ഹൈദരാബാദില്‍ രണ്ടേമുക്കാല്‍ കോടിയുടെ വ്യാജ കറന്‍സി ഇത് മാതൃഭൂമിയില്‍ വന്ന വാര്‍ത്ത (പി.ഡി.എഫ് ഫയല്‍) പിടിച്ചെടുത്തതായുള്ള വാര്‍ത്ത വിദേശങ്ങളില്‍ പ്രിന്റ് ചെയ്ത് ഇന്ത്യയിലെത്തിക്കുന്ന കള്ളപ്പണത്തിന്റെ തെളിവായി അവതരിക്കുമ്പോള്‍ ഈ ഒഴുകിയെത്തുന്ന പണം ജി.ഡി.പി ഉയരുവാന് കാരണമായ ഷെയര്‍ മാര്‍ക്കറ്റിലും ബാങ്കുകളിലും നിക്ഷേപം വര്‍ദ്ധിക്കുക, വ്യവസായങ്ങള്‍ വളരുക, കര്‍ഷകര്‍ക്ക് വായ്പകള്‍ നല്കി കൃഷിചെയ്യിച്ച് ഉദ്പാദനം വര്‍ദ്ധിപ്പിക്കുക, ഭക്ഷ്യോത്പന്നങ്ങളുടെ വില നിയന്ത്രിക്കുവാന്‍ കഴിയുക എന്നിവ പ്രാപ്തമാകുന്നു. അപ്രകാരം രൂപയുടെ മൂല്യം ഉയര്‍ത്തി നിറുത്തുവാനും ഡോളറിന്റെ മൂല്യം ഇടിക്കുവാനും സഹായിക്കുന്നു. അതിലൂടെ വിദേശ ഇന്ത്യക്കാര്‍ അയക്കുന്ന പണത്തിന് ലഭിക്കുന്ന ഇന്ത്യന്‍ കറന്‍സിയില്‍ വന്‍ ഇടിവുണ്ടാകുകയും ചെയ്യുന്നു. തികയാത്തത് എ.ഡി.ബി, ഐ.എം.എഫ്, വേള്‍ഡ് ബാങ്ക് എന്നിവിടങ്ങളില്‍ നിന്ന് ദോളറായിത്തന്നെ വായ്പ്പയെടുക്കുന്നു. ബാങ്കുകളുടെ വിദേശ നാണ്യശേഖരം ഉയരങ്ങളിലെത്തിക്കാനും കഴിഞ്ഞു. ഗതികിട്ടാത്ത കര്‍ഷകര്‍ ജീവിക്കുവാന്‍ വേണ്ടി കിട്ടുന്ന വിലയ്ക്ക് കൃഷിഭൂമി വില്‍ക്കുന്നു. റീയല്‍ എസ്റ്റേറ്റുകാര്‍ മുഖേന താണ വിലയ്ക്ക് വാങ്ങുന്ന ഭൂമികള്‍ ഉയര്‍ന്ന വിലയ്ക്ക് കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് കൈമാറ്റം നടത്തി കള്ളപ്പണത്തെ വെള്ളപ്പണമായി മാറ്റുന്നു.
ഭാരതം തിളങ്ങാന്‍ ഇതിനെക്കാള്‍ കൂടുതല്‍ മറ്റെന്താണ് വേണ്ടത്? ലോക സമ്പന്നരുടെ പട്ടികയില്‍ പല ഇന്ത്യക്കാരും എത്തിച്ചേര്ന്നില്ലെ? കൃഷി നശിച്ചാലും കുത്തകകളുടെ ചില്ലറ വിപണികളിലൂടെ എല്ലാം താണവിലയ്ക്ക് ലഭ്യമാക്കുന്നില്ലെ? നാടിന് നഷ്ടമില്ലാത്ത കുറച്ച് കര്‍ഷക ആത്മഹത്യയില്‍ ദോഷമുണ്ടോ? സ്മ്പന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യയും മുന്നേറുന്നില്ലെ? കീടങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്ന ജി.എം നെല്ലും ജി.എം റബ്ബറും ജി.എം പരുത്തിയും ജി.എം വഴുതനയും ലഭ്യമാക്കിയില്ലെ? കൊതുകിനെ കൊല്ലാന്‍ ഡി.ഡി.ടി യും മണ്ഡരിക്ക് ഡൈക്കോഫോളും കേടില്ലാത്ത വാഴപ്പഴം ലഭിക്കാന്‍ കാര്‍ബോഫുറാനും നല്ല അണ്ടിപ്പരിപ്പിന് എന്‍ഡോസള്‍ഫാനും തുടങ്ങി പലതും തന്നില്ലെ? രോഗികളെ ചികിത്സിക്കാന്‍ ധാരാളം സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍ വന്നില്ലെ?
ताजे टिप्पणियाँ