2008 സെപ്റ്റംബര്‍ ഒന്നുമുതല്‍ അഞ്ചുവരെ തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ഗ്നു-ലിനക്‌സ് ഇന്‍സ്റ്റാള്‍ഫെസ്റ്റ് നടക്കുകയാണ്. കഴിഞ്ഞ ഇന്‍സ്റ്റാള്‍ഫെസ്റ്റ് കനകക്കുന്നു കൊട്ടാരത്തില്‍വെച്ച് കോരിച്ചൊരിയുന്ന മഴയായിട്ടുപോലും വന്‍ വിജയമാക്കി മാറ്റുവാന്‍ കഴിഞ്ഞിരുന്നു. പ്രസ്തുത ഇന്‍സ്റ്റാള്‍ഫെസ്റ്റിന് മുന്‍കൈയെടുത്തത് ശ്രീ ചിത്തിരതിരുനാള്‍ എഞ്ചിനീയറിംഗ് കോളേജായിരുന്നു. അതിനു ശേഷം കോട്ടണ്‍ഹില്‍ എല്‍.പി.എസ്സില്‍വെച്ച് മാന്‍ഡ്രിവ ഇന്‍സ്റ്റാള്‍ഫെസ്റ്റ് നടക്കുകയുണ്ടായി. അത് ലോകമെങ്ങും നടത്തപ്പെട്ട മാന്‍ഡ്രിവ ഇന്‍സ്റ്റാള്‍ഫെസ്റ്റിന്റെ ഭാഗമായിരുന്നു. ഇന്‍ഡ്യന്‍ ചരിത്രത്തിലാദ്യമായി തുടര്‍ച്ചയായി അഞ്ച് ദിവസം ഐ.ടി പ്രൊഫഷണലുകള്‍ക്കായി സിക്‌സ്‌വെയര്‍ ടെക്‌നോളജീസും, സ്പേസ്-കേരളയും, കേരള ഐ.ടി മിഷനും, ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍ ഓഫ് ഇന്‍ഡ്യയും സംയുക്തമായി സംഘടിപ്പിക്കുകയാണ്.
പ്രസ്തുത ഇന്‍സ്റ്റാള്‍ഫെസ്റ്റ് ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി എം.എ.ബേബി ഉദ്ഘാടനം ചെയ്യുന്നു. കേരളസര്‍ക്കാര്‍ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഹൈസ്കൂളുകളിലും, വൈദ്യുതിബോര്‍ഡിലും മറ്റും പ്രാബല്യത്തില്‍ കൊണ്ടുവരുന്ന കാര്യത്തില്‍ പ്രശംസനീയമായ പങ്ക് വഹിച്ചിട്ടുണ്ട്.
ഇന്‍സ്റ്റാള്‍ഫെസ്റ്റിനെക്കുറിച്ചുള്ള വിവരങ്ങളറിയുവാന്‍ കേരള സ്റ്റാള്‍മാന്റെ പോസ്റ്റിലും, ഗ്നു-ലിനക്‌സ് യൂസേഴ്‌സ് ഗ്രൂപ്പ് -തിരുവനന്തപുരം സൈറ്റിലും ലഭ്യമാണ്. ഓരോ ദിവസവും വൈകുന്നാരം 5.30 മുതല്‍ 6.30 വരെ സാങ്കേതിക വിദഗ്ധര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നു.
കാര്യപരിപാടികള്‍ക്കായി സന്ദര്‍ശിക്കുക[/lang-ml]
Schedule of Program for GNU/Linux Install Fest at Technopark, Trivandrum
ശശികുമാര്‍ സാറിനെ കേരള സ്റ്റാള്‍മാനാക്കിയോ ഹേഹേ 🙂
Anivare,
indigenous ന്റെ അര്‍ത്ഥം അറിയാന്‍ ഡിക്ഷണറി നോക്കേണ്ടി വരും. അതുകൊണ്ട് മലയാളിയല്ലെ കേരളഫാര്‍മര്‍ക്ക് കേരള സ്റ്റാള്‍മാനെ അല്ലെ കാണാന്‍ കഴിയൂ. ആശാന് ഞാനങ്ങ് ഈ പേരങ്ങിട്ടു.