Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

റബ്ബര്‍ കര്‍ഷകരുടെ സ്വപ്നങ്ങള്‍ പൂവണിയുന്നു

എട്ടു വര്‍ഷത്തെ നീണ്ട പോരാട്ടങ്ങള്‍ക്കൊടുവില്‍ അല്പം സാന്ത്വനവുമായി ഒരു പ്രമുഖ ടയര്‍ നിര്‍മാതാവിന്റെ പ്രതിനിധി റബ്ബര്‍ കര്‍ഷകരെ തേടിയെത്തുന്നു. മൂലധന നിക്ഷേപമില്ലാതെയും ലാഭനഷ്ടങ്ങളില്ലാതെയും കര്‍ഷകര്‍ക്ക്‌ പൂര്‍ണമായും നേട്ടങ്ങള്‍ ലഭ്യമാക്കണം എന്ന ഉദ്ദേശത്തോടെ സന്മനസുള്ള കുറച്ച്‌ കര്‍ഷകര്‍ ഒത്തുചേര്‍ന്നുകൊണ്ട്‌ ചാരിറ്റബിള്‍ സൊസൈറ്റീസ്‌ ആക്ട്‌പ്രകാരം രജിസ്റ്റര്‍ ചെയ്ത്‌ പ്രവര്‍ത്തനംമാരംഭിച്ച  “ക്വാളിറ്റി റബ്ബര്‍ മാര്‍ക്കറ്റിംഗ്‌ സൊസൈറ്റി” തുടക്കത്തില്‍ തന്നെ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ശക്തരായ എതിരാളികളുടെ മുന്നില്‍ പരാജയപ്പെടുകയായിരുന്നു എന്നതാണ് വാസ്തവം. അതിന്ശേഷം കര്‍ഷകര്‍ക്ക്‌ നീതിലഭിക്കുവാന്‍ വേണ്ടി സെക്രട്ടറി എന്നനിലയില്‍ സ്വന്തം വിയര്‍പ്പിന്റെയും കണ്ണുനീരിന്റെയും മുതല്‍മുടക്കോ‍ടെ തുടര്‍ന്നുവന്ന ഇന്റെര്‍നെറ്റിലൂടെയുള്ള ഒറ്റയാള്‍ പോരാട്ടം ഇപ്പോള്‍ ഒരു വഴിത്തിരിവിലെത്തിച്ചേര്‍ന്നിരിക്കുന്നു.

എന്റെ ഇംഗ്ലീഷിലുള്ള ഇന്ത്യന്‍ നാച്വറല്‍ റബ്ബര്‍ പേജ്‌ കാണുകയും അതിലുള്ള ഒരു കമെന്റില്‍നിന്നും എന്റെ ഫോണ്‍ നമ്പര്‍ കണ്ടെത്തി നേരി‍ട്ട്‌ വിളിച്ച്‌ എന്റെ ഒരു ആരാധകനാണെന്ന്‌ പറയുകയും സീയറ്റ്‌ ടയറിന്റെ (Ceat Tyres) പര്‍ച്ചേസ്‌ മാനേജരാണ് എന്ന്‌ പരിച്ചയപ്പെടുത്തിയ തമിഴ്‌നാട്‌ സ്വദേശി ശ്രീ.രാമചന്ദ്രന്‍ സഹായ ഹസ്തങ്ങളുമായി മുന്നിലെത്തുകയാണ്. മാത്രവുമല്ല എന്റെ ബ്ലോഗില്‍ അദ്ദേഹം കമെന്റ്‌ രേഖപ്പെടുത്തുകയും ഉണ്ടായി.

കര്‍ഷകരെ സഹായിക്കുവാനെന്ന വ്യാജേന രൂപംകൊണ്ട സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള റബ്ബര്‍ മാര്‍ക്കറ്റിംഗ്‌ സൊസൈറ്റികള്‍ കാണിക്കുന്ന ഗ്രേഡിംഗ്‌ തിരിമറികള്‍, കയറ്റുമതി തട്ടിപ്പുകള്‍, വിലയിലെ ഏറ്റക്കുറച്ചിലുണ്ടാക്കല്‍ തുടങ്ങി കര്‍ഷകരെയും ടയര്‍ നിര്‍മാതാക്കളെയും കൊള്ളയടിക്കുന്നതിന്റെ തെളിവുകള്‍ എന്റെ പേജുകളിലൂടെ എനിക്കവതരിപ്പിക്കുവാന്‍ എന്നെ പ്രാപ്തനാക്കിയ ബ്ലൊഗേഴ്‌സിനോട്‌ എന്നെ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളട്ടെ. ഇന്ത്യയിലെ ഏറ്റവും നല്ല ബോര്‍ഡെന്ന്‌ അവകാശപ്പെടുന്ന റബ്ബര്‍ബോര്‍‌ഡിന്റെ കള്ളക്കണക്കുകള്‍ എനിക്കവതരിപ്പിക്കുവാന്‍ കഴിഞ്ഞതില്‍ ശ്രീ.രാമചന്ദ്രന്‍ തന്നെ പറയുന്നു “Dear Mr. Nair,I am amazed the details you have collected on Natural rubber and my sincere appreciation for the same“.

കര്‍ഷകരെ സംഘടിപ്പിച്ച്‌ കര്‍ഷകരെത്തന്നെ കൊള്ളയടിക്കുകയും കര്‍ഷകര്‍ക്കുവേണ്ടി മുതലക്കണ്ണുനീര്‍ ഒഴുക്കുകയും ചെയ്യുന്ന കപട രാഷ്ട്രീയക്കാര്‍ക്ക്‌ കാര്‍ഷികവികസന ബാങ്കുകളിലൂടെയും, സഹകരണ സംഘങ്ങളിലൂടെയും ഇനിയും അധികനാള്‍ കൊള്ളയടിക്കുവാന്‍ കഴിയുകയില്ല എന്ന്‌ മുന്നറിയിപ്പുകൂടിയാണിത്‌. 50 സ്ഥിരാംഗങ്ങളായി പരിമിതപ്പെടുത്തിയിട്ടുള്ള ക്വാളിറ്റി റബ്ബര്‍ മാര്‍ക്കറ്റിംഗ്‌ സൊസൈറ്റി താല്‍‌ക്കാലികാംഗങ്ങളെ കൂടി (ലിമിറ്റില്ല) കൂട്ടിച്ചേര്‍ത്തുകൊണ്ട്‌ വിപണിയിലേയ്ക്ക്‌ ഇറങ്ങുവാന്‍ ഒരു ശ്രമം കൂടി സീയറ്റ്‌ ടയറിന്റെ സഹായത്താല്‍ തുടക്കം കുറിക്കുവാന്‍ പോവുകയാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ജാതി, മത, കക്ഷി രാഷ്ട്രീയത്തിനതീതമായി തൊഴിലാളികളെയും, കര്‍ഷകരെയും, ഉത്‌പന്ന നിര്‍മാതാക്കളെയും പരസ്പരം സഹകരിപ്പിച്ചുകൊണ്ടും സാമൂഹിക നീതി ഉറപ്പാക്കിക്കൊണ്ടും പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യം.

ഈ ആഴ്ചതന്നെ അതായത്‌ വെള്ളിയാഴ്ച (25-5-07) ടയര്‍ കമ്പനിയുടെ രണ്ട്‌ പ്രതിനിധികള്‍   എന്നെ വന്ന്‌ കാണുകയാണ്. പ്രവര്‍ത്തനം സുതാര്യമായിരിക്കും എന്നു മാത്രമാണ് എനിക്ക്‌ നല്‍കുവാനുള്ള ഉറപ്പ്‌. ഈ സംഘത്തിന്റെ സാരഥി/പ്രസിഡന്റ്‌ ഡോ.എസ്‌.ജി.ചര്‍ച്ചിന്‍ ബെന്‍ എനിക്കൊരു വഴികാട്ടിയാണ്.

ഇതേ ബ്ലോഗില്‍ കൂടുതല്‍ വാര്‍ത്തകളും വിശേഷങ്ങളുമായി വീണ്ടും വരും.

1 comment to റബ്ബര്‍ കര്‍ഷകരുടെ സ്വപ്നങ്ങള്‍ പൂവണിയുന്നു

  • അങ്കിള്‍

    കേരളാഫാര്‍മര്‍ക്ക്‌ ഈ സംരംഭത്തില്‍ സര്‍വ്വവിധ ആശംസകളും നേരുന്നു. തളരാതെ മുന്നോട്ടുപോകുന്ന താങ്കളുടെ ആത്മവിശ്വാസം അഭിനന്ദനം അര്‍ഹിക്കുന്നു