താഴെക്കാണുന്നവയില്‍ പൂര്‍ണമായും സൗജന്യമായിത്തന്നെ ബ്ലോഗുകള്‍ പ്രസിദ്ധീകരിക്കാന്‍ കഴിയും. ഓരോന്നിനും വിവിധതരം സൗകര്യങ്ങളാണ് ലഭ്യമായിട്ടുള്ളത്. ബ്ലോഗറില്‍ ബ്ലോഗുള്ളവര്‍ക്ക് വേര്‍ഡ്പ്രസ്സില്‍ ബ്ലോഗ് തുടങ്ങിയാല്‍ ബ്ലോഗര്‍ നിലനിറുത്തിക്കൊണ്ടുതന്നെ ആ പോസ്റ്റുകളില്‍ മാറ്റം വരുത്താതെ തന്നെ വേര്‍ഡ്പ്രസ്സിലേക്ക് കൊണ്ടുവരാന്‍ (ഇംപോര്‍ട്ട് ചെയ്യാന്‍) സാധിക്കും. എന്നാല്‍ തിരിച്ച് നടക്കില്ല.
ഈ ബ്ലോഗ് നല്ല സംരംഭമാണു്. ആശംസകള്‍!
കറുപ്പില്‍ ചെറിയ അക്ഷരങ്ങളുള്ള ഈ ടെമ്പ്ലേറ്റ് വായിക്കാന്‍ വലിയ വിഷമം. വൈജ്ഞാനികകാര്യങ്ങള് പ്രതിപാദിക്കുന്ന ഇത്തരം ബ്ലോഗുകള്‍ വലിയ വര്ണ്ണപ്പകിട്ടൊന്നുമില്ലാതെ ലളിതമായ ടെമ്പ്ലേറ്റിലാണെങ്കില് നന്നായിരുന്നു.
ഉമേഷ്ജി- ഇപ്പോള്‍ ശരിയായി എന്ന് വിശ്വസിക്കുന്നു. തന്ന നല്ല നിര്‍ദ്ദേശത്തിന് നന്ദി.
Type the content
ചേട്ടാ,
ബ്ലോഗിനെ വിശേഷിപ്പിക്കാന്‍ ഇത്തവണ ‘ഉഗ്രന്‍’ എന്ന വാക്കാണ് തെരഞ്ഞെടുത്തിരിക്കുന്നത്. അറിവ് പറഞ്ഞുകൊടുക്കുക എന്നത്…. എന്താ കഥ !
എന്റെ ലോങ്ങ് ടേം പ്ലാന്‍ 120 വയസ്സു വരെ ജീവിച്ചിരിക്കുക എന്നാണെങ്കിലും, ഷോര്‍ട് ടേം പ്ലാന്‍ ചേട്ടന്റെ വയസ്സെത്തുമ്പോള്‍, അത്രയും പ്രസരിപ്പോടെ തന്നെ ഒരു സ്കൂള്‍ മാഷ് ഭാവത്തോടെ നല്ലവനായി ജീവിക്കുക എന്നതുതന്നെയാണ്.
അങ്ങേയ്ക്ക് ജെയ് !
എനിയ്ക്ക് രണ്ടു ജെയ് !! 🙂