മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

അമൃത എഞ്ചിനീയറിംഗ് കോളേജില്‍ ഫോസ്റ്റര്‍ 09

എനിക്കും അങ്കിളിനും അമൃത എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് കിട്ടിയ ക്ഷണപ്രകാരം അവര്‍തന്നെ ഒരു വാഹനം ഞങ്ങള്‍ക്കായി അയക്കുകയും 9.30 AM ന് തിരുവനന്തപുത്തുനിന്ന് യാത്ര തിരിച്ച് പന്ത്രണ്ട് മണിക്ക് അമൃത എഞ്ചിനീയറിംഗ് കോളേജില്‍ എത്തിച്ചേരുകയും ചെയ്തു. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ നടന്ന എസ്എഫ്എസ് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത കുട്ടികളാണ് ഞങ്ങളുടെ പേര് നിര്‍‌ദ്ദേശിച്ചത് എന്നാണ് അറിയാന്‍ കഴിഞ്ഞത്.  ഞങ്ങളുടെ അവതരണത്തെപ്പറ്റിയുള്ള ശരിയായ അഭിപ്രായം രേഖപ്പെടുത്തേണ്ടത് അത് കേട്ടിരുന്നവരാണ്. ഒരുസാധാരണ മനുഷ്യനും ഫോസ്സും തമ്മില്‍ അരക്കിട്ടുറപ്പിക്കുന്ന ബന്ധം വലിയ വശമില്ലാത്ത ആംഗലേയത്തില്‍ ത്തന്നെ ഞാനവിടെ അവതരിപ്പിച്ചു. ഞാന്‍ എന്തായിരുന്നു എന്നും വിന്‍ഡോസ് 98, 2000, XP എന്നിവയില്‍ നിന്ന് ഡബിയാന്‍, ഉബുണ്ടു എന്നീ ഗ്നു-ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്ക് മാറുവാനുണ്ടായ സാഹചര്യം എന്റെ അറിവില്ലായ്മയില്‍ നിന്ന് മണിക്കൂറുകളും ദിവസങ്ങളും നീണ്ട ഇന്റെര്‍ നെറ്റിലൂടെയുള്ള വിദേശികളായ ഐറ്റി പ്രൊഫഷണലുകള്‍ എനിക്ക് തന്ന പരിശീലനം അതിനുവേണ്ടി അവര്‍ അനുഭവിക്കേണ്ടിവന്ന ത്യാഗങ്ങള്‍ എന്നിവ എന്റേതായ ആംഗലേയത്തില്‍ അവതരിപ്പിച്ചു. ഞാന്‍ പ്രധാനമായും കൈകാര്യം ചെയ്യുന്ന റബ്ബര്‍ കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഞാന്‍ നടത്തുന്ന റബ്ബര്‍ സ്ഥിതിവിവരക്കണക്കുകളുടെ വിശകലനത്തെക്കുറിച്ചും അതില്‍ നിന്നും ഞാന്‍ കണ്ടെത്തിയ വിലയിടിവിന്റെ കാരണങ്ങളെക്കുറിച്ചും വിശദമായി അവതരിപ്പിക്കുവാനുള്ള സമയം ലഭിച്ചു എന്നു പറയുന്നതാവും ശരി. എന്റെ അവതരണത്തില്‍ അപ്പപ്പോഴായി ലഭിച്ച കയ്യടിയുടെ തോത് നോക്കിയാല്‍ എന്റെ പൊട്ട ആംഗലേയത്തിലെ അവതരണം അവര്‍ക്ക് നന്നെ ഇഷ്ടപ്പെട്ടു എന്നു തന്നെയാണ്. അവതരണത്തിനുശേഷം എന്നില്‍ നിന്ന് കൂടുതല്‍ അറിയുവാന്‍ താല്പര്യം കാണിച്ചത് പെണ്‍കുട്ടികളായിരുന്നു. ഒരു കുട്ടി എന്നോട് ചോദിച്ചത് എനിക്ക് (ആ കുട്ടിക്ക്) ഒരവതരണം എന്നാല്‍ ഭയമാണ് സര്‍ന് ഇതെങ്ങനെ സാധിക്കുന്നു എന്നാണ്. വേറൊരു കുട്ടി ചോദിച്ചത് ഈ പ്രായത്തില്‍ ഇത്ര താല്പര്യത്തിന് കാരമമെന്താണ് എന്നതായിരുന്നു. അതിന് ഞാന്‍ കൊടുത്ത മറുപടി പ്രായ മാകുമ്പോള്‍ അള്‍സിമേഴ്സ് എന്ന ഒരു രോഗം വരാറുണ്ട് അതൊഴിവാക്കുവാനായി ബ്രയിന്‍ പ്രവര്‍ത്തിപ്പിക്കുന്നു ധാരാളം പഠിക്കുവാന്‍ ശ്രമിക്കുന്നു എന്നാണ്.

5 comments to അമൃത എഞ്ചിനീയറിംഗ് കോളേജില്‍ ഫോസ്റ്റര്‍ 09

 • വളരെ നന്നായി. വരും തലമുറയ്ക്ക് കൂടുതല്‍ പ്രചോദനമാവട്ടെ ഐ ടീ പ്രൊഫഷണല്സ് പോലും തോറ്റുപോകുന്ന ചന്ദ്രേട്ടന്‍റെ ഈ ടെക്നോളജി സാഹസികതകള്‍.

  ജയ് ജവാന്‍, ജയ് കിസ്സാന്‍, ജയ് ടെക്നോളജി! 🙂

 • സന്തോഷ്

  അങ്കിള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാന്‍ തുടങ്ങിയോ?

 • സന്തോഷ്,
  അങ്കിള്‍ ഓപ്പണ്‍ഓഫീസിലെ ഇംപ്രസ് പ്രസന്റേഷന്‍ ആണ് അവതരിപ്പിച്ചത്.

 • I was there in the foss conference at amrita, your speech was very good and inspiring…

  Deepak