Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

കര്‍ഷകര്‍ വെല്ലുവിളികളെ നേരിടാന്‍ പ്രാപ്തരാകണം

ഭരണാധികാരികളും ഉദ്യോഗസ്ഥരും ഒത്തുചേര്‍ന്ന്‌ കര്‍ഷകര്‍ക്ക്‌ ഹാനികരമായ തീരുമാനങ്ങളെടുക്കുന്നതിന്റെ ഫലമായാണ് കര്‍ഷക ആത്മഹത്യകള്‍ പെരുകുന്നത്‌. വസ്തുജാമ്യത്തില്‍ ബാങ്ക്‌ വായ്പ നല്‍കി കൃഷിയെ പ്രോത്‌സാഹിപ്പിക്കുന്നത്‌ കാര്‍ഷികോത്‌പന്നങളുടെ വിലയിടിക്കുവാന്‍ മാത്രമേ പ്രയോജനപ്പെടുകയുള്ളു. ബാങ്കുകളില്‍ കെട്ടിക്കിടക്കുന്ന പണം പ്രലോഭനങ്ങളില്‍ മയക്കി കര്‍ഷകരെക്കൊണ്ട്‌ എടുപ്പിക്കുന്നതിനേക്കാള്‍ വിദേശകടങ്ങള്‍ ഒഴിവാക്കി ഭരണചെലവുകള്‍ക്ക്‌ വേണ്ടി വിനിയോഗിക്കുന്നതല്ലെ നല്ലത്‌.

ഞാനൊരു എക്കണോമിക്‌സ്‌ സ്റ്റഡി നടത്തുവാന്‍ ആഗ്രഹിക്കുന്നു. എന്റെ അറിയാന്‍ പാടില്ലാത്ത കാര്യം പഠിക്കുവാനുള്ള ഒരതിമോഹമാണെന്ന്‌ കരുതിയാല്‍ മതി. കേരള യൂണിവേര്സിറ്റിയിലെ ഫ്യൂച്ചര്‍ സ്റ്റഡി വിഭാഗം നടത്തേണ്ടത്‌ അവര്‍ ചെയ്യില്ല എന്നറിയാമെന്നതിനാല്‍ ആ ദൌത്യം ഞാന്‍ ഏറ്റെടുത്ത്‌ നടത്തുകയാണ്. എനിക്കിതില്‍ പലരുടെയും സഹായം ആവശ്യമായി വരും. സന്മനസുള്ളവര്‍ സഹായിക്കുക.

കക്ഷിഭേദമന്യേ വലതും ഇടതും ഒന്നിച്ചു നില്‍ക്കുന്ന ഒന്നാണ് ശമ്പള വര്‍ധനവിനുവേണ്ടി സര്‍ക്കാരിനെതിരേയുള്ള സമരം. സര്‍ക്കാര്‍ വരുമാനത്തിന്റെ നല്ലൊരു പങ്ക്‌ ശമ്പളമായും പെന്‍ഷനായും പറ്റുമ്പോള്‍ അവരുടെ തീരുമാനങ്ങള്‍ കര്‍ഷകര്‍ക്കെതിരായി മാറുന്നു വെന്നതാണ് വാസ്തവം. ഒരു പെന്‍ഷണറായ എനിക്ക്‌ എന്തിന്റെ അടിസ്ഥാനത്തിലാണ് വര്‍ധനവ്‌ എന്ന്‌ ഇതുവരെ മനസിലായിട്ടില്ല. 50 രൂപ ശമ്പളം കൂടുമ്പോള്‍ ഉപ്പുതൊട്ട്‌ കര്‍പ്പൂരം വരെ വില വര്‍ധിക്കുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളവര്‍ധനവിന് ആനുപാതികമായി തൊഴിലാളികളുടെ കൂലിയും വര്‍ധിക്കുന്നു. ഫലമോ കാര്‍ഷിക നഷ്ടവും കര്‍ഷക ആത്മഹത്യകളും. ഇതിനെപറ്റി പഠനം നടത്തുന്നവര്‍ കാണാതെ പോകുന്നതോ കണ്ടില്ല എന്ന്‌ നടിക്കുന്നതോ ആയ കാര്യങ്ങള്‍ ഞാന്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു.

എന്റെ പ്രസ്തുത മോഹം ഒരു ഗ്രാഫായി അവതരിപ്പിക്കുകയാണ് ലക്ഷ്യം. അതിനാല്‍ ഒരു സാമ്പിള്‍ ഗ്രാഫ്‌ ഞാന്‍ അവതരിപ്പിക്കുന്നു.

ശമ്പളവും പെന്‍ഷനുംതൊഴിലാളികളുടെ കൂലിയും കൂടുമ്പോള്‍ഇന്ന്‌ ഏറ്റവും കൂടിയ വില അവകശപ്പെടുന്ന റബ്ബര്‍ പോലും വിലയുടെ കാര്യത്തില്‍ ലക്ഷ്യം കാണുന്നില്ല എന്നതാണ് വാസ്തവം. അപ്പോള്‍ മറ്റു വിള‍കളുടെ കാര്യത്തില്‍ പറയേണ്ടകാര്യമില്ലല്ലോ. കൃഷിയെ മാത്രംആശ്രയിച്ചു ജീവിക്കുന്ന ഒരുചെറിയ വിഭാഗം മൊത്തം ജനസംഖ്യയുടെ 10 ശതമാനം വരുമായിരിക്കാം അവരാണ് ഒരു ഗതിയുമില്ലാതെ ആത്മഹത്യകള്‍ ‍ചെയ്യുന്നത്‌. തൊഴിലാളികളുടെ കാര്യം അതിനെക്കാ‍ള്‍ കഷ്ടമാണ്. കാരണം വന്‍ തോതില്‍ അവരുടെ തൊഴിലവസരങ്ങള്‍ നഷ്ടമാകുകയും കൃഷിഭൂമി തരിശായി മാറുകയും ചെയ്യുന്നു. എനിക്ക്‌ പൂര്‍ത്തീകരിക്കുവാന്‍ കഴിയാത്ത കണക്കുകള്‍ എക്സല്‍ പേജുകളായി അവതരിപ്പിക്കുന്നു.

സര്‍വീസിലിരിക്കുമ്പോള്‍തന്നെ ഉന്നത പദവിയും ആനുകൂല്യങ്ങളും കൈപ്പറ്റിയിരുന്ന ഡോ.എം.എസ്‌.സ്വാമിനാഥനെപ്പോലുള്ളവര്‍ കര്‍ഷിക കമ്മിഷന്‍ ചെയര്‍മാനായിരുന്ന്‌ ഖജനാവ്‌ കാലിയാക്കുന്നതല്ലാതെ കര്‍ഷകര്‍ക്കനുകൂലമായ എന്തു തീരുമാനങ്ങളാണ് എടുക്കുന്നത്‌. ചില ഗ്രാമങ്ങളെങ്കിലും ഇവരുടെ മേല്‍നോട്ടത്തില്‍ മാതൃകാപരമായി കൃഷി ലാഭകരമാണെന്ന്‌ തെളിയിക്കട്ടെ. കേരളത്തില്‍ അത്‌ മലബാര്‍ മേഖലയാകുന്നത്‌ നല്ലതായിരിക്കും. കര്‍ഷകരുടെ ആത്മഹത്യകളുടെ കണക്കുകള്‍ അവതരിപ്പിച്ച്‌ മുതലകണ്ണുനീരൊഴുക്കുന്നവര്‍ സത്യം കാണുന്നില്ല  എന്നതല്ലെ ശരി. കള്ളപ്പണം വെള്ളപ്പണമായി മാറ്റുന്നവര്‍ക്ക്‌  കൃഷിയും മൃഗസംരക്ഷണവും നല്ലതാണ്.

ജൈവ സമ്പുഷ്ടമായിരുന്ന മണ്ണില്‍ രാസവളങ്ങളും കള, കുമിള്‍, കീടനാശിനികളും ഉപയോഗിച്ച്‌  കുറെ വര്‍ഷങ്ങള്‍ ഉത്‌പാദനം വര്‍ദ്ധിപ്പിച്ച്‌ വിളവെടുപ്പിലൂടെ മണ്ണിന്റെ ജൈവ സമ്പത്ത്‌ നശിപ്പിക്കുകയല്ലെ ചെയ്തത്‌. അതി മഹത്തരമെന്ന്‌ പറയുന്ന  ബയോടെക്‌നോളജി ഉപയോഗിച്ച്‌ ചന്ദ്രനില്‍ കൃഷി തുടങ്ങിയാല്‍ അത്‌ ഒരു വിജയം ആയേനെ. പലയിടത്തും പരാജയപ്പെട്ട ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ നൂറ്റാണ്ടുകളായി നാം കൃഷിചെയ്തുവരുന്ന കൃഷിയേയും വിത്തുകളെയും മണ്ണിനെയും നശിപ്പിക്കുകയേ ഉള്ളു.

എനിക്ക്‌ പൂര്‍ത്തിയാക്കുവാന്‍ കഴിയാതെ പോയത്‌ ഡോ.യാഗീന്‍ തോമസ്‌ പൂര്‍ത്തിയാക്കിയത്‌ ശാസ്ത്രഗതി മാസിക പ്രസിദ്ധീകരിക്കുകയുണ്ടായി. അത്‌ പി.ഡി.എഫ്‌ ഫയലായി കാണുക

4 comments to കര്‍ഷകര്‍ വെല്ലുവിളികളെ നേരിടാന്‍ പ്രാപ്തരാകണം

  • കര്‍ഷകര്‍ വെല്ലുവിളികളെ നേരിടാന്‍ പ്രാപ്തരാകണം

  • ആരെങ്കിലും എന്നെ ഒന്നു സഹായിക്കൂ. എനിക്കറിയേണ്ടത്‌ എന്റെ പെന്‍ഷനും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളവും വര്‍ധിക്കുന്നത്‌ എസന്‍‌ഷ്യല്‍ കമോഡിറ്റീസ്‌ അക്ട്‌ പ്രകാരം നിത്യോപയോഗ സാധനങളുടെ വര്‍ദ്ധനവിന്റെ അടിസ്ഥാനത്തിലാണോ? ആണെങ്കില്‍ കാര്‍ഷികോത്പന്നങ്ങളുടെ വില വര്‍ദ്ധിക്കാതെ ശമ്പളം വര്‍ദ്ധിപ്പിക്കുവാന്‍ കഴിയുമോ? കര്‍ഷകരുടെ സന്തുലിതമായ വരുമാനം നിലനിറുത്തുവാന്‍ അവര്‍ക്കും എസന്‍ഷ്യല്‍ കമോഡിറ്റീസ്‌ ആക്ടിന്റെ പ്രയോജനം ലഭിക്കുവാനുള്ള അര്‍ഹതയില്ലെ? 1985 മുതല്‍ 2005 വരെ ശമ്പളവും പെന്‍ഷനും തൊഴിലാളികളുടെ വേതനവും വര്‍ദ്ധിച്ചത്‌ എസന്‍‌ഷ്യല്‍ കമോഡിറ്റീസ്‌ ആക്ടീന്റെ പിന്‍ബലത്തിലാണ് എങ്കില്‍ കാര്‍ഷികോത്‌പന്നത്തിന്റെ വിലവര്‍ദ്ധിക്കാതെ എങ്ങിനെ വര്‍ദ്ധിച്ചു? ഇവയെല്ലാം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെ കൈകാര്യം ചെയ്യുമ്പോള്‍ കൃഷിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഒരു ചെറിയ വിഭാഗം കര്‍ഷകരെ ദ്രോഹിക്കുകയല്ലെ ചെയ്യുന്നത്‌? അവര്‍ ജാതിയുടെയും മതത്തിന്റെയും കക്ഷി രാഷ്ട്രീയത്തിന്റെയും ചരടുകളില്‍ അസംഘടിതരായിപ്പോയതല്ലെ കാരണം? ഇതെല്ലാം എന്റെ മറുപടികിട്ടാത്ത ചോദ്യങ്ങളാണെന്നറിഞ്ഞുകൊണ്ട്‌ അവതരിപ്പിക്കുകയാണ്. രണ്ടു ദിവസം മുമ്പ്‌ എ.സി.വി(ACV) യില്‍ ഹോട്ട്‌ ലൈന്‍ എന്ന ഒരു പരിപാടി നടക്കുകയുണ്ടായി. പരിപാടി നടക്കുന്നതിന് മുമ്പ്‌ കാണാന്‍ കഴിഞ്ഞത്‌ കേരള സര്‍ക്കാരിന്റെ കീഴിലുള്ള ഒരു സഹകരണ സ്ഥാപനമായ മാറനല്ലൂര്‍ ക്ഷീരോത്‌പദക സംഘത്തിന്റെ ക്ഷീര പാലിന്റെ പരസ്യമാണ്. അവര്‍ കൊടുക്കുന്ന പരസ്യ തുകയും വാങ്ങി ക്ഷീരയുടെ പാല്‍ വെളിച്ചെണ്ണയും സോപ്പുലായനിയും ടെക്‌സ്ട്രോസും പാല്‍പ്പൊടിയും ചേര്‍ത്തുണ്ടാക്കുന്നതാണെന്ന്‌ പറയാന്‍‍ കഴിയുമോ? ചര്‍ച്ചയില്‍ പങ്കെടുത്ത ശ്രീ ആര്‍.ഹേലി, അഡ്വ.സമ്പത്ത്‌, ശ്രീ.ജോസഫ്‌ വാഴക്കല്‍ എന്നിവര്‍ കര്‍ഷക ആത്മഹത്യകള്‍ക്ക്‌ കാരണം പെന്‍ഷനും ശമ്പളവും വര്‍ദ്ധിക്കുന്നതിനാനുപാതികമായി കര്‍ഷികോത്‌പന്നങ്ങളുടെ വില കൂടാത്തതല്ലെ എന്ന എന്റെ സംശയത്തിന് മറുപടി പറയാതെ ഒഴിഞ്ഞുമാറി എന്നതാണ് വാസ്തവം. എന്നെ ഈ ചാനല്‍ ഇത്തരം ഒരു ചര്‍ച്ചയില്‍ പങ്കെടുക്കുവാന്‍ ക്ഷണിക്കുമോ? ഇല്ല ഇല്ല ഇല്ല……..

  • സ്വാമിനാഥന്‍ കമ്മീഷന്‍ പറഞ്ഞ നല്ലൊരുകാര്യം 6-10-06 ലെ മാതൃഭൂമി ദിനപത്രത്തില്‍ വന്നിരിക്കുന്നു. “കര്‍ഷകരുടെ യഥാര്‍ഥ വരുമാനം എത്രയെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുവേണ്ടി രൂപവത്‌ക്കരിച്ച ആറാം ശമ്പള കമ്മീഷന്‍ പരിശോധിക്കണം.” വളരെ നല്ല കാര്യം. എന്നാല്‍ എസ്സെന്‍‌ഷ്യല്‍ കമോഡിറ്റീസ്‌ എന്നുപറയുന്നതില്‍ ഭക്ഷ്യോത്‌പന്നങ്ങളുടെ വിലയാവണം ഡി.എ വര്‍ധനവിന് പ്രാധാന്യം നല്‍കി പരിഗണിക്കേണ്ടത്‌. വായ്പകള്‍ നല്‍കി കര്‍ഷകരെ സഹായിക്കാം എന്ന്‌ ധരിക്കുന്നുവെങ്കില്‍ വായ്പയുടെ ദോഷവശങ്ങള്‍ മനസിലാക്കിയ കര്‍ഷകരാരും ആ കെണിയില്‍ വീഴില്ല. കാര്‍ഷികോത്‌പന്നങ്ങള്‍ക്ക്‌ ഉത്‌പാദനചെലവിനേക്കാള്‍ കൂടിയ വില കിട്ടുകയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ തെറ്റായ ഡി.എ വര്‍ധനവ്‌ ഒഴിവാക്കുകയും ചെയ്താല്‍ അത്‌ കര്‍ഷകരോട്‌ കാട്ടുന്ന ഏറ്റവും വലിയ നീതിയായിരിക്കും.

  • എനിക്ക്‌ പൂര്‍ത്തിയാക്കുവാന്‍ കഴിയാതെ പോയത്‌ ഡോ.യാഗീന്‍ തോമസ്‌ പൂര്‍ത്തിയാക്കിയത്‌ ശാസ്ത്രഗതി മാസിക പ്രസിദ്ധീകരിക്കുകയുണ്ടായി. അത്‌ പി.ഡി.എഫ്‌ ഫയലായി കാണുക