Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

अभिलेखागार

श्रेणीबद्ध करके

एफ.एस.एफ.एस के कुच्छ प्रमुख

A Founder of FOSS and Farmer of FOSS

A Founder of FOSS and Farmer of FOSS

स्वतंत्र सोफ्टवेर मजबूर करने केलिये नियम होना चाहिये – स्टालमान

तिरुवनन्तपुरम – सभी विभागों को स्वतंत्र सोफ्टवेर में बदलने केलिये सरकार नियम बनाना करके स्वतंत्र सोफ्टवेर के नायक रिचार्ड मात्यू स्टालमान ने बचाया। दूसरी अंतरराष्ट्रीय स्वतंत्र सोफ्टवेर सम्मेलन में वे भाषण दे रहे थे।

केरल के स्कूलें के स्वतंत्र सोफ्टवेर में बदलाव प्रशंसनीय हैं। लेकिन ओपरेटिंग सिस्टम कैसे काम कर रहा हैं वही भरक सिर्फ छात्रों को समजा हैं। क्यों स्वतंत्र ओपरेटिंग सिस्टम इस्तेमल करते हैं और उससे स्वतंत्रता के कीमत क्या हैं करके बच्चों को पढाना चाहिये। नियम लागू करने पर ही सरकार के सारे विभागों को स्वतंत्र सोफ्टवेर में बदला जा सकेगा। तरीका यह हैं करके बताने से कोई फायदा नहीं।

मनुष्य ही सोफ्टवेर तैय्यार करते हैं। उसी वजह से गलतियों भी स्वाभाविक हैं। लेकिन मैक्रोसोफ्ट ओपरेटिंग सिस्टम को दुरुस्त करनेकेलिये सिर्फ उन में निरभर हैं। स्वतंत्र सोफ्टवेर कोड सबको मालूम होने का कारण क्या हल क्या हैं करके किसी को भी मालूम कर सकते हैं। मैक्रोसोफ्ट जैसे मालिक सोर्स कोड झुपाकर रखने पर उनके ओपरेटिंग सिस्टम क्या कर रहा हैं किसी को मालूम नहीं। हमारे कंप्यूटर पर हमारे इजादत के बगैर बदलाव लाने केलिये मैक्रोसोफ्ट जैसे कंपनियाँ कोशिश कर हहा हैं करके उन्होने सूचना दी।

भारत के विकास ऐ.टी तेज करेगा – जिम्मी वेइलस

(सह हिन्दी में बदलेकेलिये कुच्छ और वक्त चाहिये) തിരുവനന്തപുരം: വികസ്വര രാഷ്ട്രമായ ഇന്ത്യയില്‍ വിവര സാങ്കേതിക വിദ്യയ്‌ക്ക്‌ നിര്‍ണ്ണായക സ്ഥാനമാണുള്ളതെന്ന്‌ ഇന്റര്‍നെറ്റിലെ സൗജന്യ സര്‍വ്വവിജ്ഞാനകോശമായ വിക്കിപീഡിയയുടെ സ്ഥാപകന്‍ ജില്ലി ഡോണല്‍ വെയ്‌ല്‍സ്‌ പറഞ്ഞു. ഐ. ടി. മേഖല ഇന്ത്യയുടെ വികാസം ത്വരപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാമത്‌ അന്താരാഷ്ട്ര സ്വതന്ത്ര സോഫ്‌ട്‌വേര്‍ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ വെയ്‌ല്‍സ്‌ പത്രലേഖകരോടുള്ള സംസാരിക്കുകയായിരുന്നു.

ഇന്ത്യയ്‌ക്കുള്ള പ്രാധാന്യം കണക്കിലെടുത്തു തന്നെയാണ്‌ വിക്കിപീഡിയ ഇന്ത്യന്‍ ഭാഷകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌. ഇന്ത്യയില്‍ നിന്ന്‌ ഇരുന്നൂറോളം പേര്‍ വിക്കിപീഡിയയില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന അഡ്‌മിനിസ്‌ട്രേറ്റര്‍ പദവിയിലുണ്ട്‌. ഇന്ത്യയിലെ ഉയര്‍ന്ന സെല്‍ഫോണ്‍ സാന്ദ്രത ഇവിടത്തെ സാങ്കേതിക വളര്‍ച്ചയുടെ തെളിവാണ്‌. എല്ലാവര്‍ക്കും സ്വന്തം ഭാഷയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്നാണ്‌ ആഗ്രഹം. അതിനുള്ള സൗകര്യമൊരുക്കാനാണ്‌ വിക്കിപീഡിയ ശ്രമിക്കുന്നത്‌. മലയാളത്തില്‍ സര്‍വ്വവിജ്ഞാനകോശം തയ്യാറാക്കാനുള്ള സംയുക്ത സംരംഭം പുരോഗമിക്കുകയാണ്‌. വിക്കിപീഡിയയുടെ ഉപയോഗത്തില്‍ ഇന്ത്യന്‍ ഭാഷകളില്‍ മലയാളത്തിന്‌ ആറാം സ്ഥാനമാണുള്ളത്‌.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രസ്ഥാനമാണ്‌ വിക്കിപീഡിയ. സംഭാവനകളുടെയും ഗ്രാന്റുകളുടെയും സഹായത്തോടെയാണ്‌ പ്രവര്‍ത്തനം. ആഗോളതലത്തിലെ ഏറ്റവും ജനപ്രിയ വെബ്‌സൈറ്റുകളില്‍ വിക്കിപീഡിയ നാലാം സ്ഥാനത്താണ്‌. ഓരോ മാസവും ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവരില്‍ മൂന്നിലൊരു ഭാഗം വിക്കിപീഡിയ സന്ദര്‍ശിക്കുന്നുവെന്ന്‌ സാരം. അടുത്ത വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി അറുപതുലക്ഷം ഡോളര്‍ സമാഹരിക്കാനാണ്‌ ലക്ഷ്യമിട്ടിട്ടുള്ളത്‌. നാലാം സ്ഥാനത്തുള്ള വെബ്‌സൈറ്റിനെ സംബന്ധിച്ചിടത്തോളം ഇതുവളരെ ചെറിയ തുകയാണ്‌. വിക്കിപീഡിയയില്‍ ശമ്പളം പറ്റുന്ന 22 ജീവനക്കാര്‍ മാത്രമാണുള്ളതെന്നും വെയ്‌ല്‍സ്‌ വെളിപ്പെടുത്തി.

നിലവില്‍ 262 ഭാഷകളില്‍ വിക്കിപീഡിയ ലഭ്യമാണ്‌. ഇവയില്‍ 22 ഭാഷകകളില്‍ ഒരു ലക്ഷത്തിലേറെയും 79 ഭാഷകളില്‍ ആയിരത്തിലേറെയും ലേഖനങ്ങളുണ്ട്‌. വിക്കിപീഡിയയിലെ ഉള്ളടക്കത്തില്‍ പിഴവുകള്‍ കടന്നുകൂടാതെ ശ്രദ്ധിക്കുന്നതിന്‌ ഒരു കോര്‍ കമ്മ്യൂണിറ്റിയുണ്ട്‌. ആരെങ്കിലും മനഃപൂര്‍വം തെറ്റായ വിവരങ്ങള്‍ എഴുതിച്ചേര്‍ത്തതായി ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ അയാള്‍ക്ക്‌ പിന്നീട്‌ പ്രവേശനം നിഷേധിക്കാനും സംവിധാനമുണ്ട്‌.

വിക്കിപീഡിയയുടെ ഉപയോഗം കുറച്ചുകൂടി അനായാസമാക്കാനുള്ള നടപടികള്‍ക്കാണ്‌ ഇപ്പോള്‍ പ്രാമുഖ്യം നല്‍കുന്നതെന്ന്‌ വെയ്‌ല്‍സ്‌ പറഞ്ഞു. വികസ്വര രാഷ്ട്ര ഭാഷകളില്‍ സ്വാധീനമുറപ്പിക്കുകയും വിക്കിപീഡിയയുടെ ലക്ഷ്യമാണ്‌. ഇന്റര്‍നെറ്റിലൂടെ സാധാരണ ജനങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ്‌ വിക്കിപീഡിയയ്‌ക്ക്‌ തുടക്കമിട്ടത്‌. ഒരു സംഘം പ്രോഗ്രാമര്‍മാര്‍ നെറ്റിലൂടെ സഹകരിച്ച്‌ സൗജന്യ സോഫ്‌ട്‌വേറുകള്‍ക്ക്‌ രൂപം നല്‍കിയതായിരുന്നു പ്രചോദനം. ജനങ്ങളുടെ സാങ്കേതിക ആവശ്യങ്ങള്‍ മാത്രമല്ല സാമൂഹികമായ ആവശ്യങ്ങളും നിറവേറേണ്ടത്‌ ആവശ്യമാണെന്ന ചിന്താഗതിയും വിക്കിപീഡിയയുടെ സ്ഥാപനത്തിലേക്ക്‌ നയിച്ചു.

താന്‍ ഒരു സാധാരണ മനുഷ്യനാണെന്ന്‌ ‘ജിംബോ’ എന്ന വിളിപ്പേരുള്ള വെയ്‌ല്‍സ്‌ പറഞ്ഞു. ‘ഞാന്‍ തെക്കേ അമേരിക്കയില്‍ നിന്നാണ്‌ വരുന്നത്‌. അവിടത്തുകാര്‍ അപരിഷ്‌കൃ തരാണെന്ന്‌ പൊതുവെ വിലയിരുത്തപ്പെടുന്നു. ജിംബോ എന്ന പേര്‌ ആ അസ്ഥിത്വം നിലനിര്‍ത്താന്‍ എന്നെ സഹായിക്കുന്നുണ്ട്‌ – അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഐ. ടി. ഉപദേഷ്ടാവ്‌ ജോസഫ്‌ സി. മാത്യുവും വെയ്‌ല്‍സിനൊപ്പമുണ്ടായിരുന്നു.


1 comment to एफ.एस.एफ.एस के कुच्छ प्रमुख