Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

രാജ്യത്തിന് സാമ്പത്തിക വളര്‍ച്ച കര്‍ഷകര്‍ക്ക്‌ തളര്‍ച്ച

‘ലക്ഷം കോടി’ രാഷ്ട്രസംഘത്തില്‍ ഇന്ത്യയും

ന്യൂഡല്‍ഹി: സേവന, ഉത്‌പാദന മേഖലകളിലെ വളര്‍ച്ചയുടെയും രൂപയുടെ ഉയര്‍ന്ന മൂല്യത്തിന്റെയും പിന്‍ബലത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഒരുലക്ഷം കോടി ഡോളറിലേക്ക്‌ കുതിച്ചു. ഈ നാഴികക്കല്ല്‌ പിന്നിടുന്ന ലോകത്തെ പന്ത്രണ്ടാമത്തെ രാഷ്ട്രമെന്ന ബഹുമതിയും ഇന്ത്യ സ്വന്തമാക്കി.

കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട പുതിയ കണക്കുപ്രകാരം 2006-’07 സാമ്പത്തിക വര്‍ഷം വിപണിവില ആധാരമാക്കിയുള്ള രാജ്യത്തെ സമ്പദ്‌വ്യവസ്ഥയുടെ മൂല്യം 41,25,724 കോടിരൂപയാണ്‌. ഇത്‌ ഏതാണ്ട്‌ 1,01,000 കോടി ഡോളര്‍ വരും.

ഇതിനുമുമ്പ്‌ 11 രാജ്യങ്ങള്‍ മാത്രമാണ്‌ മൊത്ത ആഭ്യന്തര ഉത്‌പാദന (ജി.ഡി.പി) നിരക്കില്‍ ഒരുലക്ഷം കോടി ഡോളറിന്റെ പരിധി മറികടന്നിട്ടുള്ളത്‌. അമേരിക്ക, ജപ്പാന്‍, ജര്‍മനി, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ്‌, ഇറ്റലി, സ്പെയിന്‍, കാനഡ, ബ്രസീല്‍, റഷ്യ എന്നിവയാണവ.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജി.ഡി.പി.യില്‍ ഇന്ത്യയ്ക്ക്‌9.4 ശതമാനം വളര്‍ച്ചനിരക്ക്‌ കൈവരിക്കാന്‍ കഴിഞ്ഞു. നേരത്തേ, ഇത്‌ 9.2 ശതമാനമായിരുന്നു ലക്ഷ്യമിട്ടത്‌. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ (സി.എസ്‌.ഒ.) ആണ്‌ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട്‌ പുറത്തുവിട്ടത്‌.
കടപ്പാട്‌: മാതൃഭൂമി 1-6-07

ഇനി കോടികളുടെ ആഡംബരഭവനങ്ങള്‍

ശോഭ ഡെവലപ്പേഴ്‌സ്‌ ഉടമ പി.എന്‍.സി. മേനോന്‍ തൃശ്ശൂരില്‍ 850 കോടി രൂപയുടെ പാര്‍പ്പിട സമുച്ചയപദ്ധതി പ്രഖ്യാപിച്ചപ്പോള്‍ ഇതൊക്കെ ആരാണ്‌ വാങ്ങുക എന്നായിരുന്നു മിക്കവരുടെയും സംശയം. 1.26 കോടി രൂപവീതം വിലയുള്ള 25 വില്ലകള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്‌. പദ്ധതി പ്രഖ്യാപിച്ച്‌ രണ്ടാഴ്ചയ്ക്കുള്ളില്‍ എല്ലാം ‘ബുക്ക്ഡ്‌’. മലയാളിയുടെ ആര്‍ഭാട ഭവന സംസ്കാരത്തില്‍ ഇത്തരം വില്ലകളും പാര്‍പ്പുറപ്പിക്കുകയാണ്‌.ഒരു പുതിയ ജീവിതശൈലിതന്നെ ഈ വീടുകള്‍ വിളംബരംചെയ്യുന്നു. തൃശ്ശൂര്‍ പുഴയ്ക്കല്‍പാടത്ത്‌ 55 ഏക്കറില്‍ ആദ്യ ഘട്ടത്തില്‍ രൂപംകൊള്ളുന്ന ശോഭാ സിറ്റിയില്‍ ആറര ഏക്കര്‍ വരുന്ന ഒരു തടാകമുണ്ട്‌. ഈ ജലാശയത്തിനു മുന്നിലാണ്‌ വില്ലകള്‍. ഓരോന്നിന്‌ 46 ലക്ഷം മുതല്‍ 76 ലക്ഷം വരെ രൂപ വിലയുള്ള ഫ്‌ളാറ്റുകളും നിര്‍മിക്കുന്നുണ്ട്‌. മൂന്ന്‌ കിടപ്പുമുറികളുള്ള 423 അപ്പാര്‍ട്ടുമെന്റുകളും നാല്‌ കിടപ്പുമുറികളുള്ള 216 അപ്പാര്‍ട്ടുമെന്റുകളുമാണ്‌ പദ്ധതിയിലുള്ളത്‌. മുറികളില്‍നിന്ന്‌ തടാകത്തിന്റെ സുന്ദരദൃശ്യം കാണാവുന്നവയ്ക്ക്‌ വിലയേറും.ഷോപ്പിങ്‌ മാള്‍, ഹോട്ടല്‍, കച്ചവടകേന്ദ്രങ്ങള്‍, വിനോദകേന്ദ്രങ്ങള്‍, നടപ്പാത, ജലപാത, തിയേറ്റര്‍, കണ്‍വെന്‍ഷന്‍ സെന്റര്‍, ലോഞ്ചുകള്‍, റൂഫ്‌ടോപ്പ്‌ സ്വിമ്മിങ്ങ്‌പൂള്‍, കളിസ്ഥലങ്ങള്‍, ജിംനേഷ്യം, വായനശാല, യോഗാ സെന്റര്‍ എന്നിവ സിറ്റിയുടെ ഭാഗങ്ങളാണ്‌. അഞ്ച്‌ ഏക്കറില്‍ ഒരു ഹൈടെക്‌ ആസ്പത്രിയുമുണ്ടാകും.ഇന്ത്യയിലെ വന്‍നഗരങ്ങളിലും അമേരിക്കയിലും യൂറോപ്പിലുമുള്ള ധനികരായ മലയാളികളാണ്‌ ഇവിടെ താമസിക്കാന്‍ താത്‌പര്യപ്പെടുന്നവരിലേറെയും. 13 മാസംകൊണ്ട്‌ തൃശ്ശൂരിലെ ആദ്യഘട്ടം പൂര്‍ത്തിയാകും. കൊച്ചിയില്‍ ഉദ്ദേശിക്കുന്ന ശോഭാ സിറ്റിയുടെ ആദ്യഘട്ടം തന്നെ 5000 കോടി രൂപയുടേതാണ്‌.തൃശ്ശൂരില്‍ കാര്‍ഷിക സര്‍വകലാശാലയ്ക്കു സമീപം ഗ്രാമീണാന്തരീക്ഷത്തില്‍ നിര്‍മാണത്തിലുള്ള റോയല്‍ മെഡോസില്‍ 36.5 ലക്ഷം മുതല്‍ 67 ലക്ഷം വരെ രൂപയുള്ള വില്ലകളാണുണ്ടാവുക. ബുക്ക്‌ ചെയ്താല്‍ 10 മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കും.ക്ലബ്ബ്‌ ഹൗസും കമ്യൂണിറ്റി സെന്ററും കളിസ്ഥലങ്ങളും ജോഗിങ്‌ ട്രാക്കും വയര്‍ലസ്‌ സൗകര്യങ്ങളുള്ള സുരക്ഷാഭടന്മാരുമെല്ലാം അടങ്ങുന്നതാണ്‌ ഇവിടത്തെ സൗകര്യങ്ങള്‍.ഇത്തരത്തിലുള്ള അരഡസനിലേറെ പാര്‍പ്പിടകേന്ദ്രങ്ങളാണ്‌ കൊച്ചിയില്‍ ഒരുങ്ങുന്നത്‌. സ്ഥലദൗര്‍ലഭ്യംമൂലം നഗരപ്രാന്തങ്ങളിലാണ്‌ ഇവ വ്യാപിക്കുന്നത്‌. പാര്‍ക്ക്‌, കുട്ടികള്‍ക്ക്‌ കളിസ്ഥലം, ഷോപ്പിങ്‌ മാള്‍, എ.ടി.എം. കൗണ്ടര്‍, സൂപ്പര്‍മാര്‍ക്കറ്റ്‌, ഹെല്‍ത്ത്‌ ക്ലബ്ബ്‌, ആസ്പത്രി എന്നിവയും സദാ ഇന്റര്‍നെറ്റ്‌ സൗകര്യവും ലഭ്യമാകും. ഇതിനു പുറമെ ഒരു ഡസനോളം കോളനികള്‍ വരാനിരിക്കുന്നു. സ്കൂളുകളും ഇവയിലുണ്ടാകും.

ഇരുപതിലധികം വില്ലകളും ഫ്‌ളാറ്റ്‌ സമുച്ചയങ്ങളും ഒരു ചുറ്റുപാടില്‍ വരുന്ന ഹൗസിങ്‌ കോളനികള്‍ കോഴിക്കോട്‌ നഗരത്തിലും നിര്‍മാണത്തിലുണ്ട്‌. 180-200 അപ്പാര്‍ട്ട്‌മെന്റുകള്‍ ഇത്തരം കോളനികളിലുണ്ടാവും.

വലിയ ഫ്‌ളാറ്റുകള്‍ക്ക്‌ മുകളില്‍ ടെറസ്സില്‍ ചെറിയ വില്ലകള്‍ സ്ഥാപിച്ച്‌ കോളനി അന്തരീക്ഷം സൃഷ്ടിക്കുന്ന പ്രവണതയുമുണ്ട്‌. ഗള്‍ഫ്‌നാടുകളില്‍ കഴിയുന്നവര്‍ ഇത്തരം വീടുകള്‍ വാങ്ങി വാടകയ്ക്ക്‌ നല്‍കുന്നുമുണ്ട്‌.

കൊല്ലത്ത്‌ അഷ്ടമുടിക്കായല്‍ തീരത്തും കടലോരത്തും ആര്‍ഭാട പാര്‍പ്പിടകേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ ശ്രമമുണ്ട്‌. ഈ സംരംഭങ്ങള്‍ പ്രാരംഭദശയിലുള്ള കാസര്‍കോട്ടുപോലും വന്‍ മുതല്‍മുടക്കിന്‌ പലരും തയ്യാറായിട്ടുണ്ട്‌. ഫ്‌ളാറ്റുകളിലെ വിരസത ഒഴിവാക്കാന്‍ മേറ്റ്ങ്ങും പോകേണ്ടതില്ലെന്നതാണ്‌ ഇവയുടെ പ്രധാന ആകര്‍ഷണം. ചികിത്സയും ഷോപ്പിങ്ങുമെല്ലാം ചുറ്റുവട്ടത്തുണ്ടാവുമ്പോള്‍ ഇവ നഗരത്തില്‍ മറ്റൊരു ചെറുനഗരം സൃഷ്ടിക്കുകയായി.

കടപ്പാട്‌: മാതൃഭൂമി 4-06-07

Dhanakaryam-04-06-07

ഇതോടൊപ്പം വായിക്കേണ്ടത്‌ ഡോ.യാഗീന്‍ തോമസിന്റെ കേരളത്തിലെ പ്രധാന കാര്‍ഷിക വിളകളുടെ വിലയെപ്പറ്റിയുള്ള പഠന റിപ്പോര്‍ട്ടാണ്.

Comments are closed.