ഇന്ന് ഭൌമദിനം ഭൂമിക്ക് ചൂടേറുന്നു വെന്ന കാര്യം ഗവേഷകർ പറയുമ്പോൾ അതിലൂടെ ഉണ്ടാകാവുന്ന പ്രശ്നങ്ങളെക്കുറിച്ച് നാമല്ലാതെ മറ്റാരാണ് ചിന്തിക്കേണ്ടത്?
ശാസ്ത്രീയമായ പഠനങ്ങൾ പോലും വിഭിന്നങ്ങളായ അഭിപ്രായങ്ങൾ പറഞ്ഞ് നമ്മെ കബളിപ്പിക്കുകയല്ലെ ചെയ്യുന്നത്. ഉദാഹരണത്തിന് നാം താമസിക്കുന്ന സമീപ സ്ഥലങ്ങൾ തന്നെ പരിശോധിച്ചാൽ ഭൂമിയെ വരൾച്ച കൂടുതലായി ബാധിക്കുന്നതായി കാണാം. അതിന് പല കാരണങ്ങളും കണ്ടേക്കാം. കുറെയൊക്കെ അതിന് നാം തന്നെയല്ലെ ഉത്തരവാദികൾ. കുന്നുകളും നെൽപ്പാടങ്ങളും ഭൂജലനിരപ്പ് പരിപാലനത്തിൽ പ്രധാന പങ്ക് വഹിച്ചിരുന്നതായി കാണാം. കിണറുകൾ ജലസംഭരണികളായി പ്രവർത്തിച്ചിരുന്നറ്റ്ഹ് ദിവസങ്ങൾ കഴിയുംതോറും ഇല്ലാതാകുന്നു. എല്ലാപേരും ആഗ്രഹിക്കുന്ന പൈപ്പുവെള്ളത്തിന് കുടിവെള്ളമായി ഉപയോഗിക്കുവാനുള്ള യോഗ്യത ഉണ്ടോ എന്നുപോലും ആരും ചിന്തിക്കുന്നില്ല. കരമന നദി പണ്ടൊക്കെ പലപ്രാവശ്യം കരകവിഞ്ഞൊഴുകുകയും ഇരു കരകളിലും 10 മുതൽ പതിനഞ്ചടിയോളം ഉയരത്തിൽ പല നാശങ്ങളും വിതച്ചുകൊണ്ടൊഴിയിരുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇതൊക്കെ കാണണമെങ്കിൽ 25 കൊല്ലം പുറകോട്ടു പോകേണ്ടിവരും. ഇപ്പോൾ ഭൂമിക്ക് ചൂടേറുകമാത്രമല്ല മഴവെള്ളത്തെ ആശ്രയിച്ചു ജീവിച്ചിരുന്ന തവളകൾ, ഞണ്ട്, ചെറുമത്സ്യങ്ങൾ മുതലായവ കാണുവാൻ പോലും ഇല്ല എന്നതാണ് വസ്തവം.
ഈ ലേഖനം അപൂർണമാണ്
ഗ്ലോബല്‍ വാര്‍മിംഗ് നിന്ന കാര്യം ചന്ദ്രേട്ടന് അറിഞ്ഞില്ല അല്ലേ.. ഇതു വായിച്ചു നോക്കൂ:
http://www.telegraph.co.uk/opinion/main.jhtml?xml=/opinion/2006/04/09/do0907.xml&sSheet=/news/2006/04/09/ixworld.html
ആഹ്… ഇതും സത്യം ആകണമെന്നില്ല 🙂
ഭൂജലനിരപ്പ് പരിപാലിക്കപ്പെടേണ്ടതിന്റെ ആവശ്യകത ഹിന്ദുവിന്റെ ഈ പേജ് വായിക്കുമ്പോഴെങ്കിലും തോന്നുമോ? എല്ലാപേർക്കും കിണറുകളേക്കാൾ പൈപ്പ് കണക്ഷൻ ആണ് ഇഷ്ടം. പൈപ്പ് വെള്ളം ഉപയോഗിക്കുന്നവർ ഒരു അനാലിറ്റിക്കൽ ലാബ് സ്വന്തമായി സ്ഥാപിക്കുന്നത് നല്ലതായിരിക്കും. ഭൂജലനിരപ്പ് പരിപാലിച്ചിരുന്ന നെൽപ്പാടങ്ങൾ പാടേ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഉള്ള കുളങ്ങൾപോലും പരിപാലിക്കുവാനുള്ള സന്മനസ്സ്തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ കാണിക്കുന്നില്ല എന്നതാണ് വാസ്തവം.
പ്രീയപ്പെട്ട അരവിന്ദ്: എനിക്ക് വേൾഡ് വാമിങ്ങിനെപ്പറ്റി എനിക്ക് കാണുവാൻ കഴിഞ്ഞ ഈ പേജുകൂടി വായിച്ചു നോക്കുക. എനിക്കിത് പൂർണമായി മനസിലാക്കുവാനുള്ള കഴിവില്ല എന്നതാണ് വാസ്തവം.
http://mediamatters.org/items/200604200005