Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

ആഗോളതാപനം

പുരോഗതിയുടെ പര്യായങ്ങളായി നാം കണക്കാക്കുന്ന വ്യവസായങ്ങളും വാഹനോപയോഗവുമാണ്‌ ആഗോളതാപനത്തിന്റെ മുഖ്യകാരണങ്ങള്‍. ഫാക്ടറികളില്‍നിന്നും വാഹനങ്ങളില്‍നിന്നും വമിക്കുന്ന ഹരിത ഗൃഹവാതകങ്ങളായ കാര്‍ബണ്‍ ഡയോകൈ്‌സഡ്‌, മീഥേന്‍, നൈട്രസ്‌ ഓകൈ്‌സഡ്‌, ക്ലോറോ്ല‍്ല‍ൂറോ കാര്‍ബണ്‍ എന്നിവ കൂടുതല്‍ ഇന്‍ഫ്രാറെഡ്‌ രശ്മികളെ ആഗിരണം ചെയ്ത്‌ അന്തരീക്ഷത്തിലെ താപനില ഉയര്‍ത്തുന്നു. തല്‍ഫലമായി ധ്രുവപ്രദേശങ്ങളിലെയും ഹിമാലയമുള്‍പ്പെടെയുള്ള പര്‍വത പ്രദേശങ്ങളിലെയും മഞ്ഞുരുകി സമുദ്രവിതാനമുയര്‍ത്തുകയും ധാരാളം നഗരങ്ങളും അതിലേറെ ഭൂപ്രദേശങ്ങളും വെള്ളത്തിനടിയിലാകുകയും ചെയ്യുമെന്ന്‌ ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നു. അന്തരീക്ഷ ഊഷ്മാവിലുണ്ടാകുന്ന ഈ മാറ്റം കാലാവസ്ഥാ വ്യതിയാനത്തിനും തന്മൂലം കൃഷി നാശത്തിനും വഴിതെളിക്കുമെന്നും അങ്ങനെ ലോകം ഭീകരമായ പട്ടിണിയെയും ചിലപ്പോള്‍ മാരകരോഗങ്ങളെയും നേരിടേണ്ടിവരുമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‌കുന്നു.
“ആഗോളതാപനത്തിന്റെ ഫലമായുണ്ടാകുന്ന കാലാവസ്ഥാവ്യതിയാനം മൂലം ചുഴലിക്കൊടുങ്കാറ്റുകള്‍ കൂടുതലാകും. സമുദ്രവിതാനം ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോള്‍ അര മീറ്ററിലധികം ഉയരും. ഏറ്റവും ഉയരമുള്ള പര്‍വത നിരകളിലേതൊഴിച്ച്‌ ബാക്കിയുള്ളവയില്‍നിന്ന്‌ മഞ്ഞുപാളികള്‍ ഉരുകി അപ്രത്യക്ഷമാകും. മരുഭൂമിവത്‌കരണം കൂടും. സമുദ്രത്തില്‍ അ-ാ‍ംശം കൂടുന്നതുമൂലം പവിഴപ്പുറ്റുകള്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും നാശമുണ്ടാകും!”
ആര്‍ട്ടിക്‌ ധ്രുവപ്രദേശത്ത്‌ മൂന്നു ഡിഗ്രി സെല്‍ഷ്യസ്‌ ചൂടു കൂടിയാല്‍ സമുദ്രവിതാനം നാലു തൊട്ട്‌ ആറു മീറ്റര്‍ വരെ ഉയരുമെന്നാണ്‌. ഒരു മീറ്റര്‍ സമുദ്രവിതാനം ഉയര്‍ന്നാല്‍ മാലിദ്വീപുകളില്ലാതാകും. ബംഗ്ലാദേശ്‌ വാസയോഗ്യമല്ലാതാകും. ന്യൂ ഓര്‍ലിയന്‍സ്‌ പോലുള്ള നഗരങ്ങള്‍ അപ്രത്യക്ഷമാകും.
“കാലാവസ്ഥാ വ്യതിയാനം ലോകവരുമാനത്തില്‍ അഞ്ചു തൊട്ട്‌ 20 ശതമാനം വരെ ഇടിവ്‌ വരുത്തിയേക്കാം. രണ്ടു ലോകമഹായുദ്ധങ്ങളും 1930-കളിലെ സാമ്പത്തിക മാന്ദ്യവും കൂടി ഒരുമിച്ചുണ്ടാക്കിയ സാമ്പത്തിക ആഘാതത്തേക്കാള്‍ കൂടുതലായിരിക്കുമിത്‌.”

കാലാവസ്ഥാവ്യതിയാനത്തിന്റെ തിക്തഫലങ്ങള്‍ ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങേണ്ടിവരുന്ന 27 രാജ്യങ്ങളില്‍ ഒന്ന്‌ ഭാരതമാണ്‌. ഹിമാലയ പര്‍വതനിരകളിലെ 466 മഞ്ഞുപാളികളുടെ വിസ്‌തീര്‍ണത്തില്‍ 1962-നു ശേഷം 21 ശതമാനം കുറവു വന്നിട്ടുണ്ടെന്ന്‌ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു. മഞ്ഞുരുകുമ്പോള്‍ ഭാരതത്തിലെ വന്‍നദികളിലെല്ലാം വെള്ളപ്പൊക്കവും ഉരുകിത്തീരുമ്പോള്‍ വരള്‍ച്ചയും സംഭവിക്കാം. സമുദ്രവിതാനമുയരുന്നതുമൂലം, തീരപ്രദേശത്ത്‌ 50 കി.മീറ്ററിനുള്ളില്‍ താമസിക്കുന്നവരും മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, കൊച്ചി തുടങ്ങിയ നഗരങ്ങളും കുട്ടനാട്‌ പോലെയുള്ള താഴ്‌ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാകാം.
പാരിസ്ഥിതികമായ സന്തുലിതാവസ്ഥ നിലനില്‍ക്കാതെ മനുഷ്യനു നിലനില്‍പില്ല. ഈ സത്യം മനസ്സിലാക്കിക്കൊണ്ടാണ്‌ ഐക്യരാഷ്ട്ര സഭ പ്രകൃതിക്കനുയോജ്യമായ വികസന മാതൃകകളെ (Sustainable development Models) പ്രചരിപ്പിക്കുന്നത്‌.

കടപ്പാട്‌: മാതൃഭൂമി 27-3-07 ഡോ. മുരളീവല്ലഭന്‍ എഴുതിയ ലേഖനത്തിലെ പ്രസക്ത ഭാഗങ്ങള്‍.

പഞ്ചഭൂതങ്ങളെ സംരക്ഷിച്ചുകൊണ്ടും മണ്ണിരകളെ പരിപാലിക്കുവാന്‍ അനുയോജ്യമായ രീതിയില്‍ മണ്ണിനെ പാകപ്പെടുത്തിയെടുത്താല്‍ മാത്രമേ സുസ്ഥിരമായ ഒരു പരിഹാരം നടപ്പിലാക്കുവാന്‍ കഴിയുകയുള്ളു.

No comments yet to ആഗോളതാപനം