Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

ഹീറോഹോണ്ടയ്ക്ക് പേരുദോഷം വരുത്തുന്നു

herohonda1

=====================================================

തൊഴില്‍രഹിതനായ എന്റെ മകനുവേണ്ടി ഞാന്‍ വാങ്ങിയ ഹീറോഹോണ്ട ഗ്ലാമര്‍

herohonda2

=====================================================

ഹീറോഹോണ്ടയുടെ ആതറൈസ്ഡ് ഡീലര്‍ ചേരനില്‍ നിന്ന് വാങ്ങിയത്

cheran

=====================================================

ചില നമ്പരുകള്‍ മാത്രം തിരുത്തിയ എഞ്ചിന്‍

====================================================

തൊഴില്‍ രഹിതനും മറ്റ് വരുമാന മാര്‍ഗങ്ങളൊന്നും ഇല്ലാത്തവനുമായ തന്റെ മകന് തന്റെ അച്ഛന്‍ പശുവിനെ കറന്നും, റബ്ബര്‍ ടാപ്പ് ചെയ്തും, ഷീറ്റടിച്ചും, ബയോഗ്യാസ് സ്ലറി കോരി റബ്ബറിന്റെ ചുവട്ടിലൊഴിച്ചും മറ്റും പ്രതിമാസം ആയിരം രൂപവീതം പോരൂര്‍ക്കട സര്‍വ്വീസ് കോപ്പറേറ്റീവ് ബാങ്കിന്റെ ശാസ്തമംഗലം ശാഖയില്‍ അടക്കുന്ന മള്‍ട്ടിപ്പിള്‍ ഡെപ്പാസിറ്റിലൂടെ ലോണായി എടുത്ത (ഇനിയും മുപ്പത്തിയെട്ടവധി ബാക്കിയുണ്ട്) പൈസയും കൂടി ഇട്ട് വാങ്ങിക്കൊടുത്ത മോട്ടോര്‍ സൈക്കിള്‍ അവന് ഒരിക്കലും ഓടിക്കാന്‍ കഴിയില്ല. അതിന് കാരണം ആ ബൈക്ക് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല എന്നതുതന്നെ.  ചേരന്‍ ആട്ടോമൊബൈല്‍സില്‍നിന്നും 12-01-09 ല്‍ 45,450 രൂപയില്‍ 5,044 രൂപ വാറ്റും കൊടുത്ത് വാങ്ങിയ വണ്ടി താല്കാലിക രജിസ്ട്രേഷന്‍ നമ്പര്‍ KL-01-M-TEMP-6631 തരപ്പെടുത്തിത്തരുകയും 15-01-09 ന് നെയ്യാറ്റിന്‍കര ആര്‍.ടി.ഒ ഓഫീസില്‍ 2,890 രൂപ അടച്ച് പരിശോധനയക്ക് വിധേയമാക്കിയപ്പോള്‍ എ.എം.വി പറഞ്ഞത് ഈ പുതിയ വണ്ടി നിങ്ങളെ പറ്റിച്ചല്ലോ എന്നാണ്. എഞ്ചിന്‍ നമ്പര്‍ മൂന്നുനാല് അക്കങ്ങളും അക്ഷരം ഉള്‍പ്പെടെ തിരുത്തിയതായി ആര്‍ക്കും മനസിലാക്കുവാന്‍ കഴിയുന്നതായിരുന്നു. തെരക്കുകാരണം മറ്റൊരു എ.എം.ഴി കൂടി പരിശോധിക്കട്ടെ എന്ന് പറഞ്ഞതിന്‍ പ്രകാരം രണ്ടര മണിക്ക് മറ്റൊരാള്‍ (സ്ത്രീ) പരിശോധിച്ച് പറഞ്ഞത് ഈ വണ്ടി ചേരനില്‍ കൊണ്ട് കൊടുത്തിട്ട് വേറെ പുതിയ വണ്ടി തരാന്‍ പറയണം എന്നാണ്.

എന്നാല്‍ ചേരനില്‍ ചെന്നപ്പോള്‍ അവര്‍ പറഞ്ഞത് ഇതിന് കുഴപ്പമൊന്നുമില്ല അവര്‍ ഇത് ശരിയാക്കിച്ച് തരാമെന്നാണ്. എന്നാല്‍ 16-01-09 ന്  വേണാട് ആട്ടോമൊബൈല്‍സില്‍ നിന്ന് ഇന്‍വോയിസ് വരുത്തി (ഇത് ശരിയായ നടപടിയാണോ?)അതിന്റെ കോപ്പിയും ഒരു കവറിങ്ങ് ലറ്ററുമായി തന്നു. 17-01-09 ന് നെയ്യാറ്റിന്‍കര ഷോറൂമിലെ അശോകനെയും കൂട്ടി ആര്‍.ടി.ഒ ഓഫീസില്‍ കൊണ്ടുപോയി. മന്‍പ് ഇന്‍സ്പെക്ട് ചെയ്തവരാകയാല്‍ അവര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല എന്നും എഴുതിത്തരാമെന്നും പറഞ്ഞു.  ഞങ്ങളെ ഒവിവാക്കി ജോയിന്റ് ആര്‍.ടി.ഒ യെ നേരിട്ട് അശോകന്‍ ചെന്ന് കണ്ടിട്ടും കാര്യം തഥൈവ തന്നെ.

ഹീറോഹോണ്ട കമ്പനി അറിയാതെ ചേരന്റെ ഷോറൂമില്‍ നടത്തിയ ഈ ഓവര്‍ പഞ്ചിങ്ങ് വേറെയും വണ്ടികളില്‍ ചെയ്തിട്ടുള്ളതായി എനിക്ക് ഒരു മെയില്‍ ലഭിച്ചു. അത് ചുവടെ കാണാം.

Sir,
I came to know  an issue about a new vehicle purchased from Cheran automobiles.I  faced the same problem before.They are practicing the same.If they found a problem in new bike they are repairing the bike with out the consent of Hero Honda.I think your vehicle has also
got some problems before you purchased.They are mannually punching the engine number and chasis number.It is not permitted by the Company.
It will become a problem while registering the vehicle.So i am requesting you to get changed the vehicle from Cheran.Otherwise they will cheat you.
Thannks & Regards

4 comments to ഹീറോഹോണ്ടയ്ക്ക് പേരുദോഷം വരുത്തുന്നു

  • anoop

    മാഷെ, നിങ്ങള്‍ ഹീറോ ഹോണ്ടയുടെ റീജണല്‍ ഓഫീസില്‍ വിളിക്കൂ, അത് ഡല്‍ഹിയില്‍ ആണു. അവര്‍ തീര്‍ച്ചയായും ഈ ബൈക്ക് മാറ്റിത്തരാന്‍ ഡീലറോട് ആവശ്യപ്പെടും. ഞാന്‍ ഇതുപോലെ ഒരു ആവശ്യത്തിനു സമീപിച്ചിട്ടുള്ളതാണു.

  • anoop,
    ഹെഡ് ഓഫീസ് ഡല്‍ഹിയിലും റീജണല്‍ ഓഫീസ് കൊച്ചിയിലും എല്ലാം വിളിച്ചു. ഒപ്പം ബ്ലോഗിലും ഇട്ട് അവരെ അറിയിച്ച. ഇത്തരം തട്ടിപ്പുകളില്‍ നിന്ന് ഒരു മോചനം വേണ്ടെ? എന്തായാലും എനിക്ക് ബൈക്ക് മാറ്റിത്തന്നു.

  • क्या आपने उपभोक्ता अदालत में इसका केस फाइल किया?

  • इष्ट देव सांकृत्यायन,
    नहीं मैं ने कोई केस फाइल नहीं किया। लेकिन आखिर में उन्होंने नया बदली करके दे दी।