Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

അയ്യപ്പ ഭക്തര്‍ക്ക്‌ വായിക്കുവാന്‍

മകരജ്യോതി 

കലാകൌമുദിയില്‍ ടി.എന്‍.ഗോപകുമാര്‍ എഴുതിയത്‌

ചിത്രം ക്ലിക്ക്‌ ചെയ്ത്‌ വായിക്കുക

ഞാനും ഒരു ഹിന്ദുവായി ജനിച്ചതുകൊണ്ട്‌ ഹൈന്ദവ ദൈവങ്ങളെ ആരാധിക്കുന്നു. എന്നുവെച്ച്‌ കള്ളത്തരം കാട്ടി ഭക്തന്മാരെ സൃഷ്ടിക്കണമോ? മകരജ്യോതി സര്‍ക്കാര്‍ കാശ്‌ ചെലവാക്കിച്ച്‌ സൃഷ്ടിക്കണമോ?

No comments yet to അയ്യപ്പ ഭക്തര്‍ക്ക്‌ വായിക്കുവാന്‍

 • Harish V

  Wonderful.
  I was continuesly talking this to public. Now i can show this too.
  But the media including ASIANET also sales this and earning.
  First Stop that in Asianet. Then raise voice against the State.

 • Harish V

  Please Do this type of help. Again. Then we can get missed News.

 • ചന്ദ്രേട്ടാ എന്‍റെ പോസ്റ്റിങ് കണ്ടിരുന്നില്ലെ?. എന്‍റെ അഭിപ്രായം അവിടെ ഞാന്‍ കൊടുത്തിട്ടുണ്ട്.
  (www.en-ar-ai.blogspot.com)

  Nandu.

 • Patteri

  Thanks for sharing !!!
  Ayyappaa Saranam 🙁

 • അതു്‌ അങ്ങനെ പറഞ്ഞാല്‍ എങ്ങനെ ശരിയാകാനാണു്.ഇന്നു് തീ കത്തിക്കുന്നതു് ആദിവാസ്സികളാണെങ്കില്‍ കൂടി അവരെയൊന്നും കണ്ടു പിടിക്കാനൊക്കാത്ത ഇരുട്ടിലാണോ നമ്മളൊക്കെ. ഇനി ദേവസ്വം ബോര്‍ഡു് അതു ചെയ്യിക്കുകയാണെങ്കില്‍ ഭരണവും രാഷ്ട്റീയവും കാലാ കാലങ്ങളില്‍ മാറുന്ന ഈ ജനാധിപ്പത്യത്തില്‍ അതൊന്നും പുറത്തു കൊണ്ടു വരാനറിയാത്തവര്‍ ഇല്ലെന്നു ഞാന്‍ വിശ്വസിക്കുന്നില്ല.
  ഞങ്ങളെ ഇ വര്‍ഷം മകര ജ്യോതിയുടെ ടെലികാസ്റ്റു് അടുത്ത വീട്ടിലെ ഹിന്ദിക്കാരാണറിയിച്ചതു്. cnn ibn ല്‍ അരമണിക്കൂറോളം ലൈവായി കാണിച്ചിരുന്നു. ഞങ്ങള്‍ ആ സമയം സൂര്യയില്‍ നോക്കുകയായിരുന്നു.സൂര്യയില്‍ ലൈവു് വരുന്നില്ലായിരുന്നു. പെട്ടെന്നു തന്നെ cnn ibn റ്റ്യൂണ്‍ ചെയ്യുകയും ഞാനും ആ ദൃശ്യം കാണുകയും ചെയ്തു.

  പൊന്നമ്പല മേടു് ചൊവ്വയിലൊന്നുമല്ലല്ലോ.
  കാര്യ കാരണങ്ങളിലേയ്ക്കു് വെളിച്ചം ഉണ്ടായെങ്കില്‍ എന്നാശിക്കുന്നു.
  Posted by വേണു venu to അനുഭവങ്ങള്‍ പാളിച്ചകള്‍ at 1/18/2007 04:11:57 AM
  ‍‍‍‍‍‍‍‍‍‍‍‍‍‍‍——————————————————————————————————————–
  മുകളിലെ എന്‍റെ കമന്‍റിനോടു് കലാകൌമുദിയിലെ ശ്രി.ഗോപകുമാറിന്‍റെ ലേഖനം വായിച്ചിട്ടു് ഇപ്പോള്‍ ഇങ്ങനെ തോന്നി.

  ഇനി ഇതു് കേരള ഗവ്ണ്മെന്‍റു് നടത്തുന്ന കര്‍‍പ്പൂരക്കളിയാണെന്നിരിക്കട്ടെ. അതു കണ്ടെത്തി ചിത്രങ്ങള്‍ സഹിതം പ്രസിദ്ധീകരിച്ചു് ജനശ്രദ്ധയില്‍ കൊണ്ടു വരാന്‍ ന്യൂസ്സു് ചാനലുകളില്ലെ. അവരൊന്നും അതിനു തയാറാകാത്തതു് എന്തു്. ഒരു ചൂടു ന്യൂസിനു വേണ്ടി മത്സരിക്കുന്ന ചാനലുകള്‍.?

  കാര്യ കാരണങ്ങളിലേയ്ക്കു് വെളിച്ചം ഉണ്ടായെങ്കില്‍ എന്നു് വീണ്ടും ആശിക്കുന്നു..

 • മകരജ്യോതി കത്തിക്കുന്നത്‌ ആദിവാസികളാണെങ്കില്‍ കുഴപ്പമില്ലായിരുന്നു. ഈ പണി ചെയ്യുന്ന ഉദ്യോഗസ്ഥരില്‍ പലരും പെന്‍‌ഷനായശേഷം സത്യം പുറത്ത്‌ പറയും. അത്‌ കാട്ടുതീപോലെ പടരും. ഇനിയും സമയം വൈകിയിട്ടില്ല. ആദിവാസികളാണിത്‌ ചെയ്യുന്നതെന്ന്‌ ഇപ്പോഴും പലരും വിശ്വസിക്കുന്നു. അതേപോലെ കാര്യങ്ങള്‍ നടത്തുന്നതല്ലെ ഉചിതം? ഇത്തരം കാര്യങ്ങളുടെ സത്യാവസ്ഥ വെളിച്ചം കണ്ടാല്‍ ചിലപ്പോള്‍ പലരുടെയും ഈശ്വരവിശ്വാസം തന്നെ നഷ്ടപ്പെട്ടെന്ന്‌ വരും. ഇതുപോക്കെതന്നെയല്ലെ പാര്‍ലമെന്റിലും അസംബ്ലിയിലും നടക്കുന്നത്‌? ജനത്തിന്റെ വിശ്വാസം കൈയിലെടുത്താല്‍ മതി എല്ലാം ശുഭം. മാധ്യമങ്ങള്‍ക്ക്‌ വേണ്ടതും പണം തന്നെ. കൊക്കൊകോളയുടെയും ക്ഷീരയുടെയും വീറ്റെക്സിന്റെയും റൌണ്ടപ്പിന്റെയും പരസ്യങ്ങള്‍തന്നെ ഉദാഹരണങ്ങള്‍.

 • പൊന്നമ്പല മേടു കയറാന്‍ യുക്തിവാദികള്‍ പല തവണ ശ്രമിച്ചു, പക്ഷെ പോലീസ് അവരെ ആട്ടി ഓടികുകയാണ് ഉണ്ടായത്. .. സത്യം മറച്ചു വച്ചാലെ പാവം തമിഴ്, തെലുങ്ക് ഭക്തരുടെ പണം ദേവസ്വത്തിന്റ് പോക്കറ്റില്‍ വീഴൂ….

 • ചക്കര

  സത്യാവസ്ഥ ഏതെങ്കിലും ചനല്‍ വെളിച്ചത്ത് കൊണ്ടുവന്നാല്‍ പിന്നെ ആ ചാന്നല്‍ കാണുവാന്‍ ആരുമുണ്ടാവില്ല. (പണനഷ്ട്ടം,മാ‍നഹാനി!.)
  രാഷ്റ്റ്രീയക്കാര്‍ക്ക് വോട്ട് നഷ്ട്ടം, ഗവണ്മെന്റിന് കോടിക്കണക്കിനു രൂപ നഷ്ടം.
  യുക്തിവാദികള്‍ക്ക് ഒന്നും നഷ്ട്ടപ്പെടാനില്ല അതുകൊണ്ട് അവര്‍ സത്യം പുറത്തു കൊണ്ടുവരാന്‍ ശ്രമിക്കുന്നു! (അവരെ ആര്‍ക്കു വേണം?)
  ഇത്രയും റിസ്ക് എടുത്ത് ചാനല്‍, രാഷ്ട്രീയ, ഗവണ്മെന്റ് കൂട്ടായ്മ അതു ചെയ്യുമോ?? അല്ല, ഈ ഗോപകുമാറെന്താ ഇത് ഏഷ്യാനെറ്റില്‍ പറയാത്തത്?

 • ഞാന്‍ വിശ്വാസിയല്ല….
  എന്‍റെ ചോദ്യങ്ങള്‍‍ക്കുള്ള മറുപടിയ്ക്കായി ഞാന്‍ കാത്തിരിക്കുന്നു.

 • ചന്ദ്രേട്ടാ,
  ഈ വിഷയത്തെക്കുറിച്ചു ഞാന്‍ ശ്രീ ഗോപകുമാറുമായി സംസാരിച്ചു. അദ്ദേഹം പറഞ്ഞതു ചാനലുകള്‍ക്കും പരിമിതികള്‍ ഉണ്ട്. പൊന്നമ്പലമേട്ടിലേയ്ക്കു ഷൂട്ടിങിനായി ആരെയും വനം വകുപ്പും പോലീസും മറ്റും കടത്തിവിടില്ല എന്നാണ്‍. ഇവിടെയും എന്റെ ബ്ലോഗ്ഗിലും കൂട്ടുകാറ് പറഞ്ഞപോലെ ചൂടു വാര്‍ത്തകള്‍ക്കായി പാഞ്ഞു നടക്കുന്ന ചാനലുകാറ് എന്തെന്കിലും സാദ്ധ്യത ഉണ്ടായിരുന്നെങ്കില്‍ അതു ഉപയോഗിക്കാതിരിക്കുമായിരുന്നൊ?. വളരെക്കാലമയി യുക്തിവാദിസംഘവും മറ്റും ശ്രമിക്കുന്നതാണല്ലോ അവിടേയ്ക്കു കടക്കാന്‍ കഴിയാത്തതു തന്നെയാണ്‍ പ്രശ്നം.

 • Saji

  Sabarimala is one of the main sources of income for Kerala govt and makarajyothi is state sponsored show to make money. Now faith based business is thriving in Kerala.