ഭക്ഷ്യവിലക്കയറ്റം: കടുത്ത പ്രതിസന്ധി ഇന്ത്യയ്ക്കും പാകിസ്താനും
ലണ്ടന്‍: ആഗോളതലത്തില്‍ ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നത് ഇന്ത്യ, പാകിസ്താന്‍, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളെയും ലാറ്റിനമേരിക്കയെയുമാണ് കടുത്ത പ്രതിസന്ധിയിലാക്കുന്നതെന്ന് റിപ്പോര്‍ട്ട്.
ഐക്യരാഷ്ട്രസഭാ ഏജന്‍സിയായ ഭക്ഷ്യ, കാര്‍ഷിക സംഘടനയുടെ (എഫ്.എ.ഒ.) പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഭക്ഷ്യവില കുതിച്ചുയരുന്നത് ലോകത്തിന്റെ എല്ലാ ഭാഗത്തും രാഷ്ട്രീയ അസ്ഥിരതയ്ക്കു കാരണമാകുന്നുണ്ട്. യമന്‍, മെക്സിക്കോ, ജമൈക്ക, നേപ്പാള്‍, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളിലൊക്കെ പ്രതിസന്ധി രൂക്ഷമാണ്. ഇന്ത്യയിലും റഷ്യയിലും ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ പത്തു ശതമാനത്തിന്റെ വര്‍ധനയാണ് സമീപകാലത്തുണ്ടായത്. ചൈനയിലിത് 18 ശതമാനവും പാകിസ്താനിലും ഇന്‍ഡൊനീഷ്യയിലും 13 ശതമാനവുമാണ്_റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകത്ത് പട്ടിണിക്കാരുടെ എണ്ണം 85.4 കോടി വരുമെന്നാണ് കണക്ക്. ഓരോ വര്‍ഷവും 40 ലക്ഷം പേര്‍ വീതം ഈ നിരയിലേക്ക് പുതുതായി എത്തുന്നു. ചോളത്തിന്റെ വില ഒരു കൊല്ലം മുമ്പുള്ളതിനേക്കാള്‍ പാതിയിലേറെ ഉയര്‍ന്നു. അരിവിലയില്‍ 20 ശതമാനം വര്‍ധനയുണ്ടായി. ആഗോള ഭക്ഷ്യശേഖരം കഴിഞ്ഞ കാല്‍നൂറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ തോതിലാണ് ഇപ്പോഴുള്ളത്. ഈ സാഹചര്യത്തില്‍ സമീപഭാവിയില്‍ ഭക്ഷ്യവില ഉയര്‍ന്നുനില്‍ക്കാന്‍ തന്നെയാണ് സാധ്യത.
ഇപ്പോഴത്തെ ഭക്ഷ്യവിലക്കയറ്റത്തിനു കാരണങ്ങള്‍ പലതാണ്. എണ്ണവിലയുടെ കുതിച്ചുകയറ്റം, ഇന്ത്യയില്‍നിന്നും ചൈനില്‍നിന്നുമുള്ള വര്‍ധിച്ച ആവശ്യകത, പ്രതികൂല കാലാവസ്ഥ, അമേരിക്കയിലെ കര്‍ഷകര്‍ ധാന്യവിളയില്‍നിന്ന് ജൈവ ഇന്ധനകൃഷിയിലേക്ക് മാറിയത് തുടങ്ങിയവ അവയില്‍ ചിലതുമാത്രം_റിപ്പോര്‍ട്ട് പറയുന്നു.
എണ്ണയുടെയും ഭക്ഷ്യവസ്തുക്കളുടെയും വില ഒരുപോലെ കുതിച്ചുയരുകയാണെങ്കില്‍ ഭാവിയില്‍ കടുത്ത സാമൂഹിക പ്രതിസന്ധിതന്നെ ഉണ്ടായേക്കുമെന്ന് എഫ്.എ.ഒ. അധ്യക്ഷന്‍ ഷാക്ക് ദിയൂഫ് മുന്നറിയിപ്പ് നല്‍കുന്നു.
കടപ്പാട്- മാതൃഭൂമി ൫-൧൧-൦൭
ഇന്‍ഡ്യയിലും ഭക്ഷ്യവിളകൃഷികളില്‍ നിന്നും പലരും കൂടുതല്‍ ലാഭകരമായ റബ്ബര്‍ കൃഷിപോലുള്ള ദീര്‍ഘകാല വിളകളിലേയ്ക്ക് മാറിക്കഴിഞ്ഞു. ഇനിയും മാറുവാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. ഉദ്പാദനചെലവും കര്‍ഷകന് ലഭിക്കേണ്ട ലാഭവും കര്‍ഷകന് ലഭ്യമാക്കുകയാണ് വേണ്ടത്. ഇടനിലക്കാരുടെ അമിതചൂഷണം, ഉദ്പാദക രാജ്യങ്ങളിലേയ്ക്കള്ള കാര്‍ഷികോത്പന്നങ്ങളുടെ ആനുകൂല്യങ്ങളും സബ്സിഡിയും നല്‍കിയുള്ള താണവിലയ്ക്കുള്ള കയറ്റുമതി, അത്തരം വിഭവങ്ങള്‍തന്നെ ഉയര്‍ന്ന വിലയ്ക്കുള്ള ഇറക്കുമതി എന്നിവകാരണം കുത്തകകള്‍ക്ക് ചെറുകിട വിപണി കൈയടക്കി അമിത ലാഭസമാഹരണത്തിനും വഴിയൊരുക്കുന്നു.
മൃഗസംരക്ഷണവും കൃഷിയും ഒരുമിച്ച് തകരുകയാണ്. വന്‍ ശമ്പളസാധ്യതയുള്ള ഐ.ടി മേഖല സര്‍ക്കാര്‍ ഉദ്യോഗസ്ഥരെപ്പോലും പിന്നിലാക്കി കുതിക്കുകയാണ്. അതിന് ആനുപാതികമായി കാര്‍ഷികമേഖയിലെ തൊഴിലാളികളുടെ വേതനവും വര്‍ദ്ധിക്കുന്നു. ഫലമോ നഷ്ടത്തിലാകുന്ന കൃഷിസ്ഥലം തരിശ് ഭൂമിയായി മാറുന്നു. കൃഷിയെ രക്ഷിക്കുവാന്‍ കുറെപ്പേര്‍ക്ക് നല്‍കുന്നത് ഫലപ്രാപ്തിയില്‍ എത്തുകയും ഇല്ല. യഥാര്‍ത്ഥത്തില്‍ കൃഷി ജീവനോപാധിയായി സ്വീകരിച്ചവര്‍ കാര്‍ഷികലാഭത്തിനുവേണ്ടി രാസ, കള, കുമിള്‍, കീടനാശിനികള്‍ പ്രയോഗിച്ച് മണ്ണിനെയും അത് ഭക്ഷിക്കുന്ന മനുഷ്യനേയും ഇഞ്ചിഞ്ചായി കൊല്ലുന്നു.
ഉയരുന്ന ജി.ഡി.പിയും, ഷെയര്‍ മാര്‍ക്കറ്റ് ഇന്‍ഡക്സും, ലോക സമ്പന്നരായി ഇടം തേടുന്ന ഭാരതീയനും തുടങ്ങി നമുക്ക് ആശ്വസിക്കാന്‍ എന്തെല്ലാം സുലഭം.
ശേഷം ചിന്ത്യം!!!!
ताजे टिप्पणियाँ