ബാംഗൂര്‍: ബ്രിട്ടീഷ് കമ്പനിയുടെ പേരില്‍ ഇന്റര്‍നെറ്റിലൂടെ വ്യാജ സമ്മാന പദ്ധതി പ്രഖ്യാപിച്ച് റയില്‍വേ ജീവനക്കാരനില്‍ നിന്ന് വന്‍തുക തട്ടിയെടുത്ത കേസില്‍ യുവതി അടക്കം നാലു പേര് അറസ്റ്റില്‍. യുപി നോയിഡ സ്വദേശിനി മിഷല്‍ സി വെല്‍സും (45) കൂട്ടുപ്രതികളുമാണ് ബാംഗൂര്‍ പൊലീസിന്റെ പിടിയിലായത്. യലഹങ്ക റയില്‍വേ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മുത്തുകുമാറാണ് പരാതിക്കാരന്.
ലോട്ടറിയില്‍ സമ്മാനാര്‍ഹനായെന്നും 10 ലക്ഷം പൌണ്ടും ബിഎംഡബ്ള്യു കാറും സമ്മാനമായി ലഭിക്കുമെന്നും അറിയിച്ച് കഴിഞ്ഞ ജൂലൈ 30ന് മുത്തുകുമാറിന് ഇ മെയില്‍ ലഭിച്ചിരുന്നു. ആവശ്യപ്പെട്ടതു പ്രകാരം തന്നെക്കുറിച്ചുള്ള വിവരങ്ങള്‍ അയച്ചു കൊടുത്ത മുത്തുകുമാറിന് വിഷ്വല്‍ ഡെസ്പാച്ച് ഡെലിവറി എന്ന സ്ഥാപനവുമായി ബന്ധപ്പെടണമെന്നും സമ്മാനം കൈപ്പറ്റുന്നതിനായി ഡല്‍ഹിയിലെ ബാങ്കില്‍ 47,843 രൂപ അടയ്ക്കണമെന്നും സന്ദേശം ലഭിച്ചു.
പിന്നീട് ബ്രിട്ടീഷ് ഇന്‍ലാന്‍ഡ് റവന്യൂ കമ്മിഷനിലേക്കാണെന്ന് ആവശ്യപ്പെട്ട 1,29,144 രൂപയും അദ്ദേഹം അടച്ചു. ഭീകര വിരുദ്ധ വകുപ്പില്‍ അടയ്ക്കാനാണെന്ന് പറഞ്ഞ് മൂന്നു ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടപ്പോള്‍ പണമില്ലെന്ന് പറഞ്ഞ് ഒഴിയാന്‍ ശ്രമിച്ചെങ്കിലും 50,000 രൂപയെങ്കിലും വേണമെന്ന് സംഘം ശഠിച്ചു. തുടര്‍ന്ന് യലഹങ്ക പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പൊലീസ് സംഘം ഇന്റര്‍നെറ്റ് സന്ദേശങ്ങളുടെ ഉറവിടം മനസ്സിലാക്കിയ ശേഷം യുപിയില്‍ നിന്ന് സംഘത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഘം കൂടുതല്‍ പേരെ കബളിപ്പിച്ചതായി പൊലീസ് സംശയിക്കുന്നു.
കടപ്പാട്- മനോരമ 18-01-08
ഇതുപോലുള്ള ഇ-മെയിലുകള്‍ നിത്യവും മിക്കവര്‍ക്കും കിട്ടാറുണ്ട്. ഇതെല്ലാം തന്നെ വന്‍-തട്ടിപ്പുകളാണ്. ഡിസംബറില്‍ ഡെല്‍ഹിയില്‍ വെച്ച് ഇതുപോലുള്ള തട്ടിപ്പ് കേസില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തതാണ്. ഈ തട്ടിപ്പുകള്‍ ലോകമെമ്പാടുമുണ്ട്ട്.
ഗൂഗിളില്‍ ഒന്ന് സെര്ച്ചിയാല് നിറയെ കിട്ടും.
ഈ വിഷയത്തെക്കുറിച്ച് ഒരു പോസ്റ്റ് ബൂലോഗക്ലബ്ബില്‍.. ഇവിടെ.
as long as idiots to subscribe,there will be more people playing this games
ഇതെല്ലാം തന്നെ നൈജീരിയന്‍ സ്കാം എന്നറിയപ്പെടുന്ന തട്ടിപ്പു സംഘങ്ങളാണ് ചെയ്യുന്നത്. ഇതിന് ഇങ്ങനെയൊരു പേരു വരാന്‍ കാരണം ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയാണ് ഇതിന്റെ എല്ലാം ഉറവിടമായിരുന്നത്. അവിടത്തെ നിയമവ്യവസ്ഥയില്‍ ഫ്രാഡുകളെ സൂചിപ്പിക്കുന്ന വകുപ്പാണ് 419. അതു കൊണ്ട് തന്നെ ഇത്തരം പ്രവറ്ത്തി നടത്തുന്നതിനെ നൈജീരിയന്‍ 419 സ്കാം എന്ന പേരില്‍ അറിയപ്പെടുന്നു.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ബ്രസീല്‍ കേന്ദ്രികരിച്ചാന് ആണ് ഇത്തരം തട്ടിപ്പു സംഘങ്ങളുടെ പ്രവര്‍ത്തനം ഏറ്റവും കൂടുതല്‍ ഉള്ളത്. ഇതിന്റെ മറ്റു രുപങ്ങളാണ് യു കെ ലോട്ടറി, യാഹൂ അവാര്‍ഡ് വിന്നര്‍ മുതലായവ…
ഗൂഗിളില്‍ പോയി Nigerian 419 scams എന്നു കൊടുത്തു കഴിഞ്ഞാല്‍ ഈ സംഘങ്ങളുടെ പ്രവര്ത്തിഏതൊക്കെ രീതിയില്‍ ആണെന്ന് കൃത്യമായി അറിയാന്‍ സാധിക്കും.
മറ്റൊന്നു
മനുഷ്യനെ അത്യാര്‍ത്തിയാണ് ഇത്തരം സംഘങ്ങള്‍ നല്ല രീതിയില്‍ ചൂഷണം ചെയുന്നത്. ആരും ഫ്രീ ആയി ഒന്നും നമുക്കു തരുന്നില്ല എന്ന സാമാന്യ ബോധം ഉണ്ടായാല്‍ ഇത്തരം തട്ടിപ്പുകളില്‍ നിന്നും നമുക്കു രക്ഷപ്പെടാന്‍ സാധിക്കും. സുക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്നേ പറയാന്‍ പറ്റു. അത്യാര്‍ത്തി മൂത്ത് ഇത്തരം തട്ടിപ്പു സംഘങ്ങളില്‍ കൊണ്ട് പോയി പണം നിക്ഷേപിക്കുന്നവന്റെ പണം പോകട്ടെ എന്നു മാത്രമെ പറയാന്‍ പറ്റു. കാരണം തീരെ വിദ്യാഭ്യാസമില്ലാത്തവനൊന്നുമല്ല ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. ഇത്തരം തട്ടിപ്പുകളില്‍ വിഴുന്ന ഭൂരിഭാഗവും നല്ല രീതിയില്‍ വിദ്യാഭ്യാസം ഉള്ളവനായിരിക്കും.
കൂട്ടത്തില്‍ ഈ ലിങ്കു കൂടി ഒന്നു നോക്കിയാല്‍ നല്ലതായിരിക്കും
http://cyberloakam.blogspot.com/2007/11/419.html
as long as idiots to subscribe,there will be more people playing this gamesമറ്റൊന്നു
മനുഷ്യനെ അത്യാര്‍ത്തിയാണ് ഇത്തരം സംഘങ്ങള്‍ നല്ല രീതിയില്‍ ചൂഷണം ചെയുന്നത്. ആരും ഫ്രീ ആയി ഒന്നും നമുക്കു തരുന്നില്ല എന്ന സാമാന്യ ബോധം ഉണ്ടായാല്‍ ഇത്തരം തട്ടിപ്പുകളില്‍ നിന്നും നമുക്കു രക്ഷപ്പെടാന്‍ സാധിക്കും. സുക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്നേ പറയാന്‍ പറ്റു. അത്യാര്‍ത്തി മൂത്ത് ഇത്തരം തട്ടിപ്പു സംഘങ്ങളില്‍ കൊണ്ട് പോയി പണം നിക്ഷേപിക്കുന്നവന്റെ പണം പോകട്ടെ എന്നു മാത്രമെ പറയാന്‍ പറ്റു. കാരണം തീരെ വിദ്യാഭ്യാസമില്ലാത്തവനൊന്നുമല്ല ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. ഇത്തരം തട്ടിപ്പുകളില്‍ വിഴുന്ന ഭൂരിഭാഗവും നല്ല രീതിയില്‍ വിദ്യാഭ്യാസം ഉള്ളവനായിരിക്കും.