത്തിലേറെ പഴക്കമുള്ള അരിയും മറ്റും സംഭരിച്ച് വെച്ച് അന്യരാജ്യങ്ങളിലേയ്ക്ക് സബ്സിഡികളും ആനുകൂല്യങ്ങളും മറ്റും നല്‍കി കയറ്റുമതി ചെയ്യുകയുണ്ടായി. ഇന്നിതാ അരിയില്ല പാലില്ല കുടിക്കാന്‍ വെള്ളമില്ല ശ്വസിക്കാന്‍ ശുദ്ധവായുവില്ല എന്ന് പരിതപിച്ച് തുടങ്ങിയിരിക്കുന്നു. ദിനം പ്രതി മരുവല്കരണം വര്‍ദ്ധിക്കുമ്പോള്‍ ഒരു മരുഭൂമിയിലും കാര്‍ഷികോല്‍പാദനത്തിന് പരീക്ഷണങ്ങള്‍ നടത്താതെ ജൈവ സമ്പുഷ്ടമായ കൃഷിഭൂമിയില്‍ കളനാശിനികളും ജനിതകമാറ്റം വരുത്തിയ വിത്തുകളും ലഭ്യമാക്കി സര്‍വ്വനാശം വിതക്കുന്നു. അതിന് കേന്ദ്ര സര്‍ക്കാരിന്റെ ഒത്താശയും സുലഭമായി ലഭിക്കുന്നു.

1990 -ല്‍ ഞാന്‍ റബ്ബര്]കൃഷി ആരംഭിക്കുമ്പോള്‍ ജൈവ വളങ്ങള്‍ ഇടരുത് മണ്ണും ഇലയും പരിശോധിച്ചോ റബ്ബര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്യുന്ന (200 ഗ്രാം യൂറിയ, 350 ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 150 ഗ്രാം പൊട്ടാഷ്) രാസവള കൂട്ട് ഇടുവാനോ നിര്‍ദ്ദേശിച്ചിരുന്നു. 1997 -ല്‍ ഞാന്‍ ടാപ്പിംഗ് ആരംഭിച്ചപ്പോള്‍ മരമൊന്നിന് 20 കിലോ വീതം ഉണക്കിപ്പൊടിച്ച ചാണകം ഇടാമെന്നായി. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി മരമൊന്നിന് 90 കിലോ വീതം ബയോഗ്യാസ് സ്ലറി ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ റബ്ബര്‍ ബോര്‍ഡിന് മറ്റൊരു ഭൂതോദയം ഉണ്ടായി എന്റെ തോട്ടത്തിലെ മണ്ണിന്റെ pH പരിശോധിക്കാം എന്ന്. നല്ല കാര്യം – ഇന്നേ ദിവസം ഭൌമദിനമായിട്ട് എന്റെ തോട്ടത്തില്‍ നിന്ന് ശേഖരിച്ച അഞ്ച് സോയില്‍ സാമ്പിളും, കിണറ്റിലെ വെള്ളവും പരിശോധിക്കുകയാണ്. ഈ നല്ല കാര്യത്തിന് മുന്‍കൈ എടുത്ത ഡോ. കൃഷ്ണകുമാറിനെ എത്രതന്നെ അഭിനന്ദിച്ചാലും മതിവരില്ല. കാരണം ഇവിടൊരു സസ്സ്റ്റെയിനബിള്‍ അഗ്രിക്കള്]ച്ചര്‍ എന്ന സ്വപ്നമാണ് സാക്ഷാത്ക്കരിക്കപ്പെടുന്നത്.

റബ്ബര്‍ മരത്തിന് വരുന്ന പല രോഗങ്ങള്‍ക്കും മാത്രമല്ല ഈ ഭൂമിയിലെ സകല ചരാചരങ്ങള്‍ക്കും അത്യന്താപേക്ഷിതമായ മഗ്നീഷ്യത്തിന്റെ പ്രാധാന്യം തെളിയിക്കപ്പെടുവാന്‍ പോകുകയാണ്. സുലഭമായിരുന്ന ഡൊളാമൈറ്റ് ഇന്ന് സിമന്റ് കമ്പനികള്] കൈയ്യടക്കുമ്പോള്‍ മഗ്നീഷ്യം സല്‍ഫേറ്റ് നല്‍കിയെങ്കിലും സംരക്ഷിക്കുവാന്‍ കഴിയുമോ എന്ന് വ്യക്തമാക്കേണ്ട കാര്യം തന്നെയാണ്. നാളിതുവരെ സോയില്‍ ടെസ്റ്റിംഗ് ലബോറട്ടറികള്‍ മണ്ണിനോട് കാട്ടിയ ക്രൂരത ഇനിയെങ്കിലും അവസാനിപ്പിച്ചാല്‍ മതിയായിരുന്നു.

നാം വരുത്തിവെച്ച വിനകളായ ആഗോളതാപനം, കാലാവസ്ഥ വ്യതിയാനം, സോയില്‍ഡിഗ്രഡേഷന്‍, സമുദ്രജലവിതാനത്തിന്റെ ഉയര്‍ച്ച, ഇ-വേസ്റ്റ്, ഓസോണ്‍ പാളിയിലെ വിള്ളല്‍, പാരിസ്ഥിതിക മലിനീകരണം തുടങ്ങി പഞ്ചഭൂതങ്ങളെയും മലിനീമസമാക്കുന്ന എണ്ണിയാലൊടുങ്ങാത്ത വിപത്തുകള്‍ വരും തലമുറയെ ക്രൂരമായ രീതിയില്‍ ബാധിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

2 comments to നമുക്കും ആഘോഷിക്കാം ഭൌമദിനം

  • Baiju

    അഭിനന്ദനങ്ങള്‍. അവസരോചിതം ഈ പോസ്റ്റ്.

    -ബൈജു

  • കാര്ഷിക മേഖലയിലെ ഇത്രയും സീരിയസ്സായ പ്രശ്നത്തില് അഭിപ്രായം രേഖപ്പെടുത്താന് ഒരാളെയെങ്കിലും കിട്ടിയല്ലോ. സന്തോഷം.