മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

കര്‍ഷകനും, വിപണിയും വിലയും

19-03-2015 ന് വൈകുന്നേരം 6.50 നുള്ള വയലും വീടും പരിപാടിയിലും കര്‍ഷകരം, വിലയും, വിപണിയും എന്ന വിഷയത്തെ ആധാരമാക്കി ശ്രീ മുരളീധരന്‍ തഴക്കര ചന്ദ്രശേഖരന്‍ നായരുമായി ഒരു ചര്‍ച്ച പ്രക്ഷേപണം ചെയ്തു. പല കര്‍ഷകരും പറയുന്നു കൃഷി ലാഭകരമാണെന്ന്. എന്നാല്‍ അവര്‍ക്കറിയില്ല കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവന്റെ കാരണമെന്താണ് എന്ന്. ലോകമെമ്പാടുമുള്ള സാമ്പത്തിക വിദഗ്ധരാല്‍ നിയന്ത്രിക്കുന്ന നാണയപ്പെരുപ്പമാണ് വിലയിടിവിനുള്ള പ്രധാന കാരണം. നാണയപ്പെരുപ്പം കണക്കാക്കുന്ന ബയിസ് ഈയര്‍ 2004-05 ല്‍നിന്ന് 2011-12 ലേയ്ക്ക് മാറുമ്പോള്‍ നാണയപ്പെരുപ്പം കുറച്ചുകാട്ടുവാന്‍ കഴിയുന്നു. ആരും തന്നെ കര്‍ഷകരുടെ ആത്മഹത്യയുടെ കാരണമെന്താണെന്ന് അന്വേഷിക്കാറില്ല. കൃഷിചെയ്യുമ്പോഴുണ്ടാകുന്ന കാര്‍ഷിക നഷ്ടം തന്നെയാണ് കര്‍ഷകരുടെ ആത്മഹത്യക്ക് പ്രധാന കാരണം. നാണയപ്പെരുപ്പമാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും പെന്‍ഷന്‍ വാങ്ങുന്നവരുടെയും ഡി.എ വര്‍ദ്ധനവിന് കാരണം. കാലാകാലങ്ങളില്‍ ഡി.എ അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിക്കപ്പെടുന്നു. കേരള സര്‍വ്വകലാശാലയിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം പ്രൊഫസറായിരുന്ന ഡോ. യാഗീന്‍ തോമസ് കര്‍ഷകരുടെ ആത്മഹത്യയുടെ കാരണങ്ങളെക്കുറിച്ച് പ്രസിദ്ധീകരിക്കുകയുണ്ടായി. പ്രസ്തുത പഠനം ശാസ്ത്രഗതി മാസികയില്‍ പരിഭായപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുതുതായി യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ഗ്രേഡ് 11 വിന് 1983 ല്‍  798  രൂപ അടിസ്ഥാന ശമ്പളവും ഡി.എയുംകൂടി (വീട്ടുവാടക അലവന്‍സും സിറ്റി അലവന്‍സും മറ്റും കൂട്ടാതെ) ലഭിച്ചിരുന്നത് 2015 ല്‍ 25020 രൂപയായി വര്‍ദ്ധിച്ചു. 1983 ബയിസ് ഈയറായി കണക്കാക്കിയാല്‍ സമ്പളത്തില്‍ 31.35 ഇരട്ടി വര്‍ദ്ധനയാണ് ഉണ്ടായത്.

എന്റെ വ്യക്തിഗത രേഖകളില്‍ 1983 ല്‍ പറമ്പിലും പാടത്തും പണിയെടുത്തിരുന്ന പുരുഷ തൊഴിലാളിക്ക്  20/- രൂപ പ്രതിദിന ശമ്പളമായിരുന്നു.  2015  ആയപ്പോഴേയ്ക്കും അത്  750/- രൂപയായി വര്‍ദ്ധിച്ചു. 2015 ല്‍ കര്‍ഷക തളിലാളികളുടെ  ശമ്പള സൂചിക 3750 ശതമാനമായിട്ടാണ് 1983 മായി താരതമ്യം ചെയ്യുമ്പോള്‍ വര്‍ദ്ധിച്ചത്.  ഈ വര്‍ദ്ധന കേരളത്തില്‍ എല്ലാ മേഖലകളിലും പ്രകടമാണ്.

ഇപ്പോള്‍ ശരാശരി നാളികേരം ഒന്നിന്12.5 രൂപയടുപ്പിച്ചാണ് വില. നാളികേരകര്‍ഷകന് നീതി ലഭിക്കണമെങ്കില്‍ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ഗ്രേഡ്  ന് ശമ്പളം 7.58  x 798 =  6049/- രൂപ പ്രതിമാസ ശമ്പളമായി കുറയ്ക്കുകയോ 31.35 x 1653 = 51822/- രൂപ 1000 തൊണ്ടില്ലാത്ത നാളികേരത്തിന് ലഭിക്കുകയോ ആണ് വേണ്ടത്.

അതേപോലെ സ്വാഭാവിക റബ്ബറിന് 31.35 x 16.7 =  524/- രൂപ RSS 4 ഷീറ്റ് കിലോഗ്രാം ഒന്നിന്  ലഭിക്കണം. 

ആകാശവാണി തിരപവന്തപുരം നിലയം 19-3-2015 ല്‍ വൈകുന്നേരം 6.50 ന് പ്രക്ഷേപണം ചെയ്ത വയലും വീടും പരിപാടി.

ആകാശവാണി പ്രക്ഷേപണം ചെയ്ത വയലും വീടും പരിപാടിയില്‍ ചന്ദ്രശേഖരന്‍ നായരും, മുരളീധരന്‍ തഴക്കരയും തമ്മിലുള്ള ചര്‍ച്ച കേട്ടശേഷം കേരളആഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയിലെ സെയില്‍ സയന്‍സ് വിഭാഗം മുന്‍ പ്രൊഫസര്‍ ഡോ തോമസ് വര്‍ഗീസിന്റെ പ്രതികരണം.

Leave a Reply

You can use these HTML tags

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

  

  

  

twelve − three =