ബിസ്ക്കറ്റ് രാജാവായിരുന്ന രാജന്‍പിള്ളയുടെ ഇളയ സഹോദരന് ഡോ.രാജ്മോഹന്‍ പിള്ള റബ്ബര്‍ രാജാവോ?
റബ്ബര്‍ മരങ്ങളില്‍ എത്തിലിന്‍ എന്ന വാതകം പട്ടമരപ്പിന് കാരണമാകുമെന്നിരിക്കെ ഈ ഉത്തേജക ഔഷധത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെ വരുന്ന ബീറ്റാ ഗ്രൂപ്പിന്റെ പരസ്യങ്ങള്‍ക്ക് പിന്നില്‍ അവരുടെ ക്ലാസ്സിഫൈഡ്സ് തന്നെയാവണം ലക്ഷ്യം. കാര്‍ഷികമേഖലയിലെ ഉദ്പാദനവര്ദ്ധനവിന് വ്യവസായ വകുപ്പ് മന്ത്രിയെ സ്വാധീനിച്ച് വിപണനോദ്ഘാടണം നടത്തിച്ച് മലേഷ്യന്‍ ടെക്നോളജി എന്ന് വിളമ്പരം ചെയ്യുമ്പോള്‍ നിഷ്ക്രിയത്വം പാലിക്കുന്ന റബ്ബര്‍ ബോര്‍ഡിലെ ഗവേഷണ വിഭാഗം മൌനം പാലിക്കുന്നു. എത്തിലീന്‍ എന്ന വാതകം അമിതമായ കറയുടെ പ്രവാഹത്തിന് കാരണമാകുകയും കൂടുതല്‍ മരങ്ങള്‍ക്ക് പട്ടമരപ്പ് വരുകയും ചെയ്യും. ഇന്ത്യയിലെ പ്രതിഹെക്ടര്‍ ഉദ്പാദനം 1879 കിലോഗ്രാം ടണ്ണില്‍ നിന്ന് 3,758 ടണ്ണായി ഉയര്‍ത്താമെന്ന് പറയുന്ന ബീറ്റാ ഗ്രൂപ്പ് ആദ്യം മലേഷ്യന്‍ ടെക്നോളജി അവിടെ പരീക്ഷിച്ച് അവരുടെ 2006 ലെ പ്രതിഹെക്ടര്‍ ഉദ്പാദനമായ 1360 ടണ്ണിനെ രണ്ടായിരത്തിന് മുകളിലെങ്കിലും എത്തിക്കുകയാണ് വേണ്ടത്.
ഭക്ഷ്യ സംസ്കരണ വ്യവസായത്തില്‍ മുന്‍നിരക്കാരായ ബീറ്റാ ഗ്രൂപ്പ് റബ്ബര്‍ ഉദ്പാദന മേഖലയിലേക്കും വേശിക്കുന്നതായാണ് 27-8-07 ലെ മാതൃഭൂമി ധനകാര്യം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത് . ഇതേ ദിവസം തന്നെ ദി ഹിന്ദു ദിനപത്രവും പ്രസിദ്ധീകരിച്ചിരിക്കുന്നു. ന്യൂ ഇന്‍ഡ് എക്സ്പ്രസ് നേരത്തെ പ്രസിദ്ധീകരിച്ചു കഴിഞ്ഞു.
ഇന്ത്യയില്‍ റബ്ബറിന്റെ 92% ഉദ്പാദിപ്പിക്കുന്ന കേരളത്തില്‍ മാധ്യമങ്ങളെ സ്വാധീനിച്ച് നടത്തുന്ന ഈ പ്രചരണം ഫലപ്രാപ്തിയിലെത്തിയാല്‍ മൂന്നു വര്‍ഷത്തിനകം കേരളത്തിന്റെ സംഭാവന 40% ആയി മാറുവാനുള്ള സാധ്യതയാണ് ഉള്ളത്. എന്തും ചികഞ്ഞെടുക്കുന്ന മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ റബ്ബര്‍ ഗവേഷണ കേന്ദ്രത്തിലെ പ്ലാന്റ് ഫിസിയോളജി വിഭാഗത്തിന്റെ അഭിപ്രായം ആരായത്തത് ഖേദകരമാണ്. മാത്രവുമല്ല ഇത്തരം തെറ്റായ മാധ്യമങ്ങളുടെ പ്രവര്‍ത്തനം റബ്ബര്‍ കര്‍ഷകരെ നാശത്തിന്റെ വക്കിലെത്തിക്കുവാനെ പ്രയോജനപ്പെടുകയുള്ളു.
“ബിസ്ക്കറ്റ് രാജാവായിരുന്ന രാജന് പിള്ളയുടെ എന്നോ ബിസ്ക്കറ്റ് രാജാവെന്ന് അറിയപ്പെട്ടിരുന്ന രാജന് പിള്ളയുടെ എന്നോ“ തിരുത്തുന്നത് നന്നായിരിക്കും. രാജന് പിള്ള ഇപ്പോള്‍ ജീവിച്ചിരിക്കുന്നില്ല എന്നതുകൊണ്ട്.
പിന്നെ ചേട്ടന് പറഞ്ഞ കാര്യങ്ങള്‍ കാലങ്ങളായ് മാദ്ധ്യമങ്ങള്‍ മാത്രമല്ല, ഏതു മേഖലകളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുതയാണ്. താടിയുള്ള അപ്പനെ പേടിയുണ്ട് എന്നു പറഞ്ഞതുപോലെ, അല്ലെങ്കില്‍ ബലവാന് ദുര്‍ബ്ബലനെ കീഴ്പ്പെടുത്തുന്നു എന്നു പറയുന്നതുപോലെ, അതുമല്ലെങ്കില്‍, പണത്തിനുമീതെ പരുന്തും പറക്കില്ല എന്ന മട്ടിലാണ് എല്ലാ കാലത്തും കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്, പിന്നെ നമ്മളിങ്ങനെയൊക്കെ ദൈവാധീനം കൊണ്ട് കഴിഞ്ഞുകൂടി പോകുകയാണ്.
ചന്ദ്രേട്ടാ,
ഇതില്‍ രാജ്മോഹന്‍ പിള്ളയുടെ പങ്കെന്താണ്?
മുരളി മേനോന്: തിരുത്തിയിട്ടുണ്ട്. തെറ്റ് ചൂണ്ടിക്കാട്ടിയതിന് നന്ദി.
ദേവാ: മലേഷ്യയില്‍ വ്യോമയാന യൂണിവേഴ്സിറ്റി സ്ഥാപിക്കാന്‍ ചെന്ന ഡോ.രാജ്മോഹന്‍ പിള്ളയെക്കൊണ്ട് മലയാളിയായതിനാല്‍ അവിടെ പരീക്ഷിച്ച് പരാജയപ്പെട്ട ജി.ഫ്ലെക്സ് ഇവിടെ പ്രാവര്‍ത്തികമാക്കുവാന്‍ ശ്രമിക്കുകയാണ്. അതും റബ്ബര്‍ ഗവേഷണ കേന്ദ്രത്തിന്റെ അംഗീകാരമില്ലാതെ. ഡോ.രാജ്മോഹന്‍ പിള്ളയ്ക്ക് ഇതിന്റെ ദോഷവശങ്ങളൊന്നും അറിയില്ല എന്നതാണ് വാസ്തവം. അദ്ദേഹം വെറും ഒരു ബലിയാട്.
മ്മാതൃഭൂമിക്ക് കൈമാറിയത്.
ആക്ഷേപങ്ങളും അഭിപ്രായങ്ങളും
റബ്ബര്‍ കര്‍ഷകരെ സത്യാവസ്ഥ അറിയിക്കണം
റബ്ബര്‍ ഉല്പാദനം വര് ദ്ധിപ്പിക്കാന് ബീറ്റാ എമ്പയര്‍ ഗ്രൂപ്പ് ജി-ഫ്ലെക്സ് എന്ന സാങ്കേതികത വിപണിയില്‍ ഇറക്കുന്നുവെന്നും ഹീവിയ-ടെക് എസ്.ഡി.എന്നുമായി സഹകരിച്ചാണ് ഉല്പന്നം വിപണിയില്‍ എത്തിക്കുന്നത് എന്നും പത്ര വാര്‍കള്‍ കാണുകയുണ്ടായി. എഥിഫോണ്‍ എന്ന ഉത്തേജക ഔഷധം വെട്ടുപട്ടയിലോ മൊരി ചുരണ്ടി പട്ടയുടെ പുറത്തോ പുരട്ടിയാല്‍ പാല്ക്കുഴലുകളില് ലഭ്യമാകുന്ന എഥിലീന്‍ എന്ന വാതകം നേരിട്ട് എഥിലീന്‍ ഗ്യാസ് കിറ്റ് റബ്ബര്‍ മരത്തില്‍ ഘടിപ്പിച്ച് ഇന്ത്യയിലെ പ്രതി ഹെക്ടര്‍ ഉദ്പാദനമായ 1879 കിലോഗ്രാമെന്നത് 3,758 കിലോഗ്രാമായി വര്‍ദ്ധിപ്പിക്കുവാന്‍ കഴിയും എന്ന് അവകാശപ്പെടുന്നു. മലേഷ്യയിലെ റബ്ബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട് വികസിപ്പിച്ചെടുത്ത ഈ സാങ്കേതിക വിദ്യ മലേഷ്യയില്‍ പരീക്ഷിച്ച് പരാജയപ്പെട്ടതിന്റെ തെളിവാണ് അവിടത്തെ ഉദ്പാദനം 2006 -ല്‍ പ്രതിഹെക്ടര്‍ 1360 കിലോഗ്രാമായി പരിമിതപ്പെട്ടുപോയത്. റബ്ബര്‍ ഗവേഷണ കേന്ദ്രത്തിന്റെ അംഗീകാരമോ സഹകരണമോ ഇല്ലാതെ റബ്ബര്‍ കര്‍ഷകരുടെ ഇടയില്‍ പ്രചരിപ്പിക്കുന്ന ഈ സാങ്കേതിക വിദ്യ മൂന്നു വര്‍ഷം കൊണ്ട് റബ്ബര്‍ മരങ്ങള്‍ക്ക് വരുന്ന പട്ടമരപ്പ് കാരണം ഉദ്പാദനം ഗണ്യമായി കുറയുവാന്‍ സാധ്യതയുണ്ട് എന്നതിന് തെളിവ് എന്റെ അനുഭവം തന്നെയാണ്. ടാപ്പ് ചെയ്തിരുന്ന 324 റബ്ബര്‍ മരങ്ങളില്‍ നേര്‍പ്പിച്ച എഥിഫോണ്‍ വള്ളിപ്പാലിന് മുകളില്‍ നടത്തിയ ലയിസ് ആപ്ലിക്കേഷനിലൂടെ 65 എണ്ണത്തിനും പട്ടമരപ്പ് വരുകയും മറ്റ് മരങ്ങളില്‍ ഉദ്പാദനം ഗണ്യമായി കൂറയുകയും ചെയ്ത സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ ജി-ഫ്ലെക് പ്രയോഗത്തിലൂടെ മറ്റ് റബ്ബര്‍ കര്‍ഷകര്‍ക്കും ഇത്തരം ഒരു നഷ്ടം ഉണ്ടാകരുത് എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
റബ്ബര്‍ മരങ്ങളില്‍ കറയുണ്ടാകുന്നത് അന്നജത്തിന്റെ ലഭ്യതയും ലെന്റിസെല്‍സിലൂടെ നടക്കുന്ന പ്രകാശ സംശ്ലേഷണവും, ശ്വസനവും, ആഹാര സംഭരണവും മൂലമാണ്. ഹരിതകത്തിലെ ലോഹമൂലകമായ മഗ്നീഷ്യമാണ് അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിലെ കാര്‍ബണും ജലത്തിലെ ഓക്സിജനും ഹൈഡ്രജനും ഉപയോഗിച്ച് സൂര്യപ്രകാശത്തിന്റെ സഹായത്താല്‍ അന്നജം ലഭ്യമാക്കുന്നത്. പട്ടമരപ്പിന് കാരണമായ നെക്രോസിസ് എന്ന രോഗത്തിനും മഗ്നീഷ്യം തന്നെയാണ് പ്രതിവിധി. അതിനാല്‍ ജി-ഫ്ലെക്സ് എന്ന സാങ്കേതികത റബ്ബര്‍ മരങ്ങള്‍ക്ക് ഹാനികരം തന്നെയാണ്.
എസ്. ചന്ദ്രശേഖരന് നായര്‍
പേയാട്, തിരുവനന്തപുരം