Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

ആഗോളതാപനവും കര്‍ഷകരുടെ പങ്കും

ആഗോളതാപനം അന്തരീക്ഷത്തിലെ കാര്‍ബണ്‍ ആധിക്യം മൂലമാണ്. വനനശീകരണവും, വന്‍ മരങ്ങളുടെ ലഭ്യതക്കുറവും, വ്യാവസായ സ്ഥാപനങ്ങള്‍ പുറം തള്ളുന്ന വേസ്റ്റും, കൃഷി ഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കകയും മറ്റും ചെയ്യുമ്പോള്‍ ആഗോളതാപനത്തിന്റെ ആക്കം കൂടുന്നു. അതോടൊപ്പം കാര്‍ഷികാവശ്യങ്ങള്‍ക്കായി വിനിയോഗിക്കുന്ന യൂറിയ (അമോണിയ രൂപത്തിലുള്ള നൈട്രജന്‍) ടണ്‍ കണക്കിന് പ്രയോഗിക്കുമ്പോള്‍ മണ്ണിന് എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കിയാല്‍ നന്ന്.

‘N’ എന്ന രാസവളം മണ്ണിലെ മണ്ണിരകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നു

കര്‍ഷകന്റെ കലപ്പ എന്നറിയപ്പെടുന്ന മണ്ണിരകള്‍ ജൈവമാലിന്യങ്ങളെ മണ്ണില്‍ ഉഴുത് മറിക്കുന്നതോടൊപ്പം ഭക്ഷിച്ച് വിസര്‍ജിക്കുന്ന ധാരാളം മൂലകങ്ങളുള്‍ ണണ്ണിനെ ഫലപൂയിഷ്ടമാക്കുന്നു. അവിടെ വളരുന്ന സസ്യലതാതികള്‍ക്കും വൃക്ഷത്തിനും പുഷ്ടിയായി വളരുവാന്‍ മാത്രമല്ല പൂക്കുവാനും കായ്ക്കുവാനും സഹായകമാണ്. മണ്ണിരകള്‍ വിസര്‍ജിക്കുന്ന കുക്കിരിക്കട്ട ഉള്ള നെല്‍പ്പാടങ്ങള്‍ നല്ല വിളവ് തരുന്നു. പച്ചിലകളിലൂടെയും മറ്റും നടക്കുന്ന പ്രകാശ സംശ്ലേഷണം (അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡൈഓക്സൈഡില്‍ നിന്ന് കാര്‍ബണും, ജലത്തിലെ ഓക്സിജനും ഹൈഡ്രജനും, ഇലപ്പച്ചയില്‍ വെച്ച് സൂര്യപ്രകാശത്തിന്റെ സഹായത്താല്‍ ആഹാരം പാകം ചെയ്യുകയും ഓക്സിജനെ പുറംതള്ളുകയും ചെയ്യുന്നു) അന്തരീക്ഷത്തിലെ കാര്‍ബണ്‍ അന്നജമാക്കി മാറ്റുകയും ഓക്സിജനെ പുറംതള്ളി അന്തരീക്ഷത്തെ ശുദ്ധീകരിക്കുന്നു. രാസവള നൈട്രജന്‍ ഇലയുടെ പുഷ്ടിവര്‍ദ്ധിപ്പിക്കുകയും കുമിള്‍, കീടബാധകള്‍ ധാരാളമായി ഉണ്ടാകുകയും കളകള്‍ ദാരാളം വളരുകയും ചെയ്യും. അവയെ നിയന്ത്രിക്കുവാനുപയോഗിക്കുന്ന രാസ കള, കുമിള്‍, കീട, കളനാശിനികളും മണ്ണിരകളെ കൊല്ലുവാന്‍ കാരണമായിത്തീരുന്നു. കൂടാതെ ട്രാന്‍സ്പിറേഷനിലൂടെ നീരാവിയാകുന്ന ജലം മഴയായി തിരികെ ലഭിക്കുകയും ചെയ്യുന്നു. ഇതില്‍ നിന്നുതന്നെ ആഗോളതാപനം നിയന്ത്രിക്കുന്നതില്‍ മണ്ണിരകളുടെ പങ്ക് നിര്‍ണായകമാണ് എന്ന് മനസിലാക്കാം. എന്നാല്‍ അമോണിയ രൂപത്തിലുള്ള നൈട്രജന്‍ മണ്ണില്‍ വീഴുമ്പോള്‍ മണ്ണിരകള്‍ കൂട്ടത്തോടെ നശിക്കുകയാണ് ചെയ്യുന്നത്.

റൌണ്ടപ്പ് എന്ന കളനാശിനി

ഇലയില്‍ വീണാല്‍ വേരിന്റെ അഗ്രം വരെ കരിച്ചു കളയുവാന്‍ കഴിവുള്ള റൌണ്ടപ്പ് പോലുള്ള കലനാശിനികള്‍ മണ്ണിന്റെ ഫലപൂയിഷ്ടി കുറയുവാന്‍ കാരണമാകുന്നു. പല കളകളും ഔഷധഗുണമുള്ളവയാണ്. അവയുടെ വംശനാശം മനുഷ്യനാല്‍ അവ നശിപ്പിക്കുകയില്ല എന്നിരിക്കെ ചെറിയതോതിലാമെങ്കിലും ആഗോളതാപനത്തെ ചെറുക്കുവാനുള്ള യത്നത്തില്‍ അവയും പങ്കാളികളാകുന്നു. ജൈവചംക്രമണം എന്ന പ്രക്രിയയെത്തന്നെ ഇത്തരം കളനാശിനികള്‍ നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്.

അമ്ലസ്വഭാവമുള്ള മണ്ണ്

മണ്ണിന്റെ pH 4.5 മുതല്‍ 5 വരെ ആകുമ്പോള്‍ അവിടെ വളരുന്ന ചെടികള്‍ക്കും വൃക്ഷങ്ങള്‍ക്കും മണ്ണിലെ മൂലകങ്ങള്‍ വലിച്ചെടുക്കുവാന്‍ കഴിയാത്ത അവസ്ഥയായി മാറുന്നു. അത്തരം മണ്ണില്‍ എത്രതന്നെ ജൈവവള പ്രയോഗം നടത്തിയാലും ഒരു പ്രയോജനവും ലഭിക്കുകയില്ല. അമിതമായ രാസ നൈട്രജന്‍ പ്രയോഗത്തിലൂടെ മണ്ണിലെ സെക്കന്‍ഡറി ന്യൂട്രിയന്‍സിലെ ക്യാത്സ്യം, മഗ്നീഷ്യം എന്നീ മൂലകങ്ങളുടെ കുറവിന് കാരണമായിത്തീരുന്നു. കൂടാതെ വരള്‍ച്ച വിളവെടുപ്പ് എന്നിവയിലൂടെയും മഗ്നീഷ്യത്തിന്റെ കുറവുണ്ടാകുന്നു. ഇലപ്പച്ചയിലെ ഹരിതകത്തിലെ മഗ്നീഷ്യം എന്ന ലോഹമൂലകമാണ് പ്രകാശസംശ്ലേഷണത്തില്‍ പ്രധാന പങ്ക് വഹിക്കുന്നത്. ഭക്ഷണത്തില്‍ മഗ്നീഷ്യത്തിന്റെ അളവ് കുറഞ്ഞാല്‍ ഹൃദ്രോഗം, ഡയബറ്റീസ് മുതലായ രോഗങ്ങള്‍ക്ക് കാരണമാകുന്നു എന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുള്ളതാണ്. ക്ഷാര സ്വഭാവമുള്ള മണ്ണില്‍ മാത്രമേ മഗ്നീഷ്യം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുകയുള്ളു. രാസവള പ്രയോഗങ്ങളിലൂടെ മണ്ണിന് എത്തിച്ചേര്‍ന്ന അമ്ലസ്വഭാവം കുമ്മായം വിതറി pH വര്‍ദ്ധിപ്പിച്ചും ആവശ്യത്തിന് മഗ്നീഷ്യം സല്‍ഫേറ്റ് നല്‍കിയും ആ കുറവ് പരിഹരിക്കാവുന്നതേയുള്ളു. അന്തരീക്ഷത്തില്‍ വേനല്‍ക്കാലത്ത് കൂടുതലായി ലഭ്യമാകുന്ന സള്‍ഫ്യൂറിക്ക് ആസിഡ് വേനല്‍മഴയിലൂടെ മണ്ണില്‍ വീണാലും മണ്ണിന്റെ അമ്ലസ്വഭാവം വര്‍ദ്ധിക്കുവാന്‍ കാരണമാവുന്നു. വേന്‍ മഴയുള്ള സമയത്ത് കമ്മായത്തിന്റെ പ്രയോഗം നല്ലതാണ്.

മഗ്നീഷ്യമെന്ന ലോഹമൂലകത്തിന് ആഗോളതാപനത്തെ ഒരുപരിധിവരെ നിയന്ത്രിക്കുവാന്‍ സാധിക്കും.

Comments are closed.